Connect with us

world news

സ്വവര്‍ഗ്ഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവര്‍

Published

on

പെറുവിന്റെ തലസ്ഥാന നഗരമായ ലിമായില്‍ സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ നടന്ന പ്രതിഷേധ ധര്‍ണ്ണ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഏതാണ്ട് അരലക്ഷത്തോളം പേരാണ് നീലയും, പിങ്കും നിറത്തിലുള്ള കൊടികളും, ബലൂണുകളുമായി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധവും വിവാഹത്തിന്റെ പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ നേതാക്കളും, രാഷ്ട്രീയക്കാരും, കുടുംബങ്ങളും പ്ലാസാ സാന്‍ മാര്‍ട്ടിനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ നവംബര്‍ 21നാണ് പെറുവിലെ ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ 02803/2022-CR എന്ന വിവാദ ബില്ലിന് അംഗീകാരം നല്‍കിയത്. 5 പേര്‍ പങ്കെടുക്കാതിരുന്ന വോട്ടെടുപ്പില്‍ ഒന്‍പതിനെതിരെ 12 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പ്ലീനറി സെഷന്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കിയാല്‍ മാത്രമേ ബില്‍ നിയമമാവുകയുള്ളൂ. ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. പുതിയ പദവി പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധത്തിന് സമാനമായ അവകാശങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും ഇത് കുട്ടികളുടെ പൈതൃകാവകാശത്തേപ്പോലും ബാധിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
Sources:marianvibes

http://theendtimeradio.com

world news

ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണം: യൂറോപ്യന്‍ യൂണിയനോട് സഭ

Published

on

സ്പെയിന്‍: യഹൂദര്‍ക്കും, ഇസ്ലാം മതസ്ഥര്‍ക്കും എതിരെയുള്ള മതവിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിച്ചതുപോലെ ക്രൈസ്തവര്‍ക്കെതിരേയുള്ള മതവിദ്വേഷങ്ങളെ ചെറുക്കുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതി കമ്മീഷന്‍ (സി.ഒ.എം.ഇ.സി.ഇ) യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ ക്രൈസ്തവര്‍ നേരിടുന്ന മതവിദ്വേഷങ്ങള്‍ക്കെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് മൗലീകാവകാശങ്ങളെക്കുറിച്ചുള്ള മെത്രാന്മാരുടെ ഉപദേശകനായ അലെസ്സാന്‍ഡ്രോ കാല്‍ക്കാഗ്നോ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ കത്തോലിക്ക സഭയെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതിയുടെ കമ്മീഷന്‍ ആണ്. “ഇത് ഇരവാദം സംബന്ധിച്ച ചോദ്യമല്ല മറിച്ച് സുരക്ഷയിലെ തുല്യത സംബന്ധിച്ചതാണ്”. മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ പോരാടാനുള്ള വ്യവസ്ഥകളും മതന്യൂനപക്ഷങ്ങളായ വിശ്വാസ സമൂഹങ്ങളെ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിലൂടെ മാത്രം കാണരുതെന്ന് ചൂണ്ടിക്കാട്ടിയ കാൽകാഗ്നോ, ‘ഭൂരിപക്ഷങ്ങള്‍ V/S ന്യൂനപക്ഷങ്ങള്‍’ എന്ന് അടിവരയിടുന്ന ചില നയരൂപീകരുടേയും രാഷ്ട്രീയക്കാരുടേയും സമീപനത്തെ മാറ്റേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മതസ്വാതന്ത്ര്യം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച മുൻഗണനകളിലൊന്നാണ് കോ-ഓർഡിനേറ്ററെ നിയമിക്കണമെന്ന കാര്യം. മത സ്വാതന്ത്ര്യത്തെ ഒരു പ്രശ്നമുള്ള അവകാശമായിട്ടാണ് പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. ആരാധനാലയങ്ങളും മതപരമായ വിവരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം യൂറോപ്യൻ യൂണിയൻ നയങ്ങളുമായി മികച്ച രീതിയിൽ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.

യൂറോപ്പില്‍ വളര്‍ന്നുവരുന്ന വിശ്വാസപരമായ അസഹിഷ്ണുതകളില്‍ ശ്രദ്ധചെലുത്തിക്കൊണ്ടിരിക്കുന്ന ഒരു പാനലുമായി സഹകരിച്ചാണ് ഇത്തവണത്തെ പ്രാര്‍ത്ഥന – പ്രഭാതഭക്ഷണ പരിപാടി യൂറോപ്യന്‍ യൂണിയനില്‍ സംഘടിപ്പിച്ചത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. 1998-ലാണ് യൂറോപ്യന്‍ പ്രഭാത ഭക്ഷണ പ്രാര്‍ത്ഥന സ്ഥാപിതമായത്. യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പുറമേ, മറ്റ് സ്ഥാപനങ്ങളിലെ പ്രമുഖരും ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

Northeast Syrian Minorities Seeking to Preserve Free Enclave, Ask for Western Help against Turkey, and for Christians’ Prayers

Published

on

Just days after the fall of the Assad Government in Syria, the region is adjusting to the new realities on the ground.

One area inside Syria could be ground zero for another battle between Western values and Islamic ambitions.

While the leader of the main faction of Syria’s rebel forces is pledging no new war, a democratic enclave in northeast Syria that is home to Kurds, Yazidis, and Christians is being attacked by a proxy army of Turkey.

CBN News spoke with a Christian from northeast Syria by phone. To protect his identity, we’ve disguised his voice and can’t show his face. We’re calling him “Gabriel.”

Gabriel told us, “So, yeah, we are under attack, and we don’t think that (Turkish President) Erdogan and his proxies are going to stop (attacking) in this place in the north.”

The Autonomous Administration in Northeast Syria is unique in all of the Middle East. CBN News reported on the then-fledgling government in a 2019 report.

In that report, freelance journalist Karlos Zurutuza told us, “It’s completely new—completely new in the Middle East, and I’d say it’s completely new in the whole world.”

Zurutuza added, “So literally from day one, since 2012—since they liberated their territories—they are in the process of reconstructing civil society, integrated their components in the region; not just Kurds. It’s Arabs, Armenians, Syriacs.”

During the war to defeat ISIS, the Autonomous Administration partnered with the US and allied forces.

Charmaine Hedding, founder of the Shai Fund, an organization that helps people groups in volatile situations, explained, “They are most similar in human rights to what we believe in the West. And critically, they have freedom of religion and belief, and an overrepresentation of religious minorities. So, what’s happened is they stand in direct opposition to these jihadi, Islamist groups. And so today, we are seeing the Sunni is being used as the militia to break down and attack northeast Syria.”

The Autonomous Administration fears the Turkish government of President Recep Tayyip Erdogan, who has stated his intention to defeat the Kurds of northeast Syria.

Given the attacks by Turkish-backed forces and Erdogan’s threats, the people of northeast Syria are calling out to the US and the West, and the Christian world for help.

“We call on all the Christians in the world to call their nations and brothers and sisters in their administration to make the Christians, the Kurds and Druze, and all minorities to be able to protect themselves from these kinds of atrocities,” Gabriel told us.

He claims Northeast Syria is not asking for foreign troops, but for the resources to defend themselves.

“Especially [for the] Trump administration and the Israeli government to make this happen because, Christians all over Syria, Christians all over Lebanon, all over Iraq, they want to survive,” he declared.

Gabriel continued, “We are demanding to survive in our fatherland, to speak to our family, our language, and to be able to represent our religion, which is the ancient Christian, really ancient Christian religion, and speak freely our Aramaic language, which was the language of Jesus. We call especially America to stop Turkey from invading the project of Northeast Syria.”

Hedding believes it’s important to pray for this emerging Middle East democracy.

“Because in this area you have people who can believe whatever they want. Christians, Yazidis, [and] even Muslim background Believers who have come to faith in Jesus are able to practice their religion in this area. So, pray for northeast Syria that it will remain stable and that the international community would stand and back northeast Syria against these Islamist jihadis.”
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല തുടരുന്നു; 19 പേരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ 19 പേരെ കൊലപ്പെടുത്തി. മുൻപ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വ്യക്തിയും അതിൽ ഉൾപ്പെടുന്നു. ഡിസംബർ ഒന്നിനാണ് ആക്രമണങ്ങൾ നടന്നത്.

ഫുലാനി തീവ്രവാദികളെന്നു കരുതുന്ന ആറ് തോക്കുധാരികൾ ഡിസംബർ ഒന്നിന് റിയോം കൗണ്ടിയിലെ ക്വി ഏരിയയിലെ ദുവാങ് ഗ്രാമത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ക്രിസ്ത്യാനികളെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായി മനുഷ്യാവകാശ അഭിഭാഷകൻ അറ്റോർണി ഡാലിയോപ് സോളമൻ മവന്തിരിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിലിനുശേഷമാണ്. പ്രദേശത്ത് നിലയുറപ്പിച്ച സൈനിക ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് മൃതദേഹങ്ങൾ മോർച്ചറിയിലേക്കു കൊണ്ടുവന്നതായി മവന്തിരി പറഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

സ്വവര്‍ഗ്ഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവര്‍

പെറുവിന്റെ തലസ്ഥാന നഗരമായ ലിമായില്‍ സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ നടന്ന പ്രതിഷേധ ധര്‍ണ്ണ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് അരലക്ഷത്തോളം പേരാണ് നീലയും, പിങ്കും നിറത്തിലുള്ള...

National3 hours ago

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്.ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ ഗ്രാമങ്ങളില്‍ തുടരാമെന്ന നിലപാടാണ് ഗ്രാമസഭ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്ന് ഭിഷണി മുഴക്കിയിരിക്കുകയാണ്. ഏകദേശം...

us news4 hours ago

Bible Prophecy Fulfilled? Pastors, Theologians Reveal How the Nativity and Origins of Jesus Prove Old Testament Promises

Jesus’ birth story has captivated billions of people for more than two millennia, as the Bible details a loving God’s...

National4 hours ago

സദ് വാർത്ത സന്ദേശവും, സംഗീതവും അണക്കരയിൽ

കുമളി : ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.30 വരെ ഗ്ലോറിയ 24...

world news4 hours ago

ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണം: യൂറോപ്യന്‍ യൂണിയനോട് സഭ

സ്പെയിന്‍: യഹൂദര്‍ക്കും, ഇസ്ലാം മതസ്ഥര്‍ക്കും എതിരെയുള്ള മതവിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിച്ചതുപോലെ ക്രൈസ്തവര്‍ക്കെതിരേയുള്ള മതവിദ്വേഷങ്ങളെ ചെറുക്കുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതി കമ്മീഷന്‍ (സി.ഒ.എം.ഇ.സി.ഇ)...

world news1 day ago

Northeast Syrian Minorities Seeking to Preserve Free Enclave, Ask for Western Help against Turkey, and for Christians’ Prayers

Just days after the fall of the Assad Government in Syria, the region is adjusting to the new realities on...

Trending

Copyright © 2019 The End Time News