Connect with us

us news

ഫിലാദെല്‍ഫിയ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷനും ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ആഗസ്റ്റ് 29,30 തിയതികളില്‍

Published

on

ഫിലദെല്‍ഫിയ: എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷനും ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ആഗസ്റ്റ് 29,30 തിയതികളില്‍ നടക്കും.30 ശനിയാഴ്ച രാവിലെ ജൂബിലി സമ്മേളനം നടക്കും. സീനിയര്‍ പാസ്റ്റര്‍ രഞ്ജന്‍ പി ചെറിയാന്റെ നേതൃത്വത്തില്‍ ജൂബിലി കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ചാരിറ്റി,സുവനീര്‍,പബ്‌ളിസിറ്റി,പബ്‌ളക് റിലേഷന്‍സ്,ഫെലോഷിപ്പ് തുടങ്ങിയ സബ് കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.
വെല്‍ഷ് റോഡിലുള്ള സഭാ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.ചര്‍ച്ച് ഓഫ് ഗോഡ് ടെന്നസി സ്റ്റേറ്റ് ഓവര്‍സീയര്‍ റവ.ഡോ.ടിം ഹില്‍, പെന്‍സില്‍വാനിയ സ്റ്റേറ്റ് ഓവര്‍സീയര്‍ റവ.ഷേ ഹ്യൂസ് എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.ഗാനശുശ്രൂഷയ്ക്ക് സുവി.ബ്ലസന്‍ മേമന നേതൃത്വം നല്‍കും.സഭയുടെ ആരംഭകാല പ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിക്കും.
70 കളുടെ ആരംഭത്തില്‍ മലങ്കരയുടെ മണ്ണില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കേരളീയരുടെ കുടിയേറ്റം ശക്തിപ്പെടുവാന്‍ തുടങ്ങിയ കാലത്ത് ഫിലാദെല്‍ഫിയ പട്ടണത്തില്‍ ചെസ്സ്‌നട്ട് സ്ട്രീറ്റിലെ 816 നമ്പര്‍ അപ്പാര്‍ട്ട്‌മെന്റില്‍ 1975 നവംബര്‍ 2ന് പാസ്റ്റര്‍ വര്‍ഗീസ് മത്തായിയുടെ നേതൃത്വത്തില്‍ 8 വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുത്ത് പ്രാര്‍ത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണ് ഇന്ന് ഫിലാദെല്‍ഫിയായിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭകളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് ദൈവസഭ.
1976 ഡിസംബര്‍ 26ന് പാസ്റ്റര്‍ ബേബി ഡാനിയേല്‍ സഭാ ശുശ്രൂഷകനായി ചാര്‍ജ്ജെടുക്കുകയും തുടര്‍ന്ന് 39 വര്‍ഷക്കാലം സഭയുടെ സീനിയര്‍ ശുശ്രൂഷകനായി സുദീര്‍ഘമായ സേവനം ചെയ്യുകയും ചെയ്തു.വിവിധ സ്ഥലങ്ങളില്‍ മാറിമാറി ആരാധന നടന്നതിന് ശേഷം 1986 ല്‍ റൂസ് വെല്‍റ്റിലുള്ള 258-60 നന്ര്‍ കെട്ടിടം സ്വന്തമായി സഭയുടെ പേരില്‍ വാങ്ങുവാന്‍ ഇടയായി.
1997 സഭാ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടമായിരുന്നു.പുതുതായി കടന്നുവരുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പഴയ കെട്ടിടം പോരാതെ വരികയാല്‍ സൗകര്യപ്രദമായ മറ്റൊരു ആരാധനാലയം വെല്‍ഷ് റോഡില്‍ വാങ്ങിച്ചു.2015 ഡിസംബര്‍ മുതല്‍ പാസ്റ്റര്‍ രഞ്ജന്‍ പി ചെറിയാന്‍ സഭാ ശുശ്രൂഷയില്‍ ആയിരിക്കുന്നു.120 കുടുംബങ്ങളില്‍ നിന്നുമായി മുന്നൂറിലധികം വിശ്വാസികള്‍ ആരാധനയില്‍ സംബന്ധിക്കുന്നു.ജൂബിലിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ജൂബിലി കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
വിവരങ്ങള്‍ക്ക്പാസ്റ്റര്‍ രഞ്ജന്‍ പി ചെറിയാന്‍ -713-409-5184-215-435-2176.

http://theendtimeradio.com

Ebenezer Church of God in Philadelphia is preparing to celebrate a momentous occasion—the 50th anniversary of its founding. The Jubilee celebrations are set to take place on August 30, 2025, with Dr. Tim Hill, State Overseer of the Church of God in Tennessee, as the chief guest for the grand Jubilee meeting.

Eben-Ezer Church of God had a humble beginning in 1975, when a small group of believers from India, newly settled in Philadelphia, began meeting in an apartment room. Under the leadership of Pastor Varghese K. Mathai, this faithful community grew. From 1976 to 2015, Pastor Baby Daniel provided steady leadership, and since December 2015, Pastor Renjen P. Cherian has been leading the congregation. Today, more than 125 families gather to worship the Lord in spirit and truth in North East Philadelphia.

In gratitude for the countless blessings received over the years, the church family aims to give back by initiating a variety of charitable activities to support the needy across different parts of the world. The charity committee, chaired by Pr. Baby Daniel and Br. Shijin Varghese (Church Treasurer), is organizing these outreach efforts to extend help and hope during this season.

In conjunction with the Jubilee, the souvenir committee, led by Br. Joseph Oommen (Roy Mepral) and Evg. Jaison Daniel, is diligently working on a commemorative book. This publication will highlight the rich history of the church, feature articles from members, and include cherished family portraits of the congregation.

To make this celebration truly memorable, the fellowship committee, under the leadership of Br. Prasad Abraham, is ensuring that every detail is well-coordinated for an unforgettable experience. The publicity committee, headed by Br. Finny Philip (Church Secretary), along with the public relations committee, led by Evg. Philip Varughese, are actively involved in planning and promoting the event.

On behalf of the North American Church of God (NACOG), we extend our heartfelt appreciation to Pastor Renjen P. Cherian and the entire Ebenezer Church of God family for their dedication and service as they reach this significant milestone. We look forward to celebrating this Jubilee with joy and gratitude, praising God for 50 years of faithfulness.
http://theendtimeradio.com

us news

Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith

Published

on

The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how many people understand the reach of Christianity in the ancient African world.

A massive medieval cathedral, believed to be larger than the White House, is slowly emerging from centuries of accumulated earth. According to The Associated Press, as reported by the New York Post, a Polish-Sudanese archaeological team has reached the original floor of the Great Church of Jesus in Old Dongola, northern Sudan.

The breakthrough came after researchers uncovered a staircase surrounded by towering walls measuring approximately 36 feet high. Although the church was first discovered in 2021, much of the enormous structure remains buried, leaving archaeologists with even more questions about the Christian civilization that once flourished there.

And the sheer size of this discovery is staggering.

Researchers estimate the cathedral measured approximately 154 feet wide and 187 feet long, making it potentially the largest church in medieval Nubia.

Artur Obuski, who leads the archaeological mission, described the cathedral as the largest and most significant church in Makuria, one of three kingdoms that developed along the Nile following the arrival of Christian missionaries in the sixth century.

This wasn’t a region where Christianity simply passed through. It was a place where the faith became deeply rooted, shaping entire kingdoms and leaving behind extraordinary monuments that are only now being brought back into view.

Obłuski even compared the Great Church of Jesus to Hagia Sophia in Istanbul, suggesting the cathedral may have played a similarly influential role in shaping Christian architecture throughout Nubia and northeastern Africa.

For centuries, these enormous structures stood as evidence of Christianity’s influence across the African continent. Now, as archaeologists continue their work, another chapter of that history is being uncovered.

While much of the Great Church of Jesus remains hidden beneath the earth, what has already emerged is a powerful reminder that Christianity’s historical footprint extends far beyond the places most people immediately associate with the early spread of the faith.
Sources: Breaking Christian News

http://theendtimeradio.com

Continue Reading

us news

കാൻബെറ പെന്തക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ

Published

on

ആസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ് വർഗീസ്, ജോമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

Canberra Pentecostal Church in Canberra, ACT, Australia, holds a 21 Days of Fasting & Prayer gathering to close out the year, November 30 start date for the current cycle.

Event & Church Details

• Church: Canberra Pentecostal Church (a Malayalam-based Pentecostal congregation in Canberra, Australia, founded in 2010)
• Focus: 21 days of gratitude, worship, and prayer seeking God’s presence before the end of the year (referencing Psalm 107:1)
• Location: 41 / 41A Whyalla Street, Fyshwick ACT 2609, Canberra, ACT, Australia

http://theendtimeradio.com

Continue Reading

us news

നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ

Published

on

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ ഗായകൻ വി.ജെ. ട്രാവനും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്.

ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഗീതവും തിരുവചനവും ആരാധനയും സമന്വയിപ്പിച്ചുള്ള ഗാനങ്ങൾ അവതരിപ്പിക്കും. സിജി മാത്യൂസ്, ലിൻസി, മഞ്ജു, ഡോ. റെജി ജേക്കബ് കരയ്ക്കൽ എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഗിറ്റാറിൽ സുമിത് സാം, ഡ്രംസിൽ ഷോൺ ബിജു എന്നിവർ സംഗീതമൊരുക്കും.ഫിലഡൽഫിയയിലെ ഇമ്മാനുവേൽ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് ഓഡിറ്റോറിയത്തിലാണ് (6445 Castor Ave, Philadelphia, PA 19149) സംഗീതസന്ധ്യ നടക്കുന്നത്.

‘സ്റ്റോറി, സ്ക്രിപ്ചർ, സോങ്’ എന്ന ആശയത്തിൽ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട ആത്മീയാനുഭവമാകുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.പരിപാടിയുടെ സ്പോൺസർമാരായി സാബു കൺസ്ട്രക്ഷൻ LLC (സാബു എതക്കൻ, ഡാലസ്), ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്, ഫിലഡൽഫിയ), സിൻഡാക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ), ATLAS AUTO TAG. INSURANCE, PHILADELPHIA (MAZ SYED & ZEBO), പ്രോ ഹെൽത്ത് അസോസിയേറ്റ് (ഡോ. സിബി മാത്യു, ഫിലഡൽഫിയ), ജോൺസൺ ഏബ്രഹാം റിയൽ എസ്റ്റേറ്റ് (ഡാലസ്), അലക്സാണ്ടർ ഡാനിയേൽ (ഹൂസ്റ്റൺ) എന്നിവർ സഹകരിക്കുന്നു.സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (സുനിൽ കോര, ഹൂസ്റ്റൺ–ഡാലസ്), ലോസൺ ട്രാവൽസ് (ലോസൺ ബിജു, ഡാലസ്), റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ലിജോ ജോർജ് (ഫിലഡൽഫിയ), ബോബി മാത്യു റിയൽ എസ്റ്റേറ്റ് (ഫിലഡൽഫിയ), ജോസഫ് ചാമക്കാല CPA (ഷിക്കാഗോ), ജൈബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ് CPA (ഷിക്കാഗോ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവൽ–ബെന്നി, ഫിലഡൽഫിയ) എന്നിവരും സ്പോൺസർമാരാണ്.അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേൽ, ഡാലസ്), ക്രിസ്തീയ സംഗീതരംഗത്തെ ഷെർലി മാത്യു ഫിലിപ്പ് (ഷിക്കാഗോ), ബ്രദേഴ്സ് ഓട്ടോ കെയർ (തോമസ് ഏലിയാസ്–ബെന്നി, ഫിലഡൽഫിയ), സുമോദ് ഫോട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി ആൻഡ് വാൻ റെന്റൽ സർവീസ് (ഫിലഡൽഫിയ), അപെക്സ് ആർ.എൻ. പ്രെപ് – NCLEX RN ഓൺലൈൻ പരിശീലനം (ഫ്ലോറിഡ), ഷിജിമോൻ ജേക്കബ് റിയൽ എസ്റ്റേറ്റ് (ഹൂസ്റ്റൺ), പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക് (ഡോ. അനിത ജോർജ്, ഫിലഡൽഫിയ) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.

പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബിജു മാർക്കോസ് (267-423-6515), സ്റ്റാൻലി ജോർജ് (215-552-6668), റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), സുമോദ് ജേക്കബ് (267-250-5383).
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith

The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how...

Movie5 hours ago

Donnie Wahlberg Brought to Tears While Worshiping Jesus: ‘My Identity Is in Him’

Actor and pop star Donnie Wahlberg has been sharing more heartfelt moments from his newfound journey with Jesus, publicly giving...

us news5 hours ago

കാൻബെറ പെന്തക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ

ആസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ്...

National6 hours ago

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’; ​ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു; പിന്തുണച്ച് ബിജെപി എംഎൽഎയും

റായ്പുർ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങൾ. ഛത്തീസ്​ഗഢിലെ സോ​ഗ്ര, ഛഡിയ, ദുമാർതോളി, ടെമ്പു ​ഗ്രാമങ്ങളിലും ഏറ്റവുമൊടുവിൽ ജബ്ല ​ഗ്രാമത്തിലുമാണ് പാസ്റ്റർമാർക്കും...

us news6 hours ago

നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ...

Articles1 day ago

The Rapture and the Church: Biblical hope and theological perspectives – Awaiting the Return of Christ and the Gathering of His Redeemed People

The rapture of the Church is an important doctrine of Christian eschatology, based on the promise of Christ’s return and...

Trending

Copyright © 2019 The End Time News