us news
ജസ്റ്റിസ് ഓഫ് ദി പീസ് ന്യൂസിലാന്റ് സ്ഥാനാപതിയായി പാസ്റ്റർ സാം പത്തനാവിളയിൽ നിയമിതനായി
ശാരോൺ ഫെല്ലോഷിപ്പ്ചർച്ച് ന്യൂസിലാന്റ് & ഓസ്ട്രേലിയ റീജിയൺ പ്രസിഡന്റ് പാസ്റ്റർ സാം പത്തനാവിളയിൽ ജസ്റ്റിസ് ഓഫ് ദി പീസ് – NZ സ്ഥാനാപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ആയ പാസ്റ്റർ ഈ സ്ഥാനത്തേക് ചുമതലയേൽക്കുന്നത്. ഈ കഴിഞ്ഞ നവംബർ 7ന് ഹാമിൽട്ടനിൽ ഉള്ള ഡിസ്ട്രിക് കോർട്ടിൽ വെച്ച് Hon. District Court Judge കോളിൻസ് ആണ് ഓദ്യോഗികമായി തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. തിരുവനന്തപുരം സ്വദേശി ആണ്. നാൻസി സാം ആണ് ഭാര്യ. ജെമിമ സാം ജോനാഥാൻ സാം എന്നിവരാണ് മക്കൾ.
Sources:christiansworldnews
us news
കാൻബെറ പെന്തക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ
ആസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ് വർഗീസ്, ജോമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
Canberra Pentecostal Church in Canberra, ACT, Australia, holds a 21 Days of Fasting & Prayer gathering to close out the year, November 30 start date for the current cycle.
Event & Church Details
• Church: Canberra Pentecostal Church (a Malayalam-based Pentecostal congregation in Canberra, Australia, founded in 2010)
• Focus: 21 days of gratitude, worship, and prayer seeking God’s presence before the end of the year (referencing Psalm 107:1)
• Location: 41 / 41A Whyalla Street, Fyshwick ACT 2609, Canberra, ACT, Australia
us news
നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ ഗായകൻ വി.ജെ. ട്രാവനും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്.
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഗീതവും തിരുവചനവും ആരാധനയും സമന്വയിപ്പിച്ചുള്ള ഗാനങ്ങൾ അവതരിപ്പിക്കും. സിജി മാത്യൂസ്, ലിൻസി, മഞ്ജു, ഡോ. റെജി ജേക്കബ് കരയ്ക്കൽ എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഗിറ്റാറിൽ സുമിത് സാം, ഡ്രംസിൽ ഷോൺ ബിജു എന്നിവർ സംഗീതമൊരുക്കും.ഫിലഡൽഫിയയിലെ ഇമ്മാനുവേൽ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് ഓഡിറ്റോറിയത്തിലാണ് (6445 Castor Ave, Philadelphia, PA 19149) സംഗീതസന്ധ്യ നടക്കുന്നത്.
‘സ്റ്റോറി, സ്ക്രിപ്ചർ, സോങ്’ എന്ന ആശയത്തിൽ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട ആത്മീയാനുഭവമാകുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.പരിപാടിയുടെ സ്പോൺസർമാരായി സാബു കൺസ്ട്രക്ഷൻ LLC (സാബു എതക്കൻ, ഡാലസ്), ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്, ഫിലഡൽഫിയ), സിൻഡാക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ), ATLAS AUTO TAG. INSURANCE, PHILADELPHIA (MAZ SYED & ZEBO), പ്രോ ഹെൽത്ത് അസോസിയേറ്റ് (ഡോ. സിബി മാത്യു, ഫിലഡൽഫിയ), ജോൺസൺ ഏബ്രഹാം റിയൽ എസ്റ്റേറ്റ് (ഡാലസ്), അലക്സാണ്ടർ ഡാനിയേൽ (ഹൂസ്റ്റൺ) എന്നിവർ സഹകരിക്കുന്നു.സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (സുനിൽ കോര, ഹൂസ്റ്റൺ–ഡാലസ്), ലോസൺ ട്രാവൽസ് (ലോസൺ ബിജു, ഡാലസ്), റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ലിജോ ജോർജ് (ഫിലഡൽഫിയ), ബോബി മാത്യു റിയൽ എസ്റ്റേറ്റ് (ഫിലഡൽഫിയ), ജോസഫ് ചാമക്കാല CPA (ഷിക്കാഗോ), ജൈബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ് CPA (ഷിക്കാഗോ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവൽ–ബെന്നി, ഫിലഡൽഫിയ) എന്നിവരും സ്പോൺസർമാരാണ്.അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേൽ, ഡാലസ്), ക്രിസ്തീയ സംഗീതരംഗത്തെ ഷെർലി മാത്യു ഫിലിപ്പ് (ഷിക്കാഗോ), ബ്രദേഴ്സ് ഓട്ടോ കെയർ (തോമസ് ഏലിയാസ്–ബെന്നി, ഫിലഡൽഫിയ), സുമോദ് ഫോട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി ആൻഡ് വാൻ റെന്റൽ സർവീസ് (ഫിലഡൽഫിയ), അപെക്സ് ആർ.എൻ. പ്രെപ് – NCLEX RN ഓൺലൈൻ പരിശീലനം (ഫ്ലോറിഡ), ഷിജിമോൻ ജേക്കബ് റിയൽ എസ്റ്റേറ്റ് (ഹൂസ്റ്റൺ), പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക് (ഡോ. അനിത ജോർജ്, ഫിലഡൽഫിയ) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.
പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിജു മാർക്കോസ് (267-423-6515), സ്റ്റാൻലി ജോർജ് (215-552-6668), റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), സുമോദ് ജേക്കബ് (267-250-5383).
Sources:nerkazhcha
us news
മലയാളി പെന്തക്കോസ്ത് അസോസിയേഷൻ- MPA യുകെ & യൂറോപ്പ് പ്രാർത്ഥനാ ദിനം
MPA UK & Europe ന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം 2026 നവംബർ 28ന് ശനിയാഴ്ച രാവിലെ 10:00മണി മുതൽ ഉച്ചക്ക് 1:00വരെ ഐപിസി ലണ്ടൻ ചർച്ചിന്റെ ആഭിമുഖത്തിൽ ഹൗൻസ്ലോ പട്ടണത്തിൽവെച്ചു നടത്തപ്പടുന്നു.
VENUE :CHURCH OF THE GOOD SHEPHERD, HOUNSLOW, TW4 6HJ, LONDON, UK
പ്രസ്തുത മീറ്റിംഗ് MPA UK & Europe ന്റെ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്കു നേതൃത്വം നൽകും.
ഏരിയ കോർഡിനേറ്റർ ഇവാ.സാം തോമസ് മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി), പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗ്രഹീത കർത്തൃദാസന്മാരും പങ്കെടുക്കും.
രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു പ്രാർത്ഥനയിൽ പോരാടുവാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും മീറ്റിംഗിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചുകൊള്ളുന്നു.
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie10 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie9 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
world news9 months agoArrests of Yemeni Christians Demonstrate a Growing Faith

