National
ഏത് സർവകലാശാലയിലേക്കും പ്രവേശനം നേടാൻ ഇനി ഒറ്റ പരീക്ഷ മാത്രം; സി.യു.ഇ.ടി യു.ജി 2026 അപേക്ഷാ ജാലകം തുറന്നു; അപേക്ഷിക്കും മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.
പന്ത്രണ്ടാം ക്ലാസിന് ശേഷം ഏത് സർവകലാശാലയിൽ പ്രവേശനം നേടാനും ഇനി ഒറ്റ പരീക്ഷ മാത്രം എഴുതിയാൽ മതി. ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പസുകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സി.യു.ഇ.ടി യു.ജി 2026 അപേക്ഷാ ജാലകം തുറന്നു. ഡൽഹി, ജെ.എൻ.യു, ഹൈദരാബാദ്, ഇഫ്ലു തുടങ്ങി 48ഓളം കേന്ദ്ര സർവകലാശാലകളിലേക്കും നൂറുകണക്കിന് മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇനി അപേക്ഷിക്കാം.
പണ്ടത്തെപ്പോലെ ഓരോ സർവകലാശാലക്കും വെവ്വേറെ അപേക്ഷ അയച്ച് പല പരീക്ഷകൾ എഴുതേണ്ടതില്ല. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ഈ ഒരൊറ്റ പരീക്ഷ മതി. അപേക്ഷിക്കും മുമ്പ് ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
പ്രധാന തീയതികൾ
● അവസാന തീയതി: ജനുവരി 30 (രാത്രി 11.50 വരെ).
● ഫീസടയ്ക്കാനുള്ള അവസാന തീയതി: ജനുവരി 31.
● അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ: ഫെബ്രുവരി 02 മുതൽ 04 വരെ.
● പരീക്ഷാ തീയതി: മേയ് 11നും 31നുമിടയിൽ
അപേക്ഷിക്കും മുമ്പ് ഒരുങ്ങുക
വീട്ടിലോ അക്ഷയ സെന്ററിലോ ഇന്റർനെറ്റ് കഫേയിലോ ഇരുന്ന് അപേക്ഷിക്കാൻ തുടങ്ങും മുമ്പ് താഴെ പറയുന്നവ മുൻകൂട്ടി റെഡിയാക്കി വെക്കുക:
1. ഫോട്ടോ: പി.പി സൈസ് ഫോട്ടോ സ്കാൻ ചെയ്തത് (ജെപിജി ഫോർമാറ്റിൽ). മുഖം വ്യക്തമായിരിക്കണം.
2. ഒപ്പ്: വെള്ള പേപ്പറിൽ കറുത്ത മഷികൊണ്ട് ഒപ്പിട്ട ശേഷം സ്കാൻ ചെയ്തത്.
3. സർട്ടിഫിക്കറ്റുകൾ: പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (പേരും ജനനത്തീയതിയും നോക്കി തെറ്റില്ലാതെ അടിക്കാൻ), 12-ാം ക്ലാസ് വിവരങ്ങൾ
4. കാറ്റഗറി സർട്ടിഫിക്കറ്റ്: ഒ.ബി.സി-എൻ.സി.എൽ/എസ്.സി/ എസ്.ടി/ ഇ.ഡബ്ല്യു.എസ് വിഭാഗക്കാർ അതത് സർട്ടിഫിക്കറ്റുകൾ (പിന്നീട് ഹാജരാക്കിയാൽ മതിയെങ്കിൽ ഡിക്ലറേഷൻ നൽകേണ്ടി വരും).
5. തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട്.
6. മൊബൈൽ, ഇ മെയിൽ: സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐ.ഡിയും മാത്രം നൽകുക. പരീക്ഷാ വിവരങ്ങൾ ഇതിലേക്കാണ് വരിക
അപേക്ഷ: നാല് ഘട്ടങ്ങളിലൂടെ
● ഘട്ടം 1: രജിസ്ട്രേഷൻ- വെബ്‌സൈറ്റിൽ ‘New Candidate Register Here’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അടിസ്ഥാന വിവരങ്ങൾ നൽകി പാസ്‌വേഡ് സെറ്റ് ചെയ്യുക. അപ്പോൾ അപേക്ഷാ നമ്പർ ലഭിക്കും. ഇത് കുറിച്ചു വെക്കുക.
● ഘട്ടം 2: അപേക്ഷാ ഫോം പൂരിപ്പിക്കൽ-ലോഗിൻ ചെയ്ത് വ്യക്തി വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, പരീക്ഷാ കേന്ദ്രം എന്നിവ നൽകുക.
● ഘട്ടം 3: വിഷയങ്ങൾ തിരഞ്ഞെടുക്കൽ-ഇവിടെയാണ് പലർക്കും അബദ്ധം പറ്റുന്നത്.
-ആദ്യം ചേരാൻ ആഗ്രഹിക്കുന്ന സർവകലാശാലയും കോഴ്‌സും തീരുമാനിക്കുക.
-ആ സർവകലാശാലയുടെ വെബ്‌സൈറ്റോ സി.യു.ഇ.ടി സൈറ്റോ നോക്കി ആ കോഴ്‌സിന് വേണ്ട യോഗ്യത മനസ്സിലാക്കുക. ഉദാ: ഡൽഹി സർവകലാശാലയിൽ ബി.കോം എടുക്കാൻ ചിലപ്പോൾ ‘ജനറൽ ടെസ്റ്റ്’ നിർബന്ധമായിരിക്കും. എന്നാൽ, ‘കേരള’യിൽ അത് വേണമെന്നില്ല. യോഗ്യതക്കനുസരിച്ച് വിഷയങ്ങൾ (ഭാഷ, ഡൊമൈൻ വിഷയങ്ങൾ, ജനറൽ ടെസ്റ്റ്) ടിക്ക് ചെയ്യുക.
● ഘട്ടം 4: ഫീസ് അടയ്ക്കൽ
എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഓൺലൈനായി ഫീസ് അടയ്ക്കുക. കൺഫർമേഷൻ പേജ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
അറിയാതെ പോകരുത്, ഈ ‘ടിപ്‌സ്’
1. പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ പേര് നൽകുക. അക്ഷരത്തെറ്റ് വന്നാൽ പ്രവേശന സമയത്ത് പ്രശ്നമാകും.
2.പരമാവധി സർവകലാശാലകൾ തിരഞ്ഞെടുക്കുക. പരീക്ഷാ ഫീസ് ഒന്നാണല്ലോ, അതുകൊണ്ട് അവസരങ്ങൾ കുറക്കരുത്. ‘ജനറൽ ടെസ്റ്റ്’ തിരഞ്ഞെടുക്കുന്നത് ധാരാളം കോഴ്‌സുകളിലേക്കുള്ള വഴി തുറക്കും.
3. ചോദ്യപേപ്പറിന്റെ മീഡിയം ‘മലയാളം’ എന്ന് കൊടുത്താൽ ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യം കാണാം. എന്നാൽ, ‘English’ എന്ന് കൊടുത്താൽ ഇംഗ്ലീഷിൽ മാത്രമേ കാണൂ.
4.സെറ്റ് ചെയ്യുന്ന പാസ്‌വേഡ് കുറിച്ചുവെക്കുക. .
5. ജനുവരി 30 വരെ കാത്തിരിക്കാതെ എത്രയും വേഗം അപേക്ഷിക്കുക.
Sources:mediamangalam
The CUET UG 2026 application window is open from January 3 to January 30, 2026, for undergraduate admissions to Central and other universities, requiring online registration at cuet.nta.nic.in. Key things to know include: eligibility (passed Class 12/appearing), the exam being a Computer-Based Test (CBT) in May (tentative), choosing up to 5 subjects, and checking university-specific criteria. The application process is fully online, and you must complete registration, document uploads, and fee payment by the deadline.
Key Details for Applying
Application Period: January 3 – January 30, 2026 (until 11:50 PM).
Website: cuet.nta.nic.in (Official NTA portal).
Exam Dates: Tentatively May 11 – May 31, 2026.
Mode: Computer-Based Test (CBT).
Before You Apply
Check Eligibility: Must have passed Class 12 or equivalent; appearing students can also apply, but check specific university rules.
Review Information Bulletin: Download and read the official bulletin for detailed subject codes, patterns, and reservation policies.
Gather Documents: Prepare necessary documents for online upload.
Choose Subjects Wisely: Select up to 5 subjects (languages, domain subjects, General Aptitude) based on university requirements.
Application Process
Register: Visit cuet.nta.nic.in, create an account, and keep login details safe.
Fill Form: Complete personal, educational, and subject choices.
Upload Documents: Upload required documents as per specifications.
Pay Fees: Pay application fees online (fee structure varies by category and center).
Print Confirmation: Take printouts of the application and fee receipt for future reference.
Important Reminders
Application Correction Window: A limited correction window (Feb 2-4) will be available, but not for all details.
University Specifics: Always check the chosen university’s website for their specific program eligibility and requirements.
http://theendtimeradio.com
National
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും.
ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.
പ്രയർ: പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ഷാജി പാപ്പച്ചൻ, പബ്ലിസിറ്റി: പാസ്റ്റർ റെജി പി സാമൂവേൽ, പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ പി വെണ്ണിക്കുളം, ഫിനാൻസ്: പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ജേക്കബ് ജോർജ്, അറേഞ്ച്മെൻറ്സ് : പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോസ് ജോർജ്, ഫുഡ്: പാസ്റ്റർ സാം ഫിലിപ്പ്, ബ്രദർ എബ്രഹാം വർഗീസ്, മ്യൂസിക്: പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സാബു ഫിലിപ്പ്, ലൈറ്റ് & സൗണ്ട്: പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്, അക്കോമോഡേഷൻ: പാസ്റ്റർ പി.എ. അനിയൻ, പാസ്റ്റർ ജോസ് ജോർജ് കല്ലട, വിജിലൻസ് & മെഡിക്കൽ: പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റ്റി.വി. ജോൺസൻ, വോളന്റീർസ് : പാസ്റ്റർ എം.ജി. മോനച്ചൻ, പാസ്റ്റർ അനീഷ് ജോർജ്, പാസ്റ്റർ ജോസ് പൊടികുഞ്ഞ്, തിരുമേശ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി എം ഫിലിപ്പ്.
പബ്ളിസിറ്റി കൺവീനേഴ്സ്:
പാസ്റ്റർ റെജി പി ശാമുവൽ (9562774079), പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ.പി. വെണ്ണിക്കുളം
http://theendtimeradio.com
National
ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്
ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ നടക്കും.രാവിലെ 9.30 മുതൽ 1.30 വരെ നടക്കുന്ന ക്രിസ്ത്യൻ മിഷണറി മീറ്റിംഗ് ഡോ. കെ.വി.പോൾ (എൻ. പി. എം ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും.റവ. ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകനായിരിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ പാസ്റ്റേഴ്‌സ് ആൻഡ് മിനിസ്റ്റേഴ്സ് മീറ്റിംങ് നടക്കും.
വൈകിട്ട് 6 മുതൽ നടക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ആൻഡ് മ്യൂസിക് നൈറ്റ് ഡോ. കെ.വി.പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രകാശ് ഹൽമിഡി സംഗീത പരിപാടിക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഷാജി യോഹന്നാൻ പ്രസംഗിക്കും.
ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനം ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് , സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com
National
വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ
പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026 ഡിസംബർ 2 മുതൽ 6 വരെ ചെല്ലാനം മറുവക്കാട് ഗ്രൗണ്ടിൽ വച്ച് ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു.
പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാംറാന്നി എന്നിവർ പ്രസംഗിക്കും. സംഗീതം : സ്റ്റാവ്റോസ്, കൊച്ചി .
http://theendtimeradio.com
-
us news4 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie10 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie9 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
world news9 months agoArrests of Yemeni Christians Demonstrate a Growing Faith

