Connect with us

Travel

ലഗേജിലെ ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവ് കുറയും; പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍

Published

on

ബ്രസൽസ്: പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.ഇതനുസരിച്ച്‌, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍ ആയി പരിമിതപ്പെടുത്തും.

കൂടാതെ അവ സെക്യൂരിറ്റി പരിശോധനക്ക് നല്‍കുന്നതിന് മുന്‍പായി സുതാര്യമായ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വേണം നല്‍കാന്‍. യൂറോപ്യന്‍ യൂണിയനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.

ദ്രാവക രൂപത്തിന് പുറമെ മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൈയ്യില്‍ കൊണ്ടു പോകാവുന്ന ലഗേജിന്റെ പരമാവധി ഭാരം 10 കിലോഗ്രാം ആയിരിക്കും. ഒരു ക്യാബിന്‍ ബാഗും ഒരു ചെറിയ ഹാന്‍ഡ് ബാഗും മാത്രമായിരിക്കും അനുവദിക്കുക. ഇതില്‍ ക്യാബിന്‍ ബാഗിന്റെ വലിപ്പം 55 സെ. മീ നീളം 40 സെ. മീ വീതി, 20 സെ. മീ വീതി എന്നതില്‍ കൂടരുത്.

ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ പരമാവധി വലിപ്പം 40 സെ. മീ, 30 സെ. മീ, 15 സെ. മീ എന്നതായിരിക്കും. മാത്രമല്ല, ഈ ഹാന്‍ഡ്ബാഗ് അല്ലെങ്കില്‍ ബാക്ക്പാക്ക് അല്ലെങ്കില്‍ ലാപ്‌ടോപ് ബാഗ് യാത്രക്കാരന്റെ മുന്‍പിലുള്ള സീറ്റിന്റെ അടിയില്‍ ഒതുക്കുവയ്ക്കുകയും വേണം.

കൈവശം കൊണ്ടു പോകുന്ന ലഗേജ് പരിശോധനക്കായി ആധുനിക സി3 സ്കാനിംഗ് ഉപകരണങ്ങൾ വിമാനത്താവളങ്ങളിൽ സ്ഥാപിച്ചതോടെ നേരത്തേയുണ്ടായിരുന്ന ഈ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ അവ തിരിച്ചു കൊണ്ടു വരികയാണ്. എല്ലാ യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങളിലും ആധുനിക സ്കാനറുകളുള്ള വിമാനത്താവളങ്ങളിലും സമാനമായ രീതിയിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കും.
Sources:azchavattomonline.com

http://theendtimeradio.com

Travel

രാത്രിയിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് ഇനി മുതൽ ഭയം വേണ്ട പോലീസ് ഹെൽപ്പ് ലൈൻ കൂടെയുണ്ട്

Published

on

വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.
നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക.
അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ *ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ*.. നൽകുക. അങ്ങനെ പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട

Published

on

ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം.ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

ഇന്ത്യയ്‌ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്‌ക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും.

2023ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലുണ്ട്. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യക്കാരാണ്. പുതിയ വിസ രഹിത നയം കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ശ്രീലങ്ക നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. 2023 ഒക്ടോബറില്‍, ഇന്ത്യയില്‍ നിന്നും മറ്റ് ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ ഫീസ് രാജ്യം ഒഴിവാക്കിയിരുന്നു. ഈ നയം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തു.

സൗദി, യുകെ, ചൈന, യുഎസ്, ഇന്ത്യ, ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം, സ്പെയിൻ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, യുഎഇ, നേപ്പാൾ, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രായേൽ, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വിസ വേണ്ട; ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം

Published

on

വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂർവതയൊന്നുമല്ല. ഒരുകാലത്ത് പണക്കാർക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകൾ ഇന്ന് കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകായണ്. വിദേശത്തേക്കുള്ള വിനോദയാത്രകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നാം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ വിസയുണ്ടായിരിക്കുക എന്നതാണ്. എന്നാൽ ഇന്ത്യക്കാർക്ക് വിസയില്ലാതെയും വിസ ഓൺ അറൈവലായും (മുൻകൂർ വിസ എടുക്കാതെ) യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള വലിയ മെച്ചങ്ങളിലൊന്ന് വിസയ്ക്കായി ചെലവഴിക്കുന്ന പണവും സമയവും ലാഭിക്കാമെന്നതാണ്.

ചെലവ് കുറഞ്ഞ വിദേശയാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ നമ്മുടെ അയൽരാജ്യങ്ങളാണ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില ഏഷ്യൻ രാജ്യങ്ങൾ പരിചയപ്പെടാം.

നേപ്പാൾ

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹരമായ രാജ്യത്താണ് എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്നത്. പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, ബുദ്ധൻ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷണൽ പാർക്ക്, കാഠ്മണ്ഡു താഴ്വര, ചിത്വാൻ ദേശീയ ഉദ്യാനം തുടങ്ങി നിരവധി കാഴ്ചകളാണ് നേപ്പാളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാൾ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ബാക്ക്പാക്കിങ് ടൂറിസ്റ്റുകളുടെ സ്വപ്ന ഡെസ്റ്റിനേഷനാണ് നേപ്പാൾ. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ എളുപ്പത്തിൽ നേപ്പാളിൽ പോയി വരാം. വാലിഡായ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് ഇന്ത്യക്കാർക്ക് നേപ്പാളിൽ പ്രവേശിക്കാൻ ആവശ്യമായിട്ടുള്ളത്.

ഭൂട്ടാൻ

ഹിമാലയൻചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്കാരിക പൈതൃകത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും ഭൂട്ടാൻ സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വർണശബളിതമായ കൊടിതോരണങ്ങളാൽ അലംകൃതമായ വഴികൾ. ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിർമ്മാണ സൗന്ദര്യവും മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. 90 ശതമാനം ജനങ്ങൾക്കും ഹിന്ദി ഭാഷ അറിയാം. എൻഗുൾട്രം എന്നാണ് ഭൂട്ടാന്റെ കറൻസിയുടെ പേര്. ഇന്ത്യൻ രൂപയുടെ അതേ മൂല്യം. ഇന്ത്യൻ രൂപ നൽകിയാലും കടക്കാർ സ്വീകരിക്കും, അതല്ലെങ്കിൽ ഇന്ത്യൻ രൂപ കൊടുത്താൽ കറൻസി മാറ്റിക്കിട്ടും. വിസയ്ക്ക് പകരം വിമാനത്താവളങ്ങളിൽ നിന്നും അതിർത്തിയിൽ നിന്നും ഇന്ത്യക്കാർക്ക് പെർമിറ്റ് എടുക്കാം. പെർമിറ്റിന് അപേക്ഷിക്കാൻ വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസൻസും പാൻ കാർഡും അംഗീകരിക്കില്ല.

തായ്ലൻഡ്

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന നാടുകളിലൊന്നാണ് തായ്ലൻഡ്. ബീച്ചുകളും നൈറ്റ്ലൈഫും പാർട്ടിയും പ്രകൃതി ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം സമ്മേളിക്കുന്ന തായ്ലൻഡിൽ ഇന്ത്യയിൽ നിന്ന് വളരെ കുറഞ്ഞ ചിലവിൽ പോയി വരാം. പട്ടായയും ഫുക്കറ്റും അവിടുത്തെ ബീച്ച് ലൈഫും പാർട്ടികളുമെല്ലാം സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്. ടൂറിസം പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഈ രാജ്യം പല രാജ്യങ്ങൾക്കും വിസ ഇളവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ സഞ്ചാരികൾക്ക് വിസ ഓൺഅറൈവലായിട്ടായിരുന്നു തായ്ലൻഡിൽ പ്രവേശനം നൽകിയിരുന്നത്. എന്നാലിപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വിസ രഹിത പ്രവേശനവും അനുവദിക്കുന്നുണ്ട്. ഇന്ത്യക്കാരായ സഞ്ചാരികൾ നിർണായകമായതിനാൽ തായ്ലൻഡ് വിസ രഹിത പ്രവേശനം നീട്ടുമെന്നും വാർത്തകളുണ്ടായിരുന്നു. പാസ്പോർട്ട് നിർബന്ധമാണ്.

മാലദ്വീപ്

ഇന്ത്യ-മാലദ്വീപ് ബന്ധം ഇപ്പോഴത്ര സുഖകരമല്ലെങ്കിലും ഇന്ത്യൻ സഞ്ചാരികളുടെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മാലദ്വീപ്. പഞ്ചസാര മണലുകൾ തെളിയുന്ന ബീച്ചുകൾ. തെളിഞ്ഞ വെള്ളം. വാട്ടർ സ്പോർട്സിനുള്ള സൗകര്യങ്ങൾ, ആഡംബരങ്ങൾ നിറഞ്ഞ ബീച്ച് റിസോർട്ടുകൾ തുടങ്ങിയവയൊക്കെയാണ് മാലദ്വീപിന്റെ ആകർഷണങ്ങൾ. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാലദ്വീപിലേക്ക് പോകുന്ന എല്ലാ ഇന്ത്യക്കാർക്കും 30 ദിവസത്തെ കാലാവധിയുള്ള ഓൺ അറൈവൽ വിസയ്ക്ക് അർഹതയുണ്ട്. ആവശ്യമെങ്കിൽ ഇത് 60 ദിവസത്തേക്ക് ദീർഘിപ്പിച്ച് കിട്ടും.

ലാവോസ്

ഒരുപാട് പ്രത്യേകതകളുള്ള രാജ്യമാണ് ലാവോസ്. ദശലക്ഷം ആനകളുടെ നാട് എന്നു വിളിക്കപ്പെടുന്ന ലാവോസിന് ലോകത്തിലെ ഏറ്റവും കൂടുതൽ ബോംബുകൾ പതിച്ച രാജ്യമെന്ന വേദനയുമുണ്ട്. കടൽതീരമില്ലാത്ത, നാലുപാടും കരയാൽ ചുറ്റപ്പെട്ട മനോഹരമായ രാജ്യമാണിത്. ബീച്ചുകളില്ലെങ്കിലും കാടും പുഴയും കൃഷിസ്ഥലങ്ങളും നഗരങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു യാത്രയ്ക്ക് ചേർന്ന നാട്. ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഓൺ അറൈവൽ വിസയിൽ 30 ദിവസം വരെ ലാവോസിൽ കഴിയാം. യാത്രയ്ക്ക് ആറുമാസമെങ്കിലും കാലവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ്.

കംബോഡിയ

ഇന്ത്യക്കാർക്ക് മുൻകൂർവിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന മറ്റൊരു മനോഹരമായ രാജ്യമാണ് കംബോഡിയ. ആധുനികതയുടെ സ്പർശം വളരെ കുറവുള്ള പ്രകൃതിയുടെ നാടൻ കാഴ്ചകളാണ് ഈ രാജ്യം സമ്മാനിക്കുന്നത്. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഓൺ അറൈവൽ വിസയിൽ 30 ദിവസം വരെ താമസിക്കാം. യാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news4 hours ago

6 women detained, imprisoned amid Nicaragua’s crackdown on Christians

In Nicaragua, a systematic crackdown on Christians has led to the detention and imprisonment of six women over the past...

National4 hours ago

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

  തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം...

National4 hours ago

ഐപിസി ബാംഗ്ലൂർ സെൻ്റർ വൺ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ

ഐപിസി ബാംഗ്ലൂർ സെൻ്റർ വണ്ണിന്റെ 8-ാം മത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ ബാഗ്ലൂർ അഗര ഹോരോമാവ് ഐപിസി കർണാടക ഹെഡ് ക്വാർട്ടിൽ...

National5 hours ago

Rev P I Abraham കാനം അച്ഛൻ അന്തരിച്ചു

പി ഐ എബ്രഹാം യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെടുന്നു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ...

Travel5 hours ago

ലഗേജിലെ ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവ് കുറയും; പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍

ബ്രസൽസ്: പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.ഇതനുസരിച്ച്‌, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍...

National1 day ago

വ്യാജ മതപരിവർത്തന കേസിൽ യുപി പോലീസിനെതിരെ ബറേലി കോടതിയുടെ രൂക്ഷ വിമർശനം

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്ത രണ്ടുപേരെ ബറേലി കോടതി വെറുതെവിട്ടു. അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു കോടതി രണ്ട് പുരുഷന്മാർക്കെതിരെ...

Trending