Home Programs നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കും

നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കും

22
0
SHARE

 

ഓഗസ്റ്റ് 10ന് നടത്താനിരുന്നതും, പ്രളയക്കെടുതി മൂലം മാറ്റി വച്ചതുമായ 67ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇത്തവണ വിപുലമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷവും വള്ളംകളി മാറ്റിയിരുന്നു.

മത്സരവള്ളങ്ങളിൽ തുഴച്ചിൽക്കാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. നടപടികളുടെ ഭാഗമായി ഓരോ മത്സര വള്ളത്തിലെയും തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ പരിശീലനവേള മുതൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും.

പൂർണമായും ഹരിതചട്ടം പാലിച്ചാവും നടത്തിപ്പ്. ബോട്ടിൽ കളക്ഷൻ ബൂത്തിൽ ഡെപ്പോസിറ്റ് ആയി 10 രൂപ നൽകി സ്റ്റിക്കർ പതിപ്പിച്ചാൽ മാത്രമേ പ്ലാസ്റ്റിക് കുപ്പിവെളളം വളളംകളി നടക്കുന്ന പവലിയനിലേക്ക് കൊണ്ടു പോകുവാൻ അനുവദിക്കൂ. സ്റ്റിക്കറോടു കൂടിയ കാലിക്കുപ്പികൾ കളക്ഷൻ ബൂത്തിൽ തിരികെ ഏൽപ്പിച്ചാൽ ഡെപ്പോസിറ്റ് തുക തിരികെ നൽകും. ഡിസ്‌പോസിബിൾ പാത്രങ്ങൾ, കപ്പുകൾ എന്നിവ ഉപയോഗിച്ചുളള കച്ചവടങ്ങൾ ഗ്രീൻ സോണിൽ അനുവദിക്കില്ല. ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കുന്നതിന് പരിസ്ഥിതി സൗഹാർദ്ദപരമായ ബിന്നുകൾ സജ്ജീകരിക്കും.

നെഹ്‌റു ട്രോഫി ബോട്ട് റേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്നതാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങൾ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here