Connect with us

National

കൊട്ടാരക്കര മേഖലാ പി വൈ പി എ താലന്ത് പരിശോധന നവംബർ 16 ന്

Published

on

പി. വൈ. പി. എ.(PYPA) കൊട്ടാരക്കര മേഖലാ താലന്ത് പരിശോധന നവംബർ 16, ശനിയാഴ്ച കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. രാവിലെ 9 മണിക്ക് തന്നെ എല്ലാ വിഭാഗങ്ങളുടെയും വാക്യം എഴുത്ത് മത്സരത്തോടെ താലന്ത് പരിശോധന ആരംഭിക്കും. മേഖലയിലെ വിവിധ സെൻ്ററുകളിൽ നിന്നും 300 ൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ നടന്ന് വരുന്നതായി മേഖലാ പി. വൈ. പി. എ.(PYPA) ഭാരവാഹികൾ അറിയിച്ചു.
Sources:christiansworldnews

http://theendtimeradio.com

National

ഏ.ജി കേരളാ മിഷൻ: മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച നടക്കും.

Published

on

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരളാ മിഷൻ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ അങ്കമാലി എ.ജി.ചർച്ചിൽ നടക്കും. സുവിശേഷ പ്രഭാഷകനും ക്രൈസ്റ്റ് എ ജി സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തും. എ.ജി.മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിന് കേരളാ മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ അദ്ധ്യക്ഷത വഹിക്കും. ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി.സൈമൺ, അങ്കമാലി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.റ്റി. കുഞ്ഞുമ്മൻ, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സന്ദേശം നല്കും. അങ്കമാലി എ.ജി.ചർച്ച് ഗായകസംഘം ഗാനശുശ്രുഷ നയിക്കും.

പാസ്റ്റർ ചാൾസ് ഗുണശീലനൊപ്പം പാസ്റ്റർമാരായ സ്റ്റീഫൻ ബേബി (അസോ.ഡയറക്ടർ) എൻ.ജി.രാജു (സെക്രട്ടറി) റജിമോൻ സി. ജോയി (ട്രഷറാർ) ഷിബു ജി.ആർ (മീഡിയ കോർഡിനേറ്റർ) എഡ്വിൻ ജോസ് (പ്രയർ കോർഡിനേറ്റർ) സ്റ്റാൻലി പി.വർഗീസ് (പബ്ലിസിറ്റി കൺവീനർ) ബ്രദർ രാജു ജോർജ് (പ്രോഗ്രാം കൺവീനർ) എന്നിവർ കേരളാ മിഷന് നേതൃത്വം നല്കുന്നു.

വിവരങ്ങൾക്ക് പാസ്റ്റർമാരായ എൻ.ജി.രാജു 9447312275 എഡ്വിൻ ജോസ് 9447826183 എന്നിവരെ ബന്ധപ്പെടുക.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റീചാര്‍ജിങിനായി യുപിഐ പിന്‍ നൽകിയാൽ അക്കൗണ്ടില്‍ നിന്ന് പണം നഷ്ട്ടമാകും എന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ എന്ന http://www.cybercrime.gov.in വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കണം.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

തിരുവല്ലാ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത് ആലോചനാ യോഗം ഞായറാഴ്ച മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളെജിൽ നടന്നു.
അസിസ്റ്റൻറ് ഓവർസിയർ പാസ്റ്റർ ഷിബു കെ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി മുഖ്യപ്രഭാഷണം നടത്തി. കൺവൻഷൻ നോട്ടിസ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ബിലിവേഴ്സ് കൗൺസിൽ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
തിരുവല്ല കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്നവരെ കൺവീനർമാരായി തെരെഞ്ഞെടുത്തു.
*ജനറൽ കൺവീനർ:* പാസ്റ്റർ വൈ. റെജി, (സ്റ്റേറ്റ് ഓവർസിയർ)
*ജോയിന്റ് ജനറൽ കൺവീനേഴ്‌സ്:*
ഡോ. ഷിബു കെ. മാത്യു( അസിസ്റ്റൻ്റ് ഓവർസിയർ), പാസ്റ്റർ സാംകുട്ടി മാത്യു( കൗൺസിൽ സെക്രട്ടറി),
ജോയിൻ്റ് കൺവീനർ: പാസ്റ്റർ വിനോദ് ജേക്കബ്
*ഫിനാൻസ്:* പാസ്റ്റർ ഷിജു മത്തായി,
*ട്രാൻ‌സലേഷൻ:*ഡോ. ജെയ്സൺ തോമസ്
*സ്റ്റേജ് അറേഞ്ച്മെന്റ്:* പാസ്റ്റർ വൈ. മോനി
*പബ്ലിസിറ്റി:* പാസ്റ്റർ മാത്യു ബേബി
*സ്തോത്രകാഴ്‌ച:* പാസ്റ്റർ സജി ഏബ്രഹാം
*സീറ്റിംഗ്:* പാസ്റ്റർ വി. പി. തോമസ്
*ലൈറ്റ് & സൗണ്ട്:*
പാസ്റ്റർ പി. എ. ജെറാൾഡ്
കൗൺസിലിംഗ്:* പാസ്റ്റർ ഫിന്നി ജോസഫ്
*വോളന്റിയേഴ്‌സ്:* പാസ്റ്റർ തോമസ്‌കുട്ടി ഏബ്രഹാം
*സ്റ്റാൾ അലോട്ട്മെന്റ്:* പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ
*റിസപ്ഷൻ:*
പാസ്റ്റർ ജോൺസൺ ദാനിയേൽ
*ഇൻഫർമേഷൻ:* പാസ്റ്റർ ലൈജു നൈനാൻ
*അക്കോമഡേഷൻ & പബ്ലിക് റിലേഷൻ:*
പാസ്റ്റർ ജെ. ജോസഫ് *സ്‌നാനം:* പാസ്റ്റർ റ്റി. എം. മാമ്മച്ചൻ
*കർത്തൃമേശ:* പാസ്റ്റർ വൈ. ജോസ്
*സെക്യൂരിറ്റി:*
പാസ്റ്റർ സജി ജോർജ്ജ്
*പന്തൽ:* പാസ്റ്റർ ബെൻസ് ഏബ്രഹാം
*നിർദ്ദേശങ്ങൾ & പരാതികൾ:* പാസ്റ്റർ ബേസിൽ തോമസ്
*മീഡിയ:* പാസ്റ്റർ ജെയ്‌സ് പാണ്ടനാട്
*പ്രെയർ:* പാസ്റ്റർ അനീഷ് ഏലപ്പാറ
*മ്യൂസിക്:* ഇവാ. ബോവസ് രാജു
*ഫുഡ്:*
ബ്രദർ അജി കുളങ്ങര
*ട്രാൻസ്പോർട്ടേഷൻ:*
ബ്രദർ സജി കെ. സാം
*ഗ്രൗണ്ട് അറേഞ്ച്മെന്റ്റ് & വാട്ടർ സപ്ലേ:* പാസ്റ്റർ കെ. വി. ഗീവർഗീസ്
*സ്റ്റുഡൻസ് ഇൻ ചാർജ്ജ്:* പാസ്റ്റർ നോബിൾ ജേക്കബ്
*വിജിലൻസ്:* ബ്രദർ ജോസഫ് മറ്റത്തുകാലാ
*പാർക്കിംഗ്:* ബ്രദർ ഏബ്രഹാം എം. തോമസ്
*ലിറ്ററേച്ചർ:* ബ്രദർ റ്റി. യോഹന്നാൻ
*ഓഫീസ്:* ബ്രദർ ബിനോയി പി. അലക്സ്
*വോളന്റിയേഴ്‌സ് (സഹോദരിമാർ):* സിസ്റ്റർ ഹെൽന റെജി
എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

Over 12,000 join first-ever ‘March for Jesus’ to share hope of the Gospel

Some 12,000 Christians, young, old, male and female, and of various ethnicities, walked through the center of the city of...

world news19 hours ago

Myanmar Junta Imposes New Restrictions on Christian Worship

Myanmar — The Myanmar military junta recently imposed new restrictions on Christian prayer services in Sittwe, the capital of Rakhine...

world news20 hours ago

കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക്...

Travel20 hours ago

ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം

ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം...

Tech20 hours ago

വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം: സിംബാബ്‌വേ

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത്...

us news2 days ago

‘Spiritual battle’: Watchdog group urges Christians to help persecuted believers, calls for prayer

One of the challenges to supporting persecuted Christians abroad is that many in the West don’t realize just how much...

Trending

Copyright © 2019 The End Time News