Connect with us

National

പി വൈ പി എ 77-ാം സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം പാസ്റ്റർ ചാക്കോ വർഗീസ് ഉദ്ഘാടനം ചെയ്തു

Published

on

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ പാസ്റ്റർ ചാക്കോ വർഗീസ് ഐ പി സി പയറ്റുവിള സഭയിൽ വച്ച് 2024 നവംബർ 17 ഞായറാഴ്ച വൈകുന്നേരം 06.30 ന് പ്രയർ കൺവീനർ പാസ്റ്റർ ഷൈജു വെള്ളനാടിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു പാസ്റ്റർ കലേഷ് സോമൻ സ്വാഗതം ചെയ്യുകയും പാസ്റ്റർ സതീഷ് കുമാർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുകയും പാസ്റ്റർ D K ജോസ് നന്ദി പ്രകാശിപ്പിക്കുകയും ചർച്ച് ക്വയർ ഗാനശുശ്രുഷ നിർവഹിക്കുകയും ചെയ്തു. പാസ്റ്റർ സോളമന്റെ പ്രാർത്ഥനയോടെ യോഗം അവസാനിപ്പിക്കുകയും ചെയ്തു . തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ് സെക്രട്ടറി സിസ്റ്റർ ഗീതാ സണ്ണി, പാസ്റ്റർ ജോയി ചെങ്കൽ, പാസ്റ്റർ A C തോമസ്, പാസ്റ്റർ മനോജ് M , pr സേവിയർ ഫിലിപ്പ്, Pr സജിൻ രാജ് , സുരേഷ് എസ് പാസ്റ്റർ അനീഷ് , ബ്രദർ ജോയൽ, ബ്രദർ അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.
Sources:gospelmirror

http://theendtimeradio.com

National

ഐപിസി കാർമ്മൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്

Published

on

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7 മണി വരെ വണ്ടിത്താവളം പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് സുവി. ഷിബിൻ സാമുവേൽ ദൈവവചന പ്രഘോഷണം നടത്തും. ജോസ് പൂമല, പോൾസൺ കണ്ണൂർ എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സുവി. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര – യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു

Published

on

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ നടത്തുന്ന പ്രാർത്ഥനാ പദയാത്ര – യൂക്കോമയ് ഇന്നു രാവിലെ കോട്ടയത്തു നിന്നും പ്രാർത്ഥിച്ചു ആരംഭിച്ചു.

അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ് വി.കെ ആധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്ര പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.

മദ്യവും മയക്കുമരുന്നും കേരളത്തെ പോലെയുള്ള സാംസ്കാരിക പ്രബുദ്ധതയുള്ള സമൂഹത്തിന് ദോഷമാണെന്നും അത് ഭാവി തലമുറയെ തിന്മയുടെ വഴിയിലേക്ക് തള്ളിവിടുന്നതാണെന്നും അതിൽ നിന്നും ഒഴിഞ്ഞിരുന്നെങ്കിൽ മാത്രമേ നവസമൂഹം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.

പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു.

പ്രസ്ബിറ്ററന്മാരായ ഷൈജു തങ്കച്ചൻ,അജി കെ. ജോൺ, വി.വൈ ജോസുകുട്ടി, ബിജി ഫിലിപ്പ്,ഷാജി ജോർജ്, മനോജ് ജോർജ്,ഷോജി കോശി,കെന്നഡി പോൾ, ബെഞ്ചമിൻ ബാബു, ബിജു എൻ. തോമസ്, വി.ജെ എബ്രഹാം,പി.ഡി ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം ആളുകൾ പദയാത്രയിൽ പങ്കെടുക്കുന്നു.

രാവിലത്തെ യാത്രയ്ക്കിടയിൽ കോട്ടയം കെഎസ്ആർടിസി ജംഗ്ഷൻ,കോടിമത,നാട്ടകം,പള്ളം,ചിങ്ങവനം തുടങ്ങിയ ഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്നു പൂവൻതുരുത്ത് ഏ.ജി സഭയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ദൈവവചനം സംസാരിക്കും.

ഉച്ച കഴിഞ്ഞുള്ള പദയാത്ര ചിങ്ങവനത്തു നിന്നും ആരംഭിച്ചു ചങ്ങനാശ്ശേരിയിൽ അവസാനിക്കും. വൈകിട്ട് ചങ്ങനാശ്ശേരി യിൽ നടക്കുന്ന മുറ്റത്ത് കൺവെൻഷനിൽ കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അജി കെ. ജോൺ പ്രസംഗിക്കും.
ചങ്ങനാശ്ശേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജി ഫിലിപ്പ് അധ്യക്ഷനായിരിക്കും.

പാസ്റ്റർ ഷാജി സാമുവൽ, പാസ്റ്റർ സാബു ചാരുംമൂട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യൂക്കോമയ് ഗായകസംഘം ഈ പദയാത്രയിലുടനീളം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി

Published

on

തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആകും.

പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഏതെങ്കിലും ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. അപേക്ഷകള്‍ സ്വീകരിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുകയെത്രയെന്ന് അറിയിക്കണം. തുടര്‍ നടപടികള്‍ വാട്ട്സ് ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ സേവനത്തിനും പരാതി പരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമര്‍ കെയര്‍ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വീതം തുടങ്ങുമെന്നാണ് വിവരം.

കൂടാതെ ഐടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ സെല്ലിന്റെ ഭാഗമാവും. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ മലയാളവും പറ്റുമെങ്കില്‍ തമിഴും കന്നട ഭാഷയും ഉള്‍പ്പെടുത്തണമെന്നും തീരുമാനമായിട്ടുണ്ട്.


Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news17 hours ago

Pastor Jack Graham implores Christians to proclaim truth in a shifting culture

For as long as Prestonwood Baptist Church Pastor Jack Graham can remember, he’s loved the Bible — a connection nurtured...

National17 hours ago

ഐപിസി കാർമ്മൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7...

National17 hours ago

അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര – യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ...

National18 hours ago

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെ...

us news18 hours ago

70 ദശലക്ഷത്തിലധികം പേര്‍ക്ക് പ്രതിമാസ ആനുകൂല്യങ്ങള്‍; എസ്എസ്എ ആനുകൂല്യങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍

അടുത്തവര്‍ഷം സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എസ്. 2025മുതല്‍ 70 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് പ്രതിമാസ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍...

National2 days ago

പി വൈ പി എ 77-ാം സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം പാസ്റ്റർ ചാക്കോ വർഗീസ് ഉദ്ഘാടനം ചെയ്തു

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ...

Trending

Copyright © 2019 The End Time News