Connect with us

us news

പാസ്റ്റര്‍ ഷിബു തോമസിന് ഡോക്‌ട്രേറ്റ് ലഭിച്ചു.

Published

on

ഒക്കലഹോമ: പ്രശസ്ത കണ്‍വന്‍ഷന്‍ പ്രസംഗകനും ഒക്കലഹോമ ഐപിസി ഹെബ്രോണ്‍ സഭയുടെ സീനിയര്‍ പാസ്റ്ററും ഐപിസി മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റുമായ റവ.ഷിബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നാണ് ഡോക്ടര്‍ ഓഫ് മിനിസ്ട്രി ലഭിച്ചത്.
അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ടി സി തോമസ് അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച പാസ്റ്റര്‍ ഷിബു തോമസ് തന്റെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ അനന്തരം സുവിശേഷ വേലക്കായി സമര്‍പ്പിക്കുകയും ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു.ദീര്‍ഘ വര്‍ഷങ്ങളായി അമേരിക്കയിലെ വിവിധ സഭകളില്‍ സഭാ ശുശ്രൂഷകനായും ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് സമൂഹത്തില്‍ പ്രഭാഷകനായും ശുശ്രൂഷ ചെയ്തു വരുന്നു.
ഭാര്യ: രേഷ്മ മക്കള്‍: ജോഷ്വാ,ജെസ്വിന്‍,ജോയല്‍.
Sources:onlinegoodnews

http://theendtimeradio.com

us news

അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

Published

on

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു.

2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.

ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്. ‘ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ, ഞാൻ എപ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാൽ, എനിക്ക് വോട്ട് ചെയ്യരുത്’- എന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന പ്രശസ്തമായി.

ജെറാൾഡ് ഫോർഡായിരുന്നു എതിർ സ്ഥാനാർഥി. ശീതയുദ്ധം, അസ്ഥിരമായ എണ്ണവില എന്നീ പ്രതിസന്ധി കാലത്തായിരുന്നു ഭരണം. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അൻവർ സാദത്തും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭരണനേട്ടം. ഉയർന്ന പണപ്പെരുപ്പം, ഊർജ്ജ ദൗർലഭ്യം, ഇറാനിയൻ ബന്ദി പ്രതിസന്ധി എന്നീ പ്രശ്നങ്ങളെ തുടർന്ന്, 1980 ലെ തിരഞ്ഞെടുപ്പിൽ റൊണാൾഡ് റീഗനുമായുള്ള പരാജയപ്പെട്ടു. എട്ട് അമേരിക്കക്കാർ കൊല്ലപ്പെട്ട ഇറാനിയൻ ബന്ദി പ്രതിസന്ധിയാണ് തിരിച്ചടിയായത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി.നാഗല്‍ കീര്‍ത്തന അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന്

Published

on

ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി.നാഗല്‍ കീര്‍ത്തന അവാര്‍ഡിന് അര്‍ഹനായ പാസ്റ്റര്‍ സാംകുട്ടി മത്തായിക്കുള്ള അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന് നടക്കും. ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷനാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.പ്രസിഡന്റ് ഡോ.അലക്‌സ് ടി കോശിയുടെ അധ്യക്ഷതയില്‍ നടന്ന എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ ഏകോപിക്കുവാന്‍ സംഘടനയുടെ ട്രഷറര്‍ ജോണ്‍സണ്‍ ഉമ്മനെ ചുമതലപ്പെടുത്തി.
വൈസ് പ്രസിഡന്റ് ഡോ.ടൈറ്റസ് ഈപ്പന്‍, ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പ്,ജോയിന്റ് സെക്രട്ടറി ഡോ.ബിജു ചെറിയാന്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.പ്രശസ്ത സാഹിത്യകാരന്‍ റവ.ജോര്‍ജ് മാത്യൂ പുതുപ്പള്ളി മുഖ്യ അതിഥിയായിരിക്കും.കേരള എക്‌സ്പ്രസ് ചീഫ് എഡിറ്ററും ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ രക്ഷാധികാരിയുമായ കെ എം ഈപ്പന്‍ അവാര്‍ഡ് നല്‍കും.
ക്രൈസ്തവ സാഹിത്യ അക്കാദമി ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ടും ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പും തമ്മിലുള്ള ചര്‍ച്ചയിലാണ് അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ നടത്തുവാന്‍ തീരുമാനമായത്. ചിക്കാഗോയിലെ 4 മുതിര്‍ന്ന പാസ്റ്റര്‍മാരായ പാസ്റ്റര്‍ ജോസഫ് കെ ജോസഫ്,പാസ്റ്റര്‍ പി വി കുരുവിള, പാസ്റ്റര്‍ പി സി മാമ്മന്‍, പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.അര നൂറ്റാണ്ടോളം ചിക്കാഗോ സമൂഹത്തില്‍ അവര്‍ ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ചാണ് ആദരവുകള്‍ നല്‍കുന്നത്.
ഇവാ.ജെ സി ദേവ് (രക്ഷാധികാരി) ടോണി ഡി ചെവ്വൂക്കാരന്‍ ( പ്രസിഡന്റ്) പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം(വൈസ് പ്രസിഡന്റ്) സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി) എം വി ബാബു കല്ലിശ്ശേരി(ജോ.സെക്രട്ടറി) ലിജോ വര്‍ഗീസ് പാലമറ്റം(ട്രഷറര്‍) ഷാജി മാറാനാഥ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) സാം കൊണ്ടാഴി(മീഡിയ കണ്‍വീനര്‍ ) കുര്യന്‍ ഫിലിപ്പ്(ജനറല്‍ കോര്‍ഡിനേറ്റര്‍) എന്നിവരാണ് ക്രൈസ്തവ സാഹിത്യ അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ബൈഡൻ

Published

on

വാഷിങ്ടൺ :അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തിനെ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനാണ്‌ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

240 വർഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമായി വെള്ളത്തലയൻ കടൽപ്പരുന്ത് അറിയപ്പെടുന്നുണ്ട്‌. അമേരിക്കൻ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്റെ ചിത്രമാണ്‌ ആലേഖനം ചെയ്‌തിട്ടുള്ളത്‌. എന്നിരുന്നാലും ഇതുവരെ ദേശീയ പക്ഷിയെന്ന ഔദ്യോഗിക പദവി വെള്ളത്തലയൻ കടൽപ്പരുന്തിന്‌ ഇല്ലായിരുന്നു. ദേശീയ സസ്തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനിമുതൽ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തും അറിയപ്പെടും.

1782 മുതൽ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയൻ. 1782-ൽ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന സീലിലും വെള്ളത്തലയൻ കടൽപ്പരുന്താണ്‌ ഉള്ളത്‌. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത്. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്ക, മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news14 hours ago

14 Irigwe Christians Killed Days Before Christmas

Nigeria — On Sunday, Dec. 22, armed men killed 14 Christians, including a pregnant woman and a 1-year-old girl, shortly...

National15 hours ago

സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

സൂ​ചി കു​ത്ത​ലി​ന്റെ വേ​ദ​ന​യി​ല്ലാ​തെ മ​രു​ന്ന് ശ​രീ​ര​ത്തി​ലെ​ത്തി​ക്കു​ന്ന സി​റി​ഞ്ച് ക​ണ്ടു​പി​ടി​ച്ച് ബോം​ബെ ഐ.​ഐ.​ടി. എ​യ്റോ​സ്‌​പേ​സ് എ​ൻ​ജി​നീ​യ​റി​ങ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ‘ഷോ​ക്ക് സി​റി​ഞ്ച്’ തൊ​ലി​ക്ക് നാ​ശം വ​രു​ത്തു​ക​യോ അ​ണു​ബാ​ധ​യു​ണ്ടാ​ക്കു​ക​യോ ഇ​ല്ല. ശ​രീ​ര​ത്തി​ലേ​ക്ക്...

us news15 hours ago

അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി...

National2 days ago

മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ.

ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം....

Articles2 days ago

7 ways we rebuild through Christ

When a person comes to Christ, it’s not just about being forgiven and waiting for heaven. Salvation is an ongoing...

us news2 days ago

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി.നാഗല്‍ കീര്‍ത്തന അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന്

ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി.നാഗല്‍ കീര്‍ത്തന അവാര്‍ഡിന് അര്‍ഹനായ പാസ്റ്റര്‍ സാംകുട്ടി മത്തായിക്കുള്ള അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന് നടക്കും. ചിക്കാഗോ ഗോസ്പല്‍...

Trending

Copyright © 2019 The End Time News