Connect with us

us news

എച്ച്1ബി വിസ ഫീസ് വർധന ഐടി പ്രൊഫഷണലുകൾക്ക് വെല്ലുവിളിയാകുമ്പോൾ എൽ1, ഒ1 വിസകൾക്ക് പ്രസക്തിയേറുന്നു

Published

on

വാഷിങ്ടൺ: യുഎസ് ഭരണകൂടം എച്ച്1ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന അമേരിക്കൻ കമ്പനികൾ പ്രതിസന്ധിയിലായി. ഈ ഉയർന്ന ചെലവ് കാരണം പല കമ്പനികളും ജീവനക്കാരെ സ്പോൺസർ ചെയ്യാൻ മടിക്കുന്ന അവസ്ഥയാണ്. ഇത് ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളെ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ, എച്ച്1ബി വിസയ്ക്ക് ഒരു ബദൽ മാർഗമെന്ന നിലയിൽ എൽ1 വിസയെ കൂടുതൽ ആശ്രയിക്കാൻ കമ്പനികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗ്ലോബൽനോർത്തിന്റെ സ്ഥാപകനും സിഇഒയുമായ രജ്‌നീഷ് പഥക്കിനെ ഉദ്ധരിച്ച് ദ എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, എച്ച്1ബി വിസയുടെ അനിശ്ചിതത്വം ഒഴിവാക്കാൻ പല കമ്പനികളും ഇതിനകം തന്നെ എൽ1 വിസയെ ആശ്രയിക്കുന്നുണ്ട്. സിംഗാനിയ & കോയിലെ മാനേജിങ് പാർട്ണറായ രോഹിത് ജെയിന്റെ അഭിപ്രായത്തിൽ, എച്ച്1ബി ഫീസ് വർധന കമ്പനികളെ എൽ1 വിസയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കും. എന്നാൽ, എൽ1 വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാരൻ അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണമെന്ന നിബന്ധന പുതിയ നിയമനങ്ങൾ നടത്തുന്നതിന് തടസ്സമായേക്കാം.

എച്ച്1ബി ഫീസ് വർധന വരുമ്പോൾ എൽ1 വിസയും ലക്ഷ്യമിടാറുണ്ടെന്നും ഈ രണ്ട് വിസകളും കൂടുതലായി ഉപയോഗിക്കുന്നത് ആഗോള ഐടി, ഔട്ട്‌സോഴ്‌സിങ് കമ്പനികളാണെന്നും എജ്യുക്കേഷൻ ഫിനാൻസിങ് മാർക്കറ്റ്‌പ്ലെയ്‌സായ ഗ്യാൻധന്റെ സിഇഒ അങ്കിത് മെഹ്റ ചൂണ്ടിക്കാട്ടി. കൂടുതൽ കമ്പനികൾ എച്ച്1ബി ചെലവ് വർധിക്കുന്നതിനാൽ എൽ1 വിസയിലേക്ക് മാറിയാൽ, യുഎസ് അധികൃതർ കർശനമായ പരിശോധനകൾ നടത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് കൂടുതൽ രേഖകൾ സമർപ്പിക്കേണ്ട സാഹചര്യമുണ്ടാക്കുകയും അപേക്ഷകൾ നിരസിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

എന്താണ് എൽ1 വിസ?
എൽ1 വിസ ഒരു യുഎസ് കുടിയേറ്റേതര വിസയാണ്. ബഹുരാഷ്ട്ര കമ്പനികൾക്ക് അവരുടെ ജീവനക്കാരെ യുഎസിലേക്ക് താൽക്കാലികമായി മാറ്റാൻ ഇത് സഹായിക്കുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും പ്രോജക്ടുകൾക്ക് മേൽനോട്ടം വഹിക്കാനും ജീവനക്കാരുടെ പ്രത്യേക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താനും ഇത് ഉപകരിക്കും.

എൽ1 വിസ രണ്ട് തരത്തിലുണ്ട്:

എൽ1എ വിസ: മാനേജർമാർക്കും എക്സിക്യൂട്ടീവുകൾക്കുമുള്ളതാണ്.
എൽ1ബി വിസ: കമ്പനിയുടെ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യ അല്ലെങ്കിൽ മറ്റ് മേഖലകളിൽ പ്രത്യേക അറിവുള്ള ജീവനക്കാർക്കുള്ളതാണ്.
ഈ വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാരനും സ്പോൺസർ ചെയ്യുന്ന തൊഴിലുടമയും ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം.

അപേക്ഷകൻ യോഗ്യതയുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനായിരിക്കണം.
എൽ1എ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് മാനേജീരിയൽ അല്ലെങ്കിൽ എക്സിക്യൂട്ടീവ് തലത്തിലുള്ള ജോലി ചെയ്യാനുള്ള യോഗ്യതയുണ്ടായിരിക്കണം.
എൽ1ബി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കമ്പനിയുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, അല്ലെങ്കിൽ നടപടിക്രമങ്ങളെക്കുറിച്ച് പ്രത്യേക അറിവുണ്ടായിരിക്കണം.
വിസ അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷത്തിനുള്ളിൽ ഒരു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിരിക്കണം.
യുഎസ് തൊഴിലുടമയ്ക്ക് വിദേശത്തുള്ള കമ്പനിയുമായി ബന്ധമുണ്ടായിരിക്കണം. യുഎസിൽ ബിസിനസ് നടത്തുകയും ജീവനക്കാരന് ജോലി ചെയ്യാൻ മതിയായ സൗകര്യങ്ങൾ ഒരുക്കുകയും വേണം.
ഒ1 വിസയും ഒരു ബദൽ മാർഗം
എൽ1 വിസയ്ക്ക് പുറമെ, അസാധാരണ കഴിവുകളുള്ള വ്യക്തികൾക്കായുള്ള ഒ1 വിസയെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. എച്ച്1ബി പ്രോഗ്രാം വഴി അല്ലാതെ യുഎസിൽ ജോലി തുടരാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ഇതൊരു നല്ല മാർഗമാണ്.

ഒ1എ വിസ: ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ് അല്ലെങ്കിൽ കായികം എന്നിവയിൽ അസാധാരണ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ളതാണ്.
ഒ1ബി വിസ: കലയിലോ അല്ലെങ്കിൽ സിനിമ, ടിവി വ്യവസായങ്ങളിലോ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ദേശീയ തലത്തിലോ അന്തർദേശീയ തലത്തിലോ അംഗീകാരം നേടുകയും ചെയ്തവർക്കുള്ളതാണ്.
ഈ വിസകൾക്ക് അതത് മേഖലകളിൽ അസാധാരണ കഴിവ് തെളിയിച്ച വ്യക്തികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
Sources:nerkazhcha

http://theendtimeradio.com

An L1 visa is a U.S. non-immigrant visa that allows a multinational company to transfer an employee from its foreign office to a U.S. office on a temporary basis. It is divided into two categories: L1A for executives and managers and L1B for employees with specialized knowledge. The employee must have worked for the company abroad for at least one continuous year in the last three years in a role that qualifies for the transfer. The visa permits the employee’s spouse and unmarried children under 21 to accompany them to the U.S. as well.
Key Aspects of the L1 Visa
Company Requirement: The company must be a multinational organization with a qualifying relationship between its U.S. and foreign operations, such as a parent company, subsidiary, affiliate, or branch.
Employee Requirements: The employee must have been employed by the foreign company in a managerial, executive, or specialized knowledge role for at least one continuous year in the preceding three years.
Purpose: The L1 visa is designed to facilitate international business operations by allowing companies to move key personnel temporarily to their U.S. offices to expand or manage operations.
Types of L1 Visas:
L1A: For executives and managers.
L1B: For employees with specialized knowledge.
Duration of Stay: L1A visas are typically valid for up to seven years, while L1B visas are valid for up to five years.
Dependents: The employee’s spouse and unmarried children under the age of 21 can receive an L-2 visa to live and work in the U.S.
When an L1 Visa is a Good Option
For Multinational Companies: It’s a valuable tool for global businesses to move talent and knowledge between their international offices.
For Professionals: It offers a path for employees who may not qualify for other visas, such as the H1B, but whose companies have international operations.
For Establishing a New U.S. Office: Foreign companies can use the L1 visa to send key personnel to set up and operate a new U.S. branch
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

ഡാളസിൽ ഐപിസി ഐക്യവേദി ‘ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി’ നു തുടക്കമായി

Published

on

ഡാളസ്: ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ‌് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത‌് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി ‘ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്’ (Greater Dallas IPC Fellowship) എന്ന സംയുക്ത വേദിക്ക് രൂപം നൽകി. നവംബർ 15-ന് ഫിലദൽഫ്യ പെന്തക്കോസ്‌തൽ ചർച്ചിൽ ചേർന്ന ഡാളസിലെ വിവിധ ഐ.പി.സി. സഭകളിൽ നിന്നും ഉളളവർ പങ്കെടുത്ത പ്രാഥമിക ആലോചനാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിൽ പ്രാദേശിക സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര പിന്തുണയും സംയുക്ത സുവിശേഷ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കു ന്നതിനായി ഐ.പി.സി. വേദികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക പിന്തുടർന്ന് ഡാളസിലും സമാനമായ ഒരു ഏകീകൃത വേദി രൂപീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ആലോചനാ യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

പുതിയ വേദിയുടെ കാഴ്‌ചപ്പാട് (Vision), ഘടന, പ്രവർത്തന രീതികൾ, പ്രാദേശിക സഭകൾക്ക് ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങൾ എന്നിവ യെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.

ഐക്യവേദിയുടെ ഔദ്യോഗിക രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാസ്റ്റർ പി.സി. ജേക്കബ്, ബാബു കൊടുന്തറ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഡാളസിലെ എല്ലാ ഐ.പി.സി. സഭകളിലെയും വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ സംയുക്ത പ്രാർത്ഥനാ കൂടിവരവ് 2027 ഫെബ്രുവരി 13-ന് ഫിലദൽഫ്യ ചർച്ച് ആരാധനാലയത്തിൽ നടക്കും.
Sources: sdwaninews

http://theendtimeradio.com

Continue Reading

us news

എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിന്റെ ആത്മീയ സംഗമം

Published

on

ടെക്‌സാസ്‌: എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ നടക്കും.

ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen Dr, Garland, TX 75043) വൈകുന്നേരം 7 മുതൽ രാത്രി 9:00 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ബിജു സി.എക്‌സ്‌ മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിക്കും. ആത്മീയ ഉണർവിനും വിടുതലിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും യോഗത്തിൽ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 469-613-7084

ഇമെയിൽ:elohimgospelofchrist@gmail.com
Sources: sdwaninews

http://theendtimeradio.com

Continue Reading

us news

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

Published

on

അരിസോണ : യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അരിസോണ ആസ്ഥാനമായുള്ള ‘ORL ലാബ്‌സ്’ ആണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടത്തിയ പരിശോധനയിൽ പ്രൊജസ്ട്രോൺ (Progesterone), എസ്ട്രാഡിയോൾ (Estradiol), ഡി.എച്ച്.ഇ.എ (DHEA) എന്നീ ഹോർമോണുകളാണ് ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയത്.

ഓർഗാനിക് ഓറൽ കെയറിന്റെ (ORL Organic Oral Care) ഫ്രഷ് മിന്റ്, സിന്നമിന്റ്, ബബിൾഗം കിഡ്സ് എന്നീ ഫ്ലേവറുകളിലുള്ള ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളുമാണ് തിരിച്ചുവിളിച്ചത്.

2026 സെപ്റ്റംബർ മുതൽ 2028 ഓഗസ്റ്റ് വരെ എക്സ്പയറി ഡേറ്റ് ഉള്ള ഉൽപ്പന്നങ്ങളെയാണ് ഇത് ബാധിക്കുന്നത്.

താൽക്കാലികമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ‘ക്ലാസ് II’ (Class II) വിഭാഗത്തിലാണ് എഫ്.ഡി.എ ഈ നടപടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോർമോൺ എങ്ങനെയാണ് ഉൽപ്പന്നങ്ങളിൽ കലർന്നതെന്ന് വ്യക്തമല്ല.
Sources:expressherald

http://theendtimeradio.com

More than 51,000 units of kids’ and adult toothpaste and mouthwash are being recalled nationwide due to hormone contamination.

ORL Labs LLC issued a voluntary recall of 51,762 units of six of its ORL Organic Oral Care products after being notified by the U.S. Food and Drug Administration (FDA) that testing detected progesterone, estradiol or dehydroepiandrosterone (DHEA) in samples, according to an FDA enforcement report. The agency did not specify how the cross-contamination occurred.

Progesterone and estradiol are primary female sex hormones, and DHEA is a hormone produced in the adrenal gland that the body uses to make other hormones, including testosterone and estrogen, per the Mayo Clinic.

The recall began on Oct. 12 and was later classified as Class II on Nov. 6.

A Class II recall is “a situation in which use of or exposure to a violative product may cause temporary or medically reversible adverse health consequences or where the probability of serious adverse health consequences is remote,” according to the FDA’s website.

The affected products are 4-oz. tubes of ORL Organic Oral Care natural toothpaste in Fresh Mint (UPC # 850006245499), Cinnamint (UPC# 850006245512) and Bubblegum Kids (UPC# 850006245505) flavors, as well as 16.9-oz. bottles of ORL mouthwash in Fresh mint (UPC# 850006245451), Cinnamint Kids (UPC# 850006245468) and Bubblegum Kids (UPC# 850006245475).

The FDA said affected products carry expiration dates between September 2026 and August 2028. The specific lot numbers of the affected products are listed in the agency’s enforcement report.

PEOPLE has reached out to ORL Labs LLC for comment on the recall.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports15 hours ago

Football Players Ordered to Remove ‘Christian-themed’ Shirts

High school football players in Longmont, Colorado were ordered to take off t-shirts that referenced a religious message. A [group...

world news15 hours ago

Advocacy Efforts for Pakistani Christian’s Release Grow More Urgent

Shahzad Masih has been praying for justice since 2017. He was just 16 years old when he was arrested on...

us news15 hours ago

ഡാളസിൽ ഐപിസി ഐക്യവേദി ‘ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി’ നു തുടക്കമായി

ഡാളസ്: ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ‌് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത‌് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി ‘ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്’ (Greater Dallas IPC...

us news16 hours ago

എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിന്റെ ആത്മീയ സംഗമം

ടെക്‌സാസ്‌: എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ നടക്കും. ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen...

us news16 hours ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ : യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അരിസോണ...

National2 days ago

സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും പൊതുജനങ്ങൾക്ക് ഭേദഗതി നിർദേശിക്കാൻ ബിപിപിആർ പോർട്ടൽ

പൊതുഭരണ സംവിധാനം കുടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (Business Policy and Process...

Trending

Copyright © 2019 The End Time News