Travel
കോട്ടയത്ത് കണ്ടിരിക്കേണ്ട 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ
അക്ഷര നഗരി എന്ന് വിളിപ്പേരുള്ള റബ്ബറിൻ്റെ നാട് എന്ന് പേരുകേട്ട കോട്ടയം ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ ചില പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. കുമരകം
കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഇവിടം ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതം വളരെ പ്രശസ്തമാണ്. മനോഹരങ്ങളായ കാഴ്ചകൾ തന്നെയാണ് കുമരകത്തെ വേറിട്ട് നിർത്തുന്നത്. ഇതിനൊപ്പം തന്നെ മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായൽ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം.
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയെത്താറുണ്ട്. ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും. തീർച്ചയായും കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് കുമരകത്തെ വിശേഷിപ്പിക്കാം. കോട്ടയം ടൗണിൽ നിന്ന് 20 കിലോ മീറ്റർ സഞ്ചരിച്ചാൽ കുമരകത്ത് എത്താം.
2. താഴത്തങ്ങാടി ജുമാ മസ്‌ജിദ്
കേരളത്തില്‍ ഇസ്ലാം മതം പരിചയപ്പെടുത്തിയ മാലിക് ദീനാറിന്റെ പുത്രനായ ഹബീബ് ഇബ്ൻ മാലിക് ദീനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന സ്ഥലം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്.
3. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം
ഭരണങ്ങാനം ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതുകൊണ്ട് തന്നെയാണ് ഇവിടം വളരെക്കാലം ഒരു തീർത്ഥാടന കേന്ദ്രമായി മാറുന്നത്. വാഗമൺ പോകുന്നവർക്ക് ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്. കോട്ടയം ടൗണിൽ നിന്ന് 30 കിലോ മീറ്റർ വരും റോഡു മാർഗം ഭരണങ്ങാനത്ത് എത്താൻ.
4. വൈക്കം ക്ഷേത്രവും കായലും
എറണാകുളം, ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുകേട്ടതാണ്. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ജനിച്ചത് വൈക്കത്തിന് അടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ്.
5. ഇലവീഴാ പൂഞ്ചിറ
കോടമഞ്ഞിന്റെയും തണുപ്പിന്റെയും വിഹാര കേന്ദ്രം എന്നറിയപ്പെടുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഹിൽ സ്റ്റേഷൻ ആണ്. ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു ആറ് കി മീ അകത്തോട്ടു പോയാൽ ഇലവീഴാ പൂഞ്ചിറയിൽ എത്താം. നാല് കി മീ ഓഫ്‌റോഡ് ആണ്. ജീപ്പ് സർവീസ് ലഭ്യമാണ്. ബൈക്ക്, കാർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇലപൊഴിയും കാടുകളും മരങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മേലുകാവ് വില്ലേജിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇലവീഴാ പൂഞ്ചിറയുടെ മുകളിൽ നിന്ന് മലങ്കര ഡാമിന്റെ വിദൂര ദൃശ്യങ്ങൾ കാണാം.
6. അയ്യൻപാറ
കോട്ടയം ജില്ലയിലെ തന്നെ അസ്തമയം മികച്ച രീതിയിൽ കാണുവാൻ സാധിക്കുന്ന സ്ഥലം ആണ് അയ്യൻപാറ. ഇടുക്കി തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് അയ്യൻപാറയിലേക്കു പോകുന്നത്. പേരുപോലെ തന്നെ പാറക്കൂട്ടങ്ങൾ ആണ് ഇവിടെ ഉള്ളത്. അയ്യൻപാറയിൽ ഒരു പള്ളിയും, അമ്പലവും ഉണ്ട്. പാറകൾക്കു ഇടയിൽ വളരുന്ന പുൽമേടുകൾ, വിവിധ തരം മരങ്ങൾ എന്നിവ മനോഹാരിത ചൊരിയുന്നു. രാവിലെയും, വൈകുന്നേരങ്ങളിലും കുടുമ്പോത്തോടൊപ്പവും അല്ലാതെയും ആളുകൾ എത്തുന്നു. ഇല്ലിക്കൽ കല്ല്, ഈരാറ്റുപേട്ട ടൗൺ, വല്യച്ഛൻ മല, ഇലവീഴാപൂഞ്ചിറയുടെയും വിദൂര ദൃശ്യങ്ങൾ തുടങ്ങിയവ അയ്യൻപാറയിൽ നിന്ന് കാണാൻ സാധിക്കും.
7. വല്യച്ഛൻ മല
ഈരാറ്റുപേട്ടയിലെ അരുവിത്തറ പള്ളിയോടു ചേർന്നുള്ള കുരിശുമല ആണ് വല്യച്ഛൻ മല. കോട്ടയം ജില്ലയിലെ തന്നെ വലിയ ഒരു കുരിശുമല ആണ്. കേരളത്തിലെ ഏറ്റവും വലിയ കുരിശ് ഇവിടാനുള്ളത്. അടിവാരത്തു നിന്ന് കാൽനട ആയും, സ്വന്തം വാഹനത്തിലും മലയുടെ മുകളിൽ വരെ എത്താം. വൈകുന്നേരങ്ങളിൽ മലയുടെ മുകളിൽ നിന്ന് ലൈറ്റുകൾ ശോഭ പകരുന്ന ഇരാറ്റുപേട്ടയുടെ ഭംഗിയും ആസ്വദിക്കാം. സുന്ദരവും, മനസിനെ തണുപ്പിക്കനും, വല്യച്ഛൻ മലയിൽ ചിലവഴിക്കുന്നതിലൂടെ സാധിക്കും. വാഗമൺ സഞ്ചാരികൾക്ക് ഇവിടെയും സഞ്ചരിച്ച് പോകാവുന്നതാണ്.
8. ഇല്ലിക്കൽ കല്ല്
ഈ സ്ഥലം മുൻപ് അധികം ആർക്കും അറിവുണ്ടായിരുന്നില്ല. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇല്ലിക്കൽകല്ല് സ്ഥിതി ചെയ്യുന്നത് ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ്. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. വാഗമൺ, തേക്കടി സഞ്ചരിക്കുന്നവർക്ക് ഇവിടെയെത്താനും പ്രയാസമുണ്ടാകില്ല. ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
9. പൂഞ്ഞാര്‍ കൊട്ടാരം
കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകർഷകവും രാജ്യത്ത് അപൂർവവുമാണ്. കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം.
10. കോട്ടത്താവളം
പൂഞ്ഞാർ, അടിവാരം മേഖലയിലാണ് മനോഹരമായ വെള്ളച്ചാട്ടമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം ജീപ്പില്‍ സഞ്ചരിച്ചും പിന്നീട് അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താന്‍. മനോഹരമായ ഒരു വ്യൂ പോയിന്റും സമീപത്തായുണ്ട് എന്നത് ഇവിടെയെത്തുന്നവർക്ക് കാഴ്ചയുടെ മായാലോകം സാധ്യമാക്കുന്നു. കോട്ടയത്തു നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയാണ് കോട്ടത്താവളം ഉള്ളത്. വാഗമൺ യാത്ര നടത്തുന്നവർക്ക് ഇവിടവും കണ്ട് മടങ്ങാവുന്നതാണ്.
11. മാർമല അരുവി വെള്ളച്ചാട്ടം
കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മാർമല അരുവി വെള്ളച്ചാട്ടം. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്. ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം.
12. മാംഗോ മെഡോസ് പാർക്ക്
ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം. നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്ന ഈ മഹാപ്രപഞ്ചം.
13. നീണ്ടൂർ ജെ യെസ് ഫാം
അപ്പർ കുട്ടനാടിന്റെ ഭംഗി വാനോളം ആസ്വദിക്കാൻ നീണ്ടൂർ ജെ യെസ് ഫാം അവസരം നൽകുന്നു. ഒരു പ്രൈവറ്റ് ഫാം ആയിട്ടു കൂടി തികച്ചും സൗജന്യം ആണ് പ്രേവേശനം. ബോട്ടിങ്ങിനും, ഫുഡിനും പണം നൽകണം. ഫാം ടൂറിസത്തിന്റെ എല്ലാ ആധുനിക സാധ്യതകളും ഉൾപ്പെടുത്തി ആണ് ജെ യെസ് ഫാം പ്രവർത്തിക്കുന്നത്. വിവിധ ഇനം പശുക്കൾ, കോഴികൾ, പറവകൾ, മീനുകൾ, എമു പക്ഷി, കാട, കോവർ കഴുത, തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, പായൽ പച്ച പുതപ്പിച്ച തടാകങ്ങൾ, കരിമീനും വാളയും വിളയുന്ന കുളങ്ങൾ, വരമ്പത്തു നിലയുറച്ച കുള്ളൻ തെങ്ങുകൾ തുടങ്ങിയ കാഴ്ചകൾ തികച്ചും സൗജന്യം ആയി ആസ്വദിക്കാം. കുട്ടികൾക്കായുള്ള ഒരു പാർക്കും, വാച്ച് ടവറും ഒരുക്കിട്ടുണ്ട്.
14. മേട
പണ്ട് കാലത്ത് കാർഷിക ഉപകരണങ്ങളും നെല്ലും സൂക്ഷിക്കാൻ നിർമ്മിച്ച മേടയ്ക്ക് 200 വർഷം പഴക്കമുണ്ട്. ഇന്നും പഴമയുടെ തനിമ കാത്തുസൂക്ഷിച്ചു മേട നിലനിൽക്കുന്നു. രണ്ടു വശങ്ങളിലും വിശാലമായ പാടശേഖരങ്ങളും അപകടം ഇല്ലാതെ ശുദ്ധമായ തെളിനീരിൽ കുളിക്കാൻ ശുദ്ധ ജലം നിറഞ്ഞ തോടും ഉണ്ട്. മേട സ്ഥിതി ചെയുന്നത് കോട്ടയം ജില്ലയിലെ പൈകയിൽ നിന്ന് അഞ്ച് കി മീ മാറിയാണ്.
15. അരുവികുഴി വെള്ളച്ചാട്ടം
അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവികുഴി വെള്ളച്ചാട്ടം. പള്ളിക്കത്തോടിന് അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എല്ലാവരുടെയും ആകർഷണകേന്ദ്രമാണ്. സമയം ചിലവൊഴിക്കാൻ മികച്ച സ്ഥലം ആണ് ഇത്. മനോഹരം ആയ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യാവുന്നതാണ്.
16. നാലുമണികാറ്റ്
വൈകുന്നേരങ്ങളിലെ പാടശേഖരങ്ങളിൽ നിന്നുമുള്ള കാറ്റു ഏറ്റുകൊണ്ട് വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും, ഊഞ്ഞാലുകളും, ഇതാണ് നാലുമണിക്കാറ്റിലെ വിശേഷങ്ങൾ. ഒട്ടുമിക്ക യാത്രികരും വണ്ടി നിർത്തി വിശ്രമിക്കുന്ന സ്ഥലം. കുട്ടികൾക്കായി ചെറിയ പാർക്കും നാലുമണികാറ്റിൽ ഒരുക്കിട്ടുണ്ട്. ഒരു വലിയ ചുണ്ടൻ വള്ളത്തിന്റെ രൂപം ഇവിടെ നിർമിച്ചുവെച്ചിട്ടുണ്ട്. റോഡിനു ഇരു വശങ്ങളിലും വിശാലമായ പാടശേഖരങ്ങൾ, അവിടെ ഒരു വിശ്രമ കേന്ദ്രം, ഇതാണ് ഇതിൻ്റെ പ്രത്യേകത.
കോട്ടയം ജില്ലയിൽ കണ്ടിരിക്കേണ്ട കുറച്ചു സ്ഥലങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇനിയും കാണാൻ പറ്റുന്ന ധാരാളം പ്രദേശങ്ങൾ കോട്ടയം ജില്ലയിൽ ഉണ്ട്. ഇത്രയും സ്ഥലങ്ങൾ കാണാൻ എത്തുന്നവർക്ക് ഇതുപോലെയുള്ള മറ്റ് സ്ഥലങ്ങൾ കൂടി കണ്ട് മടങ്ങാവുന്നതാണ്. തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തുന്നവർക്ക് വളരെ എളുപ്പത്തിൽ കണ്ട് മടങ്ങാവുന്ന സ്ഥലങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്.
Sources:azchavattomonline.com
Travel
ഇന്ത്യക്കാർക്ക് ഇ-വിസയുമായി തായ്‌ലൻഡ്; സന്ദർശകര്‍ക്ക് കാലാവധി 30 ദിവസം കൂടി നീട്ടാം
ഇന്ത്യൻ സഞ്ചാരികൾക്ക് ഇ-വിസയുമായി തായ്‌ലൻഡ്. ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കുമെന്നും 2025 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ന്യൂഡൽഹിയിലെ റോയൽ തായ് എംബസി അറിയിച്ചു. അതേസമയം വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 60 ദിവസത്തെ വിസ ഇളവ് തുടരുമെന്നും എംബസി അറിയിച്ചു.
തായ് പൗരന്മാരല്ലാത്തവർക്ക് https://www.thaievisa.go.th എന്ന വെബ്‌സൈറ്റ് വഴി വിസ അപേക്ഷകൾ നൽകാമെന്നും തായ് എംബസി അറിയിച്ചു. അപേക്ഷകർക്ക് സ്വന്തമായോ, പ്രതിനിധികൾ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം. വിസ അപേക്ഷിക്കുന്നതിനായി ഓഫ്‌ലൈൻ പേയ്‌മെൻ്റ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീസ് ലഭിച്ച തീയതി മുതൽ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് വിസ ലഭ്യമാകും. അതേ സമയം എല്ലാ കേസുകളിലും വിസ ഫീസ് തിരികെ നൽകാനാവില്ലെന്ന് എംബസി അറിയിച്ചു.
ഇ-വിസ ലഭ്യമായാൽ സന്ദർശകർക്ക് അവരുടെ കാലാവധി 30 ദിവസം കൂടി നീട്ടാൻ സാധിക്കും. 2023ല്‍ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്‌ലന്‍ഡില്‍ എത്തിയത്. ഈ വർഷം ഇത് മൂന്ന് കോടിയലധികമാക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്. കോവിഡിന് മുന്‍പ് ഏകദേശം നാല് കോടി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ഈ സാഹചര്യത്തിലേക്ക് തിരിച്ചു പോകാനാണ് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Sources:azchavattomonline.com
Travel
ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വർഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണർ
ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്‍ഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നൽകുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.
ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കൽ അറിവ് കൂടുതൽ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്കും ഉൾപ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താൽ വാഹനം വാടകക്ക് നൽകിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതൽ കാര്യക്ഷമമാക്കും. പൊലീസിന്‍റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
http://theendtimeradio.com
Travel
വാഹന ഉടമകൾക്ക് ആശ്വാസം; സംസ്ഥാനത്ത് വാഹനം ഇനി ഏത് RTO യിലും രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്, നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ് വയറിൽ മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നേരത്തേ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ മാറ്റത്തിലീടെ തിരുവനന്തപുരത്ത് അഡ്രസ് ഉള്ളയാൾക്ക് കാസർകോട് സീരിസിലോ, തിരിച്ച് കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരം സീരിസിലോ വാഹനത്തിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കും. ജോലികൾക്കും ബിസിനസിനുമൊക്കൊയായി ജില്ല മാറി താമസിക്കുന്നവർക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.
Sources:globalindiannews
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden