world news
ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷം; ഒരു വര്‍ഷത്തിനിടെ 4476 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടും ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിച്ചുവരികയാണെന്ന് വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ 4476 ക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് സംഘടന വെളിപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങൾ നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു വർഷത്തിനിടയിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും ഇരയായ ക്രൈസ്തവരുടെ എണ്ണം 365 ദശലക്ഷത്തിൽ നിന്ന് 380 ദശലക്ഷമായി ഉയർന്നു. ആഗോളതലത്തിൽ ഏഴിൽ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ വിശ്വാസപരമായ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്നും സംഘടന വെളിപ്പെടുത്തുന്നു. 1955 മുതൽ ലോകത്തിലെ എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യൻ സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാന്‍ ഇടപെടുന്ന ഇവാഞ്ചലിക്കൽ സംഘടനയായ ഓപ്പണ്‍ ഡോഴ്സ്, പുറത്തിറക്കിയ വാർഷിക വേൾഡ് വാച്ച് ലിസ്റ്റ് 2025 (WWL) ഏറ്റവും ഉയർന്ന രീതിയില്‍ ക്രൈസ്തവ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്.
ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് കിം ജോംഗ് ഉന്നിന്റെ കീഴിലുള്ള ഉത്തര കൊറിയയാണ്. രാജ്യത്തു നിർബന്ധിത ലേബർ ക്യാമ്പുകളിൽ 50,000 മുതൽ 70,000 വരെ ക്രിസ്ത്യാനികളെ പാർപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. സൊമാലിയ, യെമൻ, ലിബിയ, സുഡാൻ, എറിത്രിയ, നൈജീരിയ, പാകിസ്ഥാൻ, ഇറാൻ എന്നീ ക്രമത്തിലാണ് പിന്നീടുള്ള ഒന്‍പത് സ്ഥാനങ്ങള്‍.
2021 മുതൽ താലിബാൻ ഭരണത്തിൻ കീഴിലായ അഫ്ഗാനിസ്ഥാൻ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. അനേകം ക്രൈസ്തവര്‍ രാജ്യത്തു കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ വിദേശത്തേക്ക് പലായനം ചെയ്തുവെന്നും ഓപ്പണ്‍ ഡോഴ്സ് വെളിപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാന് തൊട്ടുപിന്നാലേ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം പീഡനം അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
കടപ്പാട് :പ്രവാചക ശബ്ദം
world news
ടിക് ടോക്ക് ഇല്ലെങ്കിലെന്താ, റെഡ്നോട്ട് ഉണ്ടല്ലോ!: ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറി യു.എസ്. ഉപഭോക്താക്കൾ
വാഷിംങ്ടൺ: നിരോധന ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസിലെ ടിക് ടോക്ക് ഉപയോക്താക്കൾ ‘റെഡ് നോട്ട്’ അഥവാ Xiaohongshu എന്ന ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറുന്നതായി റിപ്പോർട്ട്. ‘ടിക്ടോക്ക് അഭയാർത്ഥികൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉപയോക്താക്കളുടെ നീക്കം ആപ്പിളിന്റെ യു.എസ് ആപ്പ് സ്റ്റോറിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ‘റെഡ്‌നോട്ടി’നെ മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ 7,00,000 പുതിയ ഉപയോക്താക്കൾ ആപ്പിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ഭാഷയിൽ ‘സിയാങ്ഹോങ്സു’ എന്നാണ് ആപ്പിന്റെ പേര്. ചൈന, തായ്‌വാൻ, മൻഡാരിൻ ഭാഷ സംസാരിക്കുന്ന ഇതര ജനവിഭാഗങ്ങൾ എന്നിവിടങ്ങളിലെ യുവജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയമായ ഒരു ‘ടിക്‌ടോക്ക്’ എതിരാളിയാണ് റെഡ്‌നോട്ട്. ഏകദേശം 300 ദശലക്ഷം പ്രതിമാസ ഉപയോക്താക്കൾ ഇതിനുണ്ട്. ടിക്ടോക്, ഇൻസ്റ്റഗ്രാം എന്നിവയുടെ സംയോജിത സ്വഭാവമുള്ള ആപ്പാണ് റെഡ്നോട്ട്.
2019 ജൂണിൽ ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണി ഉയർത്തുവെന്ന് ആരോപിച്ച് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പിനെ മറ്റ് നിരവധി മെയ്ഡ് ഇൻ ചൈന ആപ്ലിക്കേഷനുകൾക്കൊപ്പം മോദി സർക്കാർ നിരോധിച്ചിരുന്നു. ടിക്‌ടോക്കിൽനിന്ന് വ്യത്യസ്തമായി, നിലവിൽ ഇന്ത്യയിലും റെഡ്‌നോട്ട് ആക്‌സസ് ചെയ്യാനാകും. ഫോൺ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് റെഡ്നോട്ടിൽ സൈൻ അപ്പ് ചെയ്യാം. ഉപയോക്താക്കൾക്ക് വിഡിയോകൾ ലൈക്ക് ചെയ്യാനും അഭിപ്രായം പങ്കുവെക്കാനും കഴിയും.
ഷാങ്ഹായ് ആസ്ഥാനമാക്കി ഒരു ഷോപ്പിങ് പ്ലാറ്റ്‌ഫോമായി ചാൾവിൻ മാവോയും മിറാൻഡ ക്യൂവും ചേർന്ന് 2013ലാണ് ഇത് സ്ഥാപിച്ചത്. ടിക് ടോക്കിനേക്കാൾ കൂടുതൽ റെഡ്നോട്ടിൽ സ്ക്രോൾ ചെയ്യുന്നുവെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. റെഡ്‌നോട്ട് അക്കൗണ്ട് സൃഷ്‌ടിച്ച് 24 മണിക്കൂറിനുള്ളിൽ തനിക്ക് 6,000ത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചതായി ഒരു ഉപയോക്താവ് പറഞ്ഞു.
ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന്റെ യു.എസ് പ്രവർത്തനങ്ങൾ മൾട്ടി ബില്യണയർ ഇലോൺ മസ്‌ക് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യു.എസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നതെന്നും പറയുന്നു.
മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാൽ, ഇതിന് സാധിച്ചില്ലെങ്കിൽ മസ്കിന് വിൽക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. യു.എസിന്റെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ ടിക് ടോക് നിരോധനത്തിനുള്ള സാധ്യതയേറെയെന്ന വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.
ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക് ടോക്കിന്റേയും ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ. ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോൺ മസ്ക്.
Sources:nerkazhcha
world news
കാനഡയിലുള്ളവരുടെ പങ്കാളികൾക്കായി ഓപ്പൺ വർക്ക് പെർമിറ്റ് പുതുക്കാനൊരുങ്ങി കനേഡിയൻ സർക്കാർ
ഒട്ടാവ: കാനഡയിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരു ആശ്വാസ വാർത്ത. കാനഡയിൽ ജോലി ചെയ്യുന്നവരുടേയും പഠിക്കുന്നവരുടേയും പങ്കാളികൾക്കായി ഓപ്പൺ വർക്ക് പെർമിറ്റ് പുതുക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസ്റ്റിന്റ ട്രൂഡോ പടിയിറങ്ങിയതിന് പിന്നാലെയാണ് കനേഡിയൻ സർക്കാരിന്റെ പുതിയ നീക്കം.
ആയിരത്തിലധികം വരുന്ന ഇന്ത്യക്കാർക്ക് പുതിയ നീക്കം ആശ്വാസകരമാകും. ജനുവരി 21ന് പുതുക്കിയ ഓപ്പൺ വർക്ക് പെർമിറ്റിനായി യോഗ്യരായ വിദ്യാർത്ഥികളുടേയും വിദേശ തൊഴിലാളികളുടേയും പങ്കാളികൾക്ക് അപേക്ഷിക്കാം. ജോലിക്കായും പഠനത്തിനായും കാനഡിയിലെത്തുന്ന ഇന്ത്യക്കാർക്ക് ഈ പരിഷ്കരണം വളരെയധികം സഹായകരമാകും. നാച്ചുറൽ ആൻഡ് അപ്ലൈഡ് സയൻസ്, നിർമ്മാണ മേഖല, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, കായിക മേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം.
കാനഡയിലെ TEER 1 തൊഴിലുകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിതപങ്കാളികൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. വർക്ക് പെർമിറ്റിൽ കുറഞ്ഞത് 16 മാസമെങ്കിലും ശേഷിക്കുന്ന വിദേശ തൊഴിലാളികളുടെ പങ്കാളികൾക്ക് മാത്രമേ ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കുകയുളളു. കൂടാതെ ആശ്രിതരായ കുട്ടികൾക്കായി കനേഡിയൻ സർക്കാർ കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ നടപ്പിലാക്കും, അവർ ഇനി കുടുംബ OWP-കൾക്ക് യോഗ്യരല്ലെന്നും റിപ്പോർട്ടുണ്ട്. മുൻ നിയമപ്രകാരം താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് നിലവിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പുതുക്കലിന് അപേക്ഷിക്കുകയാണെങ്കിൽ ജോലിയിൽ തുടരാമെന്നും പറയുന്നു.
അതേസമയം ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ്, വിസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാൻ കാനഡ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ വകുപ്പായ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് നിർണായക രേഖകൾ സമർപ്പിക്കാനുള്ള ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കാനഡയിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രാജ്യം രംഗത്തെത്തിയത്.
Sources:nerkazhcha
world news
15 groups banned in Nicaragua, including organization under Dominican nuns
The new year has seen the Nicaraguan dictatorship cancel the legal personhood of 15 nonprofit organizations, adding to the more than 5,400 nongovernmental organizations shut down since 2018 by the regime of President Daniel Ortega and his wife and “co-president,” Rosario Murillo.
The official government newspaper La Gaceta announced on Jan. 8 the “voluntary dissolution” of 11 of these organizations, including Save the Children and the Dominican Nuns Foundation of Nicaragua.
According to its website, Save the Children has been working in the Central American country since 1986. “Save the Children’s work in Nicaragua centers on four program areas: education, health and nutrition, child rights governance, and child protection in addition to having the ability to respond to potential humanitarian situations,” the organization indicated, adding that it had 46 people working in Managua and Matagalpa.
Also among the 11 organizations that were “voluntarily dissolved” are the Ebenezer Christian Missionary Foundation, the Fundamental Baptist Church Association of Matagalpa, and the Help for Nicaragua Foundation.
Four of the 15 organizations were canceled “for failing to comply with their obligations”: the Nicaraguan House of Spirituality, Culture, History, Anthropology, Archaeology, and Art Foundation; the Comprehensive Services Association for Women; the Christ Is Coming Pentecost Ministry Foundation; and the Río Prinzapolka Foundation.
The decision to cancel the 15 organizations was made known through two ministerial agreements approved by the minister of the interior, María Amelia Coronel Kinloch.
In 2024, the dictatorship canceled approximately 1,700 nonprofit organizations. On Aug. 19 of last year alone, the dictatorship closed a total of 1,500 organizations, of which 678 were Christian, including Catholic and evangelical entities.
In its 2025 global report, the evangelical organization International Christian Concern charged that the dictatorship has used the Ministry of the Interior to persecute “hundreds of churches, aid groups, and other religious organizations” and had closed down 315 religious organizations in 2023.
http://theendtimeradio.com
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden