Home world news യുഎസ് സംസ്ഥാനത്ത് ബൈബിള്‍ ലിറ്ററസി ബില്ലിന് അംഗീകാരം

യുഎസ് സംസ്ഥാനത്ത് ബൈബിള്‍ ലിറ്ററസി ബില്ലിന് അംഗീകാരം

77
0
SHARE

അമേരിക്കയിലെ കെന്റകി സംസ്ഥാനത്തെ പബ്ലിക് സ്‌കൂളുകളില്‍ ബൈബിള്‍ കോഴ്‌സുകള്‍ തിരികെ കൊണ്ട് വരുവാന്‍ അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ മാറ്റ് ബെവിന്‍ ഒപ്പ് വെച്ചു. ഇക്കഴിഞ്ഞ ജൂലൈ 5 ന് ബൈബിള്‍ ലിറ്ററസി ബില്‍ എന്ന പേരിലാണ് ബില്‍ പ്രാബല്യത്തില്‍ വന്നത്. ബൈബിളിന്റെ ഉള്ളടക്കത്തെക്കുറിച്ചും ബൈബിളില്‍ പറഞ്ഞിരിക്കുന്ന വ്യക്തികളെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍ നിയമമാക്കിയിരിക്കുന്നത്. ഹീബ്രുവിലുള്ള വിശുദ്ധ ലിഖിതങ്ങളും ബൈബിളിന്റെ പഴയ പുതിയ നിയമങ്ങളും പഠിപ്പിക്കാനുള്ള അനുവാദമാണ് നിയമത്തിലൂടെ നല്‍കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളും രാജ്യം തന്നെയും ഈ മാതൃക പിന്തുടരണമെന്നും മാറ്റ് പറഞ്ഞു. കെന്റകി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here