Connect with us
Slider

National

ചര്‍ച്ച് ഓഫ് ഗോഡ് പ്രതിദിന ധ്യാനപുസ്തകം പ്രസിദ്ധീകരിക്കുന്നു

Published

on

 

സി ജി ഐ കേരളാ സ്റ്റേറ്റിന്റെ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പാസ്റ്റര്‍മാര്‍,അദ്ധ്യാപകര്‍, കുട്ടികള്‍,സഭയിലെ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ധ്യാനപുസ്തകം പ്രസിദ്ധീകരിക്കുന്നു. 365 ദിവസങ്ങളിലേയ്ക്കുള്ള ധ്യാനസമാഹരത്തിലേയ്ക്ക് ഈടുറ്റ ചിന്തകള്‍ ക്ഷണിക്കുന്നു. സെപ്റ്റംബര്‍ 30 നുള്ളില്‍ രചനകള്‍ ലഭിക്കേണ്ടതാണ്. ഒന്നര പേജില്‍ കവിയാതെ എഴുതിയ ലേഖനങ്ങള്‍ ഇമെയിലിലോ ([email protected]) വാട്‌സാപ്പിലോ(9847820405) അയയ്ക്കാവുന്നതാണ്. എഡിറ്റോറിയല്‍ ബോര്‍ഡ് പരിശോധിച്ച് പ്രസിദ്ധീകരണ യോഗ്യമായവ എഴുത്തുകാരുടെ പേരു സഹിതം പുസ്തകത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ സജി ചാക്കോ 8592940536 ല്‍ വിളിക്കാവുന്നതാണ്.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Movie15 hours ago

Christian movie ‘Courageous’ to be rereleased in 2021 with new surprise ending

Award-winning filmmakers Alex and Stephen Kendrick announced they will be rereleasing their blockbuster film “Courageous” with new scenes and a...

us news15 hours ago

American Missionary Kidnapped in Southern Niger

Niger– On October 27, a missionary named Phillip Walton, was at his home in the town of Birnin Konni, near...

us news16 hours ago

North Korean Christians Brutally Tortured for Their Faith

North Korea– It is no secret that North Korean Christians are facing one of the harshest regimes when it comes...

Media16 hours ago

പന്ത്രണ്ടര ലക്ഷം കിലോഗ്രാം സ്വര്‍ണം ; ലോകത്തെ എറ്റവും വലിയ സ്വര്‍ണ്ണഖനി തുറക്കാനൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി തുറക്കാനൊരുങ്ങി റഷ്യ. സൈബീരിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയായ സുഖോയ് ലോഗ് തുറക്കാനൊരുങ്ങുന്നത്. ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണ്ണ...

Media2 days ago

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being...

Media2 days ago

ധനവാന്മാരെ കരഞ്ഞ് മുറയിടുവീന്‍ (യാക്കോ. 5:1)അനുഗ്രഹീതമായ സന്ദേശം

   

Trending