Connect with us

National

സിയോന്‍ കാഹളം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ആദ്യ പതിപ്പിന്റെ പ്രകാശനവും നടന്നു.

Published

on

 

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഔദ്യോഗിക നാവായ സിയോന്‍ കാഹളത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 2019-2022 കാലഘട്ടത്തിലെ സിയോന്‍ കാഹളം മാസികയുടെ ആദ്യ പതിപ്പിന്റെ പ്രകാശനവും ജൂലൈ 30 ന് ഹെബ്രോന്‍പുരത്ത് നടന്നു.

ചെയര്‍മാന്‍ പാസ്റ്റര്‍ തോമസ് മാത്യൂ ചാരുവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി സി എബ്രഹാം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പാസ്റ്റര്‍ രാജു പൂവക്കാല ഓഫീസ് പ്രാര്‍ത്ഥിച്ചു സമര്‍പ്പിച്ചു. ആദ്യ കോപ്പി ഐ പി സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ സി ജോണ്‍ ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫിന് നല്‍കി പ്രകാശനം നടത്തി. ഐ പി സി മിസോറാം സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ ഡിജിറ്റല്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു.

2019-2022 മാസികയുടെ ആദ്യ വരിസംഖ്യ പാസ്റ്റര്‍ കെ സി ജോണ്‍ നല്‍കുകയും പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് അഞ്ചു വര്‍ഷത്തെ വരിസംഖ്യയും, പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ ആയുഷ്‌കാല വരിസംഖ്യയും നല്‍കി.

സിയോണ്‍ കാഹളം ബോര്‍ഡിന്റെ സെക്രട്ടറി ബിനോയ് ഇടക്കല്ലൂര്‍ സ്വാഗത പ്രസംഗം നടത്തി. ചീഫ് എഡിറ്റര്‍ അജി കല്ലുങ്കല്‍ പ്രവര്‍ത്തന വിശദീകരണം നല്‍കി. ട്രഷറര്‍ ജസ്റ്റിന്‍ രാജ് നന്ദി പ്രകാശിപ്പിച്ചു.
ഐ പി സി കേരളാ സ്റ്റേറ്റ് ജെ. സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, പാസ്റ്റര്‍ പി എ മാത്യൂ, ഐ പി സി സംസ്ഥാന ട്രഷറര്‍ പി എം ഫിലിപ്പ്, ജോ. സെക്രട്ടറി കുഞ്ഞച്ചന്‍ വാളകം, സണ്ണി മുളമൂട്ടില്‍, കുര്യന്‍ ജോസഫ്, കെ റ്റി ജോഷ്വാ, ബോബി തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കൗണ്‍സില്‍ അംഗങ്ങളായ പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ എം ഐ കുര്യന്‍, പാസ്റ്റര്‍ ബാബു തലവടി, പാസ്റ്റര്‍ ജോസ് കെ എബ്രഹാം, പാസ്റ്റര്‍ ചാക്കോ ദേവസ്യാ, പാസ്റ്റര്‍ സാം പനച്ചയില്‍, പി വൈ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാബു ആര്യപ്പള്ളില്‍, പാസ്റ്റര്‍ സജി കാനം, തിരുവല്ല സെന്റര്‍ ട്രഷറര്‍ ബ്രദര്‍ റോയി ആന്റണി,പി വൈ പി എ പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് കട്ടപ്പന, പാസ്റ്റര്‍ വിക്ടര്‍ മലയില്‍, കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്നും എത്തിച്ചേര്‍ന്ന ദൈവദാസന്‍മാരും, സഹോദരന്‍മാരും, ഹെബ്രോന്‍ പി ജി അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

National

സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ

Published

on

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ യംഗ് ഹൂൺ ലീയും കൊറിയയിൽ നിന്നുള്ള ടീമും പ്രസംഗിക്കുന്നു

ജനലക്ഷങ്ങൾ എത്തുന്ന ക്രൂസേഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. ക്രൂസേഡിനോടനുബന്ധിച്ചു വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്

Published

on

ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ശനിയാഴ്ച് രാവിലെ 9.30 മണിക്ക് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. ശാമുവേൽ ഡോർ ഓപ്പൺ ചെയ്യും. തുടർന്നു ഹോൾ പ്രതിഷ്ഠയും, മാസയോഗവും നടക്കും. ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് മുഖ്യകാർമ്മികത്വവും മുഖ്യസന്ദേശവും നടത്തും. അരുവിക്കര എം എൽ എ ശ്രീ സ്റ്റീഫൻ, വാർഡ് മെമ്പർ ശ്രീ രമേശ് ചന്ദ്രൻ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും പാസ്റ്റർ എ.സത്യകുമാർ സഭാ ശുശ്രൂഷകനാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ

Published

on

സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി.

സ്‌കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നൽകുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിഗ്രേസ് മാർക്ക് മാനദണ്ഡങ്ങളാണ് പരിഷ്‌കരിച്ചത്. എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ളാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും.കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 hours ago

Pastor Jack Graham says antisemitism evidence of ‘spiritual warfare’: ‘Satan hates what God loves’

NASHVILLE, Tenn. — Jack Graham, the pastor of Prestonwood Baptist Church in Plano, Texas, has warned that the hatred of...

National6 hours ago

സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ...

National6 hours ago

അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്

ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ്...

world news6 hours ago

യു കെ യിൽ വച്ച് നടന്ന വാഹനാപകടം : പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെയും കൂടെ ഉണ്ടായിരുന്നവരെയും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തി.

കവൻട്രി : യു കെ യിൽ ഈ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ആത്മീയ യോഗങ്ങളിൽ ശുശ്രൂഷക്കായി എത്തിയ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ /...

world news7 hours ago

നിലനിൽപ്പിനായുള്ള പോരാട്ടം തുടർന്ന് വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ

നൂറുകൊല്ലം മുൻപ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ എന്നും തങ്ങളുടെ പോരാട്ടം തുടരുകയാണ്. ഈയാഴ്ചയാണ് അർമേനിയൻ വംശഹത്യയുടെ നൂറ്റിയൊൻപതാം വാർഷികം ലോകമെമ്പാടും ആചരിക്കപ്പെട്ടത്. 100 കൊല്ലം...

us news1 day ago

March for the Martyrs urges American Christians to ‘follow Jesus no matter the cost’

WASHINGTON — Religious freedom activists are encouraging Americans to learn from Christians who live in countries where they face persecution...

Trending