National
ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രിക സംഘടനകളുടെ പ്രവർത്തനോദ്ഘാടനം 28 ന്
ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 2025-2028 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം 2025 ആഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ ഐ.പി.സി സീ യോൻ ചർച്ച് കള്ളിക്കാട് അരുവിക്കുഴിയിൽ വച്ച്
നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് ഉത്ഘാടന കർമ്മം നിർവഹിക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യവചന സന്ദേശം നൽകും ബ്രദർ ബിബിൻ ജോസ് നയിക്കുന്ന ഗാനശുശ്രൂഷ ഉണ്ടായിരിക്കും
Sources:gospelmirror
National
വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവംബർ 9, 10 തീയതികളിൽ
മുംബൈ: വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ (VOHSWA) ആഭിമുഖ്യത്തിൽ നടത്തുന്ന ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും 2026 നവംബർ 09 (തിങ്കൾ), 10 (ചൊവ്വാ) തീയതികളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി കോൺഫറൻസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരളത്തിലെ കുമളിയിൽ നിന്നുള്ള പ്രശസ്ത കൺവൻഷൻ പ്രാസംഗികനും
വേദപണ്ഡിതനുമായ പാസ്റ്റർ കെ. ജെ. തോമസ് മുഖ്യ സന്ദേശം നൽകും. മുംബൈ ‘വോക്സ് ഡേയ്’ (VOX DEI) ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.മുംബൈയിലും നവി മുംബൈയിലുമുള്ള വിവിധ സഭാ നേതാക്കന്മാരും വിശ്വാസികളും ഈ മീറ്റിങ്ങുകളിൽ സംബന്ധിക്കുമെന്ന് കോർഡിനേറ്റർ അറിയിച്ചു.രണ്ട് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവും വ്യത്യസ്ത വേദികളിലാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്:
രാവിലെ (10:00 AM – 01:30 PM): കമോത്തെയിലുള്ള കാലംബോലി എ.ജി കമ്മ്യൂണിറ്റി സെന്ററിലാണ് പ്രഭാത സെഷനുകൾ നടക്കുന്നത് (2nd Floor, Desi Farms, Plot No. 269, Opp. Coltene Whaledent Pvt Ltd, Jawahar Industrial Estate, Kamothe).
വൈകുന്നേരം (06:00 PM – 09:00 PM): നെരൂൾ വെസ്റ്റിലുള്ള തേർണ ഓഡിറ്റോറിയത്തിലാണ് സായാഹ്ന സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത് (Terna Knowledge City, Opp. Nerul Railway Station, Nerul West, Navi Mumbai).
ബ്രദർ ബിനു ജോർജ്ജ് (ഡയറക്ടർ), പാസ്റ്റർ മോൻസി (കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു. യോഗങ്ങളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
8689894333 | 9029363131 | 9895852681
http://theendtimeradio.com
🔥 BLESS MUMBAI 2026 🔥
Get ready for two powerful days of worship, God’s Word, and real transformation!
🗓 Nov 9 & 10
🎟 FREE ENTRY
🎤 Guest Speaker: Pr. KJ Thomas
🎶 Worship: Vox Dei Mumbai
📍 Morning (10:00 AM): Kalamboli AG Community Center
📍 Evening (6:00 PM): Terna Auditorium, Nerul West
✨ “God’s Word Brings Real Change”
📲 Contact: 8689894333 | 9029363131
http://theendtimeradio.com
National
റ്റി.പി.എം പാലക്കാട് ; സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നവം. 8, 9 ന്
പാലക്കാട് : ദി പെന്തെക്കൊസ്ത് മിഷൻ ത്രിശൂർ സെൻ്റർ പാലക്കാട് സഭയുടെ നേതൃത്വത്തിൽ നവംബർ 8, 9 ന് (ഞായർ, തിങ്കൾ)സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടക്കും. മുട്ടികുളങ്ങര എം.എ. കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 5.45 മുതൽ നടക്കുന്ന സുവിശേഷ യോഗത്തിൽ സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
തിങ്കൾ രാവിലെ 9.30 ന് കല്ലേകുളങ്ങര റെയിൽവെ കോളനിക്ക് സമീപമുള്ള റ്റി.പി.എം സഭാഹാളിൽ ലോകസമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും നടക്കും .
രോഗികൾക്കായി പ്രത്യേക രോഗശാന്തി പ്രാർഥനയും ഉണ്ടായിരിക്കും.
Sources:maruppacha
National
കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയുടെ രണ്ടാമത് കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ
കൊച്ചി: കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ CPIK-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കൺവെൻഷൻ 2026 നവംബർ 4 മുതൽ 8 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നവംബർ 4-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം നിർവഹിക്കും. വിവിധ ദിവസങ്ങളിലായി പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ അനീഷ് കവാലം, റെജിമാത്യു, കെ.എ. അബ്രഹാം, കെ.ജെ. തോമസ്, അജി ആന്റണി തുടങ്ങിയവർ പ്രസംഗിക്കും
കൺവെൻഷന്റെ ഭാഗമായി CPIK മ്യൂസിക് ബാൻഡിന്റെയും വർഷിപ്പ് ലീഡേഴ്സിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഗീത ശുശ്രൂഷകളും ഉണ്ടായിരിക്കും. പ്രാർത്ഥനയ്ക്കും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിലേക്ക് വിശ്വാസികളെയും പൊതുജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.
പാസ്റ്റർ ദിൽഫാൻ (MIC, ഡയറക്ടർ) ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ്: 96492 42572
സെക്രട്ടറി: 97464 36102
ട്രഷറർ: 73063 47467
പ്രയർ കോർഡിനേറ്റർ: 95621 94342
Sources:christiansworldnews
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
us news12 months ago5 signs you’re growing as a Christian

