Connect with us

National

നീറ്റ് പരീക്ഷ ഇത്തവണ ഓൺലൈനിൽ ആവില്ല

Published

on

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഇക്കൊല്ലം പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്താൻ തീരുമാനമായി.

ഒ.എം.ആർ ഷീറ്റിലാകും പരീക്ഷ. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.

2025ലെ നീറ്റ് യു.ജി പരീക്ഷ പേന, പേപ്പർ മോഡിൽ നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്ക​ണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങൾ ​കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പരീക്ഷ സാധാരണ പോലെ പേന-പേപ്പർ മോഡിൽ തുടരാനുള്ള തീരുമാനം എൻ.ടി.എ സ്വീകരിക്കുകയായിരുന്നു. രാജ്യത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്.

അതോടൊപ്പം, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീറ്റ് വഴിയാകും. നാലു വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാക്കിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

National

മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ

Published

on

ഇടുക്കി: മലനാട്ടിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത സംഗമ വേദിയായ മലനാട് കൺവൻഷൻ മഹാ സംഗമത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഇടുക്കി സ്പോട്സ് കൗൺസിൽ മൈതാനത്ത് നടക്കുന്ന കൺവൻഷൻ 9 വ്യാഴം വൈകിട്ട് 6 മണിക്ക് മലനാട് കൺവൻഷൻ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ . കെ. വി. പോൾ ഉൽഘാടനം ചെയ്യും. ഡോ.തെരേസാ പോൾ , റവ .ഡോ. തോമസ് അമ്പുക്കയം, പാസ്റ്റർ പ്രശാന്ത് ജോസ് ( ബംഗളുരു ), പാസ്റ്റർ ജോ തോമസ് ( ബംഗളുരു ) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഫെബ്രുവരി 7 വെള്ളി രാവിലെ 10 മണി മുതൽ പവ്വർ കോൺഫറൻസും, 8 ശനി രാവിലെ 10 മണി മുതൽ പാസ്റ്റേഴ്‌സ് ആൻഡ് ഫാമിലി കോൺഫറൻസും 9 ഞായർ രാവിലെ 9 മണി മുതൽ സമീപ പ്രദേശങ്ങളിലെ ദൈവസഭകളുടെ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഇവാ.ജോസ് കലയപുരം നയിക്കുന്ന ഹെവൻലി ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിക്കും. ഞായറാഴ്‌ച രാത്രി പൊതുയോഗത്തോടെ 2025 മലനാട് കൺവൻഷൻ സമാപിക്കും . ഇവാ. ജോ ഇടുക്കി , പാസ്റ്റർമാരായ ജോസ് മാമ്മൻ , സന്തോഷ് ഇടക്കര , ഷാജി ജെയിംസ് , സജി .കെ.കെ, സാജു ഫിലിപ്പ് , ഷിനോജ് ടി.വി, ജോസ് കല്ലുകാലാ, മനോജ് ജോസഫ് എന്നിവർ കൺവീനർമാരായ കമ്മറ്റി കൺവൻഷനു നേതൃത്വം നൽകും. മലനാട് പെന്തക്കോസ്തു കൂട്ടായ്മയും , നാഷണൽ പ്രെയർ മൂവ്മെന്റും, നാഷണൽ വിമൻസ് മൂവ്മെന്റും ചേർന്ന് ഒരുക്കുന്ന ഈ മഹാസംഗമം മലയാള പെന്തക്കോസ്ത് ചരിത്രത്താളുകളിൽ ഇടം നേടിയ കൺവെൻഷനാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

തിരുവല്ലയിൽ ചൈൽഡ് ഇവാഞ്ചലിസം കോഴ്സ്

Published

on

ശാരോൻ ബൈബിൾ കോളേജി(Sharon Bible College)ൽ ബാലസുവിശേഷീകരണ ഹൃസ്വകാല ട്രെയിനിങ് കോഴ്സ്. ജനുവരി 20 തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെ നടക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകും. ട്രാൻസ്‌ഫോമേഴ്‌സ് ടീം ട്രെയിനിങ് സെക്ഷനുകൾക്ക് നേതൃത്വം നൽകും

പാസ്റ്റേഴ്‌സ്, സൺഡേ സ്കൂൾ അധ്യാപകർ, യൂത്ത് ലീഡേഴ്‌സ്, ബാലസുവിശേഷീകർ, വേദവിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്, ബന്ധപ്പെടുക :- 9544731721,9495118328
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ്

Published

on

കോട്ടയം:പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ് ലഭിച്ചു.ഇന്ത്യയില്‍ ഒരു വ്യക്തി മലയാള ഭാഷയില്‍ ഏറ്റവും കൂടുതല്‍ പ്രചോദനാത്മക ചിന്തകള്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതിനാണ് ഈ അവാര്‍ഡുകള്‍ ലഭിച്ചത്. 2023 ഫെബ്രുവരി 15 തീയതി മുതല്‍ 2024 ഡിസംബര്‍ 9 വരെ എല്ലാ ദിവസങ്ങളിലും ഫെയ്്‌സ്ബുക്കില്‍ എഴുതുന്ന സചേതന ചിന്തകള്‍ എന്ന പ്രചോദനാത്മക ചിന്തകള്‍ 550 എണ്ണം തികഞ്ഞപ്പോള്‍ ആണ് ഈ അവാര്‍ഡുകള്‍ ലഭിച്ചത്.
ഇന്ത്യയില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്ക് ഈ അവാര്‍ഡുകള്‍ ലഭിച്ചതില്‍ ഏറെ സന്തോഷവും അബിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പതിമൂന്നാം വയസ്സില്‍ ഒരു ചെറുകഥ എഴുതികൊണ്ട് എഴുത്തിന്റെ മേഖലയില്‍ തുടക്കം കുറിച്ച എനിക്ക് കഴിഞ്ഞ 43 വര്‍ഷമായി വൈവിധ്യമാര്‍ന്ന മേഖലയില്‍ ഒരു എഴുത്തുകാരനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം ഒന്നു മാത്രം. സകലമാനവും മഹത്വവും ദൈവത്തിന് അര്‍പ്പിക്കുന്നു.ഒപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ എല്ലാവര്‍ക്കും നന്ദി.
ആത്മീയ യാത്ര ടെലിവിഷന്‍,പവര്‍ വിഷന്‍ ടെലിവിഷന്‍ ചാനലുകളില്‍ സീനിയര്‍ പ്രോഗ്രാം ഡയറക്ടറായി പ്രവര്‍ത്തിച്ച ഇദ്ദേഹം ആത്മീയ യാത്ര റേഡിയോയ്ക്ക് വേണ്ടി 375 ല്‍ പരം റേഡിയോ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.ടെലിവിഷന്‍ ചാനവുകള്‍ക്കുവേണ്ടി നിരവധി പ്രോഗ്രാമുകള്‍ എഴുതി സംവിധാനം ചെയ്ത ഇദ്ദേഹം മാരാമണ്‍ കണ്‍വന്‍ഷനുവേണ്ടി മനോരമ മ്യൂസിക്കിലൂടെ മൂന്നു ഗാനങ്ങള്‍ എഴുതി സംഗീത സംവിധാനം നിര്‍വഹിച്ചു.വിവിധ വിഭാഗങ്ങളില്‍പ്പെട്ട 500 ലധികം ഗാനങ്ങള്‍ എഴുതുകയും 200 ഓളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിക്കുകയും ചെയ്തു.നീങ്ങിപ്പോയ് ഭാരങ്ങള്‍ എന്ന ആഗോള പ്രശസ്ത ഗാനത്തിന് രചനയും സംഗീതവും നിര്‍വഹിച്ചതും ഇദ്ദേഹമാണ്.
ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ എല്ലാ ദിവസവും ഷാജന്‍ പാറക്കടവിലിന്റെ ദിനവൃത്താന്തങ്ങള്‍ എന്ന പേരില്‍ ബ്ലോഗ് എഴുതാറുണ്ട്. ചാനലുകളിലും സോഷ്യല്‍ മീഡിയയില്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന ഇദ്ദേഹം മികച്ച അവതാരകന്‍ കൂടിയാണ്.
ഭാര്യ:സോണിയ ഷാജന്‍ പ്രശസ്ത ക്രിസ്തീയ ഗായിക കൂടിയാണ്. മക്കള്‍:സേറ സോണ ഷാജന്‍,സെറിന്‍ സോണ ഷാജന്‍.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news22 hours ago

‘Pilgrim with the Cross’: Arthur Blessitt ‘Departs to Heaven’ After Taking Jesus to 300+ Regions

A traveling Christian preacher known for carrying a cross through every nation of the world has died. Arthur Blessitt “departed...

National22 hours ago

മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ

ഇടുക്കി: മലനാട്ടിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത സംഗമ വേദിയായ മലനാട് കൺവൻഷൻ മഹാ സംഗമത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ...

world news22 hours ago

ടിക് ടോക്ക് ഇല്ലെങ്കിലെന്താ, റെഡ്നോട്ട് ഉണ്ടല്ലോ!: ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറി യു.എസ്. ഉപഭോക്താക്കൾ

വാഷിംങ്ടൺ: നിരോധന ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസിലെ ടിക് ടോക്ക് ഉപയോക്താക്കൾ ‘റെഡ് നോട്ട്’ അഥവാ Xiaohongshu എന്ന ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറുന്നതായി റിപ്പോർട്ട്. ‘ടിക്ടോക്ക്...

us news23 hours ago

ഇന്‍റർകോളേജിയറ്റ് പ്രയർ ഫെലോഷിപ് ഏകദിന കോൺഫറൻസ് ജനുവരി 18 ന്

ഒർലാന്‍റോ∙ ഇന്‍റർകോളേജിയറ്റ് പ്രയർ ഫെലോഷിപ് (ഐസിപിഎഫ്) ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജനുവരി 18 ന് രാവിലെ 9 മുതൽ വൈകിട്ട് 8 വരെ ഒർലാന്‍റോ ഇന്ത്യാ പെന്തക്കോസ്ത്...

world news23 hours ago

ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷം; ഒരു വര്‍ഷത്തിനിടെ 4476 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടും ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിച്ചുവരികയാണെന്ന് വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ...

National23 hours ago

നീറ്റ് പരീക്ഷ ഇത്തവണ ഓൺലൈനിൽ ആവില്ല

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഇക്കൊല്ലം പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ...

Trending

Copyright © 2019 The End Time News