Connect with us

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

മണിക്കൂറിൽ 30,381 കിമീ വേഗത, നീലത്തിമംഗലത്തോളം വലുപ്പം; ഛിന്നഗ്രഹത്തിന്‍റെ ലക്ഷ്യം ഭൂമി, മുന്നറിയിപ്പുമായി നാസ

Published

on

മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന, നീലത്തിമിംഗലത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസയുടെ മുന്നറിയിപ്പ്. ഛിന്നഗ്രഹം 2024 OR1 (Asteroid 2024 OR1) എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 110 അടി വ്യാസമുള്ള മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കൂറ്റൻ ബഹിരാകാശ പാറ, നിലവിൽ ഭൂമിയോട് അടുപ്പിക്കുന്ന പാതയിലാണെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. അപ്പോളോ ഗ്രൂപ്പിന്‍റെ ഭാഗമാണ് ഈ ഛിന്നഗ്രഹം. ഭൂമിയുടെ ഭ്രമണപഥത്തെ വിഭജിക്കുന്ന ഭ്രമണപഥങ്ങളുള്ള ഛിന്നഗ്രഹങ്ങളുടെ ഒരു വിഭാഗത്തില്‍പ്പെടുന്നു.

കാലിഫോർണിയയിലെ പസഡെനയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) നാസയുടെ സെന്‍റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. ഭൂമിക്ക് അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള നിരന്തര നിരീക്ഷണത്തിന്‍റെയും ട്രാക്കിംഗിന്‍റെയും ഭാഗമായാണ് നാസയുടെ പുതിയ കണ്ടെത്തൽ. 2024 OR1- ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത് 2024 ഓഗസ്റ്റ് 6-ന് വൈകീട്ട് ഏകദേശം 6:41 മണിക്കാണെന്നും നാസ അവകാശപ്പെടുന്നു. അതേസമയം ഈ ഛിന്നഗ്രഹം ഭൂമിക്ക് അപകടം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നം ഭുമിയില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ ഇത് കടന്ന് പോകുമെന്നും നാസ ചൂണ്ടിക്കാണിക്കുന്നു.

2024 OR1 പോലുള്ള ഛിന്നഗ്രഹങ്ങൾ ആദ്യകാല സൗരയൂഥത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്, പാറയും ലോഹവും മറ്റ് വസ്തുക്കളും ചേർന്നതാണിവ. അവ വലിപ്പത്തിലും ആകൃതിയിലും മറ്റ് ഛിന്നഗ്രഹങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു, ചിലത് ഉരുളൻ കല്ലുകൾ പോലെ ചെറുതും മറ്റുള്ളവ പർവതങ്ങൾ പോലെ വലുതുമാണ്. ഈ ആകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനം നമ്മുടെ സൗരയൂഥത്തിന്‍റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസ് (PDCO) ഭൂമിയോട് അടുത്ത് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്തുന്നതിനും ട്രാക്കുചെയ്യുന്നതിനും സ്വഭാവരൂപീകരണത്തിനുമുള്ള ദൌത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ ഓഗസ്റ്റ് 1 ന്, 2024 OE, 2024 OO എന്നീ ഛിന്നഗ്രഹങ്ങളും 2024 ഓഗസ്റ്റ് 4 ന്, ഏകദേശം 410 അടി വലിപ്പമുള്ള 2024 OC എന്ന് പേരുള്ള ഒരു വലിയ ഛിന്നഗ്രഹവും ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോയെന്നും നാസ അവകാശപ്പെട്ടു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech5 hours ago

സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ് വരുന്നു

ന്യൂയോര്‍ക്ക്: അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. ഇപ്പോഴിതാ വാട്‌സ്ആപ്പിൽ പുതുതായി എത്താൻ പോകുന്ന...

world news5 hours ago

Church leader jailed for printing Bibles released on bail; Christian founder of special-needs school arrested

Authorities in China released on bail a church leader jailed since August 2023 for printing Bibles, while the Christian co-founder...

National6 hours ago

Christians Driven from Hindu Village Find Strength in Church

Southeast Asia — “We never imagined someone we didn’t know would want to help our family.” Those are the words...

National6 hours ago

പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചെങ്ങന്നൂർ : വേദാധ്യാപകനും, എഴുത്തുകാരനും, വചന പ്രഭാഷകനുമായ പെണ്ണുക്കര ചുട്ടിമലതടത്തിൽ കർത്തൃദാസൻ പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കേരളത്തിലെ...

National6 hours ago

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഒഴിവാക്കണമെന്ന് പോലീസ് നോട്ടീസ്

വയനാട്:പള്ളികളില്‍ ബാങ്ക് വിളിക്കാനും, അമ്പലങ്ങളിലും, ചര്‍ച്ചുകളിലും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കോളാമ്പി മൈക്കിനെതിരെയാണ് പോലീസ് നടപടി.വയനാട്ടിലെ വിവിധ ആരാധനാലയങ്ങളുടെ കമ്മറ്റി ഭാരവാഹികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അതത് സ്റ്റേഷനിലെ...

Travel6 hours ago

ഇന്ത്യക്കാർക്ക് ഇനി പാസ്പോർട്ട് വേണ്ട; ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ളവരുടെ രാജ്യത്ത് പോകാം

നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ടി​ല്ലാ​തെ...

Trending