Connect with us

36 മത് കോൺഫ്രൻസിന് (പി.സി.എൻ.എ.കെ) ബോസ്റ്റണിൽ തുടക്കമായി.

Published

on

ബോസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ 36. മത് കോൺഫ്രൻസിന് തുടക്കമായി. ജൂലൈ 5 ന്
വ്യാഴാഴ്ച വൈകിട്ട് നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ പാസ്റ്റർ ജോർജ്.പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റർ പി.വി.മാമ്മൻ
സങ്കീർത്തനം വായിച്ചു. ലോക്കൽ കൺവീനർ പാസ്റ്റർ ജോൺസൻ സാമുവേൽ സ്വാഗതം പറഞ്ഞു.
ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള റവ.ഡോ.സാമുവേൽ റോഡ്ട്രിഗർസ് , ദക്ഷിണേന്ത്യയിൽ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവർത്തകൻ ബ്രദർ. മോഹൻ.സി.ലാസറസ്സ് എന്നിവർ ആദ്യ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
സംയുക്ത ആരാധനയോടും ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി ജൂലൈ 8 ന് ഞായറാഴ്ച സമ്മേളനം സമാപിക്കും.
അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എൻ.എ.കെ പ്രാരംഭ ദിനത്തിൽ ആരാധന ശുശ്രൂഷ നയിക്കുവാൻ എത്തിയത് പ്രമുഖ വർഷിപ്പ് ബാൻഡായ യേശുവ സംഗീത ഗ്രൂപ്പാണ്. ഡോ. ബ്ലെസൻ മേമനയുടെ നേത്യത്വത്തിലുള്ള നാഷണൽ മ്യൂസിക് ക്വയർ എല്ലാ ദിവസവും ആത്മീയ ഗാന ശുശ്രൂഷകൾ നിർവ്വഹിക്കും.

world news

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

Published

on

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ 24 മണിക്കൂർ മാത്രം എന്ന വ്യവസ്ഥയാണ് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഇവയിൽ ഏറ്റവും പ്രധാനം. ഇതു ലംഘിച്ചാൽ സ്റ്റഡി പെർമിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാർഥിയെന്ന പരിഗണന നഷ്ടപ്പെടുമെന്നു മാത്രമല്ല, പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങളും നിഷേധിക്കപ്പെടാം. കാന‍ഡ വിടേണ്ടതായും വരും.

ആഴ്ചയിൽ 20 മണിക്കൂർ മാത്രം പാർട്‌ടൈം ജോലി എന്ന വ്യവസ്ഥയാണ് മുൻപുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതിൽ ഇളവു നൽകിയിരുന്നു. ഇ‌‌‌‌‌ളവു പിൻവലിച്ച് പരമാവധി 24 മണിക്കൂർ എന്ന പരിധിവയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലറാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്ന കാര്യം സ്ഥിരീകരിച്ചത്. പഠന സ്ഥാപനം മാറുകയാണെങ്കിൽ പുതിയ സ്റ്റഡി പെർമിറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

6 മാസമെങ്കിലും കോഴ്സ് കാലയളവുള്ള, അംഗീകൃത സ്ഥാപനത്തിലെ മുഴുവൻ സമയ വിദ്യാർഥിയാണെങ്കിൽ ഓഫ് ക്യാംപസ് ജോലിക്ക് യോഗ്യതയുണ്ടെന്നു മാത്രമല്ല, വർക്ക് പെർമിറ്റിന്റെ ആവശ്യവുമില്ല. വിദ്യാർഥിക്ക് സോഷ്യൽ ഇൻഷുറൻസ് നമ്പർ ഉണ്ടായിരിക്കണം. ഇതുൾപ്പെടെ ഏതാനും വ്യവസ്ഥകൾ കൂടി ഓഫ് ക്യാംപസ് ജോലിക്കുള്ള യോഗ്യതയായി വച്ചിട്ടുണ്ട്. പാർട്‌ടൈം വിദ്യാർഥിയാണെങ്കിൽ മറ്റു നിബന്ധനകളെല്ലാം പാലിച്ചാൽ ഓഫ് ക്യാംപസ് ജോലിയോഗ്യതയായി. അനുവാദത്തോടെയുള്ള അവധിയിലായിരിക്കുമ്പോഴും സ്ഥാപനം മാറുമ്പോഴും പഠനം നടക്കുന്നില്ലാത്തതിനാൽ പാർട്‌ടൈം ജോലിക്കു വിലക്കുണ്ട്.

ഒന്നിലധികം ജോലിയാകാമെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധി വിടാൻ പാ‌ടില്ല. ശൈത്യ, വേനൽ അവധികൾ പോലെ അംഗീകൃത ഇടവേളകളിൽമാത്രം ഫുൾടൈം വിദ്യാർഥികൾക്ക് സമയപരിധിയില്ല. ഇത്തരം ഇടവേളയിൽ ഫുൾ ടൈം, പാർട്‌ടൈം കോഴ്സുകളിലും ചേരാം. ഇടവേളയ്ക്കു മുൻപും ശേഷവും ഫുൾടൈം വിദ്യാർഥിയായിരിക്കണം എന്നതു നിർബന്ധമാണ്. അതായത്, ഒന്നാം സെമസ്റ്റർ തുടങ്ങുന്നതിനു മുൻപ് ജോലിക്കു പോകാൻ അനുവാദമില്ല.
Sources:globalindiannews

http://theendtimeradio.com

Continue Reading

Sports

യേശുവാണ് തന്റെ കുടുംബത്തിന്റെയും കരിയറിന്റെയും അടിസ്ഥാനം: സീസണ്‍ റെക്കോര്‍ഡിട്ട ബേസ്ബോള്‍ താരം ആരോണ്‍ ജഡ്ജ്

Published

on

ന്യൂയോര്‍ക്ക്: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കൊറിന്തോസ് 5:7) എന്ന ബൈബിള്‍ വാക്യവും നെഞ്ചിലേറ്റി ഈ സീസണിനു ആരംഭം കുറിച്ച ന്യൂയോര്‍ക്ക് യാങ്കീസിന്റെ അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്ബോള്‍ ഔട്ട്‌ഫീല്‍ഡര്‍ ആരോണ്‍ ജഡ്ജിന് ഇത് നേട്ടങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട സീസണ്‍. ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്ന ഈ സീസണിലെ അവിശ്വസനീയമായ പ്രകടനത്തിലൂടെ താരം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ക്രിസ്തു വിശ്വാസമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

തന്നെ ദത്തെടുത്ത് വളര്‍ത്തിയ തന്റെ മാതാപിതാക്കളും തന്റെ ക്രിസ്ത്യന്‍ വിശ്വാസവുമാണ് തന്റെ ഈ വിജയത്തിന്റെ പിന്നിലെന്നു മുപ്പതുകാരനായ ഈ യാങ്കീസ് താരം പറയുന്നു. വെയ്നെ-പാറ്റി ദമ്പതികള്‍ ആരോണിനേയും അദ്ദേഹത്തിന്റെ സഹോദരനേയും ജനിച്ചപ്പോള്‍ തന്നെ ദത്തെടുത്തതാണ്. ദൈവമാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നാണ് ഇതിനെ കുറിച്ച് ആരോണിന് പറയുവാനുള്ളത്. ആരോണിന്റെ 10 വയസ്സ് വരെ മാതാപിതാക്കള്‍ അവനെ ദത്തെടുത്തതാണെന്ന് അറിയിച്ചിരുന്നില്ല. എന്നാല്‍ 10 വയസ്സായപ്പോള്‍ മുതല്‍ അവന്‍ ‘ഞാന്‍ കാണാന്‍ നിങ്ങളേപ്പോലെ അല്ലല്ലോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. അവസാനം അവര്‍ അവന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.

താന്‍ ദത്തെടുക്കപ്പെട്ടവനാണെന്ന്‍ അറിഞ്ഞതില്‍ തനിക്ക് യാതൊരു വിഷമവും തോന്നിയിരുന്നില്ല എന്ന് പറഞ്ഞ ആരോണ്‍ അവരാണ് തനിക്ക് അറിയാവുന്ന തന്റെ മാതാപിതാക്കളെന്നും കൂട്ടിച്ചേര്‍ത്തു. സ്നേഹവും പിന്തുണയും നല്‍കുന്ന മാതാപിതാക്കളെ ലഭിച്ച താന്‍ എത്രമാത്രം അനുഗ്രഹീതനാണെന്ന് ആരോണ്‍ പറയുമ്പോള്‍, അവനേക്കാളും ശരിക്കും തങ്ങളാണ് അനുഗ്രഹീതര്‍ എന്നാണ് അവന്റെ അമ്മ പറയുന്നത്. 2 കൊറിന്തോസ് 5:7-ല്‍ പറഞ്ഞിരിക്കുന്ന വാക്യമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈബിള്‍ വാക്യമെന്ന് താരം പറയുന്നു.

ഈ ബൈബിള്‍ വാക്യമനുസരിച്ച് ജീവിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളിലിരിക്കുന്നവനിലും, അവന്‍ നമുക്കായി കരുതിവെച്ചിരിക്കുന്നവയിലും വിശ്വസിക്കുക. നമ്മെ ചുറ്റിപ്പറ്റി എന്താണ് ഉള്ളതെന്ന് നമുക്കറിയില്ല, നമുക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അവന്‍ നമ്മളെ ശരിയായ ദിശയില്‍ നയിക്കുമെന്നും ആരോണ്‍ പറയുന്നു. 65 ഹോം-റണ്‍ എന്ന റെക്കോര്‍ഡ് നേട്ടം കൈവരിക്കുവാനുള്ള ശ്രമത്തിലാണ് ആരോണ്‍. 2013-ലാണ് ഇദ്ദേഹം ന്യൂയോര്‍ക്ക് യാങ്കീസിന് വേണ്ടി കളിച്ച് തുടങ്ങുന്നത്. 2017-ല്‍ അമേരിക്കയിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി ആരോണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു

Published

on

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക തീവ്രവാദ സംഘം ജിസിയ നികുതി ചുമത്തിയതായി കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ രഹസ്യ ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക രാഷ്ട്രം അമുസ്‌ലിംകളിൽ നിന്ന് ഈടാക്കിയിരുന്ന പ്രത്യേക നികുതിയാണ് ജിസിയ. ഇത് ഇസ്ലാമിക തീവ്രവാദികള്‍ മേഖലയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുവാനുള്ള മാര്‍ഗ്ഗമായാണ് മാറ്റുന്നത്. മേഖലയിൽ സജീവമായ ഒരു ഇസ്ലാമിക തീവ്രവാദ സംഘം അടുത്തിടെ പ്രായമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും 25,000 ഫ്രാങ്ക് (ഏകദേശം 40 ഡോളർ) നികുതി ചുമത്തി.

കിഴക്കൻ കോറോയിലെ മോപ്‌തിയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രാമമായ ഡൗണ-പെന്നിലും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പണമടയ്ക്കാൻ കഴിയാത്തവരോ നിരസിക്കുകയോ ചെയ്യുന്നവർക്കു അവരുടെ ആരാധനാലയങ്ങൾ നിർബന്ധമായും അടച്ചുപൂട്ടുമെന്ന് തീവ്രവാദികള്‍ പറയുന്നു. ഡൗഗൗട്ടെനെ ഗ്രാമത്തിലാണ്, ആശങ്കാജനകമായ സാഹചര്യം ആരംഭിച്ചത്. ഇപ്പോൾ, ഡൗണ-പെന്നിനും ഇതേ പ്രശ്നം നേരിടുകയാണ്. മതസ്വാതന്ത്ര്യത്തിനും പ്രാദേശിക സുരക്ഷയ്ക്കും കൂടുതൽ ഭീഷണിയുയർത്തി ഈ മതനികുതി മറ്റ് ഗ്രാമങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. ഡൗന-പെനിലെ കത്തോലിക്ക പ്രൊട്ടസ്റ്റൻ്റ്, പള്ളികൾ അടച്ചുപൂട്ടണമെന്ന് ഇസ്ലാമിക തീവ്രവാദികൾ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു.

പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. രാജ്യത്തു അൽക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മാലിയിൽ നിന്നു തന്നെ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ 4 വർഷവും 8 മാസവുമാണ് തടവില്‍ കഴിഞ്ഞത്. 2021 ഒക്ടോബറിൽ സിസ്റ്റര്‍ മോചിതയായി. ഹ്യൂമൻ ജിയോഗ്രഫി ഇൻഫർമേഷൻ സർവേ (HGIS) പ്രകാരം മാലിയിലെ ജനസംഖ്യയുടെ 94.84 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 2.37% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news2 hours ago

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ...

Sports3 hours ago

യേശുവാണ് തന്റെ കുടുംബത്തിന്റെയും കരിയറിന്റെയും അടിസ്ഥാനം: സീസണ്‍ റെക്കോര്‍ഡിട്ട ബേസ്ബോള്‍ താരം ആരോണ്‍ ജഡ്ജ്

ന്യൂയോര്‍ക്ക്: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കൊറിന്തോസ് 5:7) എന്ന ബൈബിള്‍ വാക്യവും നെഞ്ചിലേറ്റി ഈ സീസണിനു ആരംഭം കുറിച്ച ന്യൂയോര്‍ക്ക് യാങ്കീസിന്റെ അമേരിക്കന്‍ പ്രൊഫഷണല്‍...

world news3 hours ago

ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക...

Crime3 hours ago

India’s First 24×7 Online Court To Open In Kerala’s Kollam

In a groundbreaking development, Kollam is set to become the first city to launch a 24/7 online court, transforming the...

National3 hours ago

രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്ന് മുതല്‍

കൊല്ലം: രാജ്യത്തെ ആദ്യത്തെ 24X7 ഓണ്‍ലൈന്‍ കോടതി ഇന്ന് മുതല്‍ കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും...

us news1 day ago

Pastor Jack Graham implores Christians to proclaim truth in a shifting culture

For as long as Prestonwood Baptist Church Pastor Jack Graham can remember, he’s loved the Bible — a connection nurtured...

Trending

Copyright © 2019 The End Time News