Connect with us

National

ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി

Published

on

അലഹബാദ്: ബൈബിളിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതും മൂല്യങ്ങൾ പകർന്നു നൽകുന്നതും കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുന്നതും മതപരിവർത്തനത്തിന് പ്രേരണ നൽകുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം കാര്യങ്ങൾ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ഷമീം അഹമദിന്റേതാണ് വിധി.

മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ ജോസ് പാപ്പച്ചൻ, ഷീജ തുടങ്ങിയവർക്ക് ജാമ്യം അനുവദിക്കരുതെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാള്‍ക്ക് ബൈബിൾ നൽകുന്നതോ, നല്ല മൂല്യങ്ങൾ പകര്‍ന്നു കൊടുക്കുന്നതോ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്ന് പറയുന്നതോ, മതപരിവർത്തനമായി കണക്കാക്കാനാകില്ലായെന്നും മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ടയാൾക്കോ അയാളുടെ കുടുംബത്തിനോ മാത്രമാണ് പരാതി നൽകാൻ സാധിക്കുകയുള്ളൂവെന്നും കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

പരാതി നല്‍കിയിരിക്കുന്ന വ്യക്തി മതപരിവർത്തനത്തിന് വിധേയനായ വ്യക്തിയല്ലായെന്ന് നിരീക്ഷിച്ച കോടതി, പാപ്പച്ചനും ഷീജയും തെറ്റായ സ്വാധീനം ചെലുത്തി ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറ്റിയെന്ന ആരോപണത്തില്‍ യാതൊരു വസ്തുതയും ഇല്ലെന്നും ചൂണ്ടിക്കാട്ടി. മറിച്ച് കുട്ടികൾക്ക് നല്ല പഠിപ്പിക്കലുകൾ നൽകുന്നതിനും ഗ്രാമീണർക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ വിവിധ കാര്യങ്ങളില്‍ ഏർപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നിർദ്ദേശിക്കുന്ന ഒരു വസ്തുതയും കേസിൽ നിലവിലില്ലായെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് പറഞ്ഞു. ക്രൈസ്തവ മിഷ്ണറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നു ആരോപിച്ച് നിരവധി കള്ളക്കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ള സംഘപരിവാറിന് വന്‍ തിരിച്ചടിയാണ് കോടതിയുടെ ഈ പ്രസ്താവന.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

വൈ പി. ഇ സ്റ്റേറ്റ് താലന്തു പരിശോധന മുളക്കുഴയിൽ

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് ഒക്ടോബർ 31 ന് നടക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്ഘാടനം നിർവ്വഹിക്കും. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.
രാവിലെ 8.30 ന് രജിസ്ട്രേഷൻ തുടങ്ങും. 9 മണിക്ക് ടാലൻ്റ് പരിശോധന ആരംഭിക്കും. സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി, ടാലൻ്റ് ടെസ്റ്റ് കൺവീനർന്മാരായ പാസ്റ്റർ ജെയിംസ് ജോയി, ജെബേസ് പി ശാമുവേൽ തുടങ്ങി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പ്രത്യാശോത്സവം: പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴയില്‍ നടന്നു

Published

on

കോട്ടയം:നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴ ഐപിസി എബനേസര്‍ സഭാ ഹാളില്‍ നടന്നു. പാസ്റ്റര്‍ തോമസ് ചാണ്ടി അധ്യക്ഷത വഹിച്ച യോഗം പാസ്റ്റര്‍ സജി എം കെ യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.പവര്‍ വിഷന്‍ ക്വയര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.പാസ്റ്റര്‍ മോന്‍സി തോമസ് സ്വാഗത പ്രസംഗം നടത്തി. ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ്ങ് കമ്മറ്റി അംഗം സുധി എബ്രഹാം ലഘു സന്ദേശം നല്‍കി. വീഡിയോ പ്രസന്റേഷനോടൊപ്പം ജനറല്‍ കണ്‍വീനര്‍ ജോയി താനവേലില്‍ യോഗത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കി.പാസ്റ്റര്‍ ബെന്നി ചാക്കോ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

Hindu Organizations Attempt to Stop Two Large Christian Gatherings

Published

on

India— Two Hindu nationalist organizations are trying to stop two large public Christian conventions scheduled to take place in different provinces of the Central Indian state of Chhattisgarh.

Vishwa Hindu Parishad (VHP) and Bajrang Dal have submitted appeals to the police and district administrative officials, warning that unless the conventions are canceled, authorities will be responsible for any subsequent communal disturbances.
While the VHP is demanding the cancelation of a large November convention organized by Paul Dinakaran, a well-known Pentecostal preacher from South India in the southern Bastar district, the Bajrang Dal is seeking to stop Pastor Bajinder from New Delhi, famous for his healing crusades, from leading a gathering later this month in Bhilai, in the northern part of Chhattisgarh.

In its memorandum to authorities in Bastar, the VHP described Dinakaran as a criminal and called his program damaging to the district’s cultural and religious fabric.

The VHP also alleged that foreign Christian missionaries are influencing the cultural identity of Bastar, a sensitive tribal-dominated area, through forced conversions.

The Bajrang Dal, meanwhile, has alleged that Pastor Bajinder, through healing and prayer events, influences the conversions of poor and vulnerable families. The organization has stated it will go to any extent to stop Bajinder’s two-day event if the authorities don’t take action.

Jesus Calls Global Ministry, the organizer of the Dinakaran’s two-day convention in Bastar, said that the Hindu fanatics are trying to curtail the fundamental rights of India’s citizens. A Christian social worker told International Christian Concern (ICC) that Christians have constitutional rights to preach and propagate their religion, so Hindu nationalists are upset that government officials have approved Dinakaran’s convention.

The organizers of Bajinder’s meeting told local media that the program is organized for Christians, but Hindus are also welcome to come for healing and prayers.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

Christian woman granted secret bail after arrest on false blasphemy charge

A trial court in Pakistan has granted rare bail to a Christian arrested on blasphemy charges, her attorney said. Additional...

National8 hours ago

വൈ പി. ഇ സ്റ്റേറ്റ് താലന്തു പരിശോധന മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് ഒക്ടോബർ 31...

us news8 hours ago

ENANCHORED ഒരുക്കുന്ന യുവജന മീറ്റിംഗ് UKയിൽ

ENANCHORED ൻ്റെ ആഭിമുഖ്യത്തിൽ യുകെ Seaham Sunderland യൂത്ത് സെൻ്ററിൽ വെച്ച് യുവജന മീറ്റിംഗ് ഒക്ടോബർ 26 ന് രാവിലെ 9:30 മുതൽ വൈകിട്ട് 4 മണി...

us news8 hours ago

22 മത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷണൽ കോൺഫറൻസ് 2025 ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ.

യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ 22 മത്‌ എം പി എ യു കെ യുടെ നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ...

world news9 hours ago

ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവ്; പുതിയ റിപ്പോര്‍ട്ടുമായി എ‌സി‌എന്‍

ലണ്ടന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം കൂടുതൽ വഷളായതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്...

world news1 day ago

Christian convert in Somalia suffers 3rd brutal attack by Muslim relatives for praying to Jesus

Kenya — A convert from Islam in Somalia who was attacked in May and July was again assaulted on Oct....

Trending