National
ഡോ. ഫിലിപ്പ് പി. തോമസ് ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റ്
കുമ്പനാട് : ഡോ. ഫിലിപ്പ് പി. തോമസിനെ ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. നവം. 11ന് ചേർന്ന ജനറൽ കൗൺസിലിലാണ് തീരുമാനം എടുത്തത്.
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡണ്ട് ആയിരുന്ന പാസ്റ്റർ ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തെ തുടർന്നാണ് നിയമനം.
ഐപിസി ഭരണഘടന അനുസരിച്ച് പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ട് ആകുന്ന സഭാ ഭരണഘടനഅനുസരിച്ചും (ആർട്ടിക്കിൾ VIII ക്ലോസ് II) മുൻ കീഴ് വഴക്കങ്ങൾ അനുസരിച്ചുമാണ് പാസ്റ്റർ ഫിലിപ് പി തോമസിന് ചുമതല നൽകിയത്. അദ്ദേഹം സഭയുടെ വൈസ് പ്രസിഡന്റായി പ്രവർത്തി വരികയായിരുന്നു.
ആലപ്പുഴ കരുവാറ്റ സ്വദേശിയായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് അമേരിക്കയിലെ സിയാറ്റിൽ ബൈബിൾ കോളജിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദം നേടി തുടർന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സഭയുടെ വിവിധ ശുശ്രൂഷാ രംഗങ്ങളിൽ വേദ അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ഔദ്യോഗിക നേതൃത്വ രംഗത്തുംപ്രവർത്തിക്കുന്നു. പിവൈപി ‘എ പ്രസിഡണ്ട്, സഭയുടെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജനറൽ വൈസ് പ്രസിഡണ്ട്, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
റവ. ഡോ. വത്സൻ എബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച് കുടുംബം എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് സഭയുടെ പൂർണ്ണ ആദരവുകളോടെ നടത്തുമെന്നും കൗൺസിൽ തീരുമാനിച്ചു.
Sources:maruppacha
National
ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ
തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.
ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’ (മാറാനാഥ വോയിസ്) മികച്ച ഫീച്ചറായും , എബി മാത്യു യുഎഇ രചിച്ച ‘അയ്യോ AI..സൂക്ഷിക്കുക’ (ഗുഡ്ന്യൂസ് വാരിക) മികച്ച ലേഖനമായും, ആഷേർ മാത്യു കാനഡ രചിച്ച ‘ഒരു ഫോട്ടോ പറഞ്ഞ കഥ’ (ക്രൈസ്തവ എഴുത്തുപുര) മികച്ച ഓൺലൈൻ രചനയായും തെരഞ്ഞെടുക്കപ്പെട്ടു.
റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.
നവംബർ 21ന് നടക്കുന്ന ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കുടുംബ സംഗമത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ പി. ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.
Dr. D. Kunjumon (Pothencode), Aby Mathew (UAE), and Asher Mathew (Canada) were announced as the winners of the 2025 Global Malayali Pentecostal Media Association (GMPMA) Literary Awards
Sources:cchintha.in
National
മല്ലപ്പള്ളി യു പി എഫ്സംയുക്ത കൺവൻഷനും റൂബി ജൂബിലി സമ്മേളനവും
മല്ലപ്പള്ളി: 23 മത് മല്ലപ്പള്ളി യു പി എഫ് കൺവൻഷനും സംയുക്ത കൂട്ടായ്മ 40 വർഷം പിന്നിട്ടതിന്റെ റൂബി ജൂബിലി സമ്മേളനവും 2026 നവംബർ 20,21,22 തീയതികളിൽ തുരുത്തിക്കാട് – മധുരംപൊയ്കയിൽ ഗ്രൗണ്ടിൽ (ബി എ എം കോളേജിനു സമീപം) നടക്കും.
പ്രസിഡന്റ് പാസ്റ്റർ ടി വി പോത്തൻ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പി സി ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ, ഷിബിൻ സാമൂവേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ പങ്കെടുക്കും.
പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും വർഷിപ്പ് ലീഡറുമായ അനിൽ അടൂരിന്റെ നേതൃത്വത്തിലുള്ള 15 അംഗ ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.
പാസ്റ്റർമാരായ റ്റി എം വറുഗീസ്, സാൻ പി ജോസഫ് എന്നിവർ ജനറൽ കൺവീനർമാരായിട്ടുള്ള 50 അംഗ കൺവൻഷൻ കമ്മറ്റി വിപുലമായിട്ടുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നതായി യു പി എഫ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫ് അറിയിച്ചു.
എല്ലാദിവസവും വൈകിട്ട് 6 മണിക്ക് യോഗങ്ങൾ ആരംഭിക്കും.
http://theendtimeradio.com
National
ന്യൂ ഇന്ത്യാ ദൈവസഭ: 23-ാമത് റാന്നി കൺവെൻഷൻ 16 ന് തുടങ്ങും
23-ാമത് റാന്നി കൺവെൻഷൻ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവ സഭയിൽ വെച്ച് നവംബർ മാസം 16-ാം തീയതി തിങ്കളാഴ്ച മുതൽ 22-ാം തീയതി ഞായറാഴ്ച വരെ നടത്തപ്പെടുകയാണ്.
കൺവെൻഷന്റെ സമർപ്പണ ശുശ്രൂഷ Pr. ജോർജ് തോമസ് നിർവഹിക്കും.
16-ാം തീയതി തിങ്കൾ മുതൽ 21-ാം തീയതി ശനിയാഴ്ച്ച വരെയുള്ള രാത്രി യോഗങ്ങളിൽ അനുഗ്രഹീത ദൈവദാസന്മാരായ Pr. സുരേഷ് ബാബു, Pr. പി. സി. ചെറിയാൻ, Pr. റ്റി. എം. കുരുവിള, Pr. പ്രിൻസ് തോമസ്, Pr. കെ. ജെ. തോമസ് കുമളി, Pr. ജോയി പാറയ്ക്കൽ, Pr. ബി. മോനച്ചൻ, Pr. ഷിബു മാത്യു തുടങ്ങിയവർ ദൈവ വചന പ്രഘോഷണം നിർവഹിക്കും.
ചൊവ്വാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ നടക്കുന്ന പകൽയോഗങ്ങളിൽ Pr. ബെന്നി ഫിലിപ്പ്, Pr. ബൈജു ഉപ്പുതറ, Pr. ജീവൻ രാജ്, Pr. പി. ജെ. ശമുവേൽ, Pr. സ്റ്റീഫൻ ജേക്കബ് തുടങ്ങിയവർ ശുശ്രൂഷിക്കും.
21-ാം തീയതി ശനിയാഴ്ച്ച പകൽ 10 മണി മുതൽ നടക്കുന്ന യൂത്ത് റിവൈവൽ മീറ്റിംഗിൽ Pr. ജിബിൻ പൂവക്കാല ദൈവ വചനം പങ്ക് വെയ്ക്കും.
22-ാം തീയതി ഞായറാഴ്ച്ച പകൽ സംയുക്ത സഭായോഗത്തിൽ Pr.സേവിയർ ജെയിംസ്,Pr. റ്റി.എം.കുരുവിള, Pr. ബിജു തമ്പി തുടങ്ങിയവർ ദൈവ വചന ശുശ്രൂഷകൾക് നേതൃത്വം കൊടുക്കും.
റാന്നി റീജിയൺ ക്വയറിനോടൊപ്പം Pr. അനിൽ അടൂർ, Pr. നിജീഷ് കോവളം, Sis. പെർസിസ് ജോൺ , Br. റ്റിബിൻ തങ്കച്ചൻ, Pr. ഷൈജു ദേവദാസ് തുടങ്ങിയവർ ആരാധനകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.
ഈ അനുഗ്രഹീതമായ കൺവെൻഷൻ യോഗങ്ങളിലേക്ക് നിങ്ങളേവരെയും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
http://theendtimeradio.com
-
us news2 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
us news12 months ago5 signs you’re growing as a Christian

