Connect with us

National

തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (ട്രായ്) നിര്‍ജീവമാക്കിയത്.

ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ലോണ്‍ ആപ്പ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും.

കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. 173 ലോണ്‍ ആപ്പുകളും നിരോധിച്ചിട്ടുണ്ട്. ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന്‍റെ സഹായം തേടിയെത്തിയത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.

2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. അത്തരത്തിലാണിപ്പോൾ ട്രായ് നടപടിയെടുത്തത്. നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകൾക്ക് ഉപയോഗിച്ച ഫോണുകളും ടാബുകളും പൊലീസ് നിരീക്ഷിച്ച് ട്രായിക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
Sources:Metro Journal

http://theendtimeradio.com

National

ഐപിസി മണ്ണാർക്കാട് ഏരിയാ കൺവെൻഷൻ ഡിസം.13 മുതൽ

Published

on

ഐപിസി (IPC) മണ്ണാർക്കാട് ഏരിയാ വാർഷിക കൺവെൻഷൻ ഡിസം.13 മുതൽ15 വരെ മൈലംപുള്ളി ആർ.വി.ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ കെ.ടി തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ.തോമസ്, ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും, ഡിവൈൻ മെലഡീസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സൺഡേ സ്കൂൾ, പി.വൈ.പി.എ (PYPA) , വുമൺ ഫെലോഷിപ്പ്, സംയുക്ത സഭായോഗം എന്നിവ നടക്കുമെന്ന് സെക്രട്ടറി പാസ്റ്റർ ഡേവിസ്.പി.ഒ അറിയിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ POWER VBS വർക്കിംഗ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ അജ്‌മാൻ നിയമിതനായി.

Published

on

IPC POWER VBS വർക്കിഗ് ചെയർമാനായി Pr ഡിലു ജോൺ അജ്‌മാന് ചുമതല IPC SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്ന് കൂടിയ കമ്മറ്റിയാണ് Pr ഡിലു ജോണിന് ചുമലകൾ നൽകിയത്.
IPC SSA UAE റീജിയൻ ഡയറക്ടർ, IPC പാറശാല സെന്റർ പ്രസിഡന്റ്‌, IPC അജ്‌മാൻ ചർച്ച് പ്രസിഡന്റ്‌ എന്നീ നിലകളിൽ താൻ പ്രവർത്തിച്ചു വരുകയാണ്.
കേരള സ്റ്റേറ്റ് സൺ‌ഡേ സ്കൂളിന്റെ വിവിധ പദ്ധതികളിൽ കർത്തൃ ദാസന്റെ സഹായങ്ങളും സേവനങ്ങളും വിലയെറിയതാണ്.
POWER VBS വർക്കിങ് ചെയർമാനായി Pr ഡിലു ജോൺ വന്നത് ഈ വർഷത്തെ SSA ബാല സുവിശേഷീകരണ പ്രവർത്തങ്ങൾ ക്ക് മാറ്റ് കൂട്ടുന്നതിനും ശക്തിപ്പെടുന്നതിനും ഇടയാകും.
POWER VBS പ്രവർത്തനങ്ങൾക്കായി ഏവരുടെയും പ്രാർത്ഥനയും സഹകരണവും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പുനലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആത്മമാരി 2024

Published

on

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024 നടക്കും.

റവ. വൈ റെജി, പാ. ടിനു ജോർജ്, പാ. ബാബു ചെറിയാൻ, പാ. സുഭാഷ് എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവേൽ ഹെൻറി, പാ. അനിൽ അടൂർ, പാ. സാമുവേൽ വിൽ‌സൺ, ബ്രദർ ഇമ്മാനുവേൽ കെബി, ബ്രദർ ലിജിൻ എബ്രഹാം, പാ. റോഷൻ നൈനാൻ കോശി എന്നിവർ ഗാന ശുശ്രൂഷ നയിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 mins ago

Pastor and His Family in Hiding After Muslim Man Allegedly Rapes, Tries to Kidnap Teen Daughter

A Pakistani preacher and his family are in hiding after a horrific scenario in which a Muslim man reportedly raped...

us news23 mins ago

Texas State Board of Education Approves the Bible in Public School Curriculum

One vote can make an enormous difference. In Texas, it was a single vote that allowed Biblical material to be...

Movie45 mins ago

അന്ത്യ അത്താഴത്തെ കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ സീസൺ 5 തീയേറ്ററുകളിലേക്ക്

ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിൻ്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കിയുള്ള ഹിറ്റ് സീരീസായ ദി ചോസണിൻ്റെ ‘അന്ത്യ അത്താഴ’ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സീസൺ 5 ൻ്റെ ചിത്രീകരണം ഔദ്യോഗികമായി അവസാനിച്ചതായും...

National1 day ago

ഐപിസി മണ്ണാർക്കാട് ഏരിയാ കൺവെൻഷൻ ഡിസം.13 മുതൽ

ഐപിസി (IPC) മണ്ണാർക്കാട് ഏരിയാ വാർഷിക കൺവെൻഷൻ ഡിസം.13 മുതൽ15 വരെ മൈലംപുള്ളി ആർ.വി.ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ കെ.ടി തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ...

National1 day ago

ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ POWER VBS വർക്കിംഗ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ അജ്‌മാൻ നിയമിതനായി.

IPC POWER VBS വർക്കിഗ് ചെയർമാനായി Pr ഡിലു ജോൺ അജ്‌മാന് ചുമതല IPC SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്ന്...

Business1 day ago

റാന്നിയിലെ വീട്ടില്‍ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; എയര്‍ടെല്ലിന് 33000 രൂപ പിഴ

റാന്നി: എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം...

Trending

Copyright © 2019 The End Time News