Connect with us

National

യഹോവ യിരെ സുവിശേഷ മഹോത്സവം ജനു 25 ,26 തീയതികളിൽ

Published

on

നിത്യതയിൽ ക്രിസ്തുവിനോട് കൂടെ വിശ്രമിക്കുന്ന പരേതരായ പാസ്റ്റർ കെ.സി. യേശുദാസിൻ്റെയും സിസ്റ്റർ ലൈലാൾളിൻ്റെയും മകൻ ബ്രദർ ജോസ് കൊടങ്ങാവിളക്ക് ദൈവം നൽകിയ ദർശനപ്രകാരം ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ യോഗങ്ങളുടെ ഭാഗമായി 2025 ജനുവരി 25, 26 തീയതികളിൽ കൊടങ്ങാവിള ജംഗ്ഷന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ സുവിശേഷ മഹോത്സവം നടക്കും. ലോക പ്രസിദ്ധരായ സുവിശേഷ പ്രസംഗകർ പാസ്റ്റർ സജു ചാത്തന്നൂരും , പാസ്റ്റർ കെ. എ എബ്രഹാമും ദൈവവചനസന്ദേശങ്ങൾ നൽകും. പാസ്റ്റർ ശ്യാം കൃഷ്ണ നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.
100 കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

National

കുമ്പനാട് കൺവൻഷൻ ജനുവരി നാളെ (12 )ന് ആരംഭിക്കും

Published

on

 

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ നാളെ (12)ആരംഭിക്കും. വൈകിട്ട് 5.30 ന് വൈകിട്ട് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അധ്യക്ഷത വഹിക്കും . 101 മത് കൺവൻഷൻ പാട്ടു പുസ്തകം വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി തോമസ് പ്രകാശനം ചെയ്യും.പാസ്റ്റർ വി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.

സുവിശേഷ യോഗം , ബൈബിൾ ക്ലാസ് , മിഷൻ ചലഞ്ച്, വിദ്യാർത്ഥി യുവജന സമ്മേളനം , വിമൻസ് ഫെലോഷിപ്പ് സമ്മേളനം , യംങ് പ്രൊഫഷണൽ മീറ്റ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും.

ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും കൺവൻഷനിൽ പങ്കെടുക്കും .

പാസ്റ്റർമാരായ വത്സൺ എബ്രഹാം, ഫിലിപ്പ് പി തോമസ്, ബേബി വര്ഗീസ്, തോമസ് ജോർജ്, രാജു ആനിക്കാട്, ജോൺ കെ മാത്യു, കെ ജെ തോമസ് , സണ്ണി ഫിലിപ്പ്, ഷാജി ഡാനിയേൽ, സാബു വര്ഗീസ്, കെ സി തോമസ്, ഷിബു തോമസ്, വിത്സൻ വർക്കി, വിത്സൻ ജോസഫ്, രാജു മേത്ര, ജെയിംസ് ജോർജ്, സണ്ണി കുര്യൻ, എം എസ് സാമൂവൽ, ബാബു ചെറിയാൻ തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.

‘എബനേസർ-യഹോവ യിരേ’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻന്റെ ചിന്താവിഷയം .

പ്രശസ്‌ത ഗായകരോടൊപ്പം കൺവൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും .

ജനറൽ കൗൺസിൽ
ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്, ട്രഷറർ ബ്രദർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു
http://theendtimeradio.com

Continue Reading

National

ഐ. പി. സി വടക്കഞ്ചേരി 38-മത് സെന്റർ കൺവൻഷൻ ജനുവരി 30 മുതൽ

Published

on

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 38-മത് സെൻ്റർ വാർഷിക കൺവൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശനി ബസ്റ്റാൻഡിനു സമീപത്തുള്ള നാട്ടാരങ്ങ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ജോസ് വർഗ്ഗിസ് എന്നിവർ പ്രസംഗിക്കും. ജെസ്വിൻ, ജെയ്സൺ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 102-ാം മത് ജനറൽ കൺവൻഷൻ 20 മുതൽ 26 വരെ

Published

on

കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ റീജിയൻ 102-മത് ജനറൽ കൺവെൻഷൻ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ടകം പ്രത്യാശാ നഗറിൽ (ദൈവ സഭാ ഗ്രൗണ്ടിൽ) വെച്ച് നടക്കും. ദൈവ സഭാ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 06.30 ന് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. എഡ്യൂക്കേഷൻ ഡയറക്ടർ റവ. ജോസഫ് ടി സാം അദ്ധ്യക്ഷത വഹിക്കും. മഹായോഗത്തിൽ വേൾഡ് മിഷൻ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി സി തോമസ് മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർമാരായ ബെൻസൻ മത്തായി, ഷാജി കെ ഡാനിയേൽ, ഷിബു തോമസ്, ഏബ്രഹാം ടൈറ്റസ്, ടോമി ജോസഫ്, സണ്ണി താഴംപള്ളം, എബ്രഹാം തോമസ്, രാജൻ ഏബ്രഹാം, എബി എബ്രഹാം, ജയ്‌സ് പണ്ടനാട്, അനീഷ് കാവാലം, കെ ജെ തോമസ്, വർഗീസ് എബ്രഹാം എന്നിവരും ദൈവ സഭയിൽ നിന്നുള്ള അനുഗ്രഹീതരായ ദൈവ ദാസന്മാരും വിവിധ യോഗങ്ങളിൽ ദൈവ വചന പ്രഭാഷണം നടത്തും. ‘യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ’ എബ്രായർ 3:1 എന്നതാണ് കൺവെൻഷൻ ചിന്താവിഷയം. കൺവെൻഷനോട് അനുബന്ധിച്ച് വിശുദ്ധ ആരാധന, സംഗീത ശുശ്രൂഷ, പൊതുയോഗം, ദൈവ വചന പ്രഭാഷണങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് ആൻഡ് സണ്ടേസ്കൂൾ പ്രോഗ്രാം, വനിതാ സമ്മേളനം, സ്നാന ശുശ്രൂഷ, സാംസ്കാരിക സമ്മേളനം, മിഷണറി കോൺഫറൻസ് എന്നിവ നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 26 – ഞായറാഴ്‌ച നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ ജന സാഗരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 hours ago

Christians Terrorized Around the Globe: How Murder, Torture, Mayhem Point to Growing Persecution

Christian persecution is continuing to “get worse” across the globe, with Jeff King, president of International Christian Concern (ICC), lamenting...

Movie2 hours ago

‘No Surprise In This Godless Town’: Comedian Jokes at Golden Globes That No Stars Thanked God

Nikki Glaser, the comedian who played host to this year’s Golden Globes Awards in Beverly Hills, joked Sunday that none...

National3 hours ago

യഹോവ യിരെ സുവിശേഷ മഹോത്സവം ജനു 25 ,26 തീയതികളിൽ

നിത്യതയിൽ ക്രിസ്തുവിനോട് കൂടെ വിശ്രമിക്കുന്ന പരേതരായ പാസ്റ്റർ കെ.സി. യേശുദാസിൻ്റെയും സിസ്റ്റർ ലൈലാൾളിൻ്റെയും മകൻ ബ്രദർ ജോസ് കൊടങ്ങാവിളക്ക് ദൈവം നൽകിയ ദർശനപ്രകാരം ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ...

National3 hours ago

കുമ്പനാട് കൺവൻഷൻ ജനുവരി നാളെ (12 )ന് ആരംഭിക്കും

  കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ നാളെ (12)ആരംഭിക്കും. വൈകിട്ട് 5.30 ന് വൈകിട്ട് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി വൽസൻ...

world news3 hours ago

ജോസഫ് ഔൻ ലബനാന്റെ പുതിയ പ്രസിഡന്റ്

ര​ണ്ട് വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ അ​നി​ശ്ചി​താ​വ​സ്ഥ​ക്ക് വി​രാ​മ​മി​ട്ട് ജോ​സ​ഫ് ഔ​ൻ ല​ബ​നാ​ന്റെ പു​തി​യ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ല​ബ​നാ​ൻ പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 128 ​അം​ഗ​ങ്ങ​ളി​ൽ...

world news1 day ago

The Christians Disappearing from Biblical Lands

In commemoration of Christ’s birth, millions of Christians have made a pilgrimage to the “Holy Land” throughout the years. This...

Trending

Copyright © 2019 The End Time News