Connect with us

Business

യുപിഐ പേയ്‌മെന്റുകൾക്കായി രണ്ടുപേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം; പുതിയ പദ്ധതിയുമായി ആർബിഐ

Published

on

യുപിഐ പേയ്മെന്റുകൾക്ക് ഒരാൾക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽനിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാൾക്കും മറ്റൊരാളുടെ ബാങ്കിൽനിന്ന് പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആർബിഐ അവതരിപ്പിച്ചിരിക്കുന്നത്.

ഒരാൾക്ക് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താൻ അനുവദിക്കുന്ന സംവിധാനമാണിത്. ഒരേ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് പേർക്ക് പണമിടപാട് നടത്താൻ അനുവദിക്കുന്ന നടപടി ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതൽ ആഴത്തിലാക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽനിന് അഞ്ച് ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Business

ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

Published

on

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോൾഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കൾക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളിൽ പോലും ഇനി വളരെ എളുപ്പത്തിൽ റേഞ്ചെത്തുമെന്ന് സാരം.

കേബിളോ മറ്റ് ലോക്കൽ കണക്ഷനോ സെല്ലുലാർ നെറ്റ്വർക്കോ ആവശ്യമില്ലാതെ വയർലെസായി കവറേജ് നൽകുന്ന ഓവർ-ദ-എയർ‌ (OTA) സംവിധാനവും സജ്ജമാക്കും. 4ജിയും ഭാവിയിൽ 5ജിയും സു​ഗമമായി ലഭിക്കാൻ ഒടിഎ സാങ്കേതികവിദ്യ സഹായിക്കും.നേരിട്ട് 4ജി, 5ജി നെറ്റ്‌വർക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്.

ഒക്ടോബർ അവസാനത്തോടെ 4ജി സേവനങ്ങൾക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ടാറ്റയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്തുന്നു

Published

on

മുംബൈ: യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം.

നിലവിലുള്ള അഡീഷനൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റു സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് നാഷനൽ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. പിൻ നമ്പറും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. ഇതുസംബന്ധിച്ച് വിവിധ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ 4 അക്കങ്ങളോ അല്ലെങ്കിൽ 6 അക്കങ്ങളോ ഉള്ള പിൻ നൽകണം. ഈ സംവിധാനത്തിനു പകരം ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ പിൻ നൽകുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്.
ആദ്യഘട്ടത്തിൽ പിൻ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നാണ് വിവരം. പഴുതടച്ചുള്ള സുരക്ഷ യുപിഐ ഇടപാടുകളിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

മൊബൈൽ കണക്ഷൻ തടസപ്പെട്ടാൽ ഇനി നഷ്ടപരിഹാരം ആവശ്യപ്പെടാം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങൾ പരിഷ്‌കരിച്ച് ട്രായ്

Published

on

മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ തലത്തില്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ പിഴ ശിക്ഷ വിവിധ ഗ്രേഡുകളായാണ് വിധിക്കുക. നേരത്തെ സെല്ലുലാര്‍ മൊബൈല്‍ സര്‍വീസുകള്‍, ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍, ബ്രോഡ്ബാന്റ് വയര്‍ലെസ് സര്‍വീസുകള്‍ എന്നിവയ്ക്കായുള്ള വെവ്വേറെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാല്‍, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലില്‍ ഇളവ് ചെയ്യും. പ്രീപെയ്ഡ് ഉപഭോക്താവിന് 2025 ഏപ്രില്‍ മുതലാണ് ഇത് ലഭ്യമാവുക. അതായത് പ്രീപെയ്ഡ് ഉപഭോക്താവിന് 12 മണിക്കൂറില്‍ കൂടുതല്‍ സേവനം നഷ്ടപ്പെട്ടാല്‍ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടും. ഒരാഴ്ചക്കുള്ളില്‍ ഈ നഷ്ടപരിഹാരം നല്‍കിയിരിക്കണം.

ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഫിക്‌സഡ് ലൈന്‍ സേവനദാതാക്കളും സേവനം തടസപ്പെട്ടാല്‍ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നാണ് സേവനം നഷ്ടപ്പെടുന്നത് എങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ആറ് മാസത്തിനുള്ളില്‍ ഈ പുതിയ നിയമങ്ങള്‍ നിലവില്‍ വരും.

ബ്രോഡ്ബാന്റ് കണക്ഷന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു. ഇതനുസരിച്ച്, ഉപഭോക്താവില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം ഏഴ് ദിവസത്തിനുള്ളില്‍ കമ്പനികള്‍ ബ്രോഡ് ബാന്റ് കണക്ഷന്‍ ലഭ്യമാക്കണം. 2ജി, 3ജി, 4ജി, 5ജി കവറേജ് എവിടെയെല്ലാം ലഭ്യമാണെന്ന് ജിയോ സ്‌പേഷ്യല്‍ മാപ്പുകളില്‍ കമ്പനികള്‍ പ്രദര്‍ശിപ്പിക്കണം. ഇതുവഴി മികച്ച സേവന ദാതാവ് ആരാണെന്ന് അറിഞ്ഞതിന് ശേഷം കണക്ഷനുകളെടുക്കാന്‍ ഉപഭോക്താവിന് സാധിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports10 hours ago

‘God Kept Me’: Gold Medal Winner ‘Stuns’ World by Singing About Jesus During Olympic Press Event

The Paris Olympics wrapped up over the weekend, but one faith-filled moment has been shining out brightly in the aftermath...

us news11 hours ago

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം...

Business11 hours ago

ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’...

us news11 hours ago

യുവ വചനപ്രഘോഷകൻ സാത്താൻ ആരാധകനുമായി നടത്തിയ സംഭാഷണം വൈറല്‍

അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു മുഴുസമയ മിഷ്ണറിയാണ് ബ്രൈസ് ക്രോഫോർഡ്. അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, താൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് പ്രാർത്ഥനയ്ക്കു ശേഷം...

world news12 hours ago

കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്‌സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ...

National2 days ago

300 Christian leaders demand action from US gov’t over persecution in India

More than 300 Christian leaders in the United States, including denominational leaders, are calling on the U.S. State Department to...

Trending