Connect with us

Movie

“പരിശുദ്ധാത്മാവ് എന്നിലേക്ക് വന്നു, മനസ് സ്വതന്ത്രമായി”: ക്രിസ്തു വിശ്വാസത്തിലേക്ക് വന്നപ്പോള്‍ ലഭിച്ച ആനന്ദം വിവരിച്ച് ഹോളിവുഡ് താരം

Published

on

ന്യൂയോര്‍ക്ക്: മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് “ദി വണ്ടര്‍ ഇയേഴ്സ്” എന്ന ഹിറ്റ്‌ പരിപാടിയില്‍ വിന്നി കൂപ്പറിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ഹോളിവുഡില്‍ കാലുകുത്തിയ ഡാനിക്കാ മക്കെല്ലര്‍ തന്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് നടത്തിയ സാക്ഷ്യം ശ്രദ്ധേയമാകുന്നു. സ്റ്റേജ് കലാകാരി, അഭിനേത്രി, ഗ്രന്ഥരചയിതാവ് എന്നീ നിലകളില്‍ തിളങ്ങിയ മക്കെല്ലര്‍, ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്തു വിശ്വാസം സ്വീകരിച്ചത്. ‘എ റോയല്‍ ഡേറ്റ് ഫോര്‍ ക്രിസ്മസ്’ എന്ന പുതിയ സിനിമയില്‍ അഭിനയിച്ച മക്കെല്ലര്‍ സമീപകാലത്ത് ഗ്രേറ്റ് അമേരിക്കന്‍ ഫാമിലി എന്ന ചാനലിലെ ഒരു ടോക്-ഷോയില്‍വെച്ചാണ് തന്റെ ക്രിസ്തു വിശ്വാസത്തേക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.

പരിശുദ്ധാത്മാവ് തന്നിലേക്ക് വന്നുവെന്ന് പറഞ്ഞ മക്കെല്ലര്‍ അപ്പോഴാണ് ക്രിസ്തുവില്‍ താന്‍ അതിശയകരമായ സ്വാതന്ത്ര്യം കണ്ടെത്തിയെന്നും തുറന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10ന് നടിയെ സുഹൃത്തായ കാന്‍ഡസ് കാമറോണ്‍ ബുറെ ഒരു ഷോയില്‍ പങ്കെടുക്കുവാന്‍ വിളിച്ചതോടെയാണ് മക്കെല്ലറിന്റെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ പതിക്കുന്നത്. പിന്നീട് ബൈബിളിൽ നിന്നുള്ള ഒരു ഭാഗത്തെക്കുറിച്ച് , ഇൻസ്റ്റാസ്റ്റോറികളിൽ നിന്നു വായിച്ചുവെന്നും തന്നെ പള്ളിയിലേക്ക് ക്ഷണിച്ചുവെന്നും താരം വെളിപ്പെടുത്തിയിരിന്നു. മക്കെല്ലറിന്റെ ആത്മീയയാത്രയുടെ തുടക്കത്തില്‍ തന്നെ കാമറോണ്‍ ബുറെ അവള്‍ക്ക് ഒരു ബൈബിള്‍ സമ്മാനിച്ചിരിന്നു.

സുവിശേഷ സന്ദേശങ്ങള്‍ ഹൃദയത്തില്‍ പ്രവേശിച്ചതോടെ അത് അവളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിത്തീരുകയായിരിന്നു. “അതെന്നെ സ്പര്‍ശിച്ചു, എല്ലാം എന്നെ സ്പര്‍ശിച്ചു. പരിശുദ്ധാത്മാവ് എന്നിലേക്ക് ഇറങ്ങിവന്നു. എന്നെ സ്നേഹത്തിന്റേയും ബോധ്യത്തിന്റേയും ഒരു തിരമാലപോലെയാണ് അതെന്നെ സ്പര്‍ശിച്ചത്”. ക്രൈസ്തവ വിശ്വാസം ഒരുപാടു നിയന്ത്രണങ്ങളുള്ള ഒരു വിഭാഗമാണെന്നായിരിന്നു തന്റെ ധാരണ. എന്നാല്‍ ഇപ്പോള്‍ എനിക്ക് അത്ഭുതകരമായ സ്വാതന്ത്ര്യം തോന്നുന്നു. ഇത് മറ്റുള്ളവരുമായി പങ്കുവെക്കണമെന്ന് തനിക്ക് തോന്നുകയാണെന്നും താരം വെളിപ്പെടുത്തി. വിശ്വാസപരമായി തനിക്കുണ്ടായിരുന്ന എല്ലാ സംശയങ്ങളും പരിഹരിക്കാന്‍ സഹായിച്ചത് ബുറെ ആയിരുന്നുവെന്നും മക്കെല്ലര്‍ പറയുന്നു.

“ഞാന്‍ അനുഗ്രഹീതയായി… എന്റെ വിശ്വാസം പരസ്യമാക്കിയതുകണ്ട് നിങ്ങള്‍ വളരെ ധൈര്യമുള്ളവളാണെന്ന് ആളുകള്‍ എന്നോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ വിശ്വാസം ഏറ്റ് പറയുന്നതിന് ധൈര്യം വേണ്ട..നിങ്ങള്‍ മനോഹരമായ ഒരു കാര്യം അനുഭവിക്കുമ്പോള്‍ എല്ലാവര്‍ക്കും അത് അനുഭവഭേദ്യമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും”. തനിക്ക് ലഭിച്ച ബൈബിള്‍ ഈ വര്‍ഷം തന്നെ മുഴുവനും വായിച്ചു തീര്‍ക്കുവാനാണ്‌ പദ്ധതിയെന്നും മക്കെല്ലര്‍ പറഞ്ഞു. ‘എ റോയല്‍ ഡേറ്റ് ഫോര്‍ ക്രിസ്തുമസ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണ തിരക്കിലാണ് മക്കെല്ലര്‍ ഇപ്പോള്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Movie

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക: വിദ്യാര്‍ത്ഥികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി

Published

on

വാഷിംഗ്ടണ്‍ ഡി‌സി: യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി. പ്രമുഖ ടെലിവിഷൻ പരമ്പരയായ “ദി ചോസൻ” ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ (CUA) ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാർത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്. തൻ്റെ അഭിനയ ജീവിതത്തിലൂടെ സുവിശേഷവൽക്കരണം നടത്തിയതിന് ഫൈൻ ആർട്‌സിൽ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരിന്നു.

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക, ദൈവത്തിന് സ്വയം സമർപ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിന്നു ജോനാഥൻ റൂമിയുടെ പ്രസംഗം. നാം കടന്നുപോകുന്ന ജീവിതത്തിലൂടെയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കാൻ ശ്രമിക്കണം. കത്തോലിക്കർ എന്ന നിലയിൽ എല്ലാ ഘട്ടങ്ങളിലും ജീവനെ പ്രതിരോധിക്കുക. തുടര്‍ പഠനത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികൾ കൂടുതൽ പ്രാർത്ഥിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. തെസ്സലോനിക്കകാര്‍ക്കുള്ള ആദ്യ ലേഖനത്തില്‍ വിശുദ്ധ പൗലോസ് “ഇടവിടാതെ പ്രാർത്ഥിക്കാൻ” ആഹ്വാനം ചെയ്തത് ഓര്‍ക്കണമെന്നും ജോനാഥൻ റൂമി പറഞ്ഞു.

എന്റെ മനുഷ്യ ധാരണയ്ക്ക് അപ്പുറത്തുള്ള സംഘർഷം അനുഭവിക്കുന്ന എൻ്റെ ജീവിതത്തിൻ്റെ മേഖലകളിൽ എനിക്ക് ജ്ഞാനം ലഭിച്ചു, മുന്നോട്ട് പോകാനും അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഞാൻ ഇന്നു ശക്തനാണ്. ജീവിതത്തിന്റെ വേദനകള്‍ കര്‍ത്താവില്‍ ഭരമേല്‍പ്പിച്ചു. പ്രാർത്ഥനയുടെ ശക്തിയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥവും തനിക്ക് സഹായകരമാണെന്നും ജോനാഥൻ റൂമി പറഞ്ഞു. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദ ചോസൺ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയാണ്. ഓരോ പരമ്പരയ്ക്കും ലോകമെമ്പാടുമായി ലക്ഷകണക്കിന് പ്രേക്ഷകരാണ് കാഴ്ചക്കാരായിട്ടുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

Published

on

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു.യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനാണ്. പഠനകാലത്ത് കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകി.ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി.

ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത യോദ്ധ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. പിന്നീട് ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു.

ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു
Sources:nerkazhcha

http://theendtimeradio.com

Continue Reading

Movie

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അയനം, എഴുന്നള്ളത്ത്, ഉദ്യാനപാലകൻ, ക്ലിന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി.

തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമത്തിലാണ് ഹരികുമാർ ജനിച്ചത്. അച്ഛൻ രാമകൃഷ്ണപിള്ള, അമ്മ അമ്മുക്കുട്ടിയമ്മ. ഭരതന്നൂർ സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. പിന്നീട് തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് പഠിച്ചു. കുട്ടിക്കാലത്തുതന്നെ വായനയിൽ കമ്പമുണ്ടായിരുന്നു. എട്ടു കിലോമീറ്റർ നടന്നുപോയി ലൈബ്രറിയിൽനിന്നു പുസ്തകമെടുത്തായിരുന്നു വായന. പത്താം ക്ലാസിലെത്തിയപ്പോഴേക്കും മിക്ക ലോക ക്ലാസിക്കുകളുടെയും വിവർത്തനങ്ങൾ വായിച്ചിരുന്നു. അതായിരുന്നു ഒരു കലാകാരൻ എന്ന നിലയിൽ ഹരികുമാറിന്റെ അടിസ്ഥാനം സൃഷ്ടിച്ചത്. അക്കാലത്തുതന്നെ സിനിമയോടും പ്രിയം തുടങ്ങിയിരുന്നു. സംവിധായകനാകണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നുവെന്ന് ഹരികുമാർ പിന്നീടു പറഞ്ഞിട്ടുണ്ട്.

എൻജിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ സിനിമാകാഴ്ച കുറച്ചുകൂടി സജീവമായി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശങ്ങൾ പതിവായി കണ്ടിരുന്നു. അസിസ്റ്റന്റ് എൻജിനീയറായി ജോലി കിട്ടി ‍‍‍കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി. അവയെല്ലാം പിൽക്കാലത്ത് ഹരികുമാർ എന്ന സംവിധായകനെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. 1981 ൽ പുറത്തിറങ്ങിയ ആമ്പൽപൂവാണ് ഹരികുമാറിന്റെ ആദ്യചിത്രം. 2022 ൽ പുറത്തിറങ്ങിയ, എം.മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കിയെടുത്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന സിനിമ.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news21 hours ago

Christian Persecution on the Rise in Latin America

Latin America — Throughout Latin America, Christians are increasingly enduring persecution for their faith in Jesus Christ, often at the...

us news21 hours ago

ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ അനാച്ഛാദനം ചെയ്തു

വാഷിങ്ടൻ ഡി സി : അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കാരോലൈനയിലെ സുവിശേഷകനായ ഇദ്ദേഹം അമേരിക്കയുടെ പാസ്റ്റർ എന്നാണ്...

world news22 hours ago

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം...

National22 hours ago

ഛത്തീസ്ഗഡിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുവാവ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളിൽ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ...

Travel22 hours ago

ലക്ഷദ്വീപിലേക്ക് അതിവേഗത്തിലെത്താം; ഏഴു മണിക്കൂർ യാത്ര, 650 രൂപ മാത്രം, വടക്കൻ കേരളത്തിനും കുതിപ്പേകാൻ പാസഞ്ചർ കപ്പൽ

മംഗളൂരു: ലക്ഷദ്വീപിലേക്കൊന്നു യാത്ര പോകാൻ ആഗ്രഹിക്കാത്ത ആളുകളുണ്ടാകുമോ? പവിഴപ്പുറ്റുകൾ നിറഞ്ഞ ദ്വീപിലേക്ക് ഒന്ന് പോയിവരണമെങ്കിൽ കടമ്പകളേറെയാണ്. ഈ നൂലാമാലകളെല്ലാം പൂർത്തിയാക്കി കപ്പലിൽ ടിക്കറ്റിന് ശ്രമിക്കുമ്പോൾ ടിക്കറ്റ് കിട്ടാത്ത...

National2 days ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

Trending