Connect with us

National

കല്ല്യാണത്തിന് മാത്രമായി ലോൺ തരാൻ ഒരു ആപ്പ്; പദ്ധതിയിൽ സഹകരിച്ച് ടാറ്റ ​ഗ്രൂപ്പും

Published

on

ന്യൂഡൽഹി: വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുവർക്കായി ലോണ്‍ ആപ്പുമായി മാട്രിമോണിഡോട്ട്കോം. വെഡ്ഡിംഗ് ലോണ്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വായ്പ ലഭിക്കുക എന്ന് മാട്രിമോണിഡോട്ട്കോം സിഇഒ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. ടാറ്റ ക്യാപിറ്റല്‍സ്, ഐ.ഡി.എഫ്.സി, എല്‍ആന്‍ഡ്ടി ഫിനാന്‍സ്, ടി.വി.എസ് ക്രെഡിറ്റ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ഈ പദ്ധതി നടപ്പിലാക്കുക. പദ്ധതിയിലൂടെ 50,000 മുതൽ 10 ലക്ഷം രൂപ വരെ വായ്പയായി എടുക്കാൻ സാധിക്കും.

കല്ല്യാണ വായ്പയ്ക്കായി മാത്രമായുള്ള ആദ്യത്തെ പ്ലാറ്റ്ഫോം കൂടിയാണിത് എന്നതും ഏറെ ശ്രദ്ധേയമാണ്.നവംബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെ നീളുന്ന ഇന്ത്യയിലെ പ്രധാന വിവാഹ സീസണ്‍ ആറു ലക്ഷം കോടി രൂപയുടേതാണെന്നാണ് കണ്ടെത്തൽ. ഏകദേശം 48 ലക്ഷം വിവാഹങ്ങളാണ് ഈ സമയത്ത് നടക്കുക. ഏറെ മാർക്കറ്റുള്ള ഈ വിവാഹ കമ്പോളത്തിൽ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാട്രിമോണിഡോട്ട്കോം ​ഗ്രൂപ്പിൻ്റെ ഈ നീക്കം.

Matchmaking service provider Matrimony.com has launched its financial technology platform weddingloans.com aimed at providing financial assistance for marriages, the company said on Friday.

The company has partnered with leading financial institutions such as IDFC, Tata Capital, Larsen and Toubro Finance, to offer a comprehensive loan solution.

“This platform will go beyond selling loans, it will help customers make the right decision with special focus on their financial well-being,” Matrimony.com said in a company statement on Friday.

“Matrimony has been a gateway for happy marriages for over two decades now. We are the trusted partners for millions who wish to find the right match. With WeddingLoan.com, we wish to extend our services to make the process of wedding planning, budgeting and execution simpler,” company CEO Murugavel Janakiraman said.

According to WeddingLoans website, many couples are opting for personal loans for their marriages as wedding prices have continued to rise over the past decade and social media has popularised elaborate weddings.

http://theendtimeradio.com

National

സജി മത്തായി കാതേട്ട് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്‌കാരത്തിന് അർഹനായി

Published

on

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്‌കാരത്തിന് സജി മത്തായി കാതേട്ട് അർഹനായി. ക്രൈസ്‌തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിൻ്റെ സ്‌മരണാർത്ഥം നൽകുന്ന പുരസ്‌കാരം ഷാർജയിൽ നടക്കുന്ന സാഹിത്യ സംഗമത്തിൽ സജി മത്തായിക്ക് സമ്മാനിക്കും.

മൂന്നു പതിറ്റാണ്ടിലേറെയായി ക്രൈസ്തവ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ സജി മത്തായി കാതേട്ട് അറിയപ്പെടുന്ന സാമൂഹിക – ജീവകാരുണ്യ പ്രവർത്തകനും ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ അൽമായ പ്രമുഖരിൽ ഒരാളുമാണ്. ഗുഡ്ന്യൂസ് വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, ഓൺലൈൻ ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ, ക്രൈസ്‌തവ സാഹിത്യ അക്കാദമി ജനറൽ സെക്രട്ടറി, ഐ.പി.സി ഗ്ലോബൽ മീഡിയ ജനറൽ സെക്രട്ടറി, ഐപിസി വെൽഫെയർ ബോർഡ് ചെയർമാൻ, റേ ഓഫ് ലൗ ഡെവലെപ്പ്മെന്റ് ഫൗണ്ടേഷൻ എന്ന സാമൂഹിക സന്നദ്ധ സംഘടനയുടെ ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

‘ഉപദേശിയുടെ മകൻ’ (ജോർജ് മത്തായി സിപിഎ യുടെ ജീവചരിത്രം) എന്ന പുസ്‌തകത്തിന്റെ രചയിതാവാണ്. പിൽക്കാലത്ത് ‘ഉപദേശിയുടെ മകൻ’ എന്ന പേരിൽ പെന്തെക്കോസ്തിലെ ആദ്യത്തെ കൊമേഴ്‌സ്യൽ സിനിമയായി പുറത്തിറങ്ങിയത് ഈ പുസ്‌തകത്തെ ഇതിവൃത്തമാക്കിയാണ്.
പ്രസിദ്ധമായ ഭാരതപുഴ കൺവൻഷൻ, ചേലക്കര യുപിഎഫ്, ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എന്നിവയുടെ സ്ഥാപകരിൽ ഒരാളാണ്. സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും, പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. തൃശൂർ കൊണ്ടാഴി സ്വദേശിയാണ്.

ഭാര്യ: അദ്ധ്യാപികയും ഗായികയുമായ ലിഷ കാതേട്ട് . മക്കൾ: ആശിഷ് കാതേട്ട്, അഭിഷേക് കാതേട്ട് .

 http://theendtimeradio.com

Continue Reading

National

സായം സന്ധ്യയിൽ കൂടിച്ചേരലിൻ്റെ സ്നേഹ ചെഞ്ചായമണിയിച്ച്, സി.വി സാറിനൊപ്പം പി.വൈ.പി.എ പ്രവർത്തകർ

Published

on

തൃശൂർ: – ഗുരു ശിഷ്യ ബന്ധത്തിന്റെ ഊഷ്മളത പകർന്നു ജനറേഷൻ ഗ്യാപ്പില്ലാതെ കണ്ണാറയിൽ സ്നേഹകൂട്ടായ്മ ഒരുക്കി പിവൈപിഎ സംസ്ഥാന നേതൃത്വം. ഏഴര പതിറ്റാണ്ടു പിന്നിട്ട പിവൈപിഎ യുടെ നാൾവഴികളിൽ ഒരിക്കലും മറക്കാനാവാത്ത സി.വി മാത്യു സാറിനെ കഴിഞ്ഞ ദിവസം ഭവനത്തിലെത്തി സന്ദർശിച്ച പിവൈപിഎ പ്രവർത്തകരാണ് സായംസന്ധ്യയെ കൂടിചേരലിലെ സ്നേഹത്തിൻ്റെ ചെഞ്ചായമണിയിച്ചത്.

പി വൈ പി എ യുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒട്ടേറെ തുടക്കങ്ങൾക്ക് നാന്ദിക്കുറിച്ച സി.വി സാറിനെ മറക്കാനാവില്ലെന്ന സന്ദേശമാണ് ആ സന്ദർശനത്തിലൂടെ പുതിയ തലമുറ പകർന്നത്. നേരത്തെ ചെല്ലുമെന്നറിയിച്ചതിനാൽ സ്നേഹത്തിൽ ചാലിച്ച രുചിക്കൂട്ടുമായി കാത്തിരിക്കുകയായിരുന്നു ക്രൈസ്തവ ലോകത്തെ എഴുത്തിന്റെ കാരണവർ കൂടിയായ സി.വി. സർ.
അരനൂറ്റാണിനു മുമ്പെയുണ്ടായിരുന്ന പരിമിതികളെല്ലാം തൃണവൽക്കരിച്ച് നടന്നും വഴിയിൽ തങ്ങിയും ബസ്സ്റ്റാൻ്റിലുറങ്ങിയും ഉൾഗ്രാമങ്ങളിലെത്തിയും സി.വി. സാർ പിവൈപിഎ വളർത്താൻ പ്രയത്നിച്ച വൈതരണികളെല്ലാം ചർച്ചയായി. കുമ്പനാട് എത്തിയാൽ
സാറപ്പച്ചൻ്റെ നിർബന്ധത്താലുള്ള ബംഗ്ലാവിലെ രാപാർക്കലും സാറമ്മച്ചിയുടെ രുചിയുള്ള ഭക്ഷണവും മറ്റും പുതിയ തലമുറയോടു പകർന്നതു ആവേശത്തോടെയായിരുന്നു.
സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ഷിബിൻ ശാമുവേൽ, വൈസ് പ്രസിഡണ്ട് ഇവാ. മോൻസി മാമ്മൻ, സെക്രട്ടറി ജസ്റ്റിൻ നെടുവേലി, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, ജനറൽ കോ-ഓർഡിനേറ്റർ ജോസി പ്ലാത്താനത്ത്, യുവജന കാഹളം സർക്കുലേഷൻ മാനേജർ സുബിൻ ആലഞ്ചേരി, അജി പത്തനാപുരം, സാറിന്റെ സഹധർമ്മിണി അമ്മിണി മാത്യു, മകൻ ആശിഷ് മാത്യു എന്നിവർ സി.വി സാറിനൊപ്പം ചെലവഴിച്ച സമയം പിവൈപിഎ യുടെ തിളക്കമാർന്ന പഴയകാലത്തേക്കുള്ള ഒരു തീർത്ഥയാത്രയായി.
പി.വൈ.പി.എ യുടെ വളർച്ചയ്ക്ക് ഗുഡ്‌ന്യൂസിലൂടെ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവില്ലെന്നും യുവജന പ്രസ്ഥാനത്തോട് കാണിക്കുന്ന എല്ലാവിധ പ്രോത്സാഹനങ്ങൾക്കും എന്നും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് സംസ്ഥാന സമിതിയുടെ സ്നേഹാദരവ് നൽകിയാണ് യുവജന പ്രവർത്തകർ പിരിഞ്ഞത്.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് പരസ്യയോഗങ്ങളുമായി മുന്നോട്ട്

Published

on

തിരുവനന്തപുരം: ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് (സോദരി സമാജം) ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ നാമത്തെ ഉയർത്തുവാൻ പരസ്യ യോഗങ്ങളുമായി മുന്നോട്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാതൃക കാട്ടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമിതിയുടെ കൂട്ടായ തീരുമാന പ്രകാരം സുവിശേഷ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ട് വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പരസ്യ യോഗങ്ങൾക്ക് വേണ്ടി സ്വന്തമായി വാങ്ങിയ മിനി സൗണ്ട് സിസ്റ്റം ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രാർത്ഥിച്ച് സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിക്കുകയുണ്ടായി. പ്രാരംഭ സുവിശേഷ പ്രവർത്തനം നവംബർ 13 ബുധനാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര സെന്ററിലെ പാസ്റ്റർ ക്ലമെന്റ് ശുശ്രൂഷിക്കുന്ന തച്ചോട്ട് കാവ് ഐ പി സി മഹനീയം സഭാഹാളിന് പരിസര പ്രദേശങ്ങളിൽ പരസ്യയോഗങ്ങൾ നടത്തുകയും, സഭയിൽ കൂടി വന്ന് സുവിശേഷം കേട്ട വ്യക്തികൾക്ക് വേണ്ടിയും ആ സഭയ്ക്ക് വേണ്ടിയും ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയോടെ സമാപിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ഐ പി സി മഹനീയം സഭാഹാളിൽ ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടെ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സഹോദരിമാരായ റോസമ്മ ജെയിംസ്, ഗീതാ സണ്ണി, അജന്ത അനീഷ് എന്നിവർ ദൈവ വചന സന്ദേശങ്ങൾ അറിയിച്ചു. സഭയിൽ വച്ച് നടന്ന ശുശ്രൂഷയിൽ പാസ്റ്ററുമാരായ പാസ്റ്റർ. റോയ് ജോഷ്വാ , പാസ്റ്റർ. കെ എസ് ബൈജു ,പാസ്റ്റർ. ക്ലമെന്റ് എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം മേഖല എക്സിക്യൂട്ടിവ്സ് ഭാരവാഹികളായ സിസ്റ്റർ റോസമ്മ ജയിംസ് (പ്രസിഡൻ്റ്) സിസ്റ്റർ അന്നമ്മ മാമ്മൻ , സിസ്റ്റർ ശോശമ്മ റോയ് (വൈസ് പ്രസിഡൻ്റ്) സിസ്റ്റർ ഗീതാ സണ്ണി (സെക്രട്ടറി) സിസ്റ്റർ ഗ്രേസി മേബൽ, സിസ്റ്റർ സൂസൻ സക്കറിയ (ജോയിൻ്റ് സെക്രട്ടറി) സിസ്റ്റർ പ്രസന്ന എസ് കുമാർ (ട്രഷറാർ) സ്റ്റേറ്റ് പ്രതിനിധികളായ സിസ്റ്റർ ബിന്ദു ക്ലെമൻ്റ്,, സിസ്റ്റർ ജാക്ക്വിലിൻ പി.എസ്സ്, സിസ്റ്റർ സാലി മോൻസി എന്നിവർ നേതൃത്വം നൽകി.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

സജി മത്തായി കാതേട്ട് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്‌കാരത്തിന് അർഹനായി

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്‌കാരത്തിന് സജി മത്തായി കാതേട്ട് അർഹനായി. ക്രൈസ്‌തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ്...

world news3 hours ago

RedWednesday Event to Commemorate Persecuted Christians Worldwide

Global— Christian charity organization Aid to the Church in Need (ACN) has organized an event on Nov. 20 to raise...

Movie3 hours ago

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas...

world news4 hours ago

ബുർക്കിന ഫാസോയില്‍ ഭീകരാക്രമണങ്ങൾ തുടര്‍ക്കഥ; പ്രാർത്ഥന യാചിച്ച് വൈദികന്‍

ഔഗാഡൗഗു: കിഴക്കൻ ബുർക്കിന ഫാസോയില്‍ വേരൂന്നിയ തീവ്രവാദ ആക്രമണങ്ങള്‍ക്കിടെ പ്രാർത്ഥന യാചിച്ച് വൈദികന്‍. ഫാദ എൻ ഗൗർമ രൂപത പരിധിയില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ അനുദിനം നടക്കുന്ന...

National4 hours ago

കല്ല്യാണത്തിന് മാത്രമായി ലോൺ തരാൻ ഒരു ആപ്പ്; പദ്ധതിയിൽ സഹകരിച്ച് ടാറ്റ ​ഗ്രൂപ്പും

ന്യൂഡൽഹി: വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുവർക്കായി ലോണ്‍ ആപ്പുമായി മാട്രിമോണിഡോട്ട്കോം. വെഡ്ഡിംഗ് ലോണ്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വായ്പ ലഭിക്കുക എന്ന്...

us news1 day ago

Donkeys and Elephants aside, the Church must focus on the Lamb

In the last few years in America, we have witnessed the unthinkable. We have seen division and unrest shake the...

Trending

Copyright © 2019 The End Time News