us news
ഐപിസി ഈസ്റ്റേൺ റീജിയൺ: ഫെല്ലോഷിപ്പ് മീറ്റിംഗ് സെപ്. 12-ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂയോർക്ക് ഫെല്ലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9.30-ന് ലെവിറ്റൗണിലുള്ള ഇന്ത്യ ക്രിസ്റ്റ്യൻ അസംബ്ലി മന്ദിരത്തിൽ (100 Periwinkle Road, Levittown, NY 11756) നടക്കും.
റവ. റെജി മാത്യു മുഖ്യ പ്രസംഗകനായിരിക്കും. ഇവാ. ജോമി ജോർജ്ജ് ഇംഗ്ലീഷിൽ സന്ദേശം നൽകും. ഐപിസി ഈസ്റ്റേൺ റീജിയൺ മലയാളം, ഇംഗ്ലീഷ് ഗായകസംഘങ്ങൾ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഐപിസി ഈസ്റ്റേൺ റീജിയൻ ഭാരവാഹികളായ പ്രസിഡന്റ് റവ. ഡോ. ഇട്ടി എബ്രഹാം (917-373-8118), വൈസ് പ്രസിഡന്റ് റവ. ജേക്കബ് ജോർജ്ജ് (917-533-5870), സെക്രട്ടറി റവ. ജോൺസൺ എബ്രഹാം (914-426-2992), ജോയിന്റ് സെക്രട്ടറി ബ്ലെസ്സൺ ജോയ് (973-902-7722), ട്രഷറർ ജോസ് ബേബി (516-728-2070) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
http://theendtimeradio.com
us news
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.
“നേതൃത്വത്തെ ശക്തീകരിക്കുക” (Strengthening the Leadership) എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകുന്നതാണ്.
പ്രാദേശിക സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Location : Grace Christian Assembly
575 W Arapaho Road, Richardson, TX 75080
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, ചെയർമാൻ (214) 223-1194. എസ് പി ജെയിംസ്, സെക്രട്ടറി(214) 334-6962
തോമസ് ചെല്ലേത്ത്, (ട്രഷറർ (469) 363-5109
വെബ്സൈറ്റ്: DallasCitywide.org
http://theendtimeradio.com
us news
ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ 2026 നവംബർ 13 മുതൽ 15 വരെ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) 2026-ലെ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire Road, Stafford, TX 77477) നടക്കും. ആത്മീയ ഉണർവിനും വിശ്വാസികളുടെ ഐക്യത്തിനും പ്രാധാന്യം നൽകുന്ന ത്രിദിന സമ്മേളനത്തിൽ പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും.
നവംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയും വൈകിട്ട് 6.30നും 15 ഞായറാഴ്ച രാവിലെ 9നും യോഗങ്ങൾ ആരംഭിക്കും. ആരാധന, വചനശുശ്രൂഷ, പ്രത്യേക പ്രാർഥനകൾ, ആത്മീയ ഗാനശുശ്രൂഷ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
റവ. വില്യം ലീ, റവ. ഡോ. വി.ടി. ഏബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. വനിതാസമ്മേളനത്തിൽ ആക്സ പീറ്റേഴ്സൺ വചനസന്ദേശം നൽകും. ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും വിവിധ പെന്തക്കോസ്ത് സഭകളിൽനിന്നുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
എച്ച്പിഎഫ് പ്രസിഡന്റ് പാസ്റ്റർ ബിജു തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ സൈമൺ, സെക്രട്ടറി അജി ഇടിക്കുള, ട്രഷറർ ജോൺ മാത്യു പുനലൂർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളന ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വർഷിപ്പ് കോർഡിനേറ്റർ സ്റ്റീഫൻ സാമുവൽ, ചാരിറ്റി കോർഡിനേറ്റർ വിനോദ് ഈപ്പൻ, മീഡിയ കോർഡിനേറ്റർ ജോയ് തുമ്പമൺ, പ്രയർ ആൻഡ് കെയർ കോർഡിനേറ്റർ പാസ്റ്റർ ജോൺ ഐസക്, ഹിന്ദി വർഷിപ്പ് കോർഡിനേറ്റർ ഡാനിയേൽ ഏബ്രഹാം എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
സമ്മേളനത്തിന്റെ മീഡിയ പാർട്ണറായ പ്രയർ മൗണ്ട് മീഡിയ (Prayer Mount Media) കൺവൻഷനിലെ യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് തത്സമയ സംപ്രേഷണത്തിലൂടെ സമ്മേളനത്തിൽ പങ്കുചേരാൻ അവസരമുണ്ടാകും.
ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കുടുംബസമേതം സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 832-971-3761.
http://theendtimeradio.com
The Houston Pentecostal Fellowship’s annual convention will be held from November 13 to 15 at Living Waters Christian Church in Stafford (845 Staffordshire Road, Stafford, TX 77477). Rev. William Lee and Rev. Dr. V.T. Abraham will serve as the keynote speakers, while Axa Peterson will address the women’s session.
Meetings are scheduled to begin at 6:30 PM on Friday, November 13, and Saturday, November 14, and at 9:00 AM on Sunday, November 15. The convention program includes worship, the ministry of the Word, special prayers, and a ministry of spiritual music.
http://theendtimeradio.com
us news
ഓർമകളിൽ ഈണങ്ങൾ നിറച്ച്; ജെ. വി. പീറ്റർ–സാങ്കി പീറ്റർ സ്മരണാഞ്ജലി നവംബർ 8ന്ഡാലസിൽ
ഡാളസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്റിവർ വോയ്സ് ഡാലസ്, നവംബർ 8, ഞായറാഴ്ച റൗലറ്റിലെ ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിലാണ് സ്മരണാഞ്ജലി സംഗീത സായാഹ്നം നടക്കുന്നത്.
ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിൽ, അവരുടെ ഗാനങ്ങൾക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്. ‘ഗോസ്പൽ ട്യൂണേഴ്സു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും പരിപാടിയിൽ പങ്കുചേരും.
എണ്ണി എണ്ണി സ്തുതിക്കുവാൻ, നീയെൻ സ്വന്തം നീയെൻ പക്ഷം, നിനക്കായ് കരുതും അവൻ, പിളർന്നതാം പാറയേ, മറുകരയിൽ നാം കണ്ടിടും, സ്തുതിക്കും ഞാൻ എന്നും സ്തുതിക്കും ഞാൻ തുടങ്ങി അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവായ ജെ. വി. പീറ്റർ, മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാർത്തെടുത്ത ‘ഗോസ്പൽ ട്യൂണേഴ്സ്’ എന്ന ക്രിസ്തീയ സംഗീത സംഘത്തിന്റെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു.
പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ഇരുവരുടെയും ജീവിതവും സംഗീതശുശ്രൂഷയും അനുസ്മരിക്കുന്ന വേദിയാകും ഈ സായാഹ്നം. ക്രിസ്ത്യൻ ക്ലാസിക്കൽ മ്യൂസിക് ബാൻഡായ ക്രോസ്റിവർ വോയ്സ് ഡാലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ജോൺസ് പി. മാത്യൂസ്: 214-298-5415
മാത്യു കോശി: 972-415-6587
Sources:expressherald
-
us news5 days agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

