National
ഛത്തീസ്ഗഢിൽ പ്രാർത്ഥന കൂട്ടായ്മയ്ക്കു നേരെ ആക്രമണം: ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി ക്രൈസ്തവര്‍ക്ക് പരിക്ക്
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പ്രാദേശിക ഗ്രാമത്തിൽ നടന്ന ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മയ്ക്കു നേരെ ആക്രമണം. ഗർഭിണി ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം ക്രൈസ്തവരാണ് ആക്രമണത്തിന് ഇരയായത്. മെയ് 31ന് സുക്മ ജില്ലയിലെ പാലെം ഗ്രാമപഞ്ചായത്ത് കീഴിലുള്ള സദ്രപാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രാര്‍ത്ഥനയ്ക്കായി എഴുപതോളം വിശ്വാസികള്‍ ഒരുമിച്ച് കൂടിയിരിന്നു. ഒരു സംഘം ആളുകള്‍ പ്രാർത്ഥന കൂട്ടായ്മയിലേക്ക് അതിക്രമിച്ചെത്തി അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരിന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമമായ ‘കാത്തലിക് കണക്ട്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിനിടെ ഗര്‍ഭിണിയ്ക്കു ഉള്‍പ്പെടെയുള്ള മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മേഖലയിലെ ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും പൂര്‍ണ്ണമായും ആശങ്കയിലാഴ്ത്തിയാണ് ആക്രമണം അരങ്ങേറിയത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരെ ടോങ്പാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മറ്റ് ചിലരെ വിദഗ്ദ്ധ ചികിത്സാര്‍ത്ഥം സുക്മയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിശ്വാസികൾ സമാധാനപരമായി പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സമൂഹത്തിനു നേരെ ആക്രമണം നടന്നതെന്നും ക്രിസ്തീയ വിശ്വാസത്തോടും ആരാധനയോടുമുള്ള വിദ്വേഷവുമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് വിശ്വാസികള്‍ വെളിപ്പെടുത്തി.
ഇതിനിടെ ആക്രമണത്തിന് സ്വത്ത് തർക്കവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരണം നടത്തുവാന്‍ അക്രമികള്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ഇത് നിഷേധിച്ചു. നീതിയുക്തവും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾ അധികാരികളോട് അഭ്യർത്ഥിച്ചു. അതേസമയം ആക്രമണം പ്രദേശത്തെ ക്രൈസ്തവ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
More than 25 Christians, including a pastor and his pregnant wife, were allegedly assaulted during a Sunday prayer gathering in the central Indian state of Chhattisgarh, renewing concerns about the safety and religious freedom of Christian communities in the region.
According to the Progressive Christian Alliance (PCA), a network of pastors, church leaders and social workers, the attack occurred on May 31 in Sadrapal, a village in Sukma district. About 70 Christians had gathered for their regular Sunday worship service when a group of non-Christian tribal residents allegedly disrupted the meeting and attacked participants.
The gathering was led by Pastor Hunga Mandavi, a local Christian fellowship leader. Witnesses said several worshippers, including Mandavi, were beaten during the incident.
Community members expressed particular concern over the reported assault on Mandavi’s pregnant wife, saying the attack left many local Christians fearful and traumatized.
According to Christian representatives, between 25 and 30 believers were injured, including at least five who suffered serious wounds. Some received treatment at the primary health center in Tongpal, while others were referred to the district hospital in Sukma.
Local Christian leaders said the worship service was peaceful and rejected suggestions that the violence stemmed from a land dispute. They maintained that the attack was motivated by hostility toward their faith and religious activities.
Pastor Simon Digbal Tandi, coordinator of the PCA, told UCA News on June 2 that attacks against Christians have increased since the state’s revised anti-conversion law came into effect.
“Almost every other day, we hear of such incidents in the state, and this can disturb communal harmony in local communities. Christian people are very worried,” he said.
Tandi said a First Information Report (FIR) had been filed and several individuals were named in the complaint. The affected families have called for a fair and transparent investigation and legal action against those responsible.
Christian leaders and human rights advocates urged authorities to conduct a prompt and impartial investigation, ensure the safety of victims and witnesses, provide adequate medical care to the injured, and take steps to prevent similar incidents.
The incident comes amid continuing debate over the Chhattisgarh Freedom of Religion Act, which replaces a 58-year-old legal framework, and introduces stricter regulations and tougher penalties for religious conversions deemed to have been carried out through force, coercion or fraud.
Supporters say the legislation is intended to prevent unlawful conversions. Critics, however, argue that some provisions could be misused and create fear among religious minorities and vulnerable communities.
The latest attack comes amid growing concern over violence against Christians in Chhattisgarh. According to the New Delhi-based United Christian Forum, the state recorded 165 incidents targeting Christians in 2024, the second-highest number reported in India.
Christians account for less than 2 percent of Chhattisgarh’s population of about 30 million people.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
National
പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.
അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com
A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.
The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.
Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.
Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.
His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.
Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.
Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.
The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’

