ബൊളീവിയയില്‍ സുവിശേഷ പ്രവര്‍ത്തനം ഇനി കുറ്റകരം നിയമം പാസ്സാക്കി.
മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബൊളിവിയയിലെ സോഷ്യലിസ്റ്റ് ഭരണകൂടം സുവിശേഷ പ്രവര്‍ത്തനങ്ങളെ കുറ്റകരമായി കണക്കാക്കുന്ന നിയമം പാസ്സാക്കി. ക്രിമിനല്‍ സംഘങ്ങളുടെയും, മത സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ തടയുകയെന്ന ഉദ്ദേശത്താല്‍ പുതിയ പീനല്‍കോഡ് ഭരണഘടനയില്‍ ചേര്‍ത്തെഴുതിയാണ് നിയമം പാസ്സാക്കിയത്. ഇതിന്‍പ്രകാരം പരസ്യ സ്ഥലത്തു നിന്ന് സുവിശേഷം പ്രസംഗിക്കുന്നതും, പ്രഭാഷണത്തിനായി സുവിശേഷകരെ ക്ഷണിക്കുന്നതും കുറ്റകരമാണ്.ഇത് ലംഘിക്കുന്ന വ്യക്തികളായാലും, സഭകളായാലും 5 മുതല്‍ 12 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് സര്‍ക്കാര്‍ നിയമം പാസ്സാക്കിയിരിക്കുന്നത്. ഈ നിയമം ഏറ്റവും ദോഷമായി ബാധിക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ 20% ത്തോളം വരുന്ന പ്രൊട്ടസ്റ്റന്റ്- കരിസ്മാറ്റിക് വിശ്വാസികളെയാണ്.
world news
വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു
ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയിൽ 24 മണിക്കൂർ മാത്രം എന്ന വ്യവസ്ഥയാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇതു ലംഘിച്ചാൽ സ്റ്റഡി പെർമിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാർഥിയെന്ന പരിഗണന നഷ്ടപ്പെടുമെന്നു മാത്രമല്ല, പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങളും നിഷേധിക്കപ്പെടാം. കാനഡ വിടേണ്ടതായും വരും.
ആഴ്ചയിൽ 20 മണിക്കൂർ മാത്രം പാർട്‌ടൈം ജോലി എന്ന വ്യവസ്ഥയാണ് മുൻപുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതിൽ ഇളവു നൽകിയിരുന്നു. ഇളവു പിൻവലിച്ച് പരമാവധി 24 മണിക്കൂർ എന്ന പരിധിവയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലറാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്ന കാര്യം സ്ഥിരീകരിച്ചത്. പഠന സ്ഥാപനം മാറുകയാണെങ്കിൽ പുതിയ സ്റ്റഡി പെർമിറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
6 മാസമെങ്കിലും കോഴ്സ് കാലയളവുള്ള, അംഗീകൃത സ്ഥാപനത്തിലെ മുഴുവൻ സമയ വിദ്യാർഥിയാണെങ്കിൽ ഓഫ് ക്യാംപസ് ജോലിക്ക് യോഗ്യതയുണ്ടെന്നു മാത്രമല്ല, വർക്ക് പെർമിറ്റിന്റെ ആവശ്യവുമില്ല. വിദ്യാർഥിക്ക് സോഷ്യൽ ഇൻഷുറൻസ് നമ്പർ ഉണ്ടായിരിക്കണം. ഇതുൾപ്പെടെ ഏതാനും വ്യവസ്ഥകൾ കൂടി ഓഫ് ക്യാംപസ് ജോലിക്കുള്ള യോഗ്യതയായി വച്ചിട്ടുണ്ട്. പാർട്‌ടൈം വിദ്യാർഥിയാണെങ്കിൽ മറ്റു നിബന്ധനകളെല്ലാം പാലിച്ചാൽ ഓഫ് ക്യാംപസ് ജോലിയോഗ്യതയായി. അനുവാദത്തോടെയുള്ള അവധിയിലായിരിക്കുമ്പോഴും സ്ഥാപനം മാറുമ്പോഴും പഠനം നടക്കുന്നില്ലാത്തതിനാൽ പാർട്‌ടൈം ജോലിക്കു വിലക്കുണ്ട്.
ഒന്നിലധികം ജോലിയാകാമെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധി വിടാൻ പാടില്ല. ശൈത്യ, വേനൽ അവധികൾ പോലെ അംഗീകൃത ഇടവേളകളിൽമാത്രം ഫുൾടൈം വിദ്യാർഥികൾക്ക് സമയപരിധിയില്ല. ഇത്തരം ഇടവേളയിൽ ഫുൾ ടൈം, പാർട്‌ടൈം കോഴ്സുകളിലും ചേരാം. ഇടവേളയ്ക്കു മുൻപും ശേഷവും ഫുൾടൈം വിദ്യാർഥിയായിരിക്കണം എന്നതു നിർബന്ധമാണ്. അതായത്, ഒന്നാം സെമസ്റ്റർ തുടങ്ങുന്നതിനു മുൻപ് ജോലിക്കു പോകാൻ അനുവാദമില്ല.
Sources:globalindiannews
Sports
യേശുവാണ് തന്റെ കുടുംബത്തിന്റെയും കരിയറിന്റെയും അടിസ്ഥാനം: സീസണ്‍ റെക്കോര്‍ഡിട്ട ബേസ്ബോള്‍ താരം ആരോണ്‍ ജഡ്ജ്
ന്യൂയോര്‍ക്ക്: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കൊറിന്തോസ് 5:7) എന്ന ബൈബിള്‍ വാക്യവും നെഞ്ചിലേറ്റി ഈ സീസണിനു ആരംഭം കുറിച്ച ന്യൂയോര്‍ക്ക് യാങ്കീസിന്റെ അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്ബോള്‍ ഔട്ട്‌ഫീല്‍ഡര്‍ ആരോണ്‍ ജഡ്ജിന് ഇത് നേട്ടങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട സീസണ്‍. ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്ന ഈ സീസണിലെ അവിശ്വസനീയമായ പ്രകടനത്തിലൂടെ താരം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ക്രിസ്തു വിശ്വാസമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.
തന്നെ ദത്തെടുത്ത് വളര്‍ത്തിയ തന്റെ മാതാപിതാക്കളും തന്റെ ക്രിസ്ത്യന്‍ വിശ്വാസവുമാണ് തന്റെ ഈ വിജയത്തിന്റെ പിന്നിലെന്നു മുപ്പതുകാരനായ ഈ യാങ്കീസ് താരം പറയുന്നു. വെയ്നെ-പാറ്റി ദമ്പതികള്‍ ആരോണിനേയും അദ്ദേഹത്തിന്റെ സഹോദരനേയും ജനിച്ചപ്പോള്‍ തന്നെ ദത്തെടുത്തതാണ്. ദൈവമാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നാണ് ഇതിനെ കുറിച്ച് ആരോണിന് പറയുവാനുള്ളത്. ആരോണിന്റെ 10 വയസ്സ് വരെ മാതാപിതാക്കള്‍ അവനെ ദത്തെടുത്തതാണെന്ന് അറിയിച്ചിരുന്നില്ല. എന്നാല്‍ 10 വയസ്സായപ്പോള്‍ മുതല്‍ അവന്‍ ‘ഞാന്‍ കാണാന്‍ നിങ്ങളേപ്പോലെ അല്ലല്ലോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. അവസാനം അവര്‍ അവന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.
താന്‍ ദത്തെടുക്കപ്പെട്ടവനാണെന്ന്‍ അറിഞ്ഞതില്‍ തനിക്ക് യാതൊരു വിഷമവും തോന്നിയിരുന്നില്ല എന്ന് പറഞ്ഞ ആരോണ്‍ അവരാണ് തനിക്ക് അറിയാവുന്ന തന്റെ മാതാപിതാക്കളെന്നും കൂട്ടിച്ചേര്‍ത്തു. സ്നേഹവും പിന്തുണയും നല്‍കുന്ന മാതാപിതാക്കളെ ലഭിച്ച താന്‍ എത്രമാത്രം അനുഗ്രഹീതനാണെന്ന് ആരോണ്‍ പറയുമ്പോള്‍, അവനേക്കാളും ശരിക്കും തങ്ങളാണ് അനുഗ്രഹീതര്‍ എന്നാണ് അവന്റെ അമ്മ പറയുന്നത്. 2 കൊറിന്തോസ് 5:7-ല്‍ പറഞ്ഞിരിക്കുന്ന വാക്യമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈബിള്‍ വാക്യമെന്ന് താരം പറയുന്നു.
ഈ ബൈബിള്‍ വാക്യമനുസരിച്ച് ജീവിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളിലിരിക്കുന്നവനിലും, അവന്‍ നമുക്കായി കരുതിവെച്ചിരിക്കുന്നവയിലും വിശ്വസിക്കുക. നമ്മെ ചുറ്റിപ്പറ്റി എന്താണ് ഉള്ളതെന്ന് നമുക്കറിയില്ല, നമുക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അവന്‍ നമ്മളെ ശരിയായ ദിശയില്‍ നയിക്കുമെന്നും ആരോണ്‍ പറയുന്നു. 65 ഹോം-റണ്‍ എന്ന റെക്കോര്‍ഡ് നേട്ടം കൈവരിക്കുവാനുള്ള ശ്രമത്തിലാണ് ആരോണ്‍. 2013-ലാണ് ഇദ്ദേഹം ന്യൂയോര്‍ക്ക് യാങ്കീസിന് വേണ്ടി കളിച്ച് തുടങ്ങുന്നത്. 2017-ല്‍ അമേരിക്കയിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി ആരോണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
world news
ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു
ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക തീവ്രവാദ സംഘം ജിസിയ നികുതി ചുമത്തിയതായി കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ രഹസ്യ ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക രാഷ്ട്രം അമുസ്‌ലിംകളിൽ നിന്ന് ഈടാക്കിയിരുന്ന പ്രത്യേക നികുതിയാണ് ജിസിയ. ഇത് ഇസ്ലാമിക തീവ്രവാദികള്‍ മേഖലയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുവാനുള്ള മാര്‍ഗ്ഗമായാണ് മാറ്റുന്നത്. മേഖലയിൽ സജീവമായ ഒരു ഇസ്ലാമിക തീവ്രവാദ സംഘം അടുത്തിടെ പ്രായമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും 25,000 ഫ്രാങ്ക് (ഏകദേശം 40 ഡോളർ) നികുതി ചുമത്തി.
കിഴക്കൻ കോറോയിലെ മോപ്‌തിയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രാമമായ ഡൗണ-പെന്നിലും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പണമടയ്ക്കാൻ കഴിയാത്തവരോ നിരസിക്കുകയോ ചെയ്യുന്നവർക്കു അവരുടെ ആരാധനാലയങ്ങൾ നിർബന്ധമായും അടച്ചുപൂട്ടുമെന്ന് തീവ്രവാദികള്‍ പറയുന്നു. ഡൗഗൗട്ടെനെ ഗ്രാമത്തിലാണ്, ആശങ്കാജനകമായ സാഹചര്യം ആരംഭിച്ചത്. ഇപ്പോൾ, ഡൗണ-പെന്നിനും ഇതേ പ്രശ്നം നേരിടുകയാണ്. മതസ്വാതന്ത്ര്യത്തിനും പ്രാദേശിക സുരക്ഷയ്ക്കും കൂടുതൽ ഭീഷണിയുയർത്തി ഈ മതനികുതി മറ്റ് ഗ്രാമങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. ഡൗന-പെനിലെ കത്തോലിക്ക പ്രൊട്ടസ്റ്റൻ്റ്, പള്ളികൾ അടച്ചുപൂട്ടണമെന്ന് ഇസ്ലാമിക തീവ്രവാദികൾ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു.
പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. രാജ്യത്തു അൽക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മാലിയിൽ നിന്നു തന്നെ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ 4 വർഷവും 8 മാസവുമാണ് തടവില്‍ കഴിഞ്ഞത്. 2021 ഒക്ടോബറിൽ സിസ്റ്റര്‍ മോചിതയായി. ഹ്യൂമൻ ജിയോഗ്രഫി ഇൻഫർമേഷൻ സർവേ (HGIS) പ്രകാരം മാലിയിലെ ജനസംഖ്യയുടെ 94.84 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 2.37% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave