Home world news മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി : ഇറ്റലി

മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി : ഇറ്റലി

52
0
SHARE

ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്ക് ഉയര്‍ത്തി കൊണ്ടു വരിക, നോക്കി നടത്തുവാനോ, വില്‍ക്കുവാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രണ്ടു കാര്യങ്ങള്‍ ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 2019 നും 2021 നും ഇടയില്‍ മൂന്നാമതൊരു കുട്ടി കൂടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് 20 വര്‍ഷത്തെ കാലാവധിക്ക് കൃഷി ഭൂമി നല്‍കുന്ന പദ്ധതിക്കാണ് ഇറ്റലിയിലെ പോപ്പുലിസ്റ്റ് ഗവര്‍ണ്‍മെന്റ് പദ്ധതിയിടുന്നത്. അടുത്ത വര്‍ഷത്തെ ബജറ്റിന്റെ കരടു രേഖയില്‍ ലാന്‍ഡ്-ഫോര്‍-ചില്‍ഡ്രന്‍ എന്നറിയപ്പെടുന്ന ഈ പദ്ധതികൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വിദേശികളായ ദമ്പതികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെങ്കിലും അവര്‍ ഏറ്റവും ചുരുങ്ങിയത് പത്തു വര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്നവരായിരിക്കണം.
യൂറോപ്പില്‍ ഏറ്റവും ജനനനിരക്കു കുറഞ്ഞ രാജ്യമാണ് ഇറ്റലി. കഴിഞ്ഞ വര്‍ഷം 4,64,000 കുഞ്ഞുങ്ങളുടെ ജനനമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമിയുടെ കണക്കിന്‍പ്രകാരം ഏതാണ്ട് 900 കോടി പൗണ്ട് വില വരുന്ന പന്ത്രണ്ട് ലക്ഷം ഏക്കറോളം കൃഷിഭൂമി രാജ്യത്തിന് സ്വന്തമായുണ്ട്. ഇവയെ ഫലപ്രദമായി ഉപയോഗിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
ക്രിസ്തീയ നിലപാടുകളെ മുറുകെ പിടിക്കുന്ന സെന്റര്‍ റൈറ്റ് പോപ്പുലിസ്റ്റ് പാര്‍ട്ടികളായ ലെഗാ നോര്‍ഡും,ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റും അടങ്ങുന്ന സഖ്യ കക്ഷിയാണ് ഇപ്പോള്‍ ഇറ്റലി ഭരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here