Connect with us

Travel

പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്

Published

on

തിരുവനന്തപുരം∙ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നു വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി സി.എച്ച്.നാഗരാജു ചുമതലയേറ്റതിനു പിന്നാലെയാണ് ഡിജിറ്റല്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇതുവരെ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രിന്റ് ചെയ്ത കാര്‍ഡുകളുടെ വിതരണം അവസാനിപ്പിച്ചത്. നാലാമത്തെ സംസ്ഥാനമായി കേരളം മാറും.

ഡിജിറ്റലായിക്കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അതേദിവസം തന്നെ ലൈസന്‍സ് കാര്‍ഡ് നല്‍കാന്‍ കഴിയും. അപേക്ഷകര്‍ക്കു വീട്ടിലെത്തി രാത്രിയോടെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.

ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഡിജിലോക്കറിലുള്ള ഡിജിറ്റല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയും. കാര്‍ഡിന്റെ നിലവിലത്തെ സ്ഥിതി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ക്കു മനസിലാക്കാം. ഡ്രൈവിങ് ലൈസന്‍സ് നിലവിലുണ്ടോ സസ്‌പെന്‍ഡ് ചെയ്തതാണോ റദ്ദാക്കിയതാണോ എന്നു തിരിച്ചറിയാനും കഴിയും

കാര്‍ഡ് നഷ്ടപ്പെടുമെന്ന ആശങ്ക കൂടാതെ തന്നെ ഉദ്യോഗസ്ഥര്‍ക്കു കോപ്പി നല്‍കാന്‍ കഴിയും. ആളുകള്‍ക്ക് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെ കാര്‍ഡിന്റെ കോപ്പി അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും കഴിയും. നിലവില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡാണ് ജനങ്ങള്‍ ഉപയോഗിച്ചു ശീലിച്ചിരിക്കുന്നത്. ഡിജിറ്റലിലേക്കു പൂര്‍ണമായി മാറണമെങ്കില്‍ പ്രിന്റിങ് അവസാനിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Travel

മൂന്നാറിലെത്തിയാൽ ‘പൊന്മുടി അണക്കെട്ട്’ കാണാൻ മറക്കരുത്; സവിശേഷതകൾ

Published

on

കേരളം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ്. ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ തന്നെയാണ് അതിന് കാരണം. കേരളത്തിലെ ഓരോ ജില്ലയ്ക്കും അതിൻ്റേതായ പ്രത്യേകതകളും യാത്രസുഖവും ഉണ്ടാകും. ഇങ്ങനെയൊരു നാട് ലോകത്ത് മറ്റൊരു സ്ഥലത്ത് ഉണ്ടാകുമോയെന്നതും സംശയമാണ്. അത്രയ്ക്ക് പ്രകൃതി മനോഹരിയാണ് ഈ കൊച്ചുകേരളം.

ഇനി പറയുന്നത് ഇവിടുത്തെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ചാണ്. മൂന്നാർ സഞ്ചരിക്കുന്ന പലരും അറിയാതെ പോകുന്ന ഒരു അണക്കെട്ട്. അതാണ് പൊന്മുടി അണക്കെട്ട്. തീർച്ചയായും കാണേണ്ട ഒന്നാണ് മൂന്നാറിന് അടുത്തുള്ള ഈ പൊന്മുടി അണക്കെട്ട്. ഇതിന് വലിയ പ്രത്യേകതകളുണ്ട്.

കേരളത്തിലെ മനോഹരമായ ഇടുക്കി ജില്ലയെ ചുറ്റിപ്പറ്റിയുള്ള നിരവധി അണക്കെട്ടുകളിൽ ഒന്നാണ് പൊൻമുടി അണക്കെട്ട്. കേരളത്തിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ മൂന്നാറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊൻമുടി അണക്കെട്ടിലേയ്‌ക്കുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നത് ചുറ്റുമുള്ള കുന്നുകളുടെയും താഴ്‌വരകളുടെയും അതിമനോഹരമായ കാഴ്ചകളാണ്. പൊൻമുടി അണക്കെട്ടിന് ചുറ്റുമുള്ള പ്രകൃതിരമണീയത ശരിക്കും ആകർഷകമാണ്.

അണക്കെട്ടിൽ നിന്നുള്ള കാഴ്ചയ്ക്ക് താഴെയുള്ള ചെറിയ ജനവാസ കേന്ദ്രങ്ങൾ, ഒരു വശത്ത് വിശാലമായ ജലസംഭരണി, മറുവശത്ത് കൂറ്റൻ പാറക്കൂട്ടങ്ങൾ, ദൂരെയുള്ള നിർമ്മലമായ റിസർവ് വനങ്ങൾ എന്നിവ ഉൾപ്പെടുന്നു. മനോഹരമായ ഈ ക്രമീകരണം പൊൻമുടി അണക്കെട്ടിനെ കാഴ്ചകൾ കാണുന്നതിനും പ്രകൃതിയുടെ ശാന്തത ആസ്വദിക്കുന്നതിനും പറ്റിയ സ്ഥലമാക്കി മാറ്റുന്നു. അതിൻ്റെ ഭംഗി ഉണ്ടായിരുന്നിട്ടും, അണക്കെട്ടിൽ ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്നു.

അതിൻ്റെ പ്രാകൃതമായ പരിസ്ഥിതി സംരക്ഷിക്കുന്ന ഇതൊരു പരമ്പരാഗത വിനോദസഞ്ചാര കേന്ദ്രമല്ലെങ്കിലും, സഞ്ചാരികൾക്ക് അണക്കെട്ടിൽ നിന്നുള്ള അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം, പ്രത്യേകിച്ചും മഴക്കാലത്ത് ഭൂപ്രകൃതി ഏറ്റവും പ്രസന്നമായിരിക്കുമ്പോൾ. അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശം ട്രെക്കിംഗിനും കാൽനടയാത്രയ്ക്കും അനുയോജ്യമാണ്, ഇത് പച്ചപ്പ് നിറഞ്ഞ വനങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഡാമിൻ്റെ പരിസരം പന്നിയാർ നദിക്ക് മുകളിൽ തൂക്കിയിട്ടിരിക്കുന്ന ഒരു തൂക്കുപാലം കടക്കുന്നതിൻ്റെ ആവേശം പ്രദാനം ചെയ്യുന്നു.

ഹൃദയസ്പർശിയായ ഈ സാഹസികത സന്ദർശകർക്ക് തണുത്ത കാറ്റിൻ്റെ കുത്തൊഴുക്കുകളും അവരുടെ കാൽക്കീഴിൽ വെള്ളമൊഴുകുന്ന ശബ്ദവും അനുഭവിക്കാൻ അനുവദിക്കുന്നു. ചുറ്റുമുള്ള വനങ്ങൾ ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ, വിവിധയിനം പക്ഷികൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ്, ഇത് പ്രകൃതി നടത്തത്തിനും വന്യജീവി പര്യവേക്ഷണത്തിനും മികച്ച സ്ഥലമാക്കി മാറ്റുന്നു. കൂടാതെ, റിസർവോയറിലെ ശാന്തമായ ജലം ബോട്ടിംഗിന് ശാന്തമായ ഒരു ക്രമീകരണം പ്രദാനം ചെയ്യുന്നു.

സന്ദർശകർക്ക് ഈ പ്രകൃതിദത്ത അത്ഭുതത്തിൻ്റെ സമാധാനപരമായ അന്തരീക്ഷം അനുഭവിക്കാൻ അവസരം നൽകുന്നു. മൂവാറ്റുപുഴ – തൊടുപുഴ വഴിയും കുമളി കട്ടപ്പന വഴിയും ഇവിടെയെത്താം. അടിമാലി നിന്ന് രാജാക്കാട് റോഡ് വഴി സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. പന്നിയാർക്കുട്ടിയിൽ നിന്ന് 1.5 കിലോമീറ്റർ ആണ് ഇവിടെയേയ്ക്കുള്ള ദൂരം. മൂന്നാറും, തേക്കടിയും ഒക്കെ കാണാൻ എത്തുന്നവർ പൊന്മുടി അണക്കെട്ടും കൂടി കണ്ട് മടങ്ങുന്നത് വലിയ അനുഭവമായിരിക്കും. യാത്ര ചെയ്തതിൻ്റെ വലിയൊരു സുഖം അനുഭവിക്കാൻ സാധിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ

Published

on

അബുദാബി : കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വീസ 250 ദിർഹത്തിന് നൽകും.

നിലവിൽ യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ ലഭിക്കുന്നുണ്ട്. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനി(ഇയു)ലും റെസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകന്‍റെ വീസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വീസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വീസയ്ക്കുള്ള ഇഷ്യുസ് ഫീസ് 100 ദിർഹമായി തീരുമാനിച്ചു. ഈ വീസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫീസ് 250 ദിർഹമാണ്. 60 ദിവസത്തെ വീസയ്ക്ക് 250 ദിർഹമാണ് നിരക്ക്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാർക്ക് ഇനി പാസ്പോർട്ട് വേണ്ട; ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ളവരുടെ രാജ്യത്ത് പോകാം

Published

on

നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്.

എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ടി​ല്ലാ​തെ പോ​വാ​നാ​വി​ല്ല. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ചില രാ​ജ്യ​ങ്ങ​ളി​ൽ പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ന​മ്മു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​നി​ലും നേ​പ്പാ​ളി​ലും സ​ഞ്ച​രി​ക്കാൻ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​മി​ല്ല. പാ​സ്പോ​ർ​ട്ടോ വീ​സ​യോ ഇ​ല്ലാ​തെ കൈയും വീ​ശി ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്ന് കാ​ഴ്ച​ക​ൾ കാ​ണാം. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ക്കു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ കാ​ര​ണ​മാ​ണ് പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ കഴിയുന്നത്.

ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കു​മി​ട​യി​ലു​ള്ള പ്രകൃതിരമണീയമായ രാ​ജ്യ​മാ​ണ് ഭൂ​ട്ടാ​ൻ. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള നാ​ടെ​ന്നാ​ണ് ഭൂ​ട്ടാ​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. സു​ന്ദ​ര​മാ​യ പ്ര​കൃ​തി​ക്കാ​ഴ്ചക​ളും സം​സ്കാ​ര​വു​മൊ​ക്കെ​ക്കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ഭൂ​ട്ടാ​ൻ. ഇ​വി​ടെ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് പാ​സ്പോ​ർ​ട്ട് വേ​ണ്ട. ആ​ധാ​റോ വൊ​ട്ട​ർ ഐ​ഡി​യോ പോ​ലെ ഒ​രു ഫോ​ട്ടോ ഐ​ഡി കാ​ണി​ച്ചാ​ൽ ഭൂ​ട്ടാ​നി​ൽ പ്ര​വേ​ശി​ക്കാം. ഈ ​ഐ​ഡി കാ​ണി​ച്ചാ​ൽ ഭൂ​ട്ടാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്ത് ഭൂ​ട്ടാ​നീ​സ് ടൂ​റി​സം കൗ​ൺ​സി​ലി​ൽ നി​ന്ന് ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് ല​ഭി​ക്കും. ഈ ​പെ​ർ​മി​റ്റു​ണ്ടെ​ങ്കി​ൽ രാ​ജ്യം ചു​റ്റി​ക്കാ​ണാം.

പാ​രോ വാ​ലി​യാ​ണ് ഭൂ​ട്ടാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം. ഇ​വി​ടെ​യു​ള്ള ബു​ദ്ധ ദേ​വാ​ല​യം വ​ള​രെ പ്ര​ശ​സ്ത​മാ​ണ്. ഭൂ​ട്ടാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ തിം​ഫു​വും ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. പു​നാ​ഖ സോ​ങ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ​ട്ടി​ട​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news15 hours ago

Nearly 400 People Choose Christ at Mississippi State Fair

Thousands of people flock to the Mississippi State Fair each year to eat fun food, hear live music, and enjoy...

us news15 hours ago

വൈ എം ഇ എഫ് ഡാളസ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നിന്

കാരോൾട്ടൻ (ഡാളസ്): വൈ എം ഇ എഫ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നാം തീയതി ഞായറാഴ്ച ആറുമണിക്ക് കാരോൾട്ടൻ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ വെച്ച് നടത്തപ്പെടുന്നു ഭക്ത...

National15 hours ago

നോട്ടീസ് പ്രകാശനം ചെയ്തു; ഐപിസി കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന് ഡിസം.4 മുതല്‍ നിലമ്പൂര്‍ വേദിയാകും

നിലമ്പൂര്‍: ഡിസംബര്‍ 4 മുതല്‍ 8 വരെ നിലമ്പൂര്‍ പാലുണ്ട ന്യൂ ഹോപ്പ് ബൈബിള്‍ കോളേജില്‍ നടക്കുന്ന ഐപിസി കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്റെ നോട്ടീസ് പ്രകാശനം നടന്നു....

Travel16 hours ago

മൂന്നാറിലെത്തിയാൽ ‘പൊന്മുടി അണക്കെട്ട്’ കാണാൻ മറക്കരുത്; സവിശേഷതകൾ

കേരളം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ്. ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ തന്നെയാണ് അതിന് കാരണം. കേരളത്തിലെ ഓരോ ജില്ലയ്ക്കും അതിൻ്റേതായ പ്രത്യേകതകളും യാത്രസുഖവും ഉണ്ടാകും. ഇങ്ങനെയൊരു...

Business16 hours ago

ഇന്ന് മുതൽ സാമ്പത്തിക മേഖലയിൽ ഏഴ് പ്രധാന മാറ്റങ്ങൾ

ഈ വർഷം ഒക്ടോബറിൽ സാമ്പത്തിക മേഖലയെ സംബന്ധിച്ച് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അത്തരത്തിലുള്ള ചില മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്,എസ്ബിഐ ക്രെഡിറ്റ്...

us news2 days ago

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആനുവൽ കൺവൻഷൻ.

വാറ്റ്ഫോർഡ്‌ : ഈ വർഷത്തെ ആനുവൽ കൺവൻഷൻ വെള്ളിയാഴ്ച നവംബർ 1 വൈകിട്ട്‌ 6.30 മണി മുതൽ 9 മണി വരെയും, ശനിയാഴ്ച നവംബർ 2 വൈകിട്ട്‌...

Trending

Copyright © 2019 The End Time News