Connect with us

us news

22 മത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷണൽ കോൺഫറൻസ് 2025 ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ.

Published

on

യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ 22 മത്‌ എം പി എ യു കെ യുടെ നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വെlച്ച് 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫ്രൻസിൽ ദൈവവചന ശുശ്രുഷക്കായി പാസ്റ്റർ ബി മോനച്ചൻ മുഖ്യ പ്രസംഗികനായിരിക്കും. എം പി എ ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകുന്നു. യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെക്ഷനും നടത്തപ്പെടും. ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും
ഇത്തവണത്തെ കോൺഫ്രൻസിൽ യുവ തലമുറയുടെ കൂടുതൽ പങ്കാളിത്തത്തോടെ കൂടുതൽ മികവാർന്ന നിലയിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. കോൺഫറൻസിന്റെ വിജയത്തിനായി ജനറൽ കമ്മറ്റിയിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി സി സേവ്യർ (ജോ: സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടുതൽ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

Published

on

ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലിയിൽ ഇരുദിവസവും വൈകിട്ട് 6.30നാണ് യോഗങ്ങൾ ആരംഭിക്കുന്നത്.

സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനീഷ് എലപ്പാറ മുഖ്യസന്ദേശം നൽകും. ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

കഴിഞ്ഞ അഞ്ചുവർഷമായി ഡെലിവറൻസ് പ്രയർ സെന്ററിൽ തിങ്കൾ മുതൽ ശനി വരെ ദിവസവും പ്രാർഥനകൾ നടന്നുവരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ജനതകൾക്കും വേണ്ടിയുള്ള മധ്യസ്ഥപ്രാർഥനയ്ക്കാണ് ഈ ശുശ്രൂഷയിൽ പ്രത്യേക പ്രാധാന്യം നൽകുന്നത്.

ഹ്യൂസ്റ്റൺ നഗരത്തിൽ സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിലും ഡെലിവറൻസ് പ്രയർ സെന്റർ സജീവമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിച്ചും മറ്റു മാർഗങ്ങളിലൂടെയും ജനങ്ങളിലേക്ക് ദൈവവചന സന്ദേശം എത്തിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പ്രാർഥനയ്ക്കും ആത്മീയ ഉണർവിനും സുവിശേഷീകരണത്തിനും പ്രാധാന്യം നൽകുന്ന ഡെലിവറൻസ് പ്രയർ സെന്ററിന്റെ ശുശ്രൂഷകളുടെ ഭാഗമായാണ് ദ്വിദിന കൺവൻഷൻ സംഘടിപ്പിക്കുന്നത്. വചനശുശ്രൂഷ, സംഗീതാരാധന, പ്രത്യേക പ്രാർഥനകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും.

ഹ്യൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സഭകളിൽനിന്നുള്ള വിശ്വാസികളെ കൺവൻഷനിലേക്ക് സംഘാടകർ ക്ഷണിച്ചു.

റോഷാരോണിലെ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി, 5115 FM 521 Rd, Rosharon, TX 77583 എന്ന വിലാസത്തിലാണ് സമ്മേളനം നടക്കുന്നത്. പ്രയർ മൗണ്ട് മീഡിയയാണ് കൺവൻഷന്റെ മീഡിയ പാർട്ണർ.

കൂടുതൽ വിവരങ്ങൾക്ക്: ഇവാഞ്ചലിസ്റ്റ് ടോം കുര്യൻ (Tom Kurian) – (281) 630-0483.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ

Published

on

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ രാജു മേത്ര (കേരളം) മുഖ്യ പ്രഭാഷണം നടത്തും.

6, 7 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗവും 8 ന് ഞായറാഴ്ച രാവിലെ 10 മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, ബ്രദർ അലക്സ് ജോർജ് 512.287.1550
 http://theendtimeradio.com

Continue Reading

us news

ഐ.പി.സി താബോർ ചർച്ച് കോർക്ക് – അയർലണ്ട്; രണ്ടാമത് വാർഷിക കൺവെൻഷൻ

Published

on

“കർത്താവിനെ എന്നോടുകൂടെ വാഴ്ത്തുക; നാം ഒരുമിച്ച് അവന്റെ നാമത്തെ ഉന്നതിപ്പിക്കാം.” — സങ്കീർത്തനം 34:3

കർത്താവായ യേശുക്രിസ്തുവിനോടുള്ള അത്യന്തം നന്ദിയോടെയും സന്തോഷത്തോടെയും ഐ.പി.സി താബോർ ചർച്ച്, കോർക്ക് – അയർലണ്ട് സഭാ കുടുംബം അവരുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2026-ലേക്ക് പ്രിയ പാസ്റ്റർമാരെയും സഹോദര സഭകളെയും എല്ലാ വിശ്വാസികളെയും ആദരപൂർവ്വം ക്ഷണിക്കുന്നു.

ആരാധന, പ്രാർത്ഥന, സ്തുതിഗാനങ്ങൾ, ദൈവവചന ശുശ്രൂഷ എന്നിവയിലൂടെ ദൈവസന്നിധിയിൽ പുതുക്കപ്പെടാനും ആത്മീയമായി ശക്തിപ്പെടാനും ഈ സംഗമം ഒരു അനുഗ്രഹിത അവസരമായിരിക്കും. ദൈവജനങ്ങൾ ഒന്നായി സംഗമിക്കുമ്പോൾ ദൈവസാന്നിധ്യം ശക്തമായി പ്രകടമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അഭിഷിക്തമായ ആരാധനയിലൂടെയും ദൈവവചനപ്രഖ്യാപനത്തിലൂടെയും ഓരോ ഹൃദയത്തിലും കൃപയും ആത്മീയ പുതുക്കലും അനുഭവിക്കപ്പെടട്ടെ എന്നതാണ് ഞങ്ങളുടെ പ്രാർത്ഥന.

📍സ്ഥലം: റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്റർ, P43 E128
📅 തീയതികൾ: നവംബർ 6,7,8– 2026 (വെള്ളി – ഞായർ)

ഉദ്ഘാടനം: പാസ്റ്റർ സി. ടി. എബ്രഹാം (IPC അയർലണ്ട് & യൂറോപ്പ് റീജിയൻ പ്രസിഡൻറ്)
പ്രസംഗകർ: പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഇമ്മാനുവൽ കെ.ബി
ആരാധനാ നേതൃത്വം: പാസ്റ്റർ ടോം ഫിലിപ്പ് തോമസ് (USA)
ആരാധനാ സംഘം: ഐ.പി.സി താബോർ ചർച്ച്

നിങ്ങളുടെ പ്രാർത്ഥനകളും സാന്നിധ്യവും ഈ കൺവെൻഷന്‍ മഹത്തായ അനുഗ്രഹമായിരിക്കും. ആത്മാവിലും സത്യത്തിലും ഒന്നായി ആരാധിക്കുമ്പോൾ ദൈവത്തിന്റെ കൃപയും ശക്തിയും നമ്മുടെ മദ്ധ്യേ അതിശക്തമായി പ്രകടമാകട്ടെ.

സ്നേഹപൂർവ്വം,
ഐ.പി.സി താബോർ ചർച്ച് – കോർക്ക്, അയർലണ്ട്

പാസ്റ്റർ.ഷോൺ മാത്യു (ചർച്ച് പാസ്റ്റർ)
ഇവാഞ്ചലിസ്റ്റ്.ഡേവിഡ് ജോർജ് (അസോസിയേറ്റ് പാസ്റ്റർ)
 http://theendtimeradio.com

📢 2nd Annual Convention 2026 | IPC Tabor Church Cork 🇮🇪

✨ You’re warmly invited to the 2nd Annual Convention of IPC Tabor Church Cork! ✨

Join us for three powerful days of worship, fellowship, prayer and the Word of God.

📅 6th to 8th November 2026
📍 River Stick Community Hall
🎶 Worship led by the Church Choir
🚌 Transportation Available

🎤 Resource Persons
🔹 Pr. Anish Thomas
🔹 Dr. Tom Philip Thomas
🔹 Pr. Emmanuel KB

Come expecting a wonderful time in God’s presence, as we gather together to worship, hear God’s Word and be spiritually strengthened. 🙏🔥

Bring your family and friends. Everyone is welcome!

📧 ipccork@gmail.com
🌐 www.ipccork.com

📞 Pr. Shawn Mathew: +353 89 442 6977
📞 Evg. David George: +353 89 250 3290
📞 Br. James Mathew (Secretary): +353 85 125 8980

#IPCTaborChurch #IPCCork #AnnualConvention2026 #2ndAnnualConvention #CorkIreland ChristianConvention Worship ChurchConvention Prayer Fellowship WordOfGod JesusChrist IrelandChurch MalayaleeChristian IPC CorkEvents
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news10 hours ago

ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ...

us news10 hours ago

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave,...

us news10 hours ago

ഐ.പി.സി താബോർ ചർച്ച് കോർക്ക് – അയർലണ്ട്; രണ്ടാമത് വാർഷിക കൺവെൻഷൻ

“കർത്താവിനെ എന്നോടുകൂടെ വാഴ്ത്തുക; നാം ഒരുമിച്ച് അവന്റെ നാമത്തെ ഉന്നതിപ്പിക്കാം.” — സങ്കീർത്തനം 34:3 കർത്താവായ യേശുക്രിസ്തുവിനോടുള്ള അത്യന്തം നന്ദിയോടെയും സന്തോഷത്തോടെയും ഐ.പി.സി താബോർ ചർച്ച്, കോർക്ക്...

us news10 hours ago

ഡാളസ് ഏ.ജി ഐക്യ കൂട്ടായ്മ നവംബർ 7 ന്

അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ഡാളസ് സഭകളുടെ ഐക്യ കൂട്ടയ്മ യോഗം (AGIFNA dallas fellowship ) നവമ്പർ 7 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഡാളസ്...

world news10 hours ago

ഉഗാണ്ടയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയ അധ്യാപകനെ തല്ലിക്കൊന്നു

കംപാല: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയിരുന്ന 45 വയസ്സുകാരനായ ക്രൈസ്തവ അധ്യാപകനെ ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിൽ മർദിച്ചുകൊലപ്പെടുത്തി. ബെഞ്ചമിൻ കുലെ മയാനി...

world news1 day ago

ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4 മുതൽ

ദോഹ: ഖത്തറിലെ ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ (EPA) ഈ വർഷത്തെ വാർഷിക കൺവൻഷൻ നവംബർ 4, 5, 6 തീയതികളിൽ ദോഹയിലെ IDCC കോംപ്ലക്സ്, ബിൽഡിങ്...

Trending

Copyright © 2019 The End Time News