Connect with us

National

ഐ പി സി കുണ്ടറ സെൻ്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനം

Published

on

പി വൈ പി എ കുണ്ടറ സെന്റർ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം, കലയപുരം TIM ക്രിസ്ത്യൻ കോളജിൽ വെച്ച് നടന്നു. പാസ്റ്റർ രാജൻ വർഗീസ് പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു. പി വൈ പി എ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും സെന്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം പ്രാർത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. പി വൈ പി എ സംസ്ഥാന അധ്യക്ഷൻ ഇവാ: ഷിബിൻ ജി ശാമുവേൽ വചന സന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ടി. അധ്യക്ഷനായിരുന്നു.

പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സെൻ്റർ പി വൈ പി എ യുടെ സ്വപ്ന പദ്ധതിയായ ഹൃദയപൂർവ്വം സ്കോളർഷിപ്പ് (വിദ്യാഭ്യാസം ചെയ്യുന്ന 5 കുഞ്ഞുങ്ങൾക്ക് 10 മാസത്തേക്ക് എല്ലാ മാസവും സഹായം) പദ്ധതിയുടെ ഫണ്ട് ഉത്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇവാ: മോൻസി പി. മാമ്മൻ നിർവ്വഹിച്ചു.

സെൻ്റർ പി വൈ പി എ പ്രവർത്തനങ്ങളെ പറ്റിയും പ്രോഗ്രാം തീയതികളും അറിയുവാൻ സാധിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ്, പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രദർ ലിജോ സാമൂവൽ ലോഞ്ച് ചെയ്തു. പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സെന്റർ പി വൈ പി എ മുഖപത്രമായ യുവധ്വനി പ്രകാശനം ചെയ്തു.

സെൻ്റർ പി വൈ പി എ യിൽ കഴിഞ്ഞ 10 വർഷം ട്രഷറർ, പബ്ലിസിറ്റി കൺവീനർ, കമ്മറ്റി അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രത്യാശ് ജോർജ്കുട്ടിക്ക് പി വൈ പി എ സെന്റർ കമ്മറ്റിയുടെ സ്നേഹാദരവ് കൊട്ടാരക്കര മേഖലാ പി വൈ പി എ ജോയിൻ്റ് സെക്രട്ടറി ബിബിൻ സാം വെട്ടിക്കൽ നൽകി.

അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രവർത്തന പ്രാർത്ഥനാ കാർഡ് സംസ്ഥാന പി വൈ പി എ ട്രഷറർ ഷിബിൻ ഗിലയാദ് പ്രകാശനം ചെയ്തു. ഐ പി സി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ്‌ സെക്രട്ടറി റോബിൻ ആർ ആർ, കൊട്ടാരക്കര മേഖലാ പി വൈ പി എ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, സെന്റർ ട്രഷറർ ഇവാ: ജോൺസൺ പി കെ, സൺ‌ഡേസ്കൂൾസ് അസോസിയേഷൻ ട്രഷറർ ഇവാ: സാബു ജോർജ്, വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്റ്‌ സിസ്റ്റർ ജോളി ഷിജു, TIM ക്രിസ്ത്യൻ കോളജ് പ്രതിനിധി ഇവാ: സിലു എന്നിവർ ആശംസകൾ അറിയിച്ചു. ഗിലയാദ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Sources:christiansworldnews

http://theendtimeradio.com

National

ഐപിസി പാലക്കാട്‌ സോണൽ വുമൻസ് ഫെല്ലോഷിപ് ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം

Published

on

പാലക്കാട്‌ :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ സോദരിസമാജത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം നടക്കുന്നു. 2024 നവംബർ മാസം 19-ാം തീയ്യതി ചൊവ്വാഴ്ച കമ്പിളിച്ചുങ്കം ഐപിസി ശാലോം ഹാളിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ സ്റ്റേറ്റ് സോദരിസമാജത്തിന്റെ ഭാരവാഹികൾ സംബന്ധിക്കുന്നതാണ്.
കർത്താവിനാൽ അനുഗ്രഹീതയായ സിസ്റ്റർ. ബെൻസി ജോൺസൺ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാലക്കാട് ജില്ലയിലെ വിശ്വാസ സമൂഹത്തിന്റെ വളർച്ചയിൽ സഹോദരിമാരുടെ പങ്ക് വളരെ വലുതാണ് എന്ന് തെളിയിക്കുന്ന അനുഗ്രഹീതമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാളുകളിൽ പാലക്കാട്‌ സോൺ കാഴ്ച വെച്ചിട്ടുള്ളത്. സിസ്റ്റർ മോൻസി മത്തായി, സിസ്റ്റർ ഡെയ്സി ബിനു ജോൺ,സിസ്റ്റർ എലിസബത്ത് ബിജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സോണൽ കമ്മിറ്റി വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കക്കുന്നു
Sources:gospelmirror

http://theendtimeradio.com

Continue Reading

National

കുഞ്ഞുമോന്‍ സാമുവേല്‍ പാസ്റ്റേഴ്‌സ് പെന്‍ഷന്‍ പദ്ധതി യ്ക്ക് തുടക്കമായി

Published

on

കോട്ടയം:ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി വഴിയായി ബ്രദര്‍ കുഞ്ഞുമോന്‍ സാമുവേല്‍ നല്‍കുന്ന പാസ്റ്റേഴ്‌സ് പെന്‍ഷന്‍ പദ്ധതിയ്ക്ക് തുടക്കമായി. ചെറുപ്രായത്തില്‍ തന്നെ പ്രേഷിത പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുകയും,വിവിധ ഇടങ്ങളില്‍ സഭകള്‍ സ്ഥാപിക്കുകയും,നിലവില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നതുമായ 70 വയസ്സിനു മുകളില്‍ പ്രായമുള്ള പാസ്റ്റര്‍മാര്‍ക്കാണ് സഹായം നല്‍കുന്നത്.ഇവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ചെറിയൊരു കൈത്താങ്ങല്‍ നല്‍കുന്നതിനാണ് ഈ പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട പത്ത് പാസ്റ്റര്‍മാര്‍ക്കാണ് പ്രതിമാസ സഹായമാണ് നല്‍കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ കുഞ്ഞുമോന്‍ സാമുവേല്‍(ന്യൂയോര്‍ക്ക്) ഐപിസി ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ന്യൂയോര്‍ക്ക് സഭാംഗമാണ്.ഇദ്ദേഹം ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി വഴിയായി പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍,പ്രതിമാസ വിധവ സഹായങ്ങള്‍ എന്നിവ ചെയ്തു വരുന്നു. കൂടാതെ നിരവധി തവണ ഗുഡ്‌ന്യൂസ് വഴിയായി മെഡിക്കല്‍ സഹായങ്ങള്‍,വിദ്യാഭ്യാസ സഹായങ്ങള്‍,ഭവന നിര്‍മ്മാണ സഹായങ്ങള്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

പ്രൊട്ടസ്റ്റൻ്റ് മിഷനിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോടതി സംസ്ഥാന സർക്കാരിനെ താൽക്കാലികമായി തടഞ്ഞു

Published

on

പ്രൊട്ടസ്റ്റൻ്റ് മിഷനിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോടതി സംസ്ഥാന സർക്കാരിനെ താൽക്കാലികമായി തടഞ്ഞു. ഒക്‌ടോബർ 7-ന് സംസ്ഥാന ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ച്, ഭൂമി തർക്കം പരിഹരിക്കാൻ സിവിൽ കേസ് ഫയൽ ചെയ്യാൻ 15 ദിവസത്തെ ദമോ ജില്ലയിലെ ക്രൈസ്റ്റ് ചർച്ചിൻ്റെ ഭാരവാഹികൾക്ക് സമയം അനുവദിച്ചു.

ദമോഹ് ജില്ലയിൽ 43,560 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന വസ്തുവിനെച്ചൊല്ലിയുള്ള തർക്കം ഒരു പതിറ്റാണ്ടായി തുടരുകയാണെന്ന് ചർച്ച് സെക്രട്ടറി നവിൻ ലാൽ പറഞ്ഞു. 100 വർഷത്തിലേറെയായി ഈ ഭൂമി സഭയുടെ നിയന്ത്രണത്തിലായിരുന്നു. 2014-ൽ ഈ സ്ഥലം കയ്യേറിയതാണെന്ന് ആരോപിച്ച ഒരു നാട്ടുകാരൻ ഇത് സർക്കാർ സ്വത്താണെന്ന് അവകാശപ്പെട്ട് അദ്ദേഹം കോടതിയിൽ കേസ് ഫയൽ ചെയ്തു, നവീൻ ലാൽ പറഞ്ഞു.

ജില്ലാ അധികാരികളും സഭാ നേതാക്കളും തമ്മിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് നിർദ്ദേശിച്ച കേസ് പള്ളി ഭാരവാഹികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ ജില്ലാ അധികാരികൾ വിഷയം നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കുകയും ഈ വർഷം പള്ളി ഭാരവാഹികൾക്കെതിരെ പുതിയ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

തർക്കത്തിലുള്ള വസ്തുവിൻ്റെ അതിർത്തി മതിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 4 ന് അധികാരികൾ സഭയോട് നോട്ടീസ് നൽകി. പിന്നീട് മതിൽ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പള്ളി ഭാരവാഹികൾ കോടതിയെ സമീപിച്ചു.

ഒക്ടോബർ 7-ന്, “രാവിലെ 10 മണിക്ക് കോടതി പ്രവർത്തിക്കാൻ തുടങ്ങുന്നതിനുമുമ്പ് അതിർത്തി മതിൽ ഒരു ഓപ്പറേഷൻ പോലെ ജില്ലാ ഉദ്യോഗസ്ഥർ തകർത്തെറിഞ്ഞു,” നവീൻ ലാൽ പറഞ്ഞു.

മതിൽ പൊളിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പള്ളിയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ധൃതിയിൽ പ്രവർത്തിച്ചു. കേസ് മുൻഗണനാക്രമത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും ലാൽ പറഞ്ഞു.

15 വർഷം മുമ്പാണ് അതിർത്തി ഭിത്തി സ്ഥാപിച്ചത്, തദ്ദേശ സ്ഥാപനങ്ങൾ ഇതിനുള്ള അനുമതി അനുവദിച്ചതാണെന്നും ലാൽ കൂട്ടിച്ചേർത്തു.

റവന്യൂ ഉദ്യോഗസ്ഥർ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവാണെന്ന് വരുത്തിത്തീർക്കാൻ തെറ്റായി അളന്നതായി സഭയിലെ മുതിർന്ന അംഗമായ അലോക് ജേക്കബ് പറഞ്ഞു.തർക്കഭൂമിക്ക് പുറമേ, “മറ്റൊരു അര ഏക്കർ മിഷൻ ഭൂമിയും” ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി ജേക്കബ് പറഞ്ഞു. സർക്കാർ അതിൽ പരാജയപ്പെട്ടാൽ അതിർത്തി മതിൽ പൊളിക്കുമെന്ന് വലതുപക്ഷ ഗ്രൂപ്പുകൾ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു, ”ജേക്കബ് പറഞ്ഞു.

15 ദിവസത്തെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഉചിതമായ അതോറിറ്റിക്ക് മുമ്പാകെ പരാതി നൽകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ലാൽ പറഞ്ഞു. ഭൂമിക്ക് അവകാശവാദം ഉന്നയിക്കാൻ റവന്യൂ രേഖകളിൽ പോലും കൃത്രിമം നടന്നതായി അദ്ദേഹം പറഞ്ഞു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech8 hours ago

ജിമെയിലില്‍ റിക്കവറി റിക്വസ്റ്റ് വന്നോ?; ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി ഉറപ്പ്

ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ...

National8 hours ago

ഐ പി സി കുണ്ടറ സെൻ്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനം

പി വൈ പി എ കുണ്ടറ സെന്റർ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം, കലയപുരം TIM ക്രിസ്ത്യൻ കോളജിൽ വെച്ച് നടന്നു. പാസ്റ്റർ രാജൻ വർഗീസ് പ്രാർത്ഥിച്ച്...

National8 hours ago

ഐപിസി പാലക്കാട്‌ സോണൽ വുമൻസ് ഫെല്ലോഷിപ് ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം

പാലക്കാട്‌ :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ സോദരിസമാജത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം നടക്കുന്നു. 2024 നവംബർ മാസം 19-ാം തീയ്യതി ചൊവ്വാഴ്ച കമ്പിളിച്ചുങ്കം...

us news8 hours ago

അസംബ്ലീസ് ഓഫ് ഗോഡ്,ഐഎജി യുകെ&യൂറോപ്പിന് പുതിയ ഭാരവാഹികള്‍

മില്‍ട്ടണ്‍:അസംബ്ലീസ് ഓഫ് ഗോഡ്,ഐഎജി യുകെ&യൂറോപ്പിന്റെ പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികളായി ചെയര്‍മാന്‍ റവ.ബിനോയ് എബ്രഹാം,സെക്രട്ടറി പാസ്റ്റര്‍ ജിജി തോമസ്, ട്രഷറര്‍ പാസ്റ്റര്‍ ബെന്‍ മാത്യൂ,കൗണ്‍സില്‍ മെമ്പര്‍മാരായി പാസ്റ്റര്‍...

us news8 hours ago

അമ്മമാരുടെ കണ്ണീരൊപ്പാന്‍ കാല്‍ഗറിയില്‍ ഫുഡ് ഫെസ്റ്റ്

സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് മാതൃകയാവുകയാണ് കാല്‍ഗറിയിലെ ഒരുകൂട്ടം സഹോദരിമാര്‍.കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലിയിലെ ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുഡ് ഫസ്റ്റിലൂടെ ലഭിച്ച തുക...

world news9 hours ago

നിർബന്ധിത മതപരിവർത്തനം: പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ

ക്രിസ്ത്യാനികളെ ഇസ്‌ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ. യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഫൗണ്ടേഷനായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) ആണ്...

Trending