Connect with us

Media

ഉയിർത്തെഴുന്നേൽക്കാൻ അമ്മയുടെ മൃതദേഹത്തിനുമുന്നിൽ പ്രാർഥനയുമായി പെൺമക്കൾ

Published

on

ചെന്നൈ:ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹത്തിനരികെ രണ്ടുദിവസം പ്രാർഥനയുമായി പെൺമക്കൾ. മക്കളെ പറഞ്ഞുമനസ്സിലാക്കി പിന്നീട് മൃതദേഹം സംസ്കരിച്ചു.

തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. പ്രദേശവാസിയായ മേരി (75) അസുഖത്തെത്തുടർന്ന് മരിച്ചു. എന്നാൽ, അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച മക്കളായ ജസീന്തയും ജയന്തിയും വീട്ടിൽ പ്രാർഥനയുമായി കഴിയുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്. വീട്‌ സന്ദർശിക്കാനെത്തിയ ബന്ധുവാണ് മക്കൾ മൃതദേഹം അടക്കംചെയ്യാതെ പ്രാർഥിച്ചിരിക്കുന്നത് പുറത്തറിയിച്ചത്. നാട്ടുകാർ പോലീസിന് വിവരം കൈമാറി. പോലീസിനെ വീട്ടിലേക്ക് പ്രവേശിക്കാൻ ജസീന്തയും ജയന്തിയും സമ്മതിച്ചില്ല. അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടിൽവെച്ച് ചികിത്സ നൽകുകയാണെന്നും ഇവർ അറിയിച്ചു. പോലീസ് അമ്മയെ കൊല്ലാൻ നോക്കുകയാണെന്നും ആരോപിച്ചു. തുടർന്ന് പോലീസ് ആംബുലൻസ് വിളിച്ചുവരുത്തി. ആരോഗ്യപ്രവർത്തകർ മേരിയെ പരിശോധിച്ചതിൽ ജീവനില്ലെന്ന് മനസ്സിലായി. വിദഗ്ധചികിത്സ നൽകാമെന്ന് പറഞ്ഞ് മക്കളെക്കൊണ്ട് സമ്മതിപ്പിച്ച് മൃതദേഹം ആംബുലൻസിൽ മണപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഡോക്ടറും മരണം ഉറപ്പാക്കി. ഇത് അംഗീകരിക്കാൻ പെൺമക്കൾ തയ്യാറായില്ല.

കനത്തമഴയിൽ നാലുമണിക്കൂറോളം മക്കളുമായി വാദിച്ചാണ് മൃതദേഹം പോലീസിന് മോർച്ചറിയിലേക്ക് മാറ്റാനായത്. മേരി രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കൾ ചില ആശുപത്രികളിൽ പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കൾ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിർത്തെഴുന്നേൽക്കാൻ പ്രാർഥന നടത്തുകയായിരുന്നു. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.
കടപ്പാട് :കേരളാ ന്യൂസ്

 

www theendtimeradio.com

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National4 mins ago

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ...

Crime16 mins ago

ജാഗ്രതൈ! നിങ്ങൾ ഫോണിൽ ‘9’ അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം; കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്

സൈബർ കുറ്റകൃത്യങ്ങളുമായും ഓൺലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഫോൺ കോളുകൾ വഴിയും സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ അതീവ ജാഗ്രത പുലർത്താൻ...

Movie22 hours ago

Country Star Credits God After Revealing He ‘Died Two Times’ During Heart Attack: ‘The Lord Had More For Me to Do’

A country star who suffered a heart attack last month says he died two times and was brought back to...

us news23 hours ago

Tennessee authorities searching for truck linked to Bible burning near Greg Locke’s church

Middle Tennessee authorities are on the lookout for a large four-door truck possibly linked to a fire earlier this year...

world news23 hours ago

Chinese Bible Distributor Sentenced to 5 Years in Prison

China — In April 2021, Chinese authorities arrested 10 Christians for selling and distributing Bibles in Hohhot, the capital city...

world news23 hours ago

ആദ്യമായി ഇസ്രായേൽ സർവ്വകലാശാലയുടെ റെക്ടറായി അറബ് ക്രിസ്ത്യൻ വനിത

ഹൈഫ: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യൻ വനിത, ഇസ്രായേലിലെ സർവ്വകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫസർ മൗന മറൂണാണ് ഹൈഫ സർവകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൈഫ സർവ്വകലാശാലയിൽ ഇതിന്...

Trending