world news
നൈജീരിയയിലെ ഒടുക്പോ രൂപതയില്‍ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി
ഒടുക്പോ: നൈജീരിയയിലെ ഒടുക്പോ രൂപതയിലെ മെത്രാസന മന്ദിരത്തില്‍ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി. ജൂലൈ 29-ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെൽവിൻ ഒച്ചായ് എന്ന സെമിനാരി വിദ്യാർത്ഥിയാണ് തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതനായി വീട്ടിലെത്തിയതെന്ന് രൂപതയുടെ ചാൻസലറായ ഫാ. ജോസഫ് അബോയി ആഫ്രിക്കയിലെ ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ ആഫ്രിക്കന്‍ വിഭാഗത്തിന് പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
ഓഗസ്റ്റ് 16-നാണ് വൈദിക വിദ്യാര്‍ത്ഥിയുടെ മോചന വിവരം നൈജീരിയന്‍ രൂപത സ്ഥിരീകരിച്ചത്. കെൽവിൻ ഒച്ചായ് തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഗ്വെർ ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അലിയാഡെയിൽ എത്തിച്ചേരുകയും, അവിടെ നിന്നു സുരക്ഷിതമായി വീട്ടിലെത്തിക്കുകയുമായിരിന്നുവെന്ന് ഫാ. ജോസഫ് അബോയി വ്യക്തമാക്കി. രക്ഷപ്പെട്ടെത്തിയ സെമിനാരി വിദ്യാർത്ഥിയെ സംരക്ഷിക്കുകയും രാത്രി താമസിപ്പിക്കുകയും പരിചരിക്കുകയും ചെയ്ത ‘സെന്റ് പീറ്റർ ആൻഡ് പോൾ’ വികാരിയോടും ഇടവകാംഗങ്ങളോടും രൂപത നന്ദി അറിയിച്ചു.
വൈദിക വിദ്യാര്‍ത്ഥിയുടെ സുരക്ഷിതമായ തിരിച്ചുവരവിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനൊപ്പം, നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ സംഘങ്ങളുടെ പിടിയിലായിരിക്കുന്ന നിരവധി ആളുകൾക്ക് വേണ്ടി തുടർന്നും പ്രാർത്ഥിക്കണമെന്ന് ചാൻസലർ അഭ്യർത്ഥിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ മേഖലയിലെ ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കൊലപാതകങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും ഉള്‍പ്പെടെയുള്ള ആക്രമണങ്ങളും സായുധ സംഘങ്ങളുടെ ഭീഷണിയും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ.
കടപ്പാട് :പ്രവാചക ശബ്ദം
A seminarian who was abducted from the bishop’s residence in Nigeria’s Diocese of Otukpo on July 29 has escaped from his captors and returned home unharmed.
In a statement shared with ACI Africa, the sister service of EWTN News in Africa, on Aug. 16, the chancellor of the diocese, Father Joseph Aboyi Itodo, said Kelvin Ochai “managed to escape from his abductors and made his way to Aliade in Gwer East Local Government Area, where he was found and later safely taken home.”
According to the chancellor, Bishop Michael Ekwoyi Apochi, who leads the diocese, expressed gratitude to the people of God “for their show of solidarity and earnest prayers which led to the speedy and safe return of our brother.”
Apochi also thanked the priest and parishioners of Sts. Peter and Paul Aliade Parish, who received Ochai as a seminarian following his escape and provided him with accommodation for the night.
Itodo also expressed the diocese’s appreciation to the Nigeria police for attending to the seminarian after he escaped.
While giving thanks for Ochai’s safe return, the chancellor appealed for continued prayers for the many people being held by criminal groups in different parts of Nigeria, asking God to bring them safely out of captivity.
He also called for prayers for an end to insecurity and the restoration of peace and stability in the West African nation.
“May the good Lord reward you all beyond measure,” Itodo said, appealing for continued prayers that God would protect the people from violence and “restore sanity to our country Nigeria.”
The West African nation has continued to experience attacks by armed groups involved in killings and kidnappings for ransom.
The Boko Haram insurgency has posed a major security challenge in the country since 2009. The group reportedly seeks to turn Africa’s most populous nation into an Islamic state.
Insecurity in other parts of Nigeria has also been linked to attacks involving predominantly Muslim Fulani herders, sometimes referred to as the Fulani militia.
http://theendtimeradio.com
world news
നൈജീരിയയിൽ ഈ വർഷം 4216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യുഎസ് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്
അബൂജ: നൈജീരിയയിൽ ക്രൈസ്തവ ജനവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും അതിരൂക്ഷമായി തുടരുന്നതായി സ്ഥിരീകരിച്ച് റിപ്പോർട്ട്. ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ മാത്രം രാജ്യത്ത് 4216 ക്രൈസ്തവർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ്’ (ETP) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ക്രൈസിസ് ഇൻ ദ മിഡിൽ ബെൽറ്റ്: റിലിജിയസ് പെർസിക്യൂഷൻ & സെക്യൂരിറ്റി ഫെയിലിയർ ഇൻ നൈജീരിയ’ എന്ന പേരിൽ പുറത്തിറക്കിയ 16 പേജുള്ള റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
പ്രതിദിനം ശരാശരി 17 പേർ വീതം അല്ലെങ്കിൽ ഒന്നര മണിക്കൂറിൽ ഒരാൾ എന്ന തോതിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നുവെന്നും സംഘടനയുടെ കണക്കുകളില്‍ പറയുന്നു. ദൃക്‌സാക്ഷി വിവരണങ്ങൾ, അതിജീവിച്ചവരുടെ മൊഴികൾ, മെഡിക്കൽ- മൃതസംസ്കാര രേഖകൾ, ക്രൈസ്തവ ആരാധനാലയങ്ങളുടെ രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലഭ്യമായ വസ്തുതകൾ പ്രകാരം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കുകൾ മാത്രമാണിതെന്നും സംഘടന വ്യക്തമാക്കുന്നു.
അക്രമങ്ങളെ തുടർന്ന് മധ്യ നൈജീരിയയില്‍ അറുനൂറിലധികം ക്രൈസ്തവ സമൂഹങ്ങള്‍ ഛിന്നഭിന്നമായി. അഞ്ച് ദശലക്ഷത്തിലധികം ക്രൈസ്തവർ ഭവനരഹിതരായി പലായനം ചെയ്യാൻ നിർബന്ധിതരായി. ഗ്രാമങ്ങൾ ആക്രമിക്കുക, തീവെപ്പ്, തട്ടിക്കൊണ്ടുപോകൽ, തുടർച്ചയായ കുടിയൊഴിപ്പിക്കൽ തുടങ്ങിയവയാണ് ക്രൈസ്തവര്‍ക്ക് നേരെ സായുധ സംഘം നടത്തുന്ന പ്രധാന അക്രമ രീതികൾ. സെപ്റ്റംബറിലെ ഒരു ആഴ്ചയിൽ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 35 പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നൈജീരിയയിലെ ഈ അക്രമങ്ങളെ പലപ്പോഴും കർഷകരും ഇടയന്മാരും തമ്മിലുള്ള സാധാരണ തർക്കങ്ങളായോ പ്രാദേശിക സംഘർഷങ്ങളായോ ലഘൂകരിച്ച് ചിത്രീകരിക്കാറുണ്ടെന്നും എന്നാൽ ഇത് യാഥാർത്ഥ്യത്തെ മറച്ചുവെക്കലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങൾ നശിപ്പിക്കുന്നതും ദേവാലയങ്ങള്‍ ചുട്ടെരിക്കുന്നതും ഭൂമി പിടിച്ചെടുക്കുന്നതുമെല്ലാം സംഘടിത തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന മതപരമായ അക്രമങ്ങളുടെ ഭാഗമാണ്. സംഘടിത ഫുലാനി ശൃംഖലകൾക്ക് പുറമെ ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP), അൻസാരു, ലകുറാവ തുടങ്ങിയ ഭീകര സംഘടനകളും ഈ അക്രമങ്ങൾക്ക് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
A new report from Equipping The Persecuted looks at the crisis factors behind the ongoing killings of Christians in Nigeria.
Between January 1 and September 8 of this year, the group verified that at least 4,216 Christians were killed. That comes to nearly 17 people per day, or one every 86 minutes.
Greg Kelley with Unknown Nations says that Fulani militants have become the leading source of violence.
“It’s the largest unreached nomadic people group in the world,” says Kelley. “They are the ones [who] have tremendous influence as a people across Nigeria and these other parts of Africa.”
How should the Body of Christ respond? Kelley says to support local missionaries ready to reach northern Nigeria.
“Nigeria has more Christians in it than any country in the entire continent of Africa. Over 100 million Christians,” he says.
“If you went right in the middle of Nigeria and [divided] it, you would find all of the Christians, for the most part, are in the south. Whereas in the north, where all of these horrific stories of persecution and attacks and kidnappings are taking place in the north, which is almost exclusively Muslim, to the tune of 100 million.”
Kelley recently returned from a trip to visit partners in northern Nigeria. He says there are dozens and dozens of Nigerian believers ready to go to the north with the hope of Christ.
“They just need a motorcycle. They need resources so they can do training. They need our solar-powered audio Bible that we distribute in dozens of Nigerian languages,” says Kelley. “They need resources, but they are willing to go.”
Unknown Nations has been involved in northern Nigeria’s challenges for 25 years. Join them in praying over Muslim people groups like the Fulani, Hausa, and Kanuri.
“I would challenge people to change their vocabulary when they pray,” says Kelley. He says to name specific people groups in our prayers rather than pray for Nigeria in general terms.
Prayer is the first way to partner with Unknown Nations’ network in the spiritual battle. Financial support will also help to press this mission forward.
“Coming alongside the local indigenous work that God is doing among Nigerians is really the answer to this horrible issue,” says Kelley. “We need to be strategic in our prayers and in our mobilization of resources.”
http://theendtimeradio.com
world news
പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം
ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ റീജിയനിൽ നിന്നുള്ള സഭ ശുശ്രുഷകന്മാരും സഭയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
പുതിയ പി.വൈ.പി.എ ഭാരവാഹികൾ:
പ്രസിഡന്റ്: സുവി.റൂഫസ് ജേക്കബ്. വൈസ് പ്രസിഡന്റ്: പാസ്റ്റർ ജിനു ജോർജ്. സെക്രട്ടറി: ബ്രദർ ബൈജു കുട്ടപ്പൻ. ജോയിന്റ് സെക്രട്ടറി: ബ്രദർ റെയ്‌മോൻ ജോസഫ്. ട്രഷറർ: ബ്രദർ പ്രിസ്റ്റി ജോൺ. ജോയിന്റ് ട്രഷറർ: ബ്രദർ സഞ്ജു ചെറിയാൻ. പബ്ലിസിറ്റി കൺവീനർ: ബ്രദർ വിൻസി മാമ്മൻ. റീജിയൻ കൗൺസിൽ പ്രതിനിധി: ബ്രദർ ഫിന്നി പി ജോൺ. ഓഡിറ്റർ: ബ്രദർ ടിജോ കുര്യൻ
നവീന ആശയങ്ങൾ ഉൾപ്പെടുത്തി കൂടുതൽ യുവതീ യുവാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനായി പി.വൈ.പി.എ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് നിയുക്ത ഭാരവാഹികൾ സംയുക്തമായി പ്രസ്താവിച്ചു.
സംഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി എല്ലാ സഭാംഗങ്ങളുടെയും യുവജനങ്ങളുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഐ.പി.സി യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. എം സാമൂവേൽ, സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ജോയിന്റ് സെക്രട്ടറി റവ. ഡോ. സൈമൺ ചാക്കോ എന്നിവർ പുതിയ ഭരണ സമ്മതിക്ക് ആശംസകൾ അറിയിച്ചു.
http://theendtimeradio.com
world news
കാനഡ വിസ അപേക്ഷകർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ വലിയ മാറ്റം: ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!
കാനഡ സന്ദർശിക്കാനും ഉപരിപഠനത്തിനും ജോലി ചെയ്യുന്നതിനുമായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇമിഗ്രേഷൻ വകുപ്പ്. വിസിറ്റർ വിസ, സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ്, പെർമനന്റ് റെസിഡൻസി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ വിസ നടപടികൾ വേഗത്തിലാക്കാൻ ബയോമെട്രിക് നിയമങ്ങൾ വ്യക്തമായി പാലിക്കേണ്ടതുണ്ട്.
അപേക്ഷകരുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യത ഉറപ്പാക്കാനുമാണ് കാനഡ ബയോമെട്രിക്സ് സംവിധാനം നിർബന്ധമാക്കിയിട്ടുള്ളത്.കാനഡ വിസ അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ബയോമെട്രിക് ഇൻസ്ട്രക്ഷൻ ലെറ്റർ ഉപയോഗിച്ച് മാത്രമേ വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങളിൽ വിരലടയാളവും ഫോട്ടോയും നൽകാൻ സാധിക്കൂ. നിർദ്ദിഷ്ട തീയതിക്കുള്ളിൽ തന്നെ അപ്പോയിന്റ്മെന്റ് എടുത്ത് നടപടികൾ പൂർത്തിയാക്കാൻ അപേക്ഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.
ബയോമെട്രിക് വിവരങ്ങൾ വൈകുന്നത് വിസ നടപടികൾ നീളാൻ ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഒരിക്കൽ സമർപ്പിക്കുന്ന ബയോമെട്രിക് വിവരങ്ങൾക്ക് പത്ത് വർഷത്തെ സാധുതയുണ്ടായിരിക്കും. അതിനാൽ മുൻപ് കാനഡ വിസയ്ക്കായി വിരലടയാളം നൽകിയവർ വീണ്ടും താത്കാലിക വിസകൾക്ക് അപേക്ഷിക്കുമ്പോൾ വീണ്ടും ബയോമെട്രിക്സ് നൽകേണ്ടതില്ല. എന്നാൽ പെർമനന്റ് റെസിഡൻസി അഥവാ പിആർ വിസയ്ക്ക് അപേക്ഷിക്കുന്നവർ പഴയ ബയോമെട്രിക്സ് ഉണ്ടെങ്കിലും പുതിയതായി വീണ്ടും വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
പതിനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കും എഴുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും താത്കാലിക വിസ അപേക്ഷകളിൽ ബയോമെട്രിക്സ് നൽകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിഎഫ്എസ് കേന്ദ്രങ്ങൾ വഴി അപേക്ഷകർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. അപേക്ഷാ ഫീസിനൊപ്പം ബയോമെട്രിക് ഫീസും മുൻകൂട്ടി അടയ്ക്കേണ്ടതുണ്ട്.വിസ പ്രോസസിംഗ് വേഗത്തിലാക്കാൻ അപേക്ഷകർ ബയോമെട്രിക്സ് ലെറ്റർ ലഭിച്ച ഉടൻ തന്നെ സെന്ററുകളിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. തെറ്റായ വിവരങ്ങളോ അപൂർണ്ണമായ ഫയലുകളോ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
കാനഡയിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഈ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇമിഗ്രേഷൻ പ്രക്രിയകൾ കൂടുതൽ സുതാര്യമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചുള്ള വിസ തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സുരക്ഷാ പരിശോധനകൾ ഏറെ സഹായിക്കുന്നുണ്ട്. പുതിയ നിർദ്ദേശങ്ങൾ പാലിക്കുന്നത് വഴി വിസ നടപടികൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കാൻ അപേക്ഷകർക്ക് സാധിക്കും.
Sources:vachakam
Canada requires most foreign nationals applying for temporary or permanent residence to provide fingerprints and a photograph as part of the immigration application process. The biometric information is used to confirm an applicant’s identity and help assess their application, according to Immigration, Refugees and Citizenship Canada (IRCC).
The rules apply to several categories of applicants, including those seeking temporary residence, permanent residence and refugee or asylum status. People applying to extend their stay in Canada may also need to provide biometrics unless they are from a visa-exempt country.
For Indian applicants seeking Canadian visas or permits, understanding when biometrics are required can help avoid delays or confusion during the application process.
Who needs to give biometrics for Canada visa?
Applicants for temporary residence generally need to provide fingerprints and a photograph unless they qualify for an exemption. This includes people applying for visitor visas, study permits and work permits.
Permanent residence applicants also generally need to provide biometrics.
IRCC lists several exemptions. Canadian citizens, citizenship applicants and existing permanent residents do not need to provide biometrics. Children under 14 and applicants over 79 are also exempt, although there is no upper-age exemption for asylum claimants.
People visiting Canada who only need an electronic travel authorization, or eTA, are exempt as well.
Other exemptions apply to certain heads of state and government, people holding or qualifying for diplomatic or official visas, and US visa holders transiting through Canada.
Applicants for a visitor visa, study permit or work permit may also be exempt if they have already provided biometrics as part of a permanent residence application that is still being processed.
How much does Canada biometrics cost?
IRCC currently charges CAN$85 for an individual applicant to provide biometrics.
Families applying at the same time can pay a maximum combined fee of CAN$170. The family rate applies to spouses or common-law partners and dependent children, subject to IRCC’s eligibility rules.
Groups of three or more performing artists and their staff applying for work permits at the same time have a maximum combined biometrics fee of CAN$255.
There is no biometrics fee for applicants seeking a transit visa.
What happens after biometrics?
Applicants who are required to provide biometrics must follow IRCC’s instructions on when and where to complete the process. Canada has designated biometrics collection locations where applicants can have their fingerprints and photograph collected.
IRCC says the fingerprints and photograph are used to confirm identity and may also be used in assessing the immigration application.
The biometrics requirement is therefore an important step for Indians and other foreign nationals applying to study, work, visit or settle in Canada. Applicants should check their individual circumstances and exemptions before assuming that a previous biometric submission means they do not need to provide the information again.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍

