Connect with us

us news

Bryan Johnson Can’t Biohack His Way to Eternal Life: What the Bible Says

Published

on

Bryan Johnson, a biohacker and venture capitalist, said recently he believes existence is “the highest virtue” and claimed the current generation could be the last to die.

Those views — rooted in the belief there is nothing after this life — clash with Scripture.

Johnson, now 48 years old, grew up as part of the Church of Jesus Christ of Latter-day Saints, but ultimately abandoned his religious upbringing, adopting the view there is nothing to come after life on earth, an ideological shift that led him to adopt the view that existence is humanity’s greatest virtue.

Earlier this month, he appeared on an episode of Jubilee’s “Surrounded,” where he debated 20 people skeptical of his worldview. Unfortunately, none of the skeptics surrounding him shared a Gospel-centered counter to his claims.

The greatest virtue is certainly not existence; it’s love.

In 1 Corinthians 13:13, the Apostle Paul wrote, “And now these three remain: faith, hope and love. But the greatest of these is love” (NIV).

Then, in John 15:12-13, Jesus said, “My command is this: Love each other as I have loved you. Greater love has no one than this: to lay down one’s life for one’s friends” (NIV).

Jesus didn’t call us to preserve ourselves above all else. He calls us to give ourselves — even to the point of death — for the sake of others. That’s why, for example, Paul instructed husbands in Ephesians 5:25, “Love your wives, just as Christ loved the church and gave himself up for her” (NIV).

Love is not about self-preservation; love is about self-sacrifice and self-giving.

As for immortality, Johnson believes humans can somehow engineer their way into eternal life. But Scripture teaches us death is not a bug in the biological system; it’s a consequence of our own sin.

Romans 6:23 says, “For the wages of sin is death, but the gift of God is eternal life in Christ Jesus our Lord” (NIV).

We can’t defeat death by willpower or by science, because death is fundamentally a spiritual problem — not a biological one.

Only one person has ever stood in the gap between humanity and death, and that was Jesus Christ, who died and rose again three days later to give us what we could never earn and what science will never discover or code it will crack. Immortality is not something we figure out; it’s something we receive as a gift (John 3:16).

Eternal life doesn’t come from technology. It doesn’t come from a lab. It comes from the cross.
Sources:faithwire

http://theendtimeradio.com

us news

NACOG 2027 ഓസ്റ്റിൻ ദേശീയ പേൾ ജൂബിലി സമ്മേളനം : രജിസ്ട്രേഷൻ ഉൽഘാടനം ഡിസംബർ അഞ്ചിന് അറ്റ്ലാൻ്റയിൽ

Published

on

30 -ാമത് നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ ദേശീയ സമ്മേളനം ഓസ്‌റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. 30 -ാമത് പേൾ ജൂബിലി കോൺഫ്രൻസാണിത്.

ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റയിൽ ഡിസംബർ അഞ്ചിന് നടക്കും. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ബിഷപ്പ് ഇസ്‌മായേൽ ചാൾസ് പ്രസംഗിക്കും.

പാസ്റ്റർ ഏബ്രഹാം തോമസ് – ടെക്സസ് ഓസ്റ്റിൻ ( പ്രസിഡൻ്റ്) , പാസ്റ്റർ എബി തോമസ് – ന്യൂ യോർക്ക് (വൈസ്. പ്രസിഡൻ്റ്), ഫിന്നി ഫിലിപ്പ് – ഫിലദെൽഫിയ ( സെക്രട്ടറി), അജി ഇടിക്കുള – ഹ്യൂസ്റ്റൻ ( ട്രഷറാർ), പാസ്റ്റർ ജെറമി മാത്യു – ഡാളസ് ( ഇംഗ്ലീഷ് കോ- ഓർഡിനേറ്റർ), ഡോ. ജൂലി തോമസ്- ഓസ്‌റ്റിൻ ( ലേഡീസ് പ്രസിഡൻ്റ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ.

ലോക്കൽ കമ്മറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്കൽ കൺവീനറായി സുവി. ജോർജ് മാമ്മൻ, സെക്രട്ടറിയായി ജുവിൻ ജോർജ്, ട്രഷററായി ഷെൽവിൻ പോളി, ലോക്കൽ ഇംഗ്ലീഷ് സെഷൻ കോ- ഓർഡിനേറ്ററായി കെസിയ അലക്സ് എന്നിവരെയും തെരഞ്ഞെടുത്തു.
Sources:cchintha.in

http://theendtimeradio.com

Continue Reading

us news

‘പുതുജീവൻ’ ക്രിസ്തീയ ഭക്തിഗാനം ഹൂസ്റ്റണിൽ റിലീസ് ചെയ്തു

Published

on

ഹ്യൂസ്റ്റൺ: ‘അമ്പലത്തിങ്കൽ മ്യൂസിക്’ ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ “പുതുജീവൻ” എന്ന ക്രിസ്തീയ ഭക്തിഗാനം മലങ്കര കത്തോലിക്ക സുറിയാനി സഭ മാവേലിക്കര രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോഷ്വാ മാർ ഇഗ്നാത്യോസ് ഹൂസ്റ്റണിൽ നടന്ന ലളിതമായ ചടങ്ങിൽ റിലീസ് ചെയ്തു.
റവ. ഫാ. ബിന്നി ഫിലിപ്പ് ചടങ്ങിൽ ആശംസ അർപ്പിച്ചു.

സജി പുല്ലാട് രചനയും സംഗീതവും നിർവഹിച്ച് രാജൻ അങ്ങാടിയില്‍ & അമ്മണിക്കുട്ടി രാജനും ചേർന്നാണ് ഗാനത്തിന്റെ നിർമ്മാണം.
സജി പുല്ലാടിനൊപ്പം മകൾ ഡോ. ലിൻസ ആൻ സജിയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.
വ്യക്തിജീവിതത്തിൽ ഉണ്ടായ അനുഭവസാക്ഷ്യത്തിൽ നിന്നുമാണ് ‘പുതുജീവൻ’ എന്ന ഗാനം രൂപംകൊണ്ടത്.

കണ്ണുനീരിൽ മുങ്ങിത്താഴുന്ന ജീവിത സാഹചര്യങ്ങളിൽ കർത്താവിന്റെ കരുണയും കൃപയും ആശ്വാസമായി മാറുന്നതും, തളർന്നുപോകുന്ന നിമിഷങ്ങളിൽ ദൈവം കൈപിടിച്ചുയർത്തുന്നതും ഗാനത്തിന്റെ വരികളിലൂടെ ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്നു.
കർത്താവിന്റെ സാന്നിധ്യം ആത്മാവിനെ നിറയ്ക്കുന്ന അനുഭവവും ദൈവിക വിടുതലിലൂടെ ലഭിക്കുന്ന പുതുജീവന്റെ പ്രത്യാശയുമാണ് ഈ ഗാനത്തിന്റെ മുഖ്യപ്രമേയം.
പശ്ചാത്തല സംഗീതം, വീഡിയോ എഡിറ്റിംഗ് & മിക്സിങ് ജോയൽ ജോകുട്ടൻ മിക്സ് വേവ്സ് ഡിജിറ്റൽ സ്റ്റുഡിയോ കുമ്പനാട്.

ഓഡിയോ ജി റ്റി വി ഗ്ലോബൽ, വീഡിയോ രാജ് ഡിജിറ്റൽ മീഡിയയും നിർവഹിച്ചിരിക്കുന്നു.
സാങ്കേതിക സഹായം ജെഫ് ജിതിൻ.
വ്യക്തിപരമായ വിശ്വാസാനുഭവത്തെ ആത്മീയ സംഗീതത്തിലൂടെ പങ്കുവെക്കുന്ന ‘പുതുജീവൻ’ ശ്രോതാക്കൾക്ക് ആശ്വാസവും പ്രത്യാശയും വിശ്വാസ ദൃഢതയും പകരുന്ന ഒരു ഭക്തിഗാനമായി ശ്രദ്ധേയമാകുന്നു.
അമേരിക്കയിലും കേരളത്തിലുമായാണ് ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
“The Lord is my Shepherd”, “കനിവിൻ കരങ്ങൾ” എന്ന തൻറെ പുതിയ ക്രിസ്തീയ സംഗീത ആൽബങ്ങളിൽ പാടി അഭിനയിക്കുവാനോ നിർമ്മാണത്തിൽ പങ്കുചേരുവാനോ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. Ph. 832 633 3230.
താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ ഈ ഗാനം ശ്രവിക്കുന്ന ഏവർക്കും അനുഗ്രഹകരമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

Published

on

ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലിയിൽ ഇരുദിവസവും വൈകിട്ട് 6.30നാണ് യോഗങ്ങൾ ആരംഭിക്കുന്നത്.

സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനീഷ് എലപ്പാറ മുഖ്യസന്ദേശം നൽകും. ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

കഴിഞ്ഞ അഞ്ചുവർഷമായി ഡെലിവറൻസ് പ്രയർ സെന്ററിൽ തിങ്കൾ മുതൽ ശനി വരെ ദിവസവും പ്രാർഥനകൾ നടന്നുവരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ജനതകൾക്കും വേണ്ടിയുള്ള മധ്യസ്ഥപ്രാർഥനയ്ക്കാണ് ഈ ശുശ്രൂഷയിൽ പ്രത്യേക പ്രാധാന്യം നൽകുന്നത്.

ഹ്യൂസ്റ്റൺ നഗരത്തിൽ സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിലും ഡെലിവറൻസ് പ്രയർ സെന്റർ സജീവമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിച്ചും മറ്റു മാർഗങ്ങളിലൂടെയും ജനങ്ങളിലേക്ക് ദൈവവചന സന്ദേശം എത്തിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പ്രാർഥനയ്ക്കും ആത്മീയ ഉണർവിനും സുവിശേഷീകരണത്തിനും പ്രാധാന്യം നൽകുന്ന ഡെലിവറൻസ് പ്രയർ സെന്ററിന്റെ ശുശ്രൂഷകളുടെ ഭാഗമായാണ് ദ്വിദിന കൺവൻഷൻ സംഘടിപ്പിക്കുന്നത്. വചനശുശ്രൂഷ, സംഗീതാരാധന, പ്രത്യേക പ്രാർഥനകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും.

ഹ്യൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സഭകളിൽനിന്നുള്ള വിശ്വാസികളെ കൺവൻഷനിലേക്ക് സംഘാടകർ ക്ഷണിച്ചു.

റോഷാരോണിലെ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി, 5115 FM 521 Rd, Rosharon, TX 77583 എന്ന വിലാസത്തിലാണ് സമ്മേളനം നടക്കുന്നത്. പ്രയർ മൗണ്ട് മീഡിയയാണ് കൺവൻഷന്റെ മീഡിയ പാർട്ണർ.

കൂടുതൽ വിവരങ്ങൾക്ക്: ഇവാഞ്ചലിസ്റ്റ് ടോം കുര്യൻ (Tom Kurian) – (281) 630-0483.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie9 hours ago

Christian Singer Colton Dixon Says Charlie Kirk’s Assassination ‘Changed’ Him

Christian singer-songwriter Colton Dixon said the assassination of Charlie Kirk and the government’s restrictive response to the COVID-19 pandemic “changed”...

us news10 hours ago

NACOG 2027 ഓസ്റ്റിൻ ദേശീയ പേൾ ജൂബിലി സമ്മേളനം : രജിസ്ട്രേഷൻ ഉൽഘാടനം ഡിസംബർ അഞ്ചിന് അറ്റ്ലാൻ്റയിൽ

30 -ാമത് നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ ദേശീയ സമ്മേളനം ഓസ്‌റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. 30 -ാമത് പേൾ...

National10 hours ago

കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയുടെ രണ്ടാമത് കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ

കൊച്ചി: കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ CPIK-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കൺവെൻഷൻ 2026 നവംബർ 4 മുതൽ 8 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട്...

us news10 hours ago

‘പുതുജീവൻ’ ക്രിസ്തീയ ഭക്തിഗാനം ഹൂസ്റ്റണിൽ റിലീസ് ചെയ്തു

ഹ്യൂസ്റ്റൺ: ‘അമ്പലത്തിങ്കൽ മ്യൂസിക്’ ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ “പുതുജീവൻ” എന്ന ക്രിസ്തീയ ഭക്തിഗാനം മലങ്കര കത്തോലിക്ക സുറിയാനി സഭ മാവേലിക്കര രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോഷ്വാ...

National10 hours ago

യേശുവിനെ തള്ളിപ്പറയാഞ്ഞതിനാൽ ഗ്രാമത്തിൽ നിന്നും പുറത്താക്കി

റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബങ്ങളെ ഛത്തീസ്ഗഡിലെ രണ്ട് ഗ്രാമങ്ങളില്‍നിന്ന് ബലമായി പുറത്താക്കി. വീട്ടുസാധനങ്ങള്‍ നശിപ്പിച്ച സംഘം വീടുകള്‍ തകര്‍ക്കുകയും ചെയ്തു. കങ്കര്‍...

us news1 day ago

ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ...

Trending

Copyright © 2019 The End Time News