Connect with us

us news

40 മത് പിസിനാക് കോൺഫറൻസിന് ചിക്കാഗോയിൽ തിരശ്ശീല വീണു

Published

on

ചിക്കാഗോ: നാം പിന്തുടരുന്ന വിശ്വാസപ്രമാണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാനുള്ള ആഹ്വാനത്തോടെ ചിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടന്ന നാല്പതാമത്തെ പിസിനാക് സമ്മേളനം സമാപിച്ചു.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇന്ത്യ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി പ്രതീക്ഷയോടെ എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് വചനത്തിന്റെയും ആത്മാവിന്റെയും സമ്മിശ്രമായ അനുഭവങ്ങൾ നൽകിയണ് ചിക്കാഗോ പിസിനാക് കോൺഫറൻസ് സമാപിച്ചത്.

ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ഡോ ടൈറ്റസ് ഈപ്പന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന ധ്യാനം നടത്തി.ഡോ സതീഷ് കുമാർ,ഡോ ടിങ്കു തോമസ് എന്നിവർ പ്രസംഗിച്ചു.

നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ സ്വാഗതപ്രസംഗം നടത്തി. തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന തീമിനെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കാരത്തെ തുടർന്ന് ഷെര്‍ലി ചിക്കാഗോ രചിച്ച തീം സോങ് സംഗീതസംഘം ആലപിച്ചു. കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെ ആശംസ സന്ദേശം കുര്യൻ ഫിലിപ്പ് വായിച്ചു. തുടർന്നുള്ള രാത്രികളിൽ പാസ്റ്റർ അനീഷ് കൊല്ലം, ഡോ സാബു വർഗീസ്, പാസ്റ്റർ ജോർജ് പി ചാക്കോ, ഡോ ഷിബു തോമസ് അറ്റ്ലാൻറ്റാ, ഡോ തോംസൺ കെ മാത്യു, പാസ്റ്റർ ജോ തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജോൺ തോമസ് പാസ്റ്റർ ജോസഫ് വില്യം എന്നിവർ രാത്രി യോഗങ്ങളിൽ അധ്യക്ഷന്മാരായിരുന്നു.

പാസ്റ്റർ ലോട്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകി.
വെള്ളിയാഴ്ച പകൽ നടന്ന ലേഡീസ് മീറ്റിങ്ങിന് സിസ്റ്റർ ജീന വിൽസൺ നേതൃത്വം നൽകി. ഡോ ആനി ജോർജ്, സിസ്റ്റർ ജൂഡി പട്ടാശേരിൽ എന്നിവർ പ്രസംഗിച്ചു. ഡെയ്സി സഞ്ജു ജോൺ സങ്കീർത്തനം വായിച്ചു. ജോയിസ് സ്റ്റീഫൻസൺ അനുഭവസാക്ഷ്യം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന റൈറ്റേഴ്സ് ഫോറം മീറ്റിംഗിൽ പ്രസിഡന്റ് രാജൻ ആര്യപ്പള്ളി അധ്യക്ഷനായിരുന്നു. റവ ജോർജ് മാത്യു പുതുപ്പള്ളി അച്ചൻ മുഖ്യ സന്ദേശം നൽകി. റൈറ്റേഴ്സ് ഫോറം അവാർഡ്കൾ അർഹരായവർക്ക് വിതരണം ചെയ്തു. കെ എം ഈപ്പൻ,പാസ്റ്റർ സാംകുട്ടി മത്തായി,സൂസൻ ബി ജോൺ എന്നിവരുടെ വിശിഷ്ട സേവനങ്ങളെ മാനിച്ച് പ്രശംസാ പത്രങ്ങളും ഷാളുകളുംനൽകി ആദരിച്ചു.

മറ്റ് സമ്മേളനങ്ങളിൽ പാസ്റ്റർ മാത്യു ഡി ജോർജ്, റവ ഡോ ജോൺസൺ ജോർജ്, ഡോ സജി ഫിലിപ്പ്,ഡോസതീഷ് കുമാർ, പാസ്റ്റർ കോശി വൈദ്യൻ ഡോസണ്ണി ഫിലിപ്പ്,പാസ്റ്റർ ഫിന്നി എബ്രഹാം എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജോബി ഡാനിയേൽ പാസ്റ്റർ ജോയ് പുന്നൂസ്, പാസ്റ്റർ എബ്രഹാം ചാക്കോ, പാസ്റ്റർ ജോൺ തോമസ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ അധ്യക്ഷന്മാരായിരുന്നു.

പാസ്റ്റർ റോയി വാകത്താനത്തിന്റെ അധ്യക്ഷതയിൽ നടന്ന തീം പ്രസന്റേഷൻ സെമിനാറിൽ പാസ്റ്റർമാരായ സേവിയർ ജെയിംസ്, മാത്യു വർഗീസ്, സണ്ണി താഴാം പള്ളം,ജോൺ ടി കുര്യൻ, തോമസ് മാമൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മിഷൻ സെമിനാറിൽ ഡോ സജി ലൂക്കോസ് അധ്യക്ഷനായിരുന്നു പാസ്റ്റർ സജി മാത്യു, പാസ്റ്റർ വൈ യോഹന്നാൻ, പാസ്റ്റർ ബിജു വർഗീസ്, ഡോ ബാബു ജോൺ എന്നിവർ നേതൃത്വം നൽകി.

വിവിധ സെമിനാറുകളിൽ ഡോ സജി ഫിലിപ്പ്, ടൈറ്റസ് മാത്യു, പാസ്റ്റർ ബി ഐ സാമുവൽ, പാസ്റ്റർ സന്തോഷ് തരിയൻ, പാസ്റ്റർ തോമസ് കുര്യൻ, മൈക് മാത്യു, ഡോ ജോർജ് മാത്യു, ഡോ വില്ലി എബ്രഹാം, സിസ്റ്റർ രേണു എബ്രഹാം, ഡോ തോമസ് ഇടികുള, ഡോ സാം ജോർജ്, പ്രസാദ് ജോർജ് സിപിഎ, മൈക്കിൾ മാത്യു, തോമസ് വർഗീസ് സിപിഎ, റോയി മേപ്രാൽ സിപിഎ, ഡെവിൾ ഡാനിയൽ, കെ ഓ ജോസ് സിപിഎ, ഡോ വിജി മാത്യു, ഡോ സ്റ്റാൻലി ജോൺ, ഡോ ഷോൺ കുരിയൻ, പാസ്റ്റർ ഫിൽസൺ തോമസ്, പാസ്റ്റർ ജെയിംസ് വർഗീസ്, ഡോ തോമസ് ഇടികുള,ഡോ സാം ജോർജ്, ഡോ സാക് വർഗീസ്, ഡോ മാത്യു ടി മാത്യു, പാസ്റ്റർ ജോൺ തോമസ് പാസ്റ്റർ ജോസഫ് കെ ജോസഫ്, സിസ്റ്റർ മിനി ജോൺസൺ, ഡോ തോമസ് കിടങ്ങാലില്‍ എന്നിവർ നേതൃത്വം നൽകി.

സ്ത്രീ ശാക്തീകരണ സെമിനാറിൽ ഡോ ജ്യോതി ബെൻ, ഷെൻസി വർഗീസ്, ഡോ സൂസൻ മാത്യു, ഷൈനി ഡാനിയൽ ഡോ ജിൻസി ജോസഫ്,ഡോ ആശ ജോൺ, ഡോ ജോയ്സ് ജോസഫ് എന്നിവർ നേതൃത്വം നൽകി. കാത്തിരിപ്പ് യോഗങ്ങൾക്ക് പാസ്റ്റർ ബാബു കുമ്പഴ, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, പാസ്റ്റർ സാം പണിക്കർ, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ സാം ചുങ്കത്ത്,പാസ്റ്റർ എബി മാമൻ, പാസ്റ്റർ ജോജി ജോൺ, ഡോക്ടർ അലക്സ് കോശി, ചാക്കോ തോമസ് എന്നിവർ നേതൃത്വം നൽകി.

വെള്ളിയാഴ്ച നടന്ന ജനറൽബോഡി മീറ്റിങ്ങിൽ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നൊലിൽ,ബിജു തോമസ് എന്നിവർ കഴിഞ്ഞപിസിനാക് കോൺഫറൻസിന്റെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പാസ്റ്റർ ജോർജ് മാത്യു പി സി നാക് ഫോക്കസ് ഗ്രൂപ്പിനെ കുറിച്ച് വിശദീകരിച്ചു.

സിസ്റ്റർ അന്നമ്മ നൈനാൻ നേതൃത്വം കൊടുത്ത ഗ്ലോബൽ പ്രയർ മീറ്റിംഗ്, പാസ്റ്റർ പിസി ചാണ്ടി നേതൃത്വം കൊടുത്ത ജമീസൺ സ്കൂൾ ഓഫ് മിനിസ്ട്രി, പാസ്റ്റർ തമ്പി മാത്യു നേതൃത്വം കൊടുത്ത ഓ പി എ ഫാമിലി മീറ്റ്, ബിജോയി ഫിലിപ്പ്, വെസ്ലി മാത്യു എന്നിവർ നേതൃത്വം കൊടുത്ത കോട്ടയം ബിലിവേഴ്സ് മീറ്റ്, പാസ്റ്റർ ടി എസ് കപ്പമാമൂട്ടിൽ നേതൃത്വം കൊടുത്ത കപ്പ മാമൂട്ടിൽ ഫാമിലി മീറ്റ്,ഗ്ലാഡ്സൺ ചെറിയാൻ നേതൃത്വം കൊടുത്ത ആഞ്ഞിലിത്താനം മീറ്റ് തുടങ്ങിയ സൗഹൃദ കൂട്ടായ്മകളും കോൺഫറൻസിൽ ഉണ്ടായിരുന്നു.

നാല്പതാമത് പിസിനാകിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവിനിയറിന്റെ കവർ പ്രകാശനം ശനിയാഴ്ച വൈകിട്ട് നടന്നു. പബ്ലിഷർ കുര്യൻ ഫിലിപ്പ് ചീഫ് എഡിറ്റർ പാസ്റ്റർ തോമസ് മുല്ലക്കൽ എന്നിവർ നേതൃത്വം നൽകി പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ കവർ ഏറ്റുവാങ്ങി.

ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ ജിജു ഉമ്മൻ അധ്യക്ഷനായിരുന്നു. പാസ്റ്റർ പി വി മാമ്മന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ ആൽവിൻ ഡേവിഡ് സങ്കീർത്തന ധ്യാനം നടത്തി. പാസ്റ്റർ മാത്യു കെ ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയ്ക്ക് ഉള്ള സന്ദേശം നൽകി. പാസ്റ്റർ ജോർജ് കേ സ്റ്റീഫൻസൻ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർമാരായ പി എസ് മാത്യു പ്രിൻസ് പോൾ ജോൺസൺ ഫിലിപ്പ് എന്നിവർ അദ്ദേഹത്തെ സഹായിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിർത്തിയ നാല്പതോളം ശുശ്രൂഷകന്മാരുടെ സഹകരണത്തോടെ നടന്ന തിരുവത്താഴ ശുശ്രൂഷക്ക്‌ ശേഷം ഡോ വിൽസൺ വർക്കി പാസ്റ്റർ തോമസ് എന്നിവർ പ്രസംഗിച്ചു. നാഷണൽ സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ്, ലേഡീസ് കൺവീനർ ജീന വിൽ‌സൺ, ഇംഗ്ലീഷ് സെഷൻ കൺവീനർ ഡോക്ടർ ജോനാഥൻ ജോർജ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ നന്ദി അർപ്പിച്ചു.

യുവജനങ്ങൾ ധാരാളമായി പങ്കെടുത്ത ഇംഗ്ലീഷ് സെഷനിൽ പാസ്റ്റർ ജോൺ ബീവിയെർ,ഡോ ജോയൽ മുടമല്ലെ,പാസ്റ്റർ ജയ്സൺ ജെസുദാസൻ എന്നിവർ. മുഖ്യ പ്രാസംഗികരായിരുന്നു. ഡോ ജോനാഥൻ ജോർജ്, വെസ്ലി വർഗീസ്, പാസ്റ്റർ ആൽവിൻ ഉമ്മൻ,പാസ്റ്റർ സാംസൻ സാബു, ഡോ വിൽ‌സൺ എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.

പാസ്റ്റർ കെ വി എബ്രഹാമിന്റെ ആശിർവാദത്തോടെയാണ് കോൺഫ്രൻസ് സമാപിച്ചത്. കേരളീയ ഭക്ഷണ വിഭവങ്ങൾ കൂടുതലായി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഭക്ഷണക്രമീകരണങ്ങൾ പങ്കെടുത്തവർക്ക് ഇഷ്ടപ്പെട്ടു.

പ്രതീക്ഷിച്ചതിൽ കൂടുതലായി ധാരാളം ജനങ്ങൾ എത്തിച്ചേർന്നിരുന്നുവെങ്കിലും പങ്കെടുത്തവർക്കെല്ലാം അനുഗ്രഹവും സംതൃപ്തരും ആയിരുന്നുവെന്ന് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ പലരും സാക്ഷ്യപ്പെടുത്തി.
Sources:cchintha.in

http://theendtimeradio.com

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

ഹീബ്രായ ബൈബിൾ പഠനപദ്ധതി പരിചയപ്പെടുത്താൻ ഡോ. ബാബു ജോൺ വെട്ടമല അമേരിക്ക സന്ദർശിക്കുന്നു

Published

on

നൃൂയോർക്ക്; ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല, 2026 നവംബർ മാസത്തിൽ നാലാഴ്ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തും.

ബൈബിളിനെ അതിന്റെ ഹീബ്രായ ഭാഷയുടെയും ചരിത്രത്തിന്റെയും സാംസ്കാരിക പശ്ചാത്തലത്തിന്റെയും വെളിച്ചത്തിൽ ബൈബിൾ വിദൃാർഥികൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന Christians Elite-ന്റെ സംരംഭമായ “A Hebraic Journey Through the Scriptures” എന്ന പഠനപദ്ധതി പരിചയപ്പെടുത്തുന്നതിനാണ് അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്.
ശുശ്രൂഷകരും അധ്യാപകരും സാധാരണ വായനക്കാരും ഉൾപ്പെടെയുള്ളവർക്ക് തിരുവെഴുത്തുകളുടെ ലോകം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ പദ്ധതി സഹായിക്കുന്നു.

ബൈബിളിലെ പദങ്ങളും വാക്യഭാഗങ്ങളും അവയുടെ പശ്ചാത്തലത്തിലുള്ള മതജീവിതം, സാമൂഹിക ആചാരങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി ഈ പഠനപദ്ധതി വിശകലനം ചെയ്യുന്നു. ബൈബിൾ എഴുത്തുകാർ അവരുടെ കാലഘട്ടത്തിലെ സാഹചര്യങ്ങളിൽ എന്താണ് യഥാർത്ഥത്തിൽ ആശയവിനിമയം നടത്താൻ ഉദ്ദേശിച്ചതെന്ന് വായനക്കാർക്ക് മനസ്സിലാക്കാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ, ഭാഷകളിലും നൂറ്റാണ്ടുകളിലുമുള്ള മാറ്റങ്ങൾ കാരണം ഇന്ന് വ്യക്തത കുറഞ്ഞുപോയേക്കാവുന്ന തിരുവെഴുത്തുകളിലെ അർത്ഥതലങ്ങൾ തിരിച്ചറിയാനും ഈ പഠനം ഒബൈബിൾ വായനക്കാരെ പ്രാപ്തരാക്കുന്നു.

അമേരിക്കയിലെ ആദ്യത്തെ പൊതുപരിപാടിയായി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 30, 31 തീയതികളിൽ ന്യൂയോർക്കിലെ എൽമോണ്ടിലുള്ള ബെഥേൽ ഇന്റർനാഷണൽ ചർച്ചിൽ വെച്ച് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നതാണ്.

ബൈബിൾ കൺവെൻഷൻ ഒക്ടോബർ 30, 31 (വെള്ളി, ശനി) വൈകുന്നേരം 6:30 ബെഥേൽ ഇന്റർനാഷണൽ ചർച്ച് ഹോളിൽ നടക്കും. (1851 ഹെംപ്സ്റ്റഡ് ടേൺപൈക്ക്, എൽമോണ്ട്, ന്യൂയോർക്ക്.) ബൈബിൾ സെമിനാർ ഒക്ടോബർ 31, ശനിയാഴ്ച സമയം: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ വേദി: ബെഥേൽ ഇന്റർനാഷണൽ ചർച്ച്, എൽമോണ്ട്, ന്യൂയോർക്ക്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കുര്യൻ തോമസ്: 732-939-0015 പാസ്റ്റർ ആൽവിൻ ഡേവിഡ്: 516-524-8089 മാത്യു കെ. എബ്രഹാം: 516-312-5293
Sources:globalindiannews

http://theendtimeradio.com

Dr. Babu John Vettamala, a prominent London-based Bible teacher and ancient Hebrew scholar, is scheduled to visit the United States in November 2026.
During his four-week tour, he will introduce a specialized scripture curriculum titled “A Hebraic Journey Through the Scriptures”. Organized by the initiative Christians Elite, the program aims to help students explore the Bible through the lens of original Hebrew language, historical context, and cultural background.
Dr. Vettamala holds a Ph.D. in English language and literature, with extensive training in biblical psychology, law, and western philosophy. He frequently produces theological educational content, such as his scripture analysis programs featured on networks like Power Vision TV.
 http://theendtimeradio.com

Continue Reading

us news

Pastor Arrested for Praying and Protesting Outside Chinese Embassy in DC

Published

on

An American pastor has been arrested and charged with a crime for praying and peacefully demonstrating on a sidewalk in front of the Chinese embassy in our nation’s capital. His case is now advancing in the courts after a recent arraignment.

The American Center for Law and Justice, which is defending Rev. Patrick Mahoney in the case, contends that the U.S. government acquiesced to demands from China’s communist regime to arrest the pastor.

Shortly after Chinese President Xi Jinping’s visit to the U.S., Mahoney was protesting Chinese human rights abuses while standing on American soil, on the public sidewalk outside the embassy.

Mahoney, who is director of the Christian Defense Coalition, has reportedly protested more than 300 times at the exact same spot over the years, and Chinese officials have complained in the past. In 2023, the Secret Service nearly arrested him for protesting there, but the ACLJ intervened and the government backed down.

That’s not what happened on September 28. “Sadly, this time the Chinese delegation was able to persuade the Secret Service to do its bidding and arrest this American pastor right here on American soil. The criminal charge: unlawful entry, as if he were breaking and entering. It’s ridiculous,” Jordan Sekulow of the ACLJ stated.

Not only was Mahoney arrested, but he’s now facing a trial. His arraignment was held last week, on October 21.

He posted on social media, “My own government arrested me for demonstrating and praying on a public sidewalk. Jailed me. Criminally charged me. Ordered me to stay off the public sidewalk and are now criminally prosecuting me in court.”

Mahoney pleaded not guilty, but he reports the DC court issued an order telling him he cannot go back on the public sidewalk near the embassy until the case is decided. The criminal charges against him are moving forward, and his next court date will be November 20.

He’s vowing to keep fighting for his First Amendment rights. “We will never be silenced,” he said.
Sources:CBN News

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ മതവിശ്വാസം വർധിക്കുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Published

on

അമേരിക്കയിൽ ജനങ്ങളുടെ ഇടയിൽ മതപരമായ വിശ്വാസം വർധിക്കുന്നുവെന്ന വാദങ്ങളെ ഖണ്ഡിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്റർ’. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിൽ ജനങ്ങളുടെ മതപരമായ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരത പുലർത്തുന്നുണ്ടെന്നുമാണ് പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

2020-ന് ശേഷമുള്ള കാലയളവിൽ ഭൂരിഭാഗം അമേരിക്കക്കാരുടെയും മതപരമായ പങ്കാളിത്തം, പ്രാർഥനയുടെ തീവ്രത, ആരാധനാലയങ്ങളിലെ പങ്കാളിത്തം എന്നിവയിൽ വലിയ ഉയർച്ചയോ താഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി ആളുകളുടെ ഇടയിൽ വലിയ രീതിയിൽ വിശ്വാസം വർധിച്ചു എന്ന വ്യാഖ്യാനങ്ങളെ തിരുത്തി കുറിക്കുന്നു. ചില പുതിയ സർവേകളിൽ യുവാക്കൾക്കിടയിൽ മതപരമായ ആചാരങ്ങളോടുള്ള താൽപ്പര്യം കൂടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് പ്യൂ റിസർച്ച് സെന്റർ വിദഗ്ദ്ധർ പറയുന്നത്, മുൻകാലങ്ങളിലെ തലമുറകളും പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ താരതമ്യേന കൂടുതൽ മതവിശ്വാസമുള്ളവരായിട്ടാണ് കാണപ്പെട്ടിട്ടുള്ളത് എന്നാണ്. എന്നാൽ കാലക്രമേണ ഈ ആത്മീയത കുറഞ്ഞുവരുന്നതാണ് ചരിത്രം. അതിനാൽ ഇന്നത്തെ യുവതലമുറയുടെ ഈ പ്രവണത ഭാവിയിലും നിലനിൽക്കുമോ അതോ മാറുമോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

2026-ലെ കണക്കുകൾ അനുസരിച്ച് 34 ശതമാനം മുതിർന്നവരാണ് കഴിഞ്ഞ മാസങ്ങളിൽ ആരാധക്രമാനുഷ്ടാനങ്ങളിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ഒരു കണക്കുകൾ വച്ച് അമേരിക്കൻ സമൂഹത്തിൽ പൊതുവേ മതവിശ്വാസം വർധിച്ചുവെന്ന് പറയാനാകില്ലെന്നും സ്ഥിരതയുടെ ഒരു ഘട്ടത്തിലൂടെയാണ് രാജ്യത്തിന്റെ ആത്മീയ അന്തരീക്ഷം കടന്നുപോകുന്നതെന്നും റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടി.
Sources:azchavattom.com

http://theendtimeradio.com

A new report from the Pew Research Center challenges recent claims of a religious revival in the United States. The study found that religious practice has remained relatively stable since 2020, despite mixed trends among young adults.

According to the report, 34% of U.S. adults attended religious services in person in the past month, while 45% either attended or watched services online. These figures are the highest since Pew began tracking them in July 2020. However, the report highlights mixed signals among young adults, particularly those born between 2004 and 2008, who reported relatively high religious attendance. In contrast, those born between 2000 and 2003 were among the least religious Americans.

The report also found that the youngest men reported greater religious observance than the youngest women, a trend not previously seen in Pew’s surveys. However, researchers cautioned that it remains unclear whether this trend will continue.

EWTN News noted that the youngest Republicans attend religious services at higher rates than older Republicans, but younger Democrats also reported higher levels of attendance than older ones. This suggests that the trend is not limited to one political group.

The Religion Unplugged report emphasized that while the youngest adults show high rates of attendance, their overall religious commitment remains less distinctive. The findings suggest that the notion of a broad-based religious revival among young Americans remains unproven.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie15 hours ago

Mel Gibson Sends Powerful Message to Churches Ahead of ‘The Resurrection of the Christ’

Mel Gibson is calling on churches to pray as he prepares to bring one of the most important moments in...

National15 hours ago

അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണം നടത്തിയാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാം; മദ്രാസ് ഹൈകോടതി

ചെന്നൈ: ആവശ്യമായ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണത്തിലോ മിഷനറി പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജരുടെ (ഒ.സി.ഐ) രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് മദ്രാസ് ഹൈകോടതി. മതപരിവർത്തനം നടത്തുക...

world news15 hours ago

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റായി റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

തായ്‌ലൻഡ്: തായ്‌ലൻഡിൽ വച്ച് നടന്ന ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡൻ്റായി സേവനം അനുഷ്ടിക്കുന്ന...

us news15 hours ago

ഹീബ്രായ ബൈബിൾ പഠനപദ്ധതി പരിചയപ്പെടുത്താൻ ഡോ. ബാബു ജോൺ വെട്ടമല അമേരിക്ക സന്ദർശിക്കുന്നു

നൃൂയോർക്ക്; ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല, 2026 നവംബർ മാസത്തിൽ നാലാഴ്ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തും. ബൈബിളിനെ...

Media16 hours ago

താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനൽ; ചരിത്രം കുറിച്ച് മൊസ്ദ ടിവി

കാബൂൾ: ബൈബിൾ കൈവശം വയ്ക്കുന്നതും യേശുക്രിസ്തുവിനെ പരസ്യമായി ആരാധിക്കുന്നതും കടുത്ത വിലക്കുള്ള താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാൻ ബൈബിൾ സൊസൈറ്റിയുടെ...

Movie2 days ago

Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis

Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of...

Trending

Copyright © 2019 The End Time News