world news
‘നഷ്ടപ്പെട്ട ഗോത്രം’ വാഗ്ദത്ത ഭൂമിയിലേക്ക്; മണിപ്പൂരില്‍നിന്ന് ബിനെയ് മെനഷേ വിഭാഗക്കാര്‍ ഇസ്രയേലിലേക്ക്
നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനും പലായനങ്ങള്‍ക്കും വിരാമമിട്ട്, മണിപ്പൂരിലെ മലനിരകളില്‍ നിന്ന് ബിനെയ് മെനഷേ വിഭാഗക്കാർ തങ്ങളുടെ പൂർവ്വിക ഭൂമിയെന്ന് വിശ്വസിക്കുന്ന ഇസ്രയേലിലേക്ക് മടങ്ങുന്നു.
ഓപ്പറേഷൻ വിങ്സ് ഓഫ് ഡോണ്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ദൗത്യത്തിലൂടെ അയ്യായിരത്തോളം വരുന്ന സമൂഹത്തെ പുനരധിവസിപ്പിക്കാനാണ് ഇസ്രയേല്‍ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 250 പേരടങ്ങുന്ന ആദ്യ സംഘം കഴിഞ്ഞ ദിവസം ഡല്‍ഹി വഴി വിമാനമാർഗം ഇസ്രയേലിലെത്തി.
ബൈബിള്‍ വിശ്വാസമനുസരിച്ച് പുരാതന ഇസ്രയേലിലെ പത്ത് ഗോത്രങ്ങളെ ബിസി 722-ല്‍ അസ്സീറിയക്കാർ നാടുകടത്തിയിരുന്നു. ഇതില്‍ യാക്കോബിന്റെ ചെറുമകനായ മെനഷെയുടെ പിൻഗാമികളാണ് തങ്ങളെന്ന് ഈ വിഭാഗം വിശ്വസിക്കുന്നു. പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന വഴി നൂറ്റാണ്ടുകള്‍ നീണ്ട യാത്രക്കൊടുവിലാണ് ഇവർ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയില്‍ എത്തിയത്. മണിപ്പൂരിലും മിസോറാമിലും അധിവസിക്കുന്ന ഇവരെ പ്രാദേശികമായി കുക്കി വിഭാഗമായാണ് കണക്കാക്കുന്നത്. എങ്കിലും ഇവർ ഇന്നും യഹൂദ ആചാരങ്ങളും മതാചാരങ്ങളും മുറുകെ പിടിക്കുന്നു.
മതപരമായ വിശ്വാസങ്ങള്‍ക്കൊപ്പം മണിപ്പൂരിലെ നിലവിലെ അസ്ഥിരമായ സാഹചര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. 2023 മെയ് മാസത്തില്‍ ആരംഭിച്ച മെയ്ത്തി-കുക്കി വംശീയ കലാപം ബിനെയ് മെനഷേ വിഭാഗക്കാരുടെ ജീവിതം ദുസ്സഹമാക്കി. മലനിരകളില്‍ തങ്ങളുടെ മതപരമായ ‘മിൻയാൻ’ (10 യഹൂദരുടെ കൂട്ടായ്മ) കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും സാമ്ബത്തിക പ്രതിസന്ധിയും ഇവരെ ഇസ്രയേലിലേക്ക് ആകർഷിക്കുന്നു. ഇന്ത്യയില്‍ കാർഷിക വൃത്തിയിലേർപ്പെടുന്ന ഇവർക്ക് ഇസ്രയേലിലെ നിർമ്മാണ മേഖലയിലും ട്രാൻസ്‌പോർട്ട് മേഖലയിലും ലഭിക്കുന്ന ഉയർന്ന വരുമാനവും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഈ ദൗത്യത്തെ ‘പ്രധാനപ്പെട്ട സയണിസ്റ്റ് തീരുമാനം’ എന്നാണ് വിശേഷിപ്പിച്ചത്. ഹമാസുമായും ഇറാനുമായും തുടരുന്ന സംഘർഷങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഈ പുനരധിവാസം സഹായിക്കും. കൂടാതെ, ലെബനൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ഇസ്രയേലില്‍ ഇവരെ കുടിയിരുത്തുന്നതിലൂടെ ആ മേഖലയിലെ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താനും സർക്കാർ ലക്ഷ്യമിടുന്നു. നിലവില്‍ 200-ലധികം ബിനെയ് മെനഷേ യുവാക്കള്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഭാഗമായി മുൻനിരയില്‍ പോരാടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്ര ആവേശകരമാണെങ്കിലും അവിടെ ഇവർ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളികളാണ്. സാങ്കേതികമായി വികസിതമായ ഇസ്രയേലി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഇവർക്ക് പ്രയാസകരമാണ്. മുൻപ് കുടിയേറിയ പലരും അവിടെ വർണ്ണവിവേചനം നേരിടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ രൂപസാദൃശ്യം കാരണം ‘ചൈനീസ്’ എന്ന് ലേബല്‍ ചെയ്യപ്പെടുന്നതും സാമ്ബത്തിക ബുദ്ധിമുട്ടുകളും ഇവരെ അലട്ടുന്നുണ്ട്. ഇസ്രയേല്‍ പൗരത്വം നേടുന്നതിന് ഇവർക്ക് ഔദ്യോഗികമായി ജൂതമത പരിവർത്തനം നടത്തേണ്ടതായും വരും. എങ്കിലും, “ഇന്ത്യ ഞങ്ങളുടെ ജന്മനാടാണ്, പക്ഷേ ഇസ്രയേല്‍ ഞങ്ങളുടെ നിയതിയാണ്” എന്ന വിശ്വാസത്തോടെ മണിപ്പൂരിലെ മലനിരകളില്‍ നിന്ന് ബിനെയ് മെനഷേ വിഭാഗം പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്.
Sources:cchintha.in
Around 4,000 km from Iran, Israel is undertaking another operation in India. The mission, named Operation Wings of Dawn, begins in the hills of the northeast to relocate around 5,000 members of the Bnei Menashe community from Manipur to Tel Aviv. For some, it is a journey from one violence-hit territory to another. But for most of the Bnei Menashe community members, who trace their roots to one of the biblical “lost tribes” of Israel, it is the end of a long journey to their ancestral home.
The Israeli government airlifted the first batch of around 250 community members, via Delhi, on Thursday. Last year, the Benjamin Netanyahu government announced an initiative to fund the immigration of around 4,600 members of the community from India. Over the past two decades, nearly 5,000 people have already migrated to Israel. “This is the beginning of an operation that will allow the entire community to immigrate, 1,200 per year,” Israeli immigration minister Ofir Sofer told .
WHO ARE THE BNEI MENASHE?
You must be wondering who the Bnei Menashe are? How did they reach India’s far northeast from Israel? Stay with us, and we will explain the history behind it.
As per the Bible, the ancient people of Israel were divided into 12 tribes. Ten were named after the sons of Jacob, and two after his grandsons, Ephraim and Menashe (or Manasseh), the children of Joseph.
The Bnei Menashe community claims to be descendants of Menashe. They were exiled in 722 BC by Assyrian conquerors after the defeat of the Kingdom of Israel. After a centuries-long exodus through Persia, Afghanistan, Tibet and China, around 10,000 members of the community reached India’s northeast and settled in Manipur and Mizoram.
“Bnei means children, and Menashe is for grandchild,” Asaf Renthlei, a sociology researcher from IIT-Delhi, told my colleague Yudhajit Shankar Das, while referring to the community’s origins.
Now, why India? Historically, the Jews have viewed India as a safe place, as they never faced religious persecution in the country as they did in other parts of the world.
In Manipur, the Bnei Menashe community is classified as Kukis. Most Kukis converted to Christianity in the early 20th century under the influence of American missionaries. However, the Bnei Menashe community follows Judaism and its customs and traditions.
WHY DO THEY WANT TO SHIFT TO ISRAEL?
In fact, religion is among the key reasons why the community desires to shift to Israel.
Benjamin Haokip, a Manipur resident, told The New York Times that limited access to religious infrastructure in the remote hills was a key hurdle.
“Here, we cannot follow all our customs. Some prayers require a minyan or quorum, which is hard to find in the hills. We want to go to Israel for our religion,” Haokip said. Minyan is a Hebrew word that describes the quorum of 10 Jewish adults required for religious obligations.
Availability of traditional food and cultural resources is also an obstacle faced by the community. The members have already started learning Hebrew on the Duolingo app.
While announcing the initiative to relocate the community last year, Netanyahu called it an “important and Zionist decision”.
Most of the Bnei Menashe people who relocated from India before 2005 settled in places like Hebron and in Israeli settlements in Gaza. The 250 members who arrived on Thursday will settle in northern Israel, parts of which faced missiles fired by Hezbollah in Lebanon as early as last week. A fragile ceasefire is now in place.
The Israeli PM has said their relocation would “strengthen” the North and Galilee regions. The people will now need to convert to become Israeli citizens, The Times of Israel reported.
WHY ISRAEL WANTS TO RELOCATE THEM?
Israel’s decision, however, has cast a shadow over its real motive behind the initiative.
Israel, which has been involved in a prolonged war with Hamas in Gaza and later with Iran, is facing a labour crunch. Much of its workforce has been depleted due to conflicts that began with the offensive by Hamas in 2023. The decline in migrant labour from countries such as Nepal and Thailand due to the war has also affected the economy.
The relocation of the Bnei Menashe community will help replenish its workforce. The Israeli government’s move to settle the community in border areas, like Galilee, is also being seen as a bid to balance the Arab-Israeli population.
In fact, at the height of the Israel-Hamas war in 2023, over 200 Bnei Menashe people, who relocated from Manipur and Mizoram, fought along the Israeli army on the frontlines. The Indian-born Jews played a crucial role. You can read more about this here.
For the community, the economic factor is also crucial. In Manipur, most of the members work on farms or as labourers. Those who have relocated to Israel are driving trucks or working in the construction sector, earning around $55,000 as compared to around $1,200 in India.
The ethnic clashes in Manipur between the majority Meitis and the Kukis, which broke out in May 2023, have further hit their incomes. The situation remains tense even today.
Haokip said life has become more difficult after the clashes. “Other things are better there (Israel), too – like education,” Ngamthenlal, a Hebrew teacher in Manipur, told NYT.
The tough part, however, is getting accustomed to a technologically sophisticated environment in Israel. Previously, those from the community who have settled in Israel have complained of broader challenges, like racism and economic hardships. Racism is a major issue, with the community members often labelled as “Chinese” due to their distinct appearance.
However, for the Bnei Menashe people, the journey to Israel is important. “India is our birthplace, but Israel is our destiny. That is our promised land. We have to go there,” a community member, Daniel Hangshing.
http://theendtimeradio.com
world news
നൈജീരിയയിൽ ഈ വർഷം 4216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യുഎസ് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്
അബൂജ: നൈജീരിയയിൽ ക്രൈസ്തവ ജനവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും അതിരൂക്ഷമായി തുടരുന്നതായി സ്ഥിരീകരിച്ച് റിപ്പോർട്ട്. ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ മാത്രം രാജ്യത്ത് 4216 ക്രൈസ്തവർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ്’ (ETP) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ക്രൈസിസ് ഇൻ ദ മിഡിൽ ബെൽറ്റ്: റിലിജിയസ് പെർസിക്യൂഷൻ & സെക്യൂരിറ്റി ഫെയിലിയർ ഇൻ നൈജീരിയ’ എന്ന പേരിൽ പുറത്തിറക്കിയ 16 പേജുള്ള റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
പ്രതിദിനം ശരാശരി 17 പേർ വീതം അല്ലെങ്കിൽ ഒന്നര മണിക്കൂറിൽ ഒരാൾ എന്ന തോതിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നുവെന്നും സംഘടനയുടെ കണക്കുകളില്‍ പറയുന്നു. ദൃക്‌സാക്ഷി വിവരണങ്ങൾ, അതിജീവിച്ചവരുടെ മൊഴികൾ, മെഡിക്കൽ- മൃതസംസ്കാര രേഖകൾ, ക്രൈസ്തവ ആരാധനാലയങ്ങളുടെ രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലഭ്യമായ വസ്തുതകൾ പ്രകാരം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കുകൾ മാത്രമാണിതെന്നും സംഘടന വ്യക്തമാക്കുന്നു.
അക്രമങ്ങളെ തുടർന്ന് മധ്യ നൈജീരിയയില്‍ അറുനൂറിലധികം ക്രൈസ്തവ സമൂഹങ്ങള്‍ ഛിന്നഭിന്നമായി. അഞ്ച് ദശലക്ഷത്തിലധികം ക്രൈസ്തവർ ഭവനരഹിതരായി പലായനം ചെയ്യാൻ നിർബന്ധിതരായി. ഗ്രാമങ്ങൾ ആക്രമിക്കുക, തീവെപ്പ്, തട്ടിക്കൊണ്ടുപോകൽ, തുടർച്ചയായ കുടിയൊഴിപ്പിക്കൽ തുടങ്ങിയവയാണ് ക്രൈസ്തവര്‍ക്ക് നേരെ സായുധ സംഘം നടത്തുന്ന പ്രധാന അക്രമ രീതികൾ. സെപ്റ്റംബറിലെ ഒരു ആഴ്ചയിൽ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 35 പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നൈജീരിയയിലെ ഈ അക്രമങ്ങളെ പലപ്പോഴും കർഷകരും ഇടയന്മാരും തമ്മിലുള്ള സാധാരണ തർക്കങ്ങളായോ പ്രാദേശിക സംഘർഷങ്ങളായോ ലഘൂകരിച്ച് ചിത്രീകരിക്കാറുണ്ടെന്നും എന്നാൽ ഇത് യാഥാർത്ഥ്യത്തെ മറച്ചുവെക്കലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങൾ നശിപ്പിക്കുന്നതും ദേവാലയങ്ങള്‍ ചുട്ടെരിക്കുന്നതും ഭൂമി പിടിച്ചെടുക്കുന്നതുമെല്ലാം സംഘടിത തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന മതപരമായ അക്രമങ്ങളുടെ ഭാഗമാണ്. സംഘടിത ഫുലാനി ശൃംഖലകൾക്ക് പുറമെ ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP), അൻസാരു, ലകുറാവ തുടങ്ങിയ ഭീകര സംഘടനകളും ഈ അക്രമങ്ങൾക്ക് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
A new report from Equipping The Persecuted looks at the crisis factors behind the ongoing killings of Christians in Nigeria.
Between January 1 and September 8 of this year, the group verified that at least 4,216 Christians were killed. That comes to nearly 17 people per day, or one every 86 minutes.
Greg Kelley with Unknown Nations says that Fulani militants have become the leading source of violence.
“It’s the largest unreached nomadic people group in the world,” says Kelley. “They are the ones [who] have tremendous influence as a people across Nigeria and these other parts of Africa.”
How should the Body of Christ respond? Kelley says to support local missionaries ready to reach northern Nigeria.
“Nigeria has more Christians in it than any country in the entire continent of Africa. Over 100 million Christians,” he says.
“If you went right in the middle of Nigeria and [divided] it, you would find all of the Christians, for the most part, are in the south. Whereas in the north, where all of these horrific stories of persecution and attacks and kidnappings are taking place in the north, which is almost exclusively Muslim, to the tune of 100 million.”
Kelley recently returned from a trip to visit partners in northern Nigeria. He says there are dozens and dozens of Nigerian believers ready to go to the north with the hope of Christ.
“They just need a motorcycle. They need resources so they can do training. They need our solar-powered audio Bible that we distribute in dozens of Nigerian languages,” says Kelley. “They need resources, but they are willing to go.”
Unknown Nations has been involved in northern Nigeria’s challenges for 25 years. Join them in praying over Muslim people groups like the Fulani, Hausa, and Kanuri.
“I would challenge people to change their vocabulary when they pray,” says Kelley. He says to name specific people groups in our prayers rather than pray for Nigeria in general terms.
Prayer is the first way to partner with Unknown Nations’ network in the spiritual battle. Financial support will also help to press this mission forward.
“Coming alongside the local indigenous work that God is doing among Nigerians is really the answer to this horrible issue,” says Kelley. “We need to be strategic in our prayers and in our mobilization of resources.”
http://theendtimeradio.com
world news
പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം
ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ റീജിയനിൽ നിന്നുള്ള സഭ ശുശ്രുഷകന്മാരും സഭയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
പുതിയ പി.വൈ.പി.എ ഭാരവാഹികൾ:
പ്രസിഡന്റ്: സുവി.റൂഫസ് ജേക്കബ്. വൈസ് പ്രസിഡന്റ്: പാസ്റ്റർ ജിനു ജോർജ്. സെക്രട്ടറി: ബ്രദർ ബൈജു കുട്ടപ്പൻ. ജോയിന്റ് സെക്രട്ടറി: ബ്രദർ റെയ്‌മോൻ ജോസഫ്. ട്രഷറർ: ബ്രദർ പ്രിസ്റ്റി ജോൺ. ജോയിന്റ് ട്രഷറർ: ബ്രദർ സഞ്ജു ചെറിയാൻ. പബ്ലിസിറ്റി കൺവീനർ: ബ്രദർ വിൻസി മാമ്മൻ. റീജിയൻ കൗൺസിൽ പ്രതിനിധി: ബ്രദർ ഫിന്നി പി ജോൺ. ഓഡിറ്റർ: ബ്രദർ ടിജോ കുര്യൻ
നവീന ആശയങ്ങൾ ഉൾപ്പെടുത്തി കൂടുതൽ യുവതീ യുവാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനായി പി.വൈ.പി.എ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് നിയുക്ത ഭാരവാഹികൾ സംയുക്തമായി പ്രസ്താവിച്ചു.
സംഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി എല്ലാ സഭാംഗങ്ങളുടെയും യുവജനങ്ങളുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഐ.പി.സി യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. എം സാമൂവേൽ, സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ജോയിന്റ് സെക്രട്ടറി റവ. ഡോ. സൈമൺ ചാക്കോ എന്നിവർ പുതിയ ഭരണ സമ്മതിക്ക് ആശംസകൾ അറിയിച്ചു.
http://theendtimeradio.com
world news
കാനഡ വിസ അപേക്ഷകർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ വലിയ മാറ്റം: ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!
കാനഡ സന്ദർശിക്കാനും ഉപരിപഠനത്തിനും ജോലി ചെയ്യുന്നതിനുമായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇമിഗ്രേഷൻ വകുപ്പ്. വിസിറ്റർ വിസ, സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ്, പെർമനന്റ് റെസിഡൻസി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ വിസ നടപടികൾ വേഗത്തിലാക്കാൻ ബയോമെട്രിക് നിയമങ്ങൾ വ്യക്തമായി പാലിക്കേണ്ടതുണ്ട്.
അപേക്ഷകരുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യത ഉറപ്പാക്കാനുമാണ് കാനഡ ബയോമെട്രിക്സ് സംവിധാനം നിർബന്ധമാക്കിയിട്ടുള്ളത്.കാനഡ വിസ അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ബയോമെട്രിക് ഇൻസ്ട്രക്ഷൻ ലെറ്റർ ഉപയോഗിച്ച് മാത്രമേ വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങളിൽ വിരലടയാളവും ഫോട്ടോയും നൽകാൻ സാധിക്കൂ. നിർദ്ദിഷ്ട തീയതിക്കുള്ളിൽ തന്നെ അപ്പോയിന്റ്മെന്റ് എടുത്ത് നടപടികൾ പൂർത്തിയാക്കാൻ അപേക്ഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.
ബയോമെട്രിക് വിവരങ്ങൾ വൈകുന്നത് വിസ നടപടികൾ നീളാൻ ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഒരിക്കൽ സമർപ്പിക്കുന്ന ബയോമെട്രിക് വിവരങ്ങൾക്ക് പത്ത് വർഷത്തെ സാധുതയുണ്ടായിരിക്കും. അതിനാൽ മുൻപ് കാനഡ വിസയ്ക്കായി വിരലടയാളം നൽകിയവർ വീണ്ടും താത്കാലിക വിസകൾക്ക് അപേക്ഷിക്കുമ്പോൾ വീണ്ടും ബയോമെട്രിക്സ് നൽകേണ്ടതില്ല. എന്നാൽ പെർമനന്റ് റെസിഡൻസി അഥവാ പിആർ വിസയ്ക്ക് അപേക്ഷിക്കുന്നവർ പഴയ ബയോമെട്രിക്സ് ഉണ്ടെങ്കിലും പുതിയതായി വീണ്ടും വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
പതിനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കും എഴുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും താത്കാലിക വിസ അപേക്ഷകളിൽ ബയോമെട്രിക്സ് നൽകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിഎഫ്എസ് കേന്ദ്രങ്ങൾ വഴി അപേക്ഷകർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. അപേക്ഷാ ഫീസിനൊപ്പം ബയോമെട്രിക് ഫീസും മുൻകൂട്ടി അടയ്ക്കേണ്ടതുണ്ട്.വിസ പ്രോസസിംഗ് വേഗത്തിലാക്കാൻ അപേക്ഷകർ ബയോമെട്രിക്സ് ലെറ്റർ ലഭിച്ച ഉടൻ തന്നെ സെന്ററുകളിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. തെറ്റായ വിവരങ്ങളോ അപൂർണ്ണമായ ഫയലുകളോ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
കാനഡയിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഈ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇമിഗ്രേഷൻ പ്രക്രിയകൾ കൂടുതൽ സുതാര്യമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചുള്ള വിസ തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സുരക്ഷാ പരിശോധനകൾ ഏറെ സഹായിക്കുന്നുണ്ട്. പുതിയ നിർദ്ദേശങ്ങൾ പാലിക്കുന്നത് വഴി വിസ നടപടികൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കാൻ അപേക്ഷകർക്ക് സാധിക്കും.
Sources:vachakam
Canada requires most foreign nationals applying for temporary or permanent residence to provide fingerprints and a photograph as part of the immigration application process. The biometric information is used to confirm an applicant’s identity and help assess their application, according to Immigration, Refugees and Citizenship Canada (IRCC).
The rules apply to several categories of applicants, including those seeking temporary residence, permanent residence and refugee or asylum status. People applying to extend their stay in Canada may also need to provide biometrics unless they are from a visa-exempt country.
For Indian applicants seeking Canadian visas or permits, understanding when biometrics are required can help avoid delays or confusion during the application process.
Who needs to give biometrics for Canada visa?
Applicants for temporary residence generally need to provide fingerprints and a photograph unless they qualify for an exemption. This includes people applying for visitor visas, study permits and work permits.
Permanent residence applicants also generally need to provide biometrics.
IRCC lists several exemptions. Canadian citizens, citizenship applicants and existing permanent residents do not need to provide biometrics. Children under 14 and applicants over 79 are also exempt, although there is no upper-age exemption for asylum claimants.
People visiting Canada who only need an electronic travel authorization, or eTA, are exempt as well.
Other exemptions apply to certain heads of state and government, people holding or qualifying for diplomatic or official visas, and US visa holders transiting through Canada.
Applicants for a visitor visa, study permit or work permit may also be exempt if they have already provided biometrics as part of a permanent residence application that is still being processed.
How much does Canada biometrics cost?
IRCC currently charges CAN$85 for an individual applicant to provide biometrics.
Families applying at the same time can pay a maximum combined fee of CAN$170. The family rate applies to spouses or common-law partners and dependent children, subject to IRCC’s eligibility rules.
Groups of three or more performing artists and their staff applying for work permits at the same time have a maximum combined biometrics fee of CAN$255.
There is no biometrics fee for applicants seeking a transit visa.
What happens after biometrics?
Applicants who are required to provide biometrics must follow IRCC’s instructions on when and where to complete the process. Canada has designated biometrics collection locations where applicants can have their fingerprints and photograph collected.
IRCC says the fingerprints and photograph are used to confirm identity and may also be used in assessing the immigration application.
The biometrics requirement is therefore an important step for Indians and other foreign nationals applying to study, work, visit or settle in Canada. Applicants should check their individual circumstances and exemptions before assuming that a previous biometric submission means they do not need to provide the information again.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍

