Connect with us

us news

ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണച്ച് ചാൾസ് രാജാവ്

Published

on

ലണ്ടന്‍: ക്രിസ്തീയ വിശ്വാസത്തെ പ്രതി ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് ചാൾസ് രാജാവ്. കഴിഞ്ഞ ദിവസം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഗമന ശുശ്രൂഷയിൽ പങ്കെടുത്ത ചാൾസ് രാജാവ് ലോകമെമ്പാടുമുള്ള പീഡനങ്ങൾ നേരിടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ അനുസ്മരിക്കുകയായിരിന്നു. കത്തോലിക്ക, ആംഗ്ലിക്കൻ, ഓർത്തഡോക്സ് പ്രാർത്ഥനകള്‍ ഉള്‍ചേര്‍ത്തു നടത്തിയ ശുശ്രൂഷയില്‍ മതപരമായ വിവേചനത്തിനെതിരെ ചാള്‍സ് രാജാവു മുന്നറിയിപ്പ് നൽകി. വിശ്വാസത്തില്‍ ജീവിക്കാൻ എളുപ്പമല്ലാത്ത മേഖലകളില്‍ കഴിയുന്നവരെ പിന്തുണയ്ക്കുകയാണെന്നു രാജാവു പറഞ്ഞു.

ശൈത്യകാലത്തെ ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചമാണ് ക്രിസ്തുമസെന്നു അദ്ദേഹം അനുസ്മരിച്ചു. വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രല്‍ ഡീൻ റവ. ഡോ. ഡേവിഡ് ഹോയ്ൽ നടത്തിയ ആരാധനയിൽ, ജെറുസലേമിലെയും മിഡിൽ ഈസ്റ്റിലെയും ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് റവറന്റ് ഹോസം നൗം ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്നു. അസഹിഷ്ണുത നിരസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പല സ്ഥലങ്ങളിലും ക്രിസ്ത്യാനികൾ നേരിടുന്ന വൻതോതിലുള്ള പീഡനത്തെക്കുറിച്ചും കർദ്ദിനാൾ തിമോത്തി റാഡ്ക്ലിഫ് പ്രസംഗം നടത്തിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

King Charles remembered the plight of Christians facing persecution around the world, as he attended an atmospheric, candle-lit Advent service at Westminster Abbey.

The service, with a strong Orthodox Christian influence, along with Anglican and Catholic prayers, warned against religious discrimination, with a message from the King supporting those “in areas where it is not easy to live out one’s faith”.

There was also a seasonal message of hope in the winter gloom, with the King hailing “the light, hope and, above all, the peace of this season”.

The King particularly seemed to enjoy the Advent hymn, O Come, O Come, Emmanuel, which he described in the Order of Service as “magnificent”.

The service, conducted by the Dean of Westminster, the Very Reverend Dr David Hoyle, brought together a range of representatives of Christian denominations, including the Most Reverend Hosam Naoum, the Anglican Archbishop of Jerusalem and the Middle East.

It was a meditative service marking the approach of Christmas, and in many ways it was unorthodox, as well as Orthodox, with a colourful range of religious robes and a rich mix of different languages and musical styles.

The sermon was given by Cardinal Timothy Radcliffe, a senior Catholic clergyman, who spoke of the importance of rejecting intolerance and the “massive persecution of Christians in so many places”.

He remembered the death of a bishop in Algeria, Pierre Claverie, who had been killed by Islamist extremists in 1996, and who was later mourned by both Christians and Muslims.

Cardinal Radcliffe said “pointless violence had flowered into friendship”.

The congregation also heard the testimony of Ribqa Nevash, who spoke of the pressure on Christians in present-day Pakistan, saying churches had been burned and Christians had faced discrimination because of their religion.

The 25-year-old, originally from Faisalabad, said she was relieved to be in the UK where she could openly celebrate Christmas.

King Charles is known to have a great interest in Orthodox Christianity and an array of icons had been set up for the service.

There was a hymn sung in the Coptic language by the Coptic Orthodox Diocesan Choir and a carol was sung by the choir of the Syriac Orthodox Church.

There was also a 14th-Century carol, and prayers sung in Latin, which rose up in the high ceilings of the medieval Abbey.

The King’s message focused on the Advent hymn, O Come, O Come, Emmanuel, and he quoted its message of hope with the line: “Dispel the long night’s lingering gloom, and pierce the shadows of the tomb.”

The King has a long commitment to building bridges between faiths, and the congregation also included representatives of Muslim, Jewish, Sikh and Hindu communities.

In October he visited the Vatican for a historic religious service with Pope Leo in the Sistine Chapel.
 http://theendtimeradio.com

us news

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

Published

on

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ. ആഗസ്ത് 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ സമ്മേളനത്തിൽ മൂന്നാം ദിനം വൈകീട്ട് നടന്ന സെഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ധനവും സമ്പത്തും ലോകവിജയങ്ങളും മാത്രമാണ് ജീവിതത്തിന്റെ പൂർണ്ണതയെന്ന് കരുതുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് സമ്മേളനത്തിൽ ഉയർന്നു കേട്ടത്. “നമുക്ക് ധനമുണ്ടാകാം, സമ്പത്തുണ്ടാകാം, എന്നാൽ രാത്രിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തോട് നാം ചോദിക്കേണ്ടത് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്നാണ്,” ഡോ. വിനു ജോൺ ഡാനിയേൽ ഓർമ്മിപ്പിച്ചു. ലോകം നമ്മെ പലപ്പോഴും വഞ്ചിച്ചേക്കാം, എന്നാൽ പ്രതിസന്ധിഘടങ്ങളിൽ നമ്മെ പിടിച്ചുനിർത്തുന്നത് ക്രിസ്തുവിന്റെ കൃപയും സ്നേഹവുമാണ്. ക്രിസ്തീയ വിശ്വാസം വെറുമൊരു അറിവോ മതപരമായ തിരിച്ചറിയലോ അല്ല, മറിച്ച് യേശുവുമായി പുലർത്തുന്ന ജീവനുള്ള ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തിൽ കോവിഡ് മഹാമാരി നൽകിയ പാഠങ്ങളെക്കുറിച്ചും സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഗൗരവമായ ആത്മപരിശോധനയുണ്ടായി. മനുഷ്യന്റെ കഴിവുകൾക്ക് പരിധികളുണ്ടെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രതിസന്ധിഘട്ടത്തിൽ ദൈവത്തെ തേടിയ മനുഷ്യർ, ഇന്ന് സൗകര്യങ്ങൾ മടങ്ങി വന്നപ്പോൾ വീണ്ടും ആത്മീയമായ ഉറക്കത്തിലേക്കും മന്ദതയിലേക്കും വഴുതിവീഴുന്നുണ്ടോ എന്ന് ഡോ വിനു സംശയം പ്രകടിപ്പിച്ചു . പ്രതിസന്ധി വരുമ്പോൾ മാത്രം ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, എല്ലാക്കാലത്തും ദൈവത്തോടുള്ള സ്ഥിരമായ ബന്ധം പുലർത്തുന്നവരായി വിശ്വാസികൾ മാറേണ്ടതുണ്ട്.

കർത്താവ് അയക്കുമ്പോൾ “ഞാൻ പോകാം” എന്ന് പൂർണ്ണമനസ്സോടെ ഏറ്റുപറയാൻ വിശ്വാസികൾക്ക് കഴിയണം. സുവിശേഷം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പങ്കുവെക്കാനുള്ളതാണ്.നാം ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന ബോധ്യത്തോടെ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവനെ ലോകത്തിന് കാണിച്ചുകൊടുക്കണം.വിഭാഗീയതകൾക്കും പേരുകൾക്കും അപ്പുറം ക്രിസ്തുവിൽ സഭ ഒന്നാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, ക്രിസ്തുവുമായുള്ള ജീവിക്കുന്ന ബന്ധത്തിൽ വളരാൻ ഡോ വിനു ആഹ്വാനം ചെയ്തു.

നാഷണൽ കോൺഫ്രൻസിന്റെ മൂന്നാം ദിവസമായ ഇന്ന് (ശനി) രാവിലെ പ്രാതലോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പാട്ടുസെഷനും ആരാധനയും റെവ. ആശിഷ് തോമസ് നയിക്കുന്ന ബൈബിൾ പഠനവും നടന്നു. കോഫി ബ്രേക്കിനു ശേഷം റെവ. ഡോ. മോത്തി വർക്കി നയിച്ച പ്രധാന പ്രസംഗവും ഗ്രൂപ്പ് ചർച്ചകളും മധ്യസ്ഥ പ്രാർത്ഥനയും നടന്നു.

ഉച്ചയ്ക്കുശേഷം നടന്ന പാട്ടുസെഷനെ തുടർന്ന് ഡോ. സിനി അബ്രഹാം നയിച്ച “Aging Well: Navigating Health and Social Challenges” എന്ന വിഷയത്തിലുള്ള സെമിനാർ ഏറെ ശ്രദ്ധേയമായി. ബിസിനസ്സ് സെഷനും അത്താഴത്തിനും ശേഷം, വൈകുന്നേരം സെഹിയോൻ മാർത്തോമാ ചർച്ച വികാരി റവ റോബിൻ അച്ചന്റെ നെത്ര്വത്വത്തിൽ നടന്ന പാട്ടുസെഷനും ഡോ. വിനോ ജോൺ ഡാനിയേൽ നയിച്ച റിവൈവൽ മീറ്റിംഗും സഭയ്ക്ക് വലിയൊരു ആത്മീയ അനുഭൂതിയായി മാറി.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

ഹൂസ്റ്റണില്‍ എച്ച്.പി.എഫ് ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍

Published

on

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ (എച്ച്.പി.എഫ്) നേതൃത്വത്തില്‍ ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍ നടക്കും. വൈകിട്ട് 6.30ന് ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണിലാണ് സമ്മേളനങ്ങള്‍.

ഗായകനും ഗാനരചയിതാവും പ്രഭാഷകനുമായ റവ. അമിത് കാംബ്ലെ മുഖ്യാതിഥിയായി പങ്കെടുക്കും. സംഗീത ശുശ്രൂഷയ്‌ക്കൊപ്പം ദൈവവചന സന്ദേശങ്ങളും രണ്ടു ദിവസത്തെ സമ്മേളനങ്ങളില്‍ ഉണ്ടായിരിക്കും. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഹിന്ദി ഭാഷാ വിശ്വാസികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്. കണ്‍വന്‍ഷനുകള്‍, ഏകദിന സെമിനാറുകള്‍, പാസ്റ്റേഴ്‌സ് ആന്‍ഡ് ലീഡേഴ്‌സ് കോണ്‍ഫറന്‍സുകള്‍, യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക സമ്മേളനങ്ങള്‍ തുടങ്ങി വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്.പി.എഫ് നേതൃത്വം നല്‍കിവരുന്നു.

പാസ്റ്റര്‍ ബൈജു തോമസ് (പ്രസിഡന്റ്), അജി ഇടുക്കള (സെക്രട്ടറി), പാസ്റ്റര്‍ ജോണ്‍ സൈമണ്‍ (വൈസ് പ്രസിഡന്റ്), ജോണ്‍ മാത്യു പുനലൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

വേദി: Christian Assembly of Houston, 1120 South Post Oak Road, Houston, Texas 77035.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹിന്ദി കോഓര്‍ഡിനേറ്റര്‍ ഡാനിയേല്‍ ഏബ്രഹാമുമായി ബന്ധപ്പെടാം: 348-481-8043.
 http://theendtimeradio.com

Continue Reading

us news

മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28,29,30 തീയതികളിൽ

Published

on

ഹൂസ്റ്റൺ: മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ ഫെലോഷിപ്പിന്റെ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവർത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ടെക്സസിലെ പാലസ്തൈനിലുള്ള ലേക്ക് വ്യൂ കോൺഫറൻസ് സെൻ്ററിൽ വെച്ച് (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801)നടത്തപ്പെടും.
സമ്മേളനത്തിന്റെ വിവിധ യോഗങ്ങളിൽ മിഷ്യൻസ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വചന സന്ദേശം നൽകും.
അനുഗ്രഹീതമായ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് ബന്ധപ്പെടുക.
P.V.John 214 642 9108, John Kuruvilla.281 615 7603, P.I.Varughese. 832 439 5559.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news16 minutes ago

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ....

world news31 minutes ago

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കുട്ടികൾക്കായി സമരം ചെയ്ത് മാതാപിതാക്കൾ

നൈജീരിയ: നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസമായിട്ടും വിട്ടയ്ക്കുകയോ...

National1 day ago

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ:...

National1 day ago

72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി.

ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു. 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന...

us news1 day ago

ഹൂസ്റ്റണില്‍ എച്ച്.പി.എഫ് ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ (എച്ച്.പി.എഫ്) നേതൃത്വത്തില്‍ ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍ നടക്കും. വൈകിട്ട് 6.30ന് ക്രിസ്ത്യന്‍ അസംബ്ലി...

Movie2 days ago

Keith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

Ten years after Keith and Kristyn Getty launched what was intended to be a one-time event celebrating a book about...

Trending

Copyright © 2019 The End Time News