us news
Christian Mom Fights Homeschool Battle: ‘Government Cannot Exclude Religious People’
Tessa Bulzan, a Marine veteran, left her six-figure job to homeschool two of her five children. In doing so, she chose Christian-based curriculum from Abeka and Classical Conversations.
“Number one reason is it aligned with my faith, and the number two is the academic rigor for both curriculums,” Bulzan told CBN News.
In July 2025, Bulzan enrolled in Oregon’s Hillsboro School District Homeschool Partnership Program, which provides reimbursement for qualifying curriculum, supplies, and educational activities.
But when she submitted her Christian curriculum for reimbursement, she said the program denied her request. “They said that because there was incidental Scripture and there were references to God that’s why they were denying my curriculum,” explained Bulzan.
She then appealed the decision.
In the process, Bulzan purchased other books to see whether the district would approve materials reflecting different worldviews.
“One was Julian is a Mermaid, and the other is We Are Water Protectors, and they approved both of those,” said Bulzan. “And neither of those meet the core academics that my books did. Just like math, we’re talking two plus two equals four, but we were denied solely on the basis that it was Christian material.”
Bulzan then filed a federal lawsuit against the school district.
Kate Anderson with Alliance Defending Freedom represents Bulzan in the case. Anderson said the school district had initially determined the curriculum met its academic requirements.
“The school district indicated that the curriculum met all of the state standards, that it could be used in the program, and even afterwards in the appeal, there was no question as to the academic rigor of the program,” said Anderson. “It was simply that it came from a religious Biblical perspective, which is why this case violates the Constitution.”
Anderson expects the school district to argue public funds cannot be used for religious education.
She cites, however, that recent US Supreme Court rulings have made clear such programs cannot exclude people or content simply because they are religious.
“When a government sets up a public benefit program like this, it cannot exclude religious people or religious content on that basis alone,” Anderson commented. “When people are otherwise eligible for the program, it’s religious discrimination that violates the Free Exercise Clause to exclude them. And that’s what happened.”
CBN News reached out to Hillsboro School District for comment, but no one returned our call.
Meanwhile, Bulzan hopes her move will encourage other parents to educate their children according to their beliefs.
“I want Christian families, and families of any religious nature that want to bring up their children in a way that they believe, that they have the ability to. I want creators of Christian curriculum to be able to sell their curriculum without having to find workarounds so that it can be funded within the school district,” Bulzan said.
Sources: Breaking Christian News
us news
ദർശനത്തിൽനിന്ന് സാമൂഹ്യ സേവനത്തിലേക്ക് വളർന്ന് ഐ എ ജി ബിസിനസ് ഹബ്
വെയിൽസ്: ദൈവം നൽകുന്ന ദർശനങ്ങൾ വിശ്വാസത്തോടും സമർപ്പണത്തോടും കൂടി പിന്തുടരുമ്പോൾ, പ്രതിസന്ധികളെയും നീണ്ട കാത്തിരിപ്പിനെയും അതിജീവിച്ച് അവ യാഥാർഥ്യമാകുമെന്നതിന്റെ സാക്ഷ്യമായി ഐ എ ജി യുകെ & യൂറോപ്പിന്റെ പുതിയ സംരംഭമായ ഐ എ ജി ബിസിനസ് ഹബ് ശ്രദ്ധേയമാകുന്നു. സുവിശേഷപ്രവർത്തനത്തോടൊപ്പം സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാധാന്യം നൽകുന്ന ഈ പദ്ധതി, റവ.ബിനോയ് എബ്രഹാമിന്റെ ദീർഘവീക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും ഫലമാണ്.
യുകെയിലെ മിഷനറി പ്രവർത്തനത്തിന് തുടക്കം കുറിച്ച് ഇരുപത് വർഷം പിന്നിടുന്ന ഈ ഘട്ടത്തിൽ, ദൈവം നൽകിയ രണ്ട് പ്രധാന ദർശനങ്ങളാണ് റവ ബിനോയ് എബ്രഹാമിന്റെ ശുശ്രൂഷായാത്രയിൽ നിർണായകമായത്.
യുകെയിലെയും യൂറോപ്പിലെയും പ്രധാന നഗരങ്ങളിൽ സഭകൾ സ്ഥാപിക്കുക, അതോടൊപ്പം ദൈവവേലക്കായി സമർപ്പിതരായ ശുശ്രൂഷകരെ ഒരുക്കുക എന്നതായിരുന്നു ആദ്യ ദർശനം.കൂടെ വിശ്വാസികൾ ആരുമില്ലാത്ത, പിന്തുണ പരിമിതമായിരുന്ന ഒരു ഘട്ടത്തിലാണ് ഈ ദർശനം അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ സാഹചര്യങ്ങളേക്കാൾ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുപോയി.
വർഷങ്ങൾ പിന്നിട്ടപ്പോൾ ആ ദർശനം വളർന്ന് അനേകം സഭകളുടെയും ശുശ്രൂഷകരുടെയും വിശ്വാസിസമൂഹങ്ങളുടെയും വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. ഇന്ന് അസംബ്ലീസ് ഓഫ് ഗോഡ് – ഐ എ ജി യു കെ & യൂറോപ്പ് എന്ന പ്രസ്ഥാനത്തിലൂടെ ആ ദർശനത്തിന്റെ ഫലങ്ങൾ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.
രണ്ടാമത്തെ ദർശനം സഭയെയും സമൂഹത്തെയും ഒരുപോലെ ബന്ധിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് സ്ഥാപിക്കുക എന്നതായിരുന്നു. ഈ സ്വപ്നം യാഥാർഥ്യമാകാൻ പതിനാറു വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. അതിനായി വലിയ പരിശ്രമവും ത്യാഗവും സഹനവും ആവശ്യമായി വന്നു.
മലബാറിലെ ഒരു കൊച്ചുഗ്രാമത്തിൽനിന്ന് യു കെയിലെ മിഷനറി പ്രവർത്തനരംഗത്തേക്ക് കടന്നുവന്ന റവ ബിനോയ് എബ്രഹാമിന്റെ യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു . ദർശനത്തിന്റെ ആഴം എല്ലാവർക്കും ഒരുപോലെ മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളും വിമർശനങ്ങളും ഒറ്റപ്പെടലുകളും ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ അടുത്തുനിന്നവർക്കുപോലും പദ്ധതിയുടെ പ്രാധാന്യം പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ദൈവം ഏൽപ്പിച്ച ദൗത്യത്തോടുള്ള പ്രതിബദ്ധതയിൽ അദ്ദേഹം ഉറച്ചുനിന്നു. ദൈവം നൽകിയ ഉത്തരവാദിത്വം തുറന്നുപറയുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തപ്പോൾ, എല്ലാ ഘട്ടങ്ങളിലും പ്രോത്സാഹനം ലഭിച്ചില്ലെങ്കിലും ദർശനത്തിൽനിന്ന് പിന്മാറാതെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒടുവിൽ ദീർഘകാലത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ശേഷം രണ്ടാമത്തെ ദർശനവും യാഥാർഥ്യത്തിലേക്ക് എത്തി.
സഭയിൽനിന്ന് സമൂഹത്തിലേക്ക് തുറക്കുന്ന വാതിലുകൾ ഐ എ ജി ബിസിനസ് ഹബ് ഒരു കെട്ടിടമോ ബിസിനസ് സംരംഭമോ മാത്രമല്ല. സുവിശേഷദൗത്യത്തെയും സാമൂഹിക ഉത്തരവാദിത്വത്തെയും വിദ്യാഭ്യാസത്തെയും തൊഴിൽവികസനത്തെയും ഒരുമിപ്പിക്കുന്ന ഒരു വേദിയായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ സംരംഭത്തിലൂടെ സമൂഹത്തിന് ലഭ്യമാകുന്ന പ്രധാന അവസരങ്ങൾ:
യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കുള്ള പ്ലേസ്മെന്റ് അവസരങ്ങൾ: പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽപരിചയം നേടാൻ സഹായിക്കുന്ന അവസരങ്ങൾ.
എക്ലീസിയ അക്കാദമി (Ecclesia Academy): വിവിധ കോഴ്സുകളും വെയിൽസ് സർക്കാരുമായി സഹകരിച്ചുള്ള മുതിർന്നവർക്കായുള്ള പഠനപരിപാടികളും.
ഐടി വർക്ക് സ്റ്റേഷനുകളും പരിശീലന കോഴ്സുകളും:
ഡിജിറ്റൽ നൈപുണ്യവും തൊഴിൽപരമായ അറിവും വളർത്തുന്നതിനുള്ള സൗകര്യങ്ങൾ.
മീഡിയ റൂമും മൾട്ടിമീഡിയ കോഴ്സുകളും:
മാധ്യമരംഗത്ത് കഴിവുകൾ വികസിപ്പിക്കാനും പരിശീലനം നേടാനും അവസരം.
ഓഫീസ് വർക്ക് സ്പേസുകൾ:
വ്യക്തികൾക്കും ചെറുസംരംഭങ്ങൾക്കും തൊഴിൽപരമായ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാവുന്ന ഇടങ്ങൾ.
ബീൻ ബ്ലൂം കഫേ (Bean Bloom Café)
സാമൂഹിക ഇടപെടലിനും കൂട്ടായ്മയ്ക്കും സംരംഭകത്വത്തിനും വേദിയാകുന്ന കഫേ.
ചാപ്പൽ ശുശ്രൂഷകൾ
ആത്മീയ കൂട്ടായ്മയ്ക്കും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമുള്ള സൗകര്യങ്ങൾ.
കോൺഫറൻസ് വേദി. സഭകൾക്കും സംഘടനകൾക്കും വിവിധ കൂട്ടായ്മകൾക്കും സമ്മേളനങ്ങൾ സംഘടിപ്പിക്കാനുള്ള ഇടം.
ഇതിലൂടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സംരംഭകത്വം, സാമൂഹികബന്ധങ്ങൾ, ആത്മീയശുശ്രൂഷ എന്നിവയെ ഒരേ വേദിയിൽ കൂട്ടിയിണക്കുകയാണ് ലക്ഷ്യം.
ദർശനത്തോടൊപ്പം നിന്ന വിശ്വസ്തരായ നേതൃത്വം
ഐ എ ജി ബിസിനസ് ഹബ്ബിന്റെ സമർപ്പണത്തിലും പ്രാർത്ഥനയിലും വിവിധ മേഖലകളുടെ ചുമതലകൾ നിർവഹിച്ചവർ, വർഷങ്ങളായി ഈ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കുകയും ദർശനത്തിന്റെ വളർച്ചയ്ക്കായി സമർപ്പണം തെളിയിക്കുകയും ചെയ്തവരാണ്. ഉദ്ഘാടനത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു..
ഐഎജി യുകെ & യൂറോപ്പിന്റെ ചെയർമാൻ, സ്ഥാപക നേതാവ്, ദർശനത്തിന്റെ മുഖ്യശില്പി, പദ്ധതിയുടെ നേതൃത്വം വഹിക്കുന്ന വ്യക്തി, ബോർഡ് ഓഫ് ഡയറക്ടർസ് ചെയർമാൻ എന്നീ നിലകളിൽ ഈ സംരംഭത്തിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന റവ ബിനോയ് എബ്രഹാം ഐ എ ജി ഹബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഐഎജി യുകെ & യൂറോപ്പിന്റെ ദീർഘകാല ജനറൽ സെക്രട്ടറിയായും പ്രധാന നേതൃത്വനിരയിലെ അംഗമായും പ്രവർത്തിച്ചുവരുന്ന അദ്ദേഹം അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു
ഐ എ ജി ടിവിയിലും പ്രസ്ഥാനത്തിന്റെ മറ്റു പ്രവർത്തനമേഖലകളിലും വർഷങ്ങളായി സേവനം അനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സിസ്റ്റർ വിൻസി വർഗ്ഗീസ് വർക്ക് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി പ്രസ്ഥാനത്തോടൊപ്പം നിൽക്കുകയും, 15 ൽ പരം വർഷമായി ഐ എ ജി യൂ കെ & യൂറോപ്പ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്ത ദൈവദാസൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഐഎജി യുകെ & യൂറോപ്പിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ വർഷങ്ങളായി പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം, പ്രസ്ഥാനത്തിന്റെ ട്രഷറായി ദീർഘവർഷം പ്രവർത്തിക്കുകയും ഇപ്പോൾ ഡയറക്ടർ ബോർഡിലും സേവനം അനുഷ്ഠിക്കുന്ന ദൈവദാസൻ എന്ന നിലയിൽ വർക്ക് സ്പേസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഐഎജി യുകെ & യൂറോപ്പിന്റെ ദർശനത്തോടൊപ്പം വർഷങ്ങളായി പ്രവർത്തിക്കുകയും പ്രസ്ഥാനത്തിന്റെ അടിത്തട്ടിൽനിന്ന് വളർന്നു വരികയും ചെയ്ത ശുശ്രൂഷകനെന്ന നിലയിലും എക്സിക്യൂട്ടീവ് കൗൺസിൽ അംഗം എന്നനിലയിലും കഫേയുടെ ഉദ്ഘാടനം പാസ്റ്റർ ജിനു മാത്യു നിർവഹിച്ചു.
ഐ എ ജിയുടെ സ്ഥാപകകാലം മുതൽ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന അംഗവും ഐ എ ജിയുടെ ദർശനത്തോടുള്ള ആത്മാർഥതയും ഭാവിവളർച്ചയ്ക്കായുള്ള ത്യാഗപൂർണമായ സമർപ്പണവും തെളിയിച്ച വ്യക്തിയുമാണ്.
വ്യത്യസ്ത മേഖലകളുടെ ചുമതലകൾ വിശ്വസ്തരായ വ്യക്തികളെ ഏൽപ്പിച്ചുകൊണ്ട്, കൂട്ടായ നേതൃത്വത്തിന്റെയും ദീർഘകാല സമർപ്പണത്തിന്റെയും പ്രാധാന്യമാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്.
വിശ്വാസത്തിന്റെയും സഹനത്തിന്റെയും സാക്ഷ്യം ഐ എ ജി യു കെ & യൂറോപ്പിലെ വിശ്വാസിസമൂഹത്തിനും നേതൃത്വനിരയ്ക്കും ഈ യാത്രയിൽ പിന്തുണ നൽകിയ എല്ലാവർക്കും പൊതുസമൂഹത്തിനും നന്ദി അറിയിക്കുന്നു.
ഒരു ആരാധനാലയം വാങ്ങുന്നതും സ്ഥാപിക്കുന്നതും പോലെയല്ല, വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സാമൂഹികവികസനം, ആത്മീയശുശ്രൂഷ എന്നിവ ഒരുമിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് സ്ഥാപിക്കുക എന്നത്. അതിന് ദീർഘകാല ആസൂത്രണവും വലിയ ഉത്തരവാദിത്വവും സാമ്പത്തികവും മാനുഷികവുമായ സമർപ്പണവും ആവശ്യമാണ്.
എല്ലാ ദർശനങ്ങളും എല്ലാവർക്കും ഒരേ സമയം മനസ്സിലാകണമെന്നില്ല. ചില യാത്രകളിൽ വിമർശനങ്ങളും ഒറ്റപ്പെടലുകളും ഉണ്ടാകാം. എന്നാൽ അത്തരം സാഹചര്യങ്ങൾ ദർശനത്തിൽ ഉറച്ചുനിൽക്കുന്നവരെ കൂടുതൽ പക്വരാക്കുകയും ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുകയും ചെയ്യുന്നു.
റവ ബിനോയ് എബ്രഹാമിന്റെ ശുശ്രൂഷയിലൂടെ ദൈവസ്നേഹം സഭയുടെ മതിലുകൾക്കപ്പുറത്തേക്ക് സമൂഹത്തിലേക്ക് എത്തിക്കാനും സമൂഹത്തിന്റെ വികസനത്തിന് സംഭാവന നൽകാനും കഴിയുമെന്ന പ്രതീക്ഷയാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്.
മനുഷ്യരുടെ പിന്തുണ പരിമിതമായിരുന്ന അവസരങ്ങളിലും ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോയ ഒരു ദർശനം, അനേകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ യാഥാർഥ്യമാകുന്നതിന്റെ സാക്ഷ്യമായി ഐ എ ജി ബിസിനസ് ഹബ്ബിനെ കാണാം.
Sources:cchintha.in
us news
ഐപിസി സെൻട്രൽ റീജിയന് പുതിയ ഭാരവാഹികൾ; പാസ്റ്റർ പി വി മാമ്മൻ പ്രസിഡന്റ്
ചിക്കാഗോ: ഐപിസി നോർത്ത് അമേരിക്കൻ സെൻട്രൽ റീജിയൻ പ്രസിഡണ്ടായി പാസ്റ്റർ പി വി മാമൻ ( ഡിട്രോയിറ്റ്), വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് (ഓഹായോ), സെക്രട്ടറി പാസ്റ്റർ ജോൺ ടി കുര്യൻ (ചിക്കാഗോ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 10 ശനിയാഴ്ച ചിക്കാഗോ ഐപിസി ഹെബ്രോൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽബോഡി മീറ്റിംഗിൽ വെച്ചാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
കെ ഒ ജോസ് സിപിഎ ജോയിന്റ് സെക്രട്ടറി, ജോൺ മത്തായി ട്രഷറർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കുര്യൻ ഫിലിപ്പ് മീഡിയ കോർഡിനേറ്റർ, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ് പ്രയർ കോർഡിനേറ്റർ, പാസ്റ്റർ ഫ്രാങ്ക്ലിൻ വിൽഫ്രഡ് പി വൈ പി എ കോർഡിനേറ്റർ, സിസ്റ്റർ മോളി എബ്രഹാം ലേഡീസ് കോർഡിനേറ്റർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഡോ വില്ലി എബ്രഹാം, പാസ്റ്റർ ടോം ജോർജ്, പാസ്റ്റർ ജോൺസൺ ഫിലിപ്പ്, പാസ്റ്റർ റോയി ഇട്ടി ചെറിയ, പാസ്റ്റർ സോമൻ ഗീവർഗീസ്, മാത്യു ജോർജ് എന്നിവരെ റീജിയൻ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു. പാസ്റ്റർ പി വി മാമൻ, കെ ഒ ജോസ് സിപിഎ എന്നിവർ ഐപിസി ജനറൽ കൗൺസിലിലേക്കുള്ള പ്രതിനിധികളായിരിക്കും. ദീർഘ നാളുകൾ ഐപിസി സെൻട്രൽ റീജിയന്റെ പ്രസിഡന്റായി വിശിഷ്ട സേവനമനുഷ്ഠിച്ച പാസ്റ്റർ പി.സി മാമനെ റീജിയന്റെ സീനിയർ ജനറൽ മിനിസ്റ്റർ പദവി നൽകി ജനറൽബോഡി ആദരിച്ചു.
പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ പി വി മാമൻ ഡിട്രോയിറ്റ് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെയും, വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് ഐപിസി കൊളംബസ് ഓഹയോയുടെയും സെക്രട്ടറി പാസ്റ്റർ ജോൺ ടി കുര്യൻ ചിക്കാഗോ എബെനെസർ പെന്തക്കോസസ്തൽ ചർച്ചിന്റെയും സീനിയർ പാസ്റ്റർമാരായി സേവനം അനുഷ്ഠിക്കുന്നു.
Sources:nerkazhcha
us news
പുതിയ ബിൽ: H-1B വിസക്കാർക്ക് ഉയർന്ന ശമ്പള പരിധി 1.4 ലക്ഷം ഡോളറായി ഉയർത്തുന്നു
അമേരിക്കയിൽ H-1B വിസ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി, ശമ്പള പരിധി ഉയർത്താൻ ലക്ഷ്യമിട്ട് പുതിയ ബിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളാണ് H-1B വിസയുള്ള ചില തൊഴിലാളികളുടെ വാർഷിക ശമ്പള പരിധി 60,000 ഡോളറിൽ നിന്ന് ഏകദേശം 140,000 ഡോളറായി ഉയർത്താൻ നിർദേശിച്ചിരിക്കുന്നത്. ഇത് വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് H-1B പ്രോഗ്രാമിലൂടെ നിയമിക്കുന്ന കമ്പനികളെ കാര്യമായി ബാധിച്ചേക്കും. റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളാണ് H-1B വിസയുള്ള ചില തൊഴിലാളികളുടെ വാർഷിക ശമ്പള പരിധി 60,000 ഡോളറിൽ നിന്ന് ഏകദേശം 140,000 ഡോളറായി ഉയർത്താൻ നിർദേശിച്ചിരിക്കുന്നത്. ഇത് വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് H-1B പ്രോഗ്രാമിലൂടെ നിയമിക്കുന്ന കമ്പനികളെ കാര്യമായി ബാധിച്ചേക്കും.
വിസ്കോൺസിനിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ഗ്ലെൻ ഗ്രോത്ത്മാൻ അവതരിപ്പിച്ച “പ്രൊട്ടക്റ്റിംഗ് അമേരിക്കൻ വർക്കേഴ്സ് ത്രൂ H-1B മോഡേണൈസേഷൻ ആക്ട്” എന്ന ബില്ലാണ് ഈ മാറ്റങ്ങൾ നിർദേശിക്കുന്നത്. വിദേശ ജീവനക്കാരെ നിയമിക്കുമ്പോൾ അമേരിക്കൻ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാൻ നിലവിലുള്ള ചില ഒഴിവാക്കലുകൾ മാറ്റാനാണ് ബിൽ ശ്രമിക്കുന്നത്. സമാനമായ ഒരു ബിൽ ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഹസ്റ്റഡും സെനറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ, H-1B വിസക്കാരെ കൂടുതലായി ആശ്രയിക്കുന്ന കമ്പനികൾക്ക് ചില അധിക നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, 60,000 ഡോളറോ അതിൽ കൂടുതലോ ശമ്പളം നേടുന്ന അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ള ചില വിദേശ തൊഴിലാളികൾക്ക് ഈ അധിക നിബന്ധനകളിൽ നിന്ന് ഇളവുണ്ട്. ഈ ശമ്പള പരിധിയാണ് ഏകദേശം 140,000 ഡോളറായി ഉയർത്താൻ പുതിയ ബിൽ നിർദേശിക്കുന്നത്.
ഈ മാറ്റം ഓരോ H-1B വിസ ഉടമയും ഈ തുക നേടണം എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, അധിക നിയമങ്ങളിൽ നിന്ന് ഒഴിവാകാൻ അർഹത നേടുന്നതിനുള്ള ശമ്പള പരിധിയാണ് ഉയർത്തുന്നത്. 1998-ൽ നിലവിൽ വന്ന 60,000 ഡോളർ പരിധി അതിനുശേഷം പുതുക്കിയിട്ടില്ലെന്നും, ഇത് അന്നത്തെ ശരാശരി വേതനത്തിന്റെ ഇരട്ടിയായിരുന്നെന്നും ഗ്രോത്ത്മാന്റെ ഓഫീസ് വ്യക്തമാക്കുന്നു.
വാഷിംഗ്ടൺ ഈ നിയമം നേരത്തെ പുതുക്കാത്തതിനെ ഗ്രോത്ത്മാൻ വിമർശിച്ചു. അമേരിക്കൻ തൊഴിലാളികൾക്ക് അവരുടെ രാജ്യത്ത് ആദ്യ പരിഗണന ലഭിക്കണമെന്നും, മൂന്ന് പതിറ്റാണ്ട് മുൻപ് നിശ്ചയിച്ച ശമ്പള പരിധി ഉപയോഗിച്ച് കമ്പനികൾക്ക് സംരക്ഷണ നിയമങ്ങളെ മറികടക്കാൻ കഴിയരുതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലാത്ത അമേരിക്കക്കാരെ സ്ഥാപനങ്ങൾ എത്രത്തോളം ശ്രദ്ധിക്കുന്നില്ല എന്ന് ഇത് കാണിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
H-1B വിസ പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി നിർദേശങ്ങളിൽ ഒന്നാണ് ഗ്രോത്ത്മാന്റെ ഈ ബിൽ. അരിസോണയിൽ നിന്നുള്ള പ്രതിനിധി എലി ക്രെയിൻ പുതിയ H-1B വിസകൾക്ക് മൂന്ന് വർഷത്തേക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്താനും വാർഷിക വിസ പരിധി കുറയ്ക്കാനും 200,000 ഡോളർ ശമ്പള പരിധി ഏർപ്പെടുത്താനും ആവശ്യപ്പെടുന്ന “എൻഡ് H-1B വിസ അബ്യൂസ് ആക്ട്” അവതരിപ്പിച്ചിട്ടുണ്ട്. ടെക്സാസിൽ നിന്നുള്ള പ്രതിനിധി ബെത്ത് വാൻ ഡ്യൂയിൻ “H-1B വിസ ഫ്രോഡ് ക്രാക്ക്ഡൗൺ ആക്ട്” അവതരിപ്പിച്ചു, ഇത് പ്രോഗ്രാമിന്റെ ഗുരുതരമായ ലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിക്കും.
കൂടാതെ, H-1B വിസ വഴി സ്ഥിരതാമസത്തിനുള്ള വഴി അവസാനിപ്പിക്കാനും വിസകൾ നൽകുന്ന രീതി മാറ്റാനും ലക്ഷ്യമിട്ട് ടെക്സാസിൽ നിന്നുള്ള പ്രതിനിധി ചിപ്പ് റോയ് “അമേരിക്കൻ വൈറ്റ് കോളർ വർക്കർ ജോബ്സ് ആക്ട്” നിർദേശിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവും ഈ പ്രോഗ്രാമിൽ പല മാറ്റങ്ങളും നിർദേശിച്ചിട്ടുണ്ട്. ചില H-1B അപേക്ഷകൾക്ക് 103,265 ഡോളർ ഫീസ് ഏർപ്പെടുത്താനും ജോലി നഷ്ടപ്പെട്ട ശേഷം വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ തുടരാൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് നിർത്തലാക്കാനും നിർദേശമുണ്ട്.
ഇരുനൂറിലധികം H-1B പുതുക്കൽ അപേക്ഷകളിൽ അമേരിക്കൻ സർക്കാർ സൂക്ഷ്മ പരിശോധന വർദ്ധിപ്പിക്കുകയും മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ സാങ്കേതിക കമ്പനികൾക്ക് PERM പ്രോഗ്രാം ഉപയോഗിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു. നിലവിലെ ബിൽ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയിലാണ്. നിയമമായി മാറുന്നതിന് മുമ്പ് ഇത് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലും സെനറ്റിലും പാസാകണം, അതിനുശേഷം പ്രസിഡന്റ് ഒപ്പിടുകയും വേണം. നിലവിലെ ബിൽ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയിലാണ്. നിയമമായി മാറുന്നതിന് മുമ്പ് ഇത് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും സെനറ്റിലും പാസാകണം, അതിനുശേഷം പ്രസിഡന്റ് ഒപ്പിടുകയും വേണം.
Sources:azchavattom.com
Republican lawmakers in the United States have introduced legislation that could raise a key salary threshold in the H-1B visa program from $60,000 to nearly $140,000 a year, potentially tightening hiring requirements for companies that rely heavily on foreign professionals.
The Protecting American Workers Through H-1B Modernization Act, introduced by Representative Glenn Grothman of Wisconsin and Senator Jon Husted of Ohio, would change the salary threshold used to exempt certain H-1B workers at visa-dependent employers from additional safeguards intended to protect American workers.
The proposal is outlined in the lawmakers’ official announcements from Grothman’s office and Husted’s office.
The proposed $140,000 figure is not a minimum salary for all H-1B workers. Instead, the legislation would update a threshold that has remained unchanged since 1998.
What would the proposed H-1B salary change mean?
Under current law, H-1B-dependent employers must meet additional requirements intended to protect US workers, including attesting that they have first tried to recruit American workers before sponsoring certain H-1B employees.
However, some H-1B workers are exempt from these additional requirements if they earn at least $60,000 annually or hold a master’s degree or a higher qualification.
The bill would replace the fixed $60,000 salary threshold with a formula linked to twice the Social Security Administration’s National Average Wage Index. The lawmakers say that would put the threshold at nearly $140,000 at current wage levels.
Because the proposed standard would be linked to the index, it could change as average wages rise or fall. The legislation would not, by itself, impose a $140,000 minimum salary on every H-1B visa holder.
Grothman said the existing threshold had not kept pace with wages. Husted argued that companies heavily reliant on H-1B workers should not be able to use an outdated threshold to bypass protections for qualified American workers.
Where does the bill stand?
The proposal remains at an early stage of the legislative process and is not yet law. The Senate version, S. 5638, was read twice and referred to the Senate Judiciary Committee on October 14, according to Husted’s official legislative record.
The legislation would need to advance through Congress and be signed by the president before its proposed changes could take effect.
Why the proposal matters for Indian professionals
The H-1B program is widely used by US technology companies to recruit skilled foreign workers, including professionals from India. Any change to the rules governing H-1B-dependent employers could affect how some companies structure recruitment and assess which workers qualify for exemptions from additional hiring safeguards.
The proposal is part of a broader debate in Washington over the H-1B program, with some lawmakers calling for tighter restrictions while technology companies argue that skilled foreign workers help them fill specialized roles.
Indian professionals considering US employment, however, the immediate distinction is important, the nearly $140,000 figure is a proposed threshold for a specific exemption, not a new salary requirement for all H-1B jobs. The bill must progress through the legislative process before any such change becomes law.
http://theendtimeradio.com
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.

