Connect with us

National

റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്

Published

on

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് നിർദേശം. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.

മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിന് അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിഗും ഇ പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയത്.
Sources:Metro Journal

http://theendtimeradio.com

National

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.1 മുതൽ

Published

on

ബെഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 1 മുതൽ 3 വരെ ഹൊറമാവ് അഗര സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ‘വിശ്വസ്ത ഗൃഹവിചാരകന്മാർ’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), പോൾ റ്റി തോമസ് (ഉദയപൂർ), നൂറുദ്ദീൻമുള്ള (ബെളഗാവി), ജോസ് മാത്യു, ഡോ. വർഗീസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
ഐപിസി കർണാടക സ്റ്റേറ്റിലുള്ള മുഴുവൻ ശുശ്രൂഷകന്മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ആൽപ്പാറ റ്റി.പി.എം ആരാധനാലയത്തിനു നേരെ ആക്രമണം

Published

on

തൃശൂർ: ദി പെന്തെക്കൊസ്‌ത് മിഷൻ ആൽപ്പാറ സഭാഹാളിന് നേരെ യുവാവിന്റെ ആക്രമണം. സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു സംഭവം. കാറിലെത്തിയ യുവാവ് ഫെയ്ത്ത് ഹോമിൽ ഉണ്ടായിരുന്ന ഒരു വിശ്വാസി സഹോദരിയെ ആക്രമിക്കാൻ ശ്രമിക്കുകയും അവിടെ ഉണ്ടായിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് സഭാഹാളിൻ്റെ ഷട്ടറിലേക്കും കൺവെൻഷന് ഉപയോഗിക്കുന്ന പൊതു പാചകശാലയുടെ കതകിലേക്കും മുൻവാതിലിലേക്കും കാർ ഇടിച്ചുകയറ്റി.
യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്നുള്ള യുവാവിൻ്റെ ആക്രമണം സുവിശേഷ വേലക്കാരായ സഹോദരിമാരെയും വിശ്വാസികളെയും കുറച്ച് സമയം ഭീതിയിലാക്കി. വിവരം അറിഞ്ഞ് എത്തിയ വിശ്വാസികൾക്ക് നേരെയും യുവാവ് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. വിശ്വാസികളും സമീപവാസികളും വിവരമറിയിച്ചതിനെത്തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി.
സ്ഥലത്തെത്തിയ പോലീസിനോടും തട്ടിക്കയറിയ യുവാവിനെ പിന്നീട് കൂടുതൽ പോലീസ് എത്തി ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ദീർഘകാലമായി ചികിത്സയിലാണെന്നാണ് പോലീസ് പറയുന്നത്.
യുവാവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഭാഹാളിന്റെ ഷട്ടറുകൾക്കും പാചകശാലയുടെ വാതിലിനും കേടുപാടുകളൾ സംഭവിച്ചിട്ടുണ്ട്.
സമാധാനപരമായി സുവിശേഷ പ്രവർത്തനം നടത്തി വരുന്ന ആൽപ്പാ റ്റി.പി.എം ആരാധനാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ സഭാ വിശ്വാസികൾക്ക് ചെറിയ തോതിൽ എതിർപ്പ് ഉണ്ടെങ്കിലും, അപ്പൊസ്തലിക ഉപദേശത്തിൽ പ്രവർത്തിക്കുന്ന സഭാനേതൃത്വം കേസിനൊന്നും പോകുവാൻ തയ്യാറല്ല. പകരം ആക്രമണം നടത്തിയ യുവാവിനു വേണ്ടിയും ആൽപ്പാറ സഭയുടെ സുഖമമായ പ്രവർത്തനത്തിന് വേണ്ടിയും ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഐ.പി സി കൊല്ലം സൗത്ത് സെൻ്റർ സുവിശേഷ മഹായോഗവും സംഗീത വിരുന്നുo 19 മുതൽ 21 വരെ

Published

on

ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ കൊല്ലം സൗത്ത് സെൻ്റെർ ഒരുക്കുന്ന “സുവിശേഷ മഹായോഗവും സംഗീത വിരുന്നും ” ,2024 സെപ്റ്റംമ്പർ മാസം 19 മുതൽ 21 വരെ കൊല്ലം ജവഹർ ബാലഭവനിൽവച്ച് നടത്തപ്പെടുന്നു.
IPC കൊല്ലം സൗത്ത് സെൻ്റർ സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ ജോൺ റിച്ചാർഡിസ് ഉദ്ഘാടനം ചെയ്യപ്പെടുന്ന യോഗങ്ങളിൽ ക്രിസ്തുവിൽ പ്രസിദ്‌ധരായ , പാസ്റ്റർ സണ്ണി കുര്യൻ (വാളകം), പാസ്റ്റർ വർഗ്ഗീസ് എബ്രഹാം(റാന്നി)
പാസ്റ്റർ ഫിലിപ്പ് പി തോമസ് ( IPC ജനറൽ വൈസ് പ്രസിഡന്റ്) എന്നിവർ ദൈവവചനം സംസാരിക്കുകയും
ഗിലയാദ് മ്യൂസിക് (പുനലൂർ) ഗാന ശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
22-ാo തിയതി ഞായറാഴ്ച്ച സംയുക്ത ആരാധനയും കർത്തൃമേശയും കൊല്ലം ജവഹർ ബാലഭവനിൽ നടത്തപ്പെടുകയും ചെയ്യുന്നു.
ഈ യോഗങ്ങളിലേക്ക് എവരെയും കർത്താവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business5 hours ago

ഇ– സിമ്മിലേക്ക്‌ മാറാൻ 
വിളിവരും , ജാഗ്രതവേണം ; ബാങ്ക്‌ അക്കൗണ്ട്‌ തട്ടിപ്പിന്‌ പുതിയ മാർഗം

തിരുവനന്തപുരം:മൊബൈൽ സിം, ഇ-–- സിം സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിനെന്നുപറഞ്ഞ്‌ കസ്റ്റമർ കെയർ സെന്ററുകളുടെപേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന്‌ പൊലീസ്‌. ഇതിലൂടെ ബാങ്ക്‌ അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന്‌ സാമ്പത്തിക...

National5 hours ago

റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ്...

world news5 hours ago

പാക്കിസ്ഥാനിൽ നിന്ന് ആശ്വാസവാർത്ത; നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ ഉത്തരവുമായി കോടതി

തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു. പതിമൂന്നും പതിനെട്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ്...

National6 hours ago

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.1 മുതൽ

ബെഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 1 മുതൽ 3 വരെ ഹൊറമാവ് അഗര സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ...

us news6 hours ago

Pastor Terrorized, Arrested For ‘Reading the Bible Aloud’ Scores ‘Complete Victory’

A Washington pastor scored a major victory last week after being arrested at least twice for preaching the Gospel in...

National1 day ago

ആൽപ്പാറ റ്റി.പി.എം ആരാധനാലയത്തിനു നേരെ ആക്രമണം

തൃശൂർ: ദി പെന്തെക്കൊസ്‌ത് മിഷൻ ആൽപ്പാറ സഭാഹാളിന് നേരെ യുവാവിന്റെ ആക്രമണം. സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു സംഭവം. കാറിലെത്തിയ യുവാവ് ഫെയ്ത്ത് ഹോമിൽ ഉണ്ടായിരുന്ന...

Trending