Home breaking news റഷ്യയിൽ യാത്രാ വിമാനത്തിന് തീപിടിച്ചു; 41 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

റഷ്യയിൽ യാത്രാ വിമാനത്തിന് തീപിടിച്ചു; 41 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

117
0
SHARE

 

റഷ്യയില്‍ വിമാന ദുരന്തം. പറക്കലിനിടയിൽ വിമാനത്തിന് തീപിടിച്ച് 41 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ ഏയ്‌റോഫോട്ട് സുഖോയ് സൂപ്പര്‍ ജെറ്റ്-100 ശ്രേണിയിലുള്ള വിമാനത്തിനാണ് യാത്രാ മദ്ധ്യേ തീപിടിച്ചത്. അപകടം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അടുത്തുള്ള ഷെറെമെറ്റിയേവോ വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

78 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. 41 യാത്രക്കാർ മരിച്ചതായി സ്ഥിരീകരണമുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. അടിയന്തര ലാന്‍ഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ഉദ്യമത്തിലാണ് വിമാനം നിയന്ത്രിച്ചു നിര്‍ത്താനായത്. എന്നാൽ അപ്പോഴേക്കും വിമാനത്തിൽ തീ പടര്‍ന്നു പിടിച്ചതായും റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here