National
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുനപരിശോധനയോടെ കൂടെ നിയമസഭയിൽ ചർച്ച ചെയ്തു നടപ്പിലാക്കണം : പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ
ഇടുക്കി: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുന:പരിശോധനയോടുകൂടി നിയമസഭയിൽ ചർച്ച ചെയ്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 140 എം.എൽ.എ മാർക്കും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട കേരളാ ജലസേചന വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിന് നിവേദനം കൈമാറി. കട്ടപ്പന പിഡബ്ലിയുഡി റെസ്റ്റു ഹൗസിൽ വെച്ച് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പനയ്ക്കമുറി നിവേദനം കൈമാറി. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ പി ജോഷ്വാ, സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ കെ ഉല്ലാസ്, സെക്രട്ടറി പാസ്റ്റർ എം എം ബാബു, വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ സജിത്ത് ദാസ്, ട്രഷറർ പാസ്റ്റർ ഇ കെ ജോയി, കമ്മറ്റിയംഗങ്ങളായ പാസ്റ്റർ ഹാനോക്ക് കെ എച്ച്, പാസ്റ്റർ വെള്ളയ്യൻ, പാസ്റ്റർ പീറ്റർ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലയിലെ ഭരണ സാരഥ്യം വഹിക്കുന്ന ഇടുക്കി ജില്ലാ കളക്ടർ, എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, എ രാജാ, പി ജെ ജോസഫ് എന്നിവർക്കും നിവേദനങ്ങൾ കൈമാറി. വരുന്ന ദിവസങ്ങളിൽ
മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാർക്കും ബാക്കിയുള്ള എംഎൽഎമാർക്കും ജില്ലാ കളക്ടർമാർക്കും നിവേദനങ്ങൾ കൈമാറും എന്ന് ഭാരവാഹികൾ അറിയിച്ചു.
Sources:gospelmirror
National
ഐപിസി കാർമ്മൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്
ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7 മണി വരെ വണ്ടിത്താവളം പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് സുവി. ഷിബിൻ സാമുവേൽ ദൈവവചന പ്രഘോഷണം നടത്തും. ജോസ് പൂമല, പോൾസൺ കണ്ണൂർ എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സുവി. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
Sources:christiansworldnews
National
അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര – യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ നടത്തുന്ന പ്രാർത്ഥനാ പദയാത്ര – യൂക്കോമയ് ഇന്നു രാവിലെ കോട്ടയത്തു നിന്നും പ്രാർത്ഥിച്ചു ആരംഭിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ് വി.കെ ആധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്ര പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.
മദ്യവും മയക്കുമരുന്നും കേരളത്തെ പോലെയുള്ള സാംസ്കാരിക പ്രബുദ്ധതയുള്ള സമൂഹത്തിന് ദോഷമാണെന്നും അത് ഭാവി തലമുറയെ തിന്മയുടെ വഴിയിലേക്ക് തള്ളിവിടുന്നതാണെന്നും അതിൽ നിന്നും ഒഴിഞ്ഞിരുന്നെങ്കിൽ മാത്രമേ നവസമൂഹം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.
പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു.
പ്രസ്ബിറ്ററന്മാരായ ഷൈജു തങ്കച്ചൻ,അജി കെ. ജോൺ, വി.വൈ ജോസുകുട്ടി, ബിജി ഫിലിപ്പ്,ഷാജി ജോർജ്, മനോജ് ജോർജ്,ഷോജി കോശി,കെന്നഡി പോൾ, ബെഞ്ചമിൻ ബാബു, ബിജു എൻ. തോമസ്, വി.ജെ എബ്രഹാം,പി.ഡി ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം ആളുകൾ പദയാത്രയിൽ പങ്കെടുക്കുന്നു.
രാവിലത്തെ യാത്രയ്ക്കിടയിൽ കോട്ടയം കെഎസ്ആർടിസി ജംഗ്ഷൻ,കോടിമത,നാട്ടകം,പള്ളം,ചിങ്ങവനം തുടങ്ങിയ ഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്നു പൂവൻതുരുത്ത് ഏ.ജി സഭയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ദൈവവചനം സംസാരിക്കും.
ഉച്ച കഴിഞ്ഞുള്ള പദയാത്ര ചിങ്ങവനത്തു നിന്നും ആരംഭിച്ചു ചങ്ങനാശ്ശേരിയിൽ അവസാനിക്കും. വൈകിട്ട് ചങ്ങനാശ്ശേരി യിൽ നടക്കുന്ന മുറ്റത്ത് കൺവെൻഷനിൽ കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അജി കെ. ജോൺ പ്രസംഗിക്കും.
ചങ്ങനാശ്ശേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജി ഫിലിപ്പ് അധ്യക്ഷനായിരിക്കും.
പാസ്റ്റർ ഷാജി സാമുവൽ, പാസ്റ്റർ സാബു ചാരുംമൂട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യൂക്കോമയ് ഗായകസംഘം ഈ പദയാത്രയിലുടനീളം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
Sources:christiansworldnews
National
ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി
തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന് എടുക്കുന്നതുള്‍പ്പെടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആകും.
പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഏതെങ്കിലും ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ചെയര്മാന് ബിജു പ്രഭാകര്‍ പറഞ്ഞു.
ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. അപേക്ഷകള്‍ സ്വീകരിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുകയെത്രയെന്ന് അറിയിക്കണം. തുടര്‍ നടപടികള്‍ വാട്ട്സ് ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ സേവനത്തിനും പരാതി പരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമര്‍ കെയര്‍ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വീതം തുടങ്ങുമെന്നാണ് വിവരം.
കൂടാതെ ഐടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ സെല്ലിന്റെ ഭാഗമാവും. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ മലയാളവും പറ്റുമെങ്കില്‍ തമിഴും കന്നട ഭാഷയും ഉള്‍പ്പെടുത്തണമെന്നും തീരുമാനമായിട്ടുണ്ട്.
Sources:Metro Journal
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave