Connect with us

us news

ഈ ഗ്രീൻ കാർഡുടമകളെ പടിക്ക് പുറത്താക്കാൻ യുഎസ്; പ്രഖ്യാപനവുമായി മാർകോ റൂബിയോ

Published

on

വാഷിങ്ടൺ: യുഎസിലെ ചില ഗ്രീൻ കാർഡുടമകളെ നാടുകടത്താൻ ഡൊണൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം. ഹെയ്തിയൻ ഭീകര സംഘടനയുമായി ബന്ധമുള്ള സ്ഥിര താമസക്കാരെ നാടുകടത്താനാണ് ഫെഡറൽ സർക്കാർ തീരുമാനിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷാ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉറച്ച പ്രതിബദ്ധതയാണ് നടപടി പ്രകടമാക്കുന്നതെന്ന് മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.

യുഎസിൻ്റെ വിദേശനയത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ നടപടികൾ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാർകോ റൂബിയോയുടെ പ്രസ്താവന ആരംഭിക്കുന്നത്. യുഎസിൽ സ്ഥിരതാമസ സ്റ്റാറ്റസുള്ള ചില വ്യക്തികൾ ഹെയ്തിയൻ വിദേശ ഭീകര സംഘടനയായ വിവ് അൻസാനുമായി ബന്ധമുള്ളവരെ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തി. നമ്മുടെ രാജ്യത്തെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഈ വ്യക്തികളെ അനുവദിക്കില്ല. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 237 (എ) (4) (സി) പ്രകാരം ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് ഈ വ്യക്തികളെ നീക്കം ചെയ്യാൻ കഴിയുമെന്ന് മാർകോ റൂബിയോ അറിയിച്ചു.

2023 സെപ്റ്റംബറിൽ രൂപംകൊണ്ട ‘ വിവ് അൻസാൻ ‘ എന്ന സായുധ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനെ തുടർന്നാണ് ഗ്രീൻ കാർഡുടമകളെ നാടുകടത്താനുള്ള തീരുമാനം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ഭീകരവാദ സംഘടനകളെ സഹായിക്കുന്നവരെയും സംരക്ഷിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രസ്താവനയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു ഹെയ്തി പൗരനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഇയാൾ ഹെയ്തിയിലെ അക്രമങ്ങൾക്ക് പണം നൽകി എന്നും യുഎസിൽ താമസിക്കാൻ അപേക്ഷിച്ചപ്പോൾ ചില വിവരങ്ങൾ മറച്ചുവെച്ചു എന്നും ആരോപണമുണ്ട്.

കരീബിയൻ രാജ്യമായ ഹെയ്തിയിലെ കുറ്റകൃത്യങ്ങൾക്കും അസ്ഥിരതയ്ക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഭരണകൂടം വിവ് അൻസാനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹെയ്തിയിലെ ഏറ്റവും വലിയ ക്രിമിനൽ സംഘമാണ് വിവ് അൻസാൻ. ഹെയ്തിയൻ ഭാഷയിൽ ‘ഒരുമിച്ച് ജീവിക്കുക’ എന്നതാണ് വിവ് അൻസാൻ്റെ അർഥം. ഹെയ്തിയിലെ സർക്കാരിനെ താഴെയിറക്കാനും വിദേശ ഇടപെടലുകളെ ചെറുക്കാനും കുറ്റകൃത്യങ്ങൾ വ്യാപിപ്പിക്കാനും ഒരു സമാന്തര ഭരണം സ്ഥാപിക്കാനുമാണ് സംഘടന ലക്ഷ്യമിടുന്നത്. 2025 ഓടെ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൻ്റെ 85 ശതമാനത്തോളം ഇവരുടെ നിയന്ത്രണത്തിലായി. ഇതേ തുടർന്ന് സംഘടനയ്ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി.

ഹെയ്തിയിലെ സർക്കാർ സ്ഥാപനങ്ങൾ, ജയിലുകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയ്ക്കുനേരെ വിവ് അൻസാൻ ആക്രമണം നടത്തിയിട്ടുണ്ട്. പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഘം കൂട്ടക്കൊല നടത്തുകയും ചെയ്തു. രാജ്യത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ചു. ആക്രമങ്ങളിൽ നിരവധി ആളുകൾ മരിച്ചു. ഏകദേശം 10 ലക്ഷം ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2024 ഒക്ടോബർ മുതൽ 2025 ജൂൺ വരെ ഏകദേശം 5,000 ആളുകൾ ഹെയ്തിയിൽ കൊല്ലപ്പെട്ടു.

വിവ് അൻസാൻ്റെ വളർച്ച യുഎസിൻ്റെ പ്രാദേശിക സുരക്ഷയ്ക്കും ആഭ്യന്തര താൽപര്യങ്ങൾക്കും ഭീഷണിയാണെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിലയിരുത്തൽ. ഇത് അനധികൃത കുടിയേറ്റം, അതിർത്തി കടന്നുള്ള കള്ളക്കടത്ത്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് കാരണമാകുന്നു എന്നും യുഎസ് കരുതുന്നു.
Sources:azchavattomonline.com

http://theendtimeradio.com

The Trump administration announced plans to deport certain lawful permanent residents after identifying their involvement with Haitian gang leaders connected to a United States-designated terrorist organization.

Secretary of State Marco Rubio said some lawful permanent residents had collaborated with leaders of Viv Ansanm, an armed coalition that controls much of Haiti’s capital, Port-au-Prince. The organization was designated a Foreign Terrorist Organization by the Trump administration in May.

“The United States will not allow individuals to enjoy the benefits of legal status in our country while they are facilitating the actions of violent organizations or supporting criminal terrorist organizations,” Rubio said in a statement on Monday.

Why It Matters
The administration is enacting President Donald Trump’s hard-line immigration agenda after he pledged to voters he would remove millions of migrants without legal status. Mass deportations are a core element of the Republicans’ immigration policy.

The State Department has revoked green cards and student visas as part of its widespread effort to conduct these deportations.

What To Know
Following this determination, the Department of Homeland Security can pursue the deportation of lawful permanent residents, also known as green-card holders, under section 237(a)(4)(C) of the Immigration and Nationality Act, Rubio said.

The decision comes after Immigration and Customs Enforcement (ICE) announced the arrest of Haitian national Pierre Reginald Boulos, a lawful permanent resident, for allegedly violating the Immigration and Nationality Act and “contributing to the destabilization of Haiti.”

Boulos allegedly did not disclose his involvement in the formation of the Haitian political party Mouvement pour la Transformation et la Valorisation d’Haïti in his application for lawful permanent residency, according to a press release issued by ICE.

He was also referred for prosecution by Haiti’s Unit for the Fight Against Corruption in connection with the alleged misuse of loans, according to immigration authorities. Officials say this supports an additional ground of removability based on misrepresentation. He is currently in ICE custody.

Meanwhile, the Trump administration announced the termination of Temporary Protected Status (TPS) for Haiti in June. The move will impact more than 520,000 Haitian nationals living in the U.S.

Homeland Security Secretary Kristi Noem said the designation will expire on August 3, 2025, with the termination taking effect on September 2, 2025. The move reverses an 18-month extension granted under former President Joe Biden, which would have extended protections through February 2026.

More than 500,000 Haitian nationals now face the possibility of being returned to a country grappling with political instability and widespread gang violence.

Armed gangs now control roughly 80 percent of Port-au-Prince, after the 2021 assassination of President Jovenel Moïse.

Nearly 5,000 people were killed in Haiti between October 2024 and June 2025 as gang violence escalated across the country, according to a report from the United Nations High Commissioner for Human Rights.
Sources:azchavattomonline.com

http://theendtimeradio.com

us news

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Published

on

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While she mainly focuses on a positive, faith-filled approach to life and the joy of having a relationship with God, that doesn’t mean she hasn’t encountered true evil during her Christian journey.

She recently opened up during an episode of the “Blurry Creatures Podcast,” sharing stories she has never told before about the times she faced supernatural manifestations of evil. She says those experiences “confirmed everything Jesus ever said.”

Kathie Lee went on “Blurry Creatures” to talk about her new book, Nero and Paul. She says there’s a clear contrast when you compare “ancient evil” to our “living hope” as Christians. But she says biblical realities of God’s Kingdom versus Satan’s evil darkness aren’t just ancient history – they are very real and are becoming more apparent in our world.

“Satan is Satan and he has his minions too. You know he has his demons. There’s an evil spirit and there’s a Holy Spirit. I believe that with all my heart,” she said.

Demonic Encounters

She says true evil not only exists, but she has seen it firsthand. And she believes more and more people are seeing it today, particularly through the lens of video recordings of events that we wouldn’t have heard about before the advent of social media.

Part of the lengthy conversation examined her disturbing firsthand exposure to demonic manifestations in separate incidents that took place from Delaware to the Holy Land.

Kathie Lee recounts two distinct experiences where she encountered demonic entities. She describes these events as “confirmed” experiences that reinforced her faith in the teachings of Jesus.

The Encounter with a Monk in Israel

During a trip to Bethlehem when she was 17, she and her mother entered a sacred site where people were lighting candles. They encountered a monk covered in a cloak who began to growl at them.

It happened when she and her companions could not provide money for a ritual because they left their purses on the bus.

She recalls, “And all of a sudden the cloak comes back and he goes… aaaagggghhhh! (makes a screeching sound). The teeth got orange. The eyes, blood red. You know it when you see it. It’s not subtle.”

*** WATCH CBN’s “Investigating the Supernatural” film series. “Investigating the Supernatural: Miracles,” deals with miraculous healing, and the second film — “Investigating the Supernatural: Angels and Demons,” which was released in March — explores the reality of angels and demons. ***

The Delaware Encounter

Kathie Lee reports she had an equally chilling encounter as a teenager in Rehoboth Beach, Delaware.

While sitting on a boardwalk bench with friends, a group of “gorgeous” young men approached and sat behind them. Although they appeared physically attractive, their behavior became disturbing.

She recalls that when she mentioned the name of Jesus, they began growling and their faces distorted. There was an immediate, oppressive presence that she quickly identified as demonic.

‘Everything Jesus Ever Said’

When asked if these events changed her perspective on the supernatural, she was clear that they validated her existing beliefs. “It confirmed, it confirmed everything Jesus ever said,” she explained.

She notes that while she has felt demonic oppression at other times, these specific instances were the only ones that manifested in such a visceral, physical way.

Kathie Lee highlights the importance of recognizing spiritual reality, arguing that biblical truth is not meant to be seen as a dry moral system, but as a living narrative of the clash between the kingdom of heaven and the kingdom of darkness.
Sources:CBN News

http://theendtimeradio.com

Continue Reading

us news

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

Published

on

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റര്‍ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്‌മോള്‍ (Rev. Dusty Small), ഡോ. സൂസന്‍ തോമസ് എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികള്‍ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.

പ്രോഗ്രാം വിവരങ്ങള്‍: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകള്‍ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാര്‍ഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. രണ്ട് സമ്മേളനങ്ങളും പ്രത്യേകമായിട്ടായിരിക്കും നടത്തപ്പെടുന്നത്. വൈകുന്നേരം 6:30- ന് മലയാളത്തിലും ഇംഗ്‌ളീഷിലും പ്രത്യേക യോഗങ്ങള്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ഞായര്‍ രാവിലെ 9:30 മുതല്‍ സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായിട്ടാണ് സഭായോഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള സര്‍വ്വീസ് രാവിലെ 10-മണിക്കാണ് ആരംഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: (214) 223-1194/ (214) 334-6962/ (469) 363-5109. കൂടാതെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.Dallascitywide.org സന്ദര്‍ശിക്കാവുന്നതുമാണ്. ഈ അനുഗ്രഹീത കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

Published

on

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം 2026 ഓഗസ്റ്റ് 29ന് നടക്കും.

ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ സഭയുടെ ആദ്യ പാസ്റ്ററായി ശുശ്രൂഷ ചെയ്തു.

ആദ്യകാലങ്ങളില്‍ വിവിധ വാടകക്കെട്ടിടങ്ങളിലായിരുന്നു ആരാധനകളും സഭാ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്. പിന്നീട് Assemblies of God സഭയ്ക്ക് സ്ഥലവും അതിലുണ്ടായിരുന്ന പഴയ കെട്ടിടവും യാതൊരു ചെലവുമില്ലാതെ നല്‍കി. സഭയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ നിര്‍ണായക നാഴികക്കല്ലായിരുന്നു ഇത്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷകളും പ്രവര്‍ത്തനമേഖലയും ഗണ്യമായി വികസിച്ചു. വിവിധ തലമുറകളെയും ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളെയും ഉള്‍ക്കൊള്ളുന്ന സഭയായി ഇന്ന് സീയോന്‍ ചര്‍ച്ച് വളര്‍ന്നിരിക്കുകയാണ്.

നിലവില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ പ്രത്യേകം ആരാധനാ ശുശ്രൂഷകള്‍ നടത്തിവരുന്നു. ഇതോടൊപ്പം ഫ്രിസ്‌കോ ക്യാമ്പസും ആരംഭിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

പാസ്റ്റര്‍ ജസ്റ്റിന്‍ സാബു സീയോന്‍ ചര്‍ച്ചിന്റെ ലീഡ് പാസ്റ്ററായി ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍ ബിജു ഡാനിയേലും പാസ്റ്റര്‍ ജിജോ ജോയിയും മലയാളം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ പീറ്റേഴ്‌സണ്‍ മാത്യൂസ് തമിഴ് ശുശ്രൂഷയുടെയും പാസ്റ്റര്‍ സ്റ്റീവന്‍ പോള്‍ ഫ്രിസ്‌കോ ക്യാമ്പസിന്റെയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. വിവിധ തലമുറകളെയും ഭാഷകളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് സഭയുടെ ദര്‍ശനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പാസ്റ്ററല്‍ ടീം നിര്‍ണായക പങ്കുവഹിക്കുന്നു.

സഭയും വിവിധ ശുശ്രൂഷകളും വളര്‍ന്നതോടെ നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് പുതിയ ആരാധനാലയം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്.

പുതിയ പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും Assemblies of God Financial Team നല്‍കിയ സഹകരണവും പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു.

പുതിയ ആരാധനാലയത്തിന്റെ പൂര്‍ത്തീകരണവും സമര്‍പ്പണവും സഭയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടൊപ്പം നടക്കുന്നു എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ദൈവത്തിന്റെ വിശ്വസ്തതയുടെയും കരുതലിന്റെയും സാക്ഷ്യമായാണ് സഭ ഈ ചരിത്രനിമിഷത്തെ കാണുന്നത്.

പുതിയ ആരാധനാലയം ഒരു കെട്ടിടം മാത്രമല്ല, സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷാ യാത്രയിലെ പുതിയ അധ്യായമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ ശുശ്രൂഷകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സമൂഹങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ആരാധനാലയം കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 29ന് നടക്കുന്ന സമര്‍പ്പണ ശുശ്രൂഷയോടെ, 25 വര്‍ഷത്തെ അനുഗ്രഹീത യാത്രയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സീയോന്‍ ചര്‍ച്ച് പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കും.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news10 hours ago

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While...

National12 hours ago

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ...

National12 hours ago

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച...

us news12 hours ago

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച്...

us news13 hours ago

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു...

us news1 day ago

Thirty Years, One Language, and a Bible Delivered by Air

WALAGU, Papua New Guinea – In the remote mountains of Papua New Guinea, some villages are so isolated that the...

Trending

Copyright © 2019 The End Time News