Connect with us

us news

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

Published

on

ഡാളസ് : പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം “സ്വർഗീയ നാദം” സംഘടിപ്പിക്കുന്ന ‘സാധു കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ഈ ‘ഫേസ് ടു ഫേസ്’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്.

പി.വി. വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജോർജ് വർഗീസ് സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാജു, ജോമോൻ, അജി, ഷിബു, തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഷീബ, ഷൈനി, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ എന്നിവരും സംഗീത പരിപാടിയിൽ അണിനിരക്കും.

സാധു കൊച്ചുഞ്ഞ് ഉപദേശി (1883-1945): മലയാളി ക്രൈസ്തവ ലോകത്തെ വിസ്മരിക്കാനാവാത്ത വ്യക്തിത്വമായിരുന്ന മൂത്തമ്പാക്കൽ ഇട്ടി വർഗീസ് (സാധു കൊച്ചുഞ്ഞ് ഉപദേശി) തന്റെ 17-ാം വയസ്സിലാണ് സുവിശേഷ പ്രവർത്തനങ്ങളിൽ മുഴുകിയത്. തമിഴ്‌നാട്ടിലെ മിഷനറി പ്രവർത്തനങ്ങൾക്കിടയിലാണ് അദ്ദേഹം ‘സാധു’ എന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്. ‘ദുഃഖത്തിന്റെ പാനപാത്രം’, ‘ക്രൂശിന്മേൽ ക്രൂശിന്മേൽ’ തുടങ്ങി ഇന്നും മലയാളികൾ പാടുന്ന നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. മാർത്തോമ്മാ സുവിശേഷക സംഘത്തിന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംഗീതത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ ഓർമ്മകൾ പുതുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

തിയതി: ഏപ്രിൽ 24, വെള്ളിയാഴ്ച,സമയം: * 08:15 PM (EST) 07:15 PM (Dallas Time)
05:45 AM (ഇന്ത്യൻ സമയം – ശനിയാഴ്ച)

പ്ലാറ്റ്‌ഫോം: സൂം വഴി തത്സമയം
Meeting ID: 769 374 4841,Passcode: music
Sources:globalindiannews

http://theendtimeradio.com

us news

രാത്രിയായാലും പേടിക്കേണ്ട, പണം നൽകിയാൽ സൂര്യപ്രകാശം വീട്ടിലെത്തും! ബഹിരാകാശത്ത് ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ യുഎസ് കമ്പനി

Published

on

വാഷിംഗ്ടൺ: പകൽ മാത്രമല്ല, രാത്രിയിലും സൂര്യപ്രകാശം ലഭ്യമാക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റിഫ്ളക്ട് ഓർബിറ്റൽ. സൂര്യൻ അസ്തമിച്ചാലും ഭൂമിയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാൻ ഭീമൻ കണ്ണാടികൾ ബഹിരാകാശത്ത് സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. പണം നൽകി സൂര്യപ്രകാശം ആവശ്യപ്പെടുന്നവർക്ക് അത് ലഭ്യമാക്കുന്ന സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ഇന്ത്യയുടെ സ്കൈറൂട്ട് എയ്‌റോസ്പേസുമായി റിഫ്ളക്ട് ഓർബിറ്റൽ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. സൂര്യപ്രകാശം ഭൂമിയിലേക്ക് തിരിച്ചുവിടാൻ 18 x 18 മീറ്റർ വലുപ്പമുള്ള കണ്ണാടികൾ ഭ്രമണപഥത്തിൽ സ്ഥാപിക്കാനാണ് പദ്ധതി. അഞ്ച് കിലോമീറ്റർ വരെ വിസ്തൃതിയിൽ പ്രകാശം പ്രതിഫലിപ്പിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് വെളിച്ചം തിരിച്ചുവിടാൻ ദിശ മാറ്റാൻ കഴിയുന്ന പ്രത്യേക കണ്ണാടികളായിരിക്കും ഉപയോഗിക്കുക.

സോളാർ ഫാമുകൾക്ക് കൂടുതൽ സമയം വൈദ്യുതി ഉത്പാദിപ്പിക്കാനും ദുരന്തബാധിത മേഖലകളിൽ വെളിച്ചമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കുന്ന ഒരു സേവനമായാണ് പദ്ധതിയെ അവതരിപ്പിക്കുന്നത്. ഇതിന്റെ ആദ്യ ദൗത്യം 2027-ന്റെ മധ്യത്തോടെ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു ഉപഗ്രഹശൃംഖല തന്നെ ഭ്രമണപഥത്തിൽ ഒരുക്കാനാണ് റിഫ്ളക്ട് ഓർബിറ്റലിന്റെ പദ്ധതി. 2035-ഓടെ 50,000 ഉപഗ്രഹങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. ചന്ദ്രപ്രകാശത്തിന് സമാനമായ തീവ്രതയിലായിരിക്കും ഉപഗ്രഹങ്ങളിൽനിന്ന് പ്രതിഫലിക്കുന്ന വെളിച്ചമെന്നാണ് കമ്പനിയുടെ വിശദീകരണം. പദ്ധതിയുടെ ഭാഗമായി ‘ഇയർൻഡിൽ-1’ എന്ന ഡെമോൺസ്ട്രേഷൻ ഉപഗ്രഹവും ഉപയോഗിക്കും.

പ്രകാശം ലഭിക്കേണ്ട പ്രദേശം ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പുകൾ വഴി തിരഞ്ഞെടുക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. പദ്ധതി വിജയകരമായാൽ രാത്രികാലങ്ങളിൽ പോലും ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കുന്ന പുതിയൊരു സേവനമേഖലയ്ക്ക് തുടക്കമാകുമെന്നാണ് റിഫ്ളക്ട് ഓർബിറ്റലിന്റെ പ്രതീക്ഷ.
Sources:mediamangalam

http://theendtimeradio.com

What if sunlight could be bought and sold like electricity? A US-based space startup is working on a plan that sounds straight out of science fiction: Launching giant mirrors into space to reflect sunlight back on to Earth after dark. The plan of California-based Reflect Orbital is to turn sunlight into an on-demand service, which can help solar farms generate electricity for longer, illuminate disaster-hit areas and help in rescue mission. The company has entered into agreement with India’s Skyroot Aerospace for two rocket launches to test the technology.

However, the ambitious idea has also raised concerns among astronomers and environmentalists about its impact on the night sky.

What Is The Plan?
Reflect Orbital intends to send 18×18 metre mirrors in low-earth orbit (LEO) that can be steered to give sunlight in intended areas even after the Sun has disappeared.

The demonstration mirrors will reflect the light on to a patch roughly five kilometres across. The company will keep adjusting the steerable mirrors in position to keep the sunlight in areas for which customers have paid.

The inaugural mission is targeted for the second quarter of 2027.

An Ambitious Plan
Reflect Orbital plans to have 50,000 satellites by 2035. It says the reflected light will be comparable to moonlight and will become brighter and last longer as the fleet grows.

The project will use the demostration satellite Earendil-1 and will allow customers to choose the area using their apps.

One Problem: The Atmosphere
A peer-reviewed study published in August 2025 modelled what happens when reflected sunlight passes through our atmosphere. Molecules and aerosols scatter some of the light beam across the surrounding sky. Light reaching the ground is reflected upwards and then scattered again.

It will cause the light to affect a much wider area than intended. If the mirrors are placed even 14 kilometres away, the resulting glow on the surface of the Earth will be brighter than a full moon.

This means people affected may not have ordered the light. However, these are predictions based on calculations from a model; the real-life test is awaited.

The company received US regulatory approval in July, but some astronomers and environmental groups have challenged it and urged the Federal Communication Commission (FCC) to cancel it.
 http://theendtimeradio.com

Continue Reading

us news

പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ അനുസ്മരണ യോഗം 8ന് ഞായറാഴ്ച

Published

on

ഫ്ലോറിഡ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തപ്പെടും.

ഐ.പി.സി. നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ നേതൃത്വത്തിൽ 8 ന് ഞായറാഴ്ച വൈകിട്ട് 8 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന യോഗത്തിൽ അമേരിക്കയിലും കാനഡയിലുമുള്ള ഐ.പി.സി. റീജിയൻ ഭാരവാഹികളും, കോൺഫ്രൻസ് മുൻ ദേശീയ ഭാരവാഹികളും, മുഖ്യധാര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും, ഐ.പി.സിയുടെ വിവിധ ചുമതലകൾ വഹിക്കുന്ന നേതാക്കളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കും. നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും.

സഭയുടെ സ്ഥാപകരിൽ പ്രമുഖനായ പാസ്റ്റർ കെ.ഇ. എബ്രഹാമിന്റെ ചെറുമകൻ എന്ന നിലയിലും, മുൻ ജനറൽ പ്രസിഡന്റായ പാസ്റ്റർ ടി.എസ്. എബ്രഹാമിന്റെ മകൻ എന്ന നിലയിലും, 3 തലമുറകളായി IPC എന്ന മഹാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിന്ന് വിശ്വാസ സമൂഹത്തിന് നേതൃത്വം വഹിച്ച ഏറെ സവിശേഷതകളുള്ള വ്യക്തിത്വമായിരുന്നു ഡോ. വത്സൻ എബ്രഹാം.

ആത്മീയ സമൂഹത്തിനും പൊതു സമൂഹത്തിനും ഒട്ടേറെ നന്മകൾ ചെയ്ത, പെന്തക്കോസ്ത് സമൂഹത്തിനാകെ ഒരുപാട് സംഭാവനകൾ നൽകിയ പാസ്റ്റർ വത്സൻ എബ്രഹാമിന്റെ വേർപാടിൽ കുടുംബാഗങ്ങളോട് ചേർന്ന് നിന്ന്, ആദരാഞ്ജലികൾ അർപ്പിക്കുവാൻ സാധ്യമാകുന്ന ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് അമേരിക്കൻ കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികൾ അറിയിച്ചു.

സൂം ഐഡി: 4052094084 | പാസ്‌വേഡ്: IPC
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

Christian Pilot Who Prayed Lord’s Prayer Before Fatal Florida Plane Crash Remembered for Powerful Faith

Published

on

The heartbreaking final moments of a Florida plane crash that claimed nine lives have taken on an even deeper significance as new details emerge about the Christian pilot who reportedly turned to prayer before the aircraft plunged to the ground.

Capt. Jeff Gregory, 55, was a devoted Christian and a member of Limerick Chapel in Pennsylvania, according to the New York Post. Gregory was piloting the Learjet 60 that crashed Sunday, Nov. 1, in Palm Beach County, Florida, killing everyone aboard.

As the aircraft descended rapidly, Gregory was reportedly heard reciting the Lord’s Prayer while his 20-year-old co-pilot, Nathalia Gadelha Filgueiras, desperately communicated the unfolding emergency.

Now, the church Gregory called home remembers him not only for his life but also for the eternal hope found in Jesus Christ.

According to the Post, Limerick Chapel notified congregants of Gregory’s death, saying he “went home to be with the Lord when the plane he was flying crashed.”

Gregory’s connection to the church ran deep; both his parents had worked there. He leaves behind his wife, Cheryl, and their three children.

Longtime friend and former neighbor David Peters told The Sun that Gregory had dreamed of becoming a pilot since childhood.

“I know he worked hard to become a pilot and it was something he truly loved and poured his life and heart into,” Peters said.

Peters also remembered Gregory as a diligent and dependable man who took pride in his aviation career.

The devastating crash claimed eight other lives, including Filgueiras and Texas technology entrepreneur Adam Robinson, his wife, Helen Sharp, and their two young children, Emma, 4, and Charlie, 2. Also killed were Rachael Reed, Charmi Fehr and caregiver Anita Maria Cetina.

According to Fox News, the aircraft was traveling from Austin, Texas, to the Bahamas when the crew encountered icing and moderate turbulence. Federal investigators are examining weather conditions and preliminary evidence that the aircraft began breaking apart before impact.

As the families and friends of these nine victims face unimaginable grief, Gregory’s church is remembering a man whose faith was reportedly present even in life’s most terrifying moments. During this time, lift up in prayer all those heartbroken by this tragedy.
Sources: Breaking Christian News

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 minutes ago

രാത്രിയായാലും പേടിക്കേണ്ട, പണം നൽകിയാൽ സൂര്യപ്രകാശം വീട്ടിലെത്തും! ബഹിരാകാശത്ത് ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ യുഎസ് കമ്പനി

വാഷിംഗ്ടൺ: പകൽ മാത്രമല്ല, രാത്രിയിലും സൂര്യപ്രകാശം ലഭ്യമാക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റിഫ്ളക്ട് ഓർബിറ്റൽ. സൂര്യൻ അസ്തമിച്ചാലും ഭൂമിയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാൻ...

us news27 minutes ago

പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ അനുസ്മരണ യോഗം 8ന് ഞായറാഴ്ച

ഫ്ലോറിഡ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തപ്പെടും. ഐ.പി.സി. നോർത്ത് അമേരിക്കൻ ഫാമിലി...

us news23 hours ago

Christian Pilot Who Prayed Lord’s Prayer Before Fatal Florida Plane Crash Remembered for Powerful Faith

The heartbreaking final moments of a Florida plane crash that claimed nine lives have taken on an even deeper significance...

us news23 hours ago

‘This Is the Firewall Midterm’: Pastor Samuel Rodriguez Warns Against Christian Apathy

At the National Hispanic Christian Leadership Conference’s 25th Anniversary Summit, faith leaders delivered a pointed message about the upcoming midterm...

world news24 hours ago

2033-നകം 30,000 മിഷനറിമാരെ അയക്കാൻ ഇന്തോനേഷ്യ

ന്യൂയോർക്ക്: ആഗോള സുവിശേഷ പ്രവർത്തനത്തിനായി വലിയൊരു മുന്നേറ്റത്തിന് ഇന്തോനേഷ്യ ഒരുങ്ങുന്നു. 2033-നകം 30,000 മിഷനറിമാരെ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുക എന്നതാണ് നേതാക്കൾ മുന്നോട്ട് വെച്ചിരിക്കുന്ന വലിയ ലക്ഷ്യം....

National24 hours ago

അസംബ്ലീസ് ഓഫ് ഗോഡ് നവിമുംബൈ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും നവംബർ 13, 14 തീയതികളിൽ സിബിഡി ബേലാപ്പൂരിൽ

നവിമുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ നവിമുംബൈ സെക്ഷന്റെ ആഭിമുഖ്യത്തിൽ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും സംഘടിപ്പിക്കുന്നു. 2026 നവംബർ 13,...

Trending

Copyright © 2019 The End Time News