National
പ്രവാസികളുടെ മക്കൾക്ക് നോർക്കയുടെ ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: ഇപ്പോള്‍ അപേക്ഷിക്കാം.
തിരുവനന്തപുരം: പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.
ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. 2023 ഡിസംബര്‍ 7 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ) മക്കൾക്കുമാണ് പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ അധികരിക്കാൻ പാടില്ല.
നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.
Sources:nerkazhcha
National
ഐ.പി.സി.ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 51-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 5 മുതൽ 9 വരെ കായംകുളത്ത്
കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ 51-ാമത് വാർഷിക കൺവൻഷൻ (വിടുതൽ -2025) ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ കായംകുളം ഫെയ്ത്ത് വർഷിപ്പ് സെന്റർ ഗ്രൗണ്ടിൽ (DYSP ഓഫീസിനു സമീപം) നടക്കും. ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, അനീഷ് ഏലപ്പാറ, ഷാജി എം. പോൾ, പി.സി. ചെറിയാൻ, ഫെയ്ത്ത് ബ്ലസ്സൻ, ഷിബു നെടുവേലിൽ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും. കൊട്ടാരക്കര ഹെവൻലി ബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സോദരീ സമാജ വാർഷിക സമ്മേളനം, സണ്ടേസ്കൂൾ പി.വൈ.പി.എ. സംയുക്ത സമ്മേളനം, ഉപവാസ പ്രാർത്ഥന, ശുശ്രൂഷക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. ഫെബ്രുവരി 9 ഞായറാഴ്ച സംയുക്ത സഭായോഗവും കർത്തൃമേശ ശുശ്രൂഷയും നടക്കും. പാസ്റ്റർ എം.ഒ. ചെറിയാൻ, പാസ്റ്റർ റെജി ചെറിയാൻ, ബ്രദ. കെ.ജെ. മാത്തുക്കുട്ടി, ബ്രദ. ഡി.എച്ച്. എഡിസൻ എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം , പാസ്റ്റർ ആമോസ് തോമസ് എന്നിവർ പബ്ലിസിറ്റി കൺവീനേഴ്സായി പ്രവർത്തിക്കുന്നു.
Sources:gospelmirror
National
‘ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണം’: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്
ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങൾ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും 30 ചർച്ച് ഗ്രൂപ്പുകളും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നൽകി.
ഈ ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികൾക്കുനേരെ 14 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 2024ൽ 720ലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങളിൽ വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Sources:azchavattomonline.com
National
ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ സുവിശേഷ മഹായോഗവും സംഗീതവിരുന്നും
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക്കിന്റെയും ഐപിസി മങ്ങാരം ഹെബ്രോൺ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസ്റ്റിക് കൺവെൻഷൻ പന്തളം അറത്തിമുക്ക് ബഥേൽ ഗ്രൗണ്ടിൽ ജനു.2 മുതൽ 5 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ. വൈകിട്ട് 6 മുതൽ 9 വരെയും വെള്ളി,ശനി ദിവസങ്ങളിൽ പകൽ യോഗങ്ങൾ 10 മുതൽ 1 വരെയും ഞായറാഴ്ച സംയുക്ത ആരാധന 8.30 മുതൽ 12 വരെയും നടക്കും.
ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യും. എ ജി മലയാളം ഡിസ്റ്റിക് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവൽ, പാസ്റ്റർ രമേശ് പോൾ പഞ്ചാബ്, ഡിസ്റ്റിക് മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ സാം ലൂവി മാർത്താണ്ഡം, സിസ്റ്റർ സൂസൻ തോമസ് ബഹറിൻ എന്നിവർ പ്രസംഗിക്കും. ഡിസ്റ്റിക് കൊയർ നോടൊപ്പം അനുഗ്രഹീതരായ ഗായകർ എബ്രഹാം ക്രിസ്റ്റഫർ, ഷാരോൺ വർഗീസ്, ഡാനിയേൽ ദാസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Sources:christiansworldnews
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden