Connect with us

us news

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്: ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

Published

on

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ ‘റിയൽ ഐഡി’ (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. ഫെബ്രുവരി 1 മുതൽ 45 ഡോളർ (ഏകദേശം 3,700 രൂപ) ‘ടി.എസ്.എ കൺഫേം ഐഡി’ (TSA ConfirmID) ഫീസായി നൽകണമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

18 വയസ്സിന് മുകളിലുള്ള, മതിയായ തിരിച്ചറിയൽ രേഖകളില്ലാത്ത എല്ലാ യാത്രക്കാരും ഈ തുക അടയ്ക്കണം.ഒരിക്കൽ അടയ്ക്കുന്ന ഫീസ് 10 ദിവസത്തെ യാത്രകൾക്ക് സാധുവായിരിക്കും.

യാത്രയ്ക്ക് മുൻപായി Pay.gov വഴി പണമടച്ച് അതിന്റെ രസീത് കൈവശം വെക്കണം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, പേപാൽ, വെന്മോ എന്നിവ വഴി പണമടയ്ക്കാം.

വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം സുരക്ഷാ പരിശോധനയിൽ വലിയ താമസം നേരിടാൻ സാധ്യതയുണ്ട്.

ഫീസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?

താഴെ പറയുന്ന ഏതെങ്കിലും രേഖകൾ കയ്യിലുണ്ടെങ്കിൽ ഈ ഫീസ് നൽകേണ്ടതില്ല:

റിയൽ ഐഡി (REAL ID) ഉള്ള ഡ്രൈവിംഗ് ലൈസൻസ്,യു.എസ്. പാസ്‌പോർട്ട് അല്ലെങ്കിൽ പാസ്‌പോർട്ട് കാർഡ്,ഗ്ലോബൽ എൻട്രി (Global Entry), നെക്സസ് (NEXUS) കാർഡുകൾ,മിലിട്ടറി ഐഡി കാർഡുകൾ.

നികുതിദായകരുടെ പണം ഉപയോഗിക്കുന്നതിന് പകരം, മതിയായ രേഖകളില്ലാത്ത യാത്രക്കാരിൽ നിന്ന് തന്നെ അതിന്റെ ചെലവ് ഈടാക്കാനാണ് ഈ പുതിയ നീക്കമെന്ന് ടി.എസ്.എ വ്യക്തമാക്കി.
Sources:globalindiannews

http://theendtimeradio.com

Air travelers across the United States are facing a new checkpoint cost beginning February 1. The Transportation Security Administration has confirmed a $45 fee that could apply to all passengers who arrive without proper identification. The change is tied to updated identity verification rules already being rolled out nationwide.

For some travelers, the fee will be unavoidable. For others, it can be completely skipped by preparing ahead.

What is the new $45 TSA fee?

The Transportation Security Administration has confirmed a new $45 charge connected to identity verification at airport security checkpoints. Starting February 1, passengers who fail to present acceptable identification will be required to pay the fee to use the TSA ConfirmID system in order to verify their identity and proceed through screening, as per a report by The US Sun.

The fee is part of broader identification changes that the TSA has been implementing across U.S. airports. Officials say the charge only applies when travelers do not have proper identification at the checkpoint.

How can passengers avoid paying the fee?

Travelers can avoid the $45 surcharge by bringing one of the TSA’s approved forms of identification. The agency has released an updated list of acceptable IDs, and each one can be used for up to two years after its expiration date under the latest guidelines.

At the top of the list is a Real ID–compliant driver’s license or identification card. These IDs have been required for domestic travel since May 7. Other commonly accepted options include a military ID, a United States passport or passport card, a foreign government-issued passport, a permanent resident card, a border crossing card, or a state-issued enhanced driver’s license or enhanced identification card, as per a report by The US Sun.

Which digital and mobile IDs are accepted?

The TSA has also confirmed that mobile driver’s licenses based on Real IDs or enhanced driver’s licenses and identification cards are acceptable in states that have been approved for federal use. Several digital identification options are now recognized as well, including Apple Digital IDs, Clear IDs, and Google ID passes.

In addition, the TSA announced plans to expand its PreCheck Touchless ID pilot program to more than 60 airports nationwide, as per a report by The US Sun.

What other TSA identification changes are happening?

Another TSA program that began in December could require travelers going through customs to provide DNA, fingerprints, and other biometric information in order to gain entry into the country. The agency says these measures are part of ongoing identity verification efforts, as per a report by The US Sun.

All passengers aged 18 and older must show valid identification at TSA checkpoints. Driver’s licenses or state photo IDs issued by departments of motor vehicles remain acceptable, but beginning May 7, 2025, they must be REAL ID compliant for domestic flights.
 http://theendtimeradio.com

us news

ചന്ദ്രനിൽ താമസിക്കാൻ ആളെ തേടി നാസ; അപേക്ഷിക്കാം, യോഗ്യതകളും കർശന നിബന്ധനകളും

Published

on

ന്യൂയോർക്ക്: ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാനുള്ള പദ്ധതികളുമായി നാസ. ഇതിന്റെ ഭാഗമായി പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ ഹ്രസ്വകാല ദൗത്യങ്ങൾക്കായി മാത്രമാണ് മനുഷ്യർ ചന്ദ്രനിലെത്തുന്നത്. എന്നാൽ ഭാവിയിൽ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുകയാണ് നാസയുടെ ലക്ഷ്യം. അവിടെ താമസിച്ച് വിവിധ ഗവേഷണങ്ങളിലും ദൗത്യങ്ങളിലും പങ്കാളികളാകാൻ കഴിയുന്നവരെയാണ് ഇപ്പോൾ തേടുന്നത്.

നാസയുടെ ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ഭാവിയിൽ മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയും അനുഭവപരിചയവും വികസിപ്പിക്കാനും പുതിയ ബഹിരാകാശ സഞ്ചാരികളുടെ സേവനം പ്രയോജനപ്പെടുത്തും. ദീർഘകാലം ഭൂമിയിൽനിന്ന് അകന്ന് ബഹിരാകാശത്ത് കഴിയാൻ ആവശ്യമായ ശാരീരികവും മാനസികവുമായ ശേഷി വളർത്തിയെടുക്കുന്നതിനുള്ള കഠിന പരിശീലനവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

അമേരിക്കൻ പൗരന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ തൊഴിൽപരിചയവും ഉണ്ടായിരിക്കണം. മെഡിക്കൽ ബിരുദമുള്ളവർക്കും നിശ്ചിത ഡോക്ടറൽ യോഗ്യതയുള്ളവർക്കും പൈലറ്റുമാർക്കും അപേക്ഷിക്കാം. ഡിസംബർ നാലിന് രാവിലെ 10.29 (ഇന്ത്യൻ സമയം) വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി.

തിരഞ്ഞെടുപ്പ് കടുപ്പമേറിയത്

ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് അനുയോജ്യരാണോ എന്ന് നാസയുടെ മെഡിക്കൽ സംഘം ആദ്യം പരിശോധിക്കും. ഈ ഘട്ടം വിജയിക്കുന്നവരെ തുടർന്നുള്ള വിവിധ പരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയരാക്കും. നേതൃപാടവം, സംഘമായി പ്രവർത്തിക്കാനുള്ള കഴിവ്, ആശയവിനിമയ മികവ്, സമ്മർദങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയവയും തിരഞ്ഞെടുപ്പിൽ നിർണായകമാകും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ ഏകദേശം രണ്ടുവർഷം നീളുന്ന പ്രാഥമിക പരിശീലനം നൽകും. ബഹിരാകാശത്ത് നടന്ന് പ്രവർത്തനങ്ങൾ നടത്തുക, പേടകങ്ങൾ നിയന്ത്രിക്കുക, വിമാനങ്ങൾ പറത്തുക, റോബോട്ടിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരിക്കും. ചന്ദ്രനിലെ ദീർഘകാല ദൗത്യങ്ങളിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്കായി ഇവരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി 2028-ൽ മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള അടിത്തറ പാകുന്നതായിരിക്കും ഈ ദൗത്യങ്ങൾ. ഭൂമിക്കപ്പുറത്തേക്ക് മനുഷ്യവാസം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക ചുവടുവയ്പ്പായാണ് പുതിയ ബഹിരാകാശ സഞ്ചാരി തിരഞ്ഞെടുപ്പിനെ കാണുന്നത്.
Sources:mediamangalam

http://theendtimeradio.com

Nasa has launched a callout for a new generation of astronauts as it searches for explorers who could live and work on the moon.

Opening applications for the latest expansion of its Artemis program, the US agency said successful candidates would help “shape humanity’s future in space” as it builds a base on the moon and plans the first crewed missions to Mars.

The news was announced on Saturday during a Kennedy Space Center air show promoting lunar exploration, as well as advances in aviation and technology.

“This is an extraordinary time to join Nasa’s astronaut corps,” said Nasa administrator Jared Isaacman. “The people we select could walk on the Moon, live and work at the Moon Base, and help pioneer the systems and operations that will ultimately carry crews to Mars.”

Nasa expects to make its final selection in late 2027 to begin training the next class of astronaut candidates. The agency last opened applications for new astronauts in 2024, ultimately accepting 10 new astronauts out of more than 8,000 applicants in September 2025.

“For those who apply, becoming a Nasa astronaut is more than a career opportunity,” said Scott Tingle, chief astronaut and chair of the Astronaut Selection Board at Nasa’s Johnson Space Center in Houston. “It is a chance to join a legacy of explorers who have pushed the boundaries of discovery and play a role in the missions that will shape humanity’s future in space.”

Since the 1960s, Nasa has selected 370 people to train as astronaut candidates for increasingly challenging missions. The agency currently has 32 astronauts active in the astronaut corps.

Isaacman and other agency leaders recently laid out Nasa’s ambitions to return Americans to the moon in 2028. Both SpaceX and Blue Origin intend to support a crewed lunar landing.

All applicants must be US citizens, Nasa said, and have either a master’s degree in science, technology, engineering or mathematics; medical qualifications; training as a pilot; or two years’ work on a relevant doctoral program.

Three years of “related professional experience” are also required.

Applying pilots must have either 750 hours of pilot-in-command time of a high-performance jet, 1,500 total flight hours in another fixed-wing aircraft, or 1,000 total flight hours in a rotary-wing aircraft.

Applicants have until 11.59pm ET on Thursday, 3 December, to submit their applications.
http://theendtimeradio.com

Continue Reading

us news

ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

Published

on

ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ 2026 നവംബർ 10, ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീതമായി നടന്നു.

ഐ.പി.എൽ കോർഡിനേറ്റർ ശ്രീ. സി. വി. സാമുവൽ (ഡെട്രോയിറ്റ്) സ്വാഗതവും ആമുഖവും നൽകിയ യോഗത്തിൽ, ന്യൂയോർക്കിൽ നിന്നുള്ള ശ്രീ. എം. വി. വർഗ്ഗീസ് (അച്ചൻകുഞ്ഞ്) പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള ശ്രീമതി. അന്നമ്മ തോമസ് ബൈബിൾ വായന നടത്തി.

ന്യൂയോർക്ക് എപ്പിഫാനി മാർത്തോമ്മാ ഇടവക വികാരി റവ. പ്രിൻസ് വർഗ്ഗീസ് യോഗത്തിൽ മുഖ്യ സന്ദേശം നൽകി. സങ്കീർത്തനം 23:1, 2, 4 വാക്ധാരകളെ അടിസ്ഥാനമാക്കി അദ്ദേഹം സന്ദേശം പങ്കുവെച്ച

“യഹോവ എന്റെ ഇടയനാകുന്നു” എന്ന ദാവീദിന്റെ പ്രഖ്യാപനം സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് അദ്ദേഹം തിരിച്ചറിഞ്ഞ ദൈവസാന്നിധ്യമാണെന്ന് അച്ചൻ ഓർമ്മിപ്പിച്ചു. പ്രതിസന്ധികളിൽ തുണയായും രോഗാവസ്ഥയിൽ വൈദ്യനായും ദൈവം ആരാണെന്ന് തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കാൻ വിശ്വാസികൾക്ക് കഴിയണം.

സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തിലും പ്രതിസന്ധികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാൻ ദാവീദ് ശ്രദ്ധിച്ചു. പരാതിപ്പെടുന്നവരായി മാറാതെ, അനുഗ്രഹങ്ങളെ ഓർത്ത് സ്തുതിക്കുന്നവരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂരിരുൾ താഴ്വരയിൽ കൂടിയുള്ള യാത്രയിലും ദൈവം കൂടെയുണ്ടെന്ന വിശ്വാസപ്രഖ്യാപനമാണ് നമുക്ക് ആവശ്യമായിരിക്കുന്നത് . ദൈവം അകലെ മാറിനിൽക്കുന്നവനല്ല, മറിച്ച് വേദനകളുടെ നടുവിലും നമ്മോടൊപ്പം നടക്കുന്നവനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിലെ പ്രയാസങ്ങളിലും കണ്ണീരിലും ദൈവത്തെ ഇടയനായി കാണുവാനും, അവിടുത്തെ സാന്നിധ്യത്തിൽ ആശ്രയിക്കുവാനും കഴിയണമെന്നും അച്ചൻ ഏവരെയും ഓർമിപ്പിച്ചു

ഡാലസിൽ നിന്നുള്ള ശ്രീ. മാത്യു ലൂക്കോസ് (ജോയ്) മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും, ഹൂസ്റ്റണിൽ നിന്നുള്ള ശ്രീ. ടി. എ. മാത്യു നന്ദി പ്രകാശനത്തിനും അനൗൺസ്‌മെന്റുകൾക്കും നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ശ്രീ. ഷിജു ജോർജ്ജ്, ശ്രീ. ജോസഫ് ടി. ജോർജ്ജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. ന്യൂയോർക്ക് എപ്പിഫാനി മാർത്തോമ്മാ ചർച്ച് റവ. പി. എം. തോമസ് സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി പ്രാർത്ഥന യോഗം പര്യവസാനിപ്പിച്ചു.
Sources:azchavattom.com

http://theendtimeradio.com

Continue Reading

us news

ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ പ്രിസ്റ്റണിൽ നവംബർ 11 ന് ‘വർഷിപ്പ് നൈറ്റ്‌ ‘𝐑𝐞𝐝𝐞𝐞𝐦 𝟐𝐤𝟐𝟔

Published

on

പ്രിസ്റ്റൺ:പ്രിസ്റ്റൺ ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 11 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് പ്രിസ്റ്റണിൽ ‘റെഡീം’ (Redeem) സുവിശേഷ സംഗീത പ്രോഗ്രാം നടത്തപ്പെടുന്നു.ഈ അനുഗ്രഹീത ശുശ്രൂഷയ്ക്ക് സുവിശേഷകനും വർഷിപ്പ് ലീഡറുമായ പാസ്റ്റർ ഇമ്മാനുവൽ കെ. ബി. നേതൃത്വം നൽകുന്നു. അതോടൊപ്പം, ഇൻമംബാക്റ്റ് ടീമിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള നിരവധിപ്രോഗ്രാമുകളും അവതരിപ്പിക്കുന്നതായിരിക്കും.
പ്രിസ്റ്റൺ ക്രോസ് ഗേറ്റ് ചർച്ചിൽ വെച്ചു വെകുന്നേരം 05:30 ആരംഭിക്കുന്ന ഈ സംഗീത നിശയിലേക്ക് കർത്താവിന്റെ നാമത്തിൽ നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Sources:maruppacha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 hours ago

45,000 Students Turn to Christ as Massive Revival Sweeps Liberia

Tens of thousands of young people in Liberia are rushing to embrace salvation in Jesus Christ as a student revival...

Movie6 hours ago

Scholar Reveals New Josephus Analysis, Insight for Jesus’ Miracles and Resurrection

A college professor is revealing research he says helps corroborate early, extrabiblical writings about Jesus. Dr. Thomas C Schmidt, associate...

Business7 hours ago

മുതിർന്ന പൗരന്മാർക്കുള്ള പലിശനിരക്ക് ഉയർത്തി ഫെഡറൽ ബാങ്ക്

കൊച്ചി: മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കുള്ള അധിക പലിശനിരക്കിൽ വർദ്ധനവ് വരുത്തി ഫെഡറൽ ബാങ്ക്. നിലവിൽ ലഭിക്കുന്ന 0.50 ശതമാനത്തിനു പകരം 0.60 ശതമാനം പലിശയാണ് സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി...

National7 hours ago

ഐപിസി സൺഡേസ്കൂൾ പാഠപുസ്തകങ്ങളുടെ പ്രകാശനം നടന്നു

കുമ്പനാട്: വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സൺഡേസ്കൂൾ പാഠപുസ്തകങ്ങൾ നമ്മിലേക്ക് എത്തുകയാണ്. LKG മുതൽ 15 -ാം ക്ലാസ് വരെയുള്ള പുതിയ പുസ്തകങ്ങൾ വിതരണത്തിന് ബുധനാഴ്ച്ച (18/11/2026) കുമ്പനാട്...

us news8 hours ago

ചന്ദ്രനിൽ താമസിക്കാൻ ആളെ തേടി നാസ; അപേക്ഷിക്കാം, യോഗ്യതകളും കർശന നിബന്ധനകളും

ന്യൂയോർക്ക്: ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാനുള്ള പദ്ധതികളുമായി നാസ. ഇതിന്റെ ഭാഗമായി പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ ഹ്രസ്വകാല ദൗത്യങ്ങൾക്കായി മാത്രമാണ് മനുഷ്യർ...

us news1 day ago

ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ 2026 നവംബർ 10, ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീതമായി നടന്നു. ഐ.പി.എൽ കോർഡിനേറ്റർ ശ്രീ. സി. വി....

Trending

Copyright © 2019 The End Time News