Connect with us

National

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല: രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി

Published

on

ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ശക്തമായി എതിര്‍ത്തിരിന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാരും നേരത്തെ കോടതിയിൽ എതിർത്തിരുന്നു.

പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഒരു കൂദാശയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധവുമാണ്. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ‘വിവാഹ’ ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സി‌സി‌സി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. “സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു”.

“അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും ‘സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്’ എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല”.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു

Published

on

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിച്വൽ ട്രെയിനിംങ്ങ്) ൻറെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു.

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് ഹെഡ് കോർട്ടെഴ്സിൽ നടന്ന ഓപ്പറേഷനൽ ലോഞ്ച് മീറ്റിംഗിൽ ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, സണ്ടേ സ്ക്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി.സി യ്ക്കു നൽകി പ്രകാശനം ചെയ്തു. ഐപിസി ഡൽഹി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഷിബു ജോർജ്ജ് , സ്റ്റേറ്റ് ട്രഷറർ ജോൺസൺ എം, പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സി ജോൺ, സണ്ടേസ്ക്കൂൾ സെക്രട്ടറി തോമസ് ഗീവർഗീസ്, ജോയിന്റ് സെക്രട്ടറി ലിന്റോ പി തോമസ്, ട്രഷറർ രഞ്ജിത്ത് ജോയി, സണ്ടേസ്ക്കൂൾ കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മികമായ അഭിവൃദ്ധി ലക്ഷ്യമാക്കി സണ്ടേസ്കൂൾ അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ ട്രെയിനിംങ്ങ് പ്രോഗ്രാം ഈ വർഷം ആഗസ്റ്റ് 15 ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെ ഗ്രയ്റ്റർ നോയിഡയിലുള്ള ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ വച്ച് നടക്കുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍

Published

on

തിരുവനന്തപുരം: യുനൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ ഏഴ് (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഒ.ഇ.ടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻ.എം.സി) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി, സി.ബി.ടി, എൻ.എം.സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ.എസ്.സി.ഇ പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എൻ.എം.സി രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും എൻ.എം.സി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 – £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭിക്കും. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സവീസ്) ബന്ധപ്പെടാം.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

Montessori ടീച്ചേഴ്സ് ട്രൈയിനിംഗ് കോഴ്സ് ആരംഭിക്കുന്നു. അഡ്മിഷൻ തുടങ്ങി

Published

on

സ്വദേശത്തും .വിദേശത്തും വളരെയധികം പ്രാധാന്യം ഉള്ളതും മികച്ച തൊഴിൽ സാധ്യത ഉള്ളതുമായ കോഴ്സുകൾ പഠിക്കുവാൻ G-IMTT അവസരമൊരുക്കുന്നു.
Post Graduate Diploma and Diploma in Montessori Teachers Training, Early Childhood Care Education, Child Care and Learning disability എന്നി കോഴ്സുകൾ G-IMTT യുടെ പ്രത്യേകതകൾ ആണ്.
G-IMTT ഒരുക്കുന്ന എല്ലാ കോഴ്സുകളും ഇന്ത്യയിലും ആഗോളത്തലത്തിലും ഒരുപോലെ UGC അoഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിദ്യാർത്ഥികൾക്കായി ഞങ്ങൾ നൽകുന്ന ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്ന്, ഈ കോഴ്സിനോടൊപ്പം G-IMTT യുടെ ഭാഗമായ ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ ഇന്റേൺഷിപ് അവസരം ലഭ്യമാകുന്നു എന്നതാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് G-IMTT യിൽ 100% ജോലി അവസരങ്ങൾ ഞങ്ങൾ നൽകുന്നു. കൂടാതെ മറ്റു ഇന്റർനാഷണൽ സ്കൂളുകളിലും അവസരങ്ങൾ ലഭ്യമാകുന്നു. അഡ്മിഷനു വേണ്ടി ബന്ധപ്പെടുക
Delcy Joseph
Managing Director
Call us on 8714889997, 9605959483, 90200 90005
[email protected]
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

Pakistani Christian girl freed from forced marriage to Muslim abductor

In a significant legal victory, a Family Court in Pakistan has annulled the forced marriage of Reeha Saleem, a Christian...

National8 hours ago

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിച്വൽ ട്രെയിനിംങ്ങ്) ൻറെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു. ഐ.പി.സി ഡൽഹി...

us news9 hours ago

സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന ‘മാജിക് മ്യൂസിക്’ ഡാളസിൽ

മസ്ക്വിറ്റ് (ഡാളസ്) : സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന “മാജിക് മ്യൂസിക്” ഡാലസിൽ മേയ് 19 ന് അരങ്ങേറും. ലൈഫ് ഫോക്കസ് ഒരുക്കുന്ന...

National9 hours ago

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍

തിരുവനന്തപുരം: യുനൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ...

National9 hours ago

Montessori ടീച്ചേഴ്സ് ട്രൈയിനിംഗ് കോഴ്സ് ആരംഭിക്കുന്നു. അഡ്മിഷൻ തുടങ്ങി

സ്വദേശത്തും .വിദേശത്തും വളരെയധികം പ്രാധാന്യം ഉള്ളതും മികച്ച തൊഴിൽ സാധ്യത ഉള്ളതുമായ കോഴ്സുകൾ പഠിക്കുവാൻ G-IMTT അവസരമൊരുക്കുന്നു. Post Graduate Diploma and Diploma in Montessori...

National1 day ago

ഐ.പി സി കണ്ണൂർ സെൻ്ററിന് പുതിയ ഭാരവാഹികളെ തെരെത്തെടുത്തു

ഐപിസി കണ്ണൂർ സെൻ്ററിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. (12.05.24) ഇന്ന് ഞായറാഴ്ച സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ നടന്ന ഐപിസി കണ്ണൂർ...

Trending