Connect with us

National

എംപവര്‍ 2018 മ്യൂസിക്കല്‍ ലൈവ് ഇവന്റ് നാളെ മുതല്‍

Published

on

ഐ പി സി ബഥേല്‍ സഭ ഒരുക്കുന്ന എംപവര്‍ ഗോസ്പല്‍ & മ്യൂസിക് ലൈവ് ഇവന്റ് നവംബര്‍ 19,20,21 തിയതികളില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഹാളില്‍ വെച്ചു വൈകിട്ട് 7 മുതല്‍ 9.30 വരെ നടത്തപ്പെടുന്നു. പാസ്റ്റര്‍ ബാബു ചെറിയാന്‍ പിറവം ദൈവവചന ശുശ്രൂഷ നടത്തും. പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയും സിസ്റ്റര്‍ പെര്‍സിസ് ജോണും ആരാധനയ്ക്ക് നേതൃത്വം നല്‍കും. ചിക്കു ഡാന്‍ ജേക്കബ്, സജി എബ്രഹാം മാത്യൂ, ജീന്‍സ് മാത്യൂ, അലക്‌സ് റ്റി ജെ എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

National

ഐ.പി സി കട്ടപ്പന സെൻ്റർ 37-ാംമത് വാർഷിക കൺവെൻഷൻ 12 മുതൽ 16 വരെ

Published

on

കട്ടപ്പന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻ്റെറിൻ്റെ 37 മത് വാർഷിക കൺവെൻഷൻ 2025 ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ കട്ടപ്പന സി.എസ്.ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.ഐ.പി.സി കട്ടപ്പന സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.റ്റി തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രസിദ്ധ വചന പ്രഭാഷകരായ *പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ലാസർ വി മാത്യു ചെങ്ങന്നൂർ.**റവ. തോമസ് അബുക്കയത്ത് യു.എസ്.എ, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, സിസ്റ്റർ ജയ്മോള്‍ രാജു, ബ്രദർ. ഫിന്നി പി.മാത്യു* എന്നിവർ വചനം ശുശ്രൂഷിക്കും. *ഹീലിംഗ് മെലഡീസ് നിരണം* ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വിവിധ സെക്ഷനിലുകളിലായി റിവൈവൽ മീറ്റിംഗ്, ധ്യാനയോഗം, പവ്വർ കോൺഫറൻസ്, വുമൺസ് ഫെലോഷിപ്പ്, സ്നാന ശുശ്രൂഷ, സൺഡേസ്കൂൾ,
പി.വൈ.പി.എ സംയുക്ത സമ്മേളനം, കത്തൃമേശയോടുകൂടി സംയുക്ത ആരാധന ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി 00.06 മുതൽ 00.09 വരെ സമാപന സമ്മേളനം ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
സെൻറർ സെക്രട്ടറി,
*പാസ്റ്റർ ടോം തോമസ്, കട്ടപ്പന*
8547174727
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പെരിങ്ങോം മൗണ്ട് കർമ്മേൽ ഏ.ജി ചർച്ച് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

Published

on

പെരിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21,22, തീയതികളിൽ രണ്ട് ദിവസത്തെ കൺവൻഷൻ നടക്കും. പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം വചനപ്രഘോഷണം നടത്തും. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിൻസ് ഗബ്രിയേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കർമ്മേൽ ഗോസ്പൽ മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. വെള്ളി,ശനി പകൽ സമയങ്ങളിൽ ക്രിസ്തീയ വിശ്വാസത്തിൻ്റെ ശ്രേഷ്ഠത എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകൾക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ. ഷിജു മത്തായി നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്

Published

on

തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിൽ 2.62 കോടിയും വിദേശ സ്കോളർഷിപ്പിൽ 85 ലക്ഷവും എ പി ജെ അബ്ദുൽകലാം സ്കോളർഷിപ്പിൽ 41 ലക്ഷവുമാണ് വെട്ടിക്കുറച്ചത്. മാത്രമല്ല സംസ്ഥാനത്തെ അവശരരും പാർശ്വവൽക്കരിക്കപ്പെട്ട വരുമായ ദുർബ്ബല ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്ക് നീക്കിവച്ചിരുന്ന കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. ഭരണാനുമതി നൽകിയ പല പദ്ധതികളും പൂർണ്ണമായും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് സാമ്പത്തീക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിച്ച് പറയുമ്പോഴും സാധാരണക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്പ് മാത്രം വെട്ടിക്കുറച്ചത് എന്തിനാണ്?. അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കി ക്ഷേമപദ്ധതികളും പാവപ്പെട്ട വിദ്യാർഥികളുടെ ആനുകൂല്യങ്ങളും മുൻഗണന നൽകി നടപ്പിലാക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news13 minutes ago

Christian Man Reportedly Jailed For His Faith Released — but His Horrific Case Sparks Warning

A man who was detained in Egypt for more than three years due to his Christian faith has been released....

National36 minutes ago

ഐ.പി സി കട്ടപ്പന സെൻ്റർ 37-ാംമത് വാർഷിക കൺവെൻഷൻ 12 മുതൽ 16 വരെ

കട്ടപ്പന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻ്റെറിൻ്റെ 37 മത് വാർഷിക കൺവെൻഷൻ 2025 ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ കട്ടപ്പന സി.എസ്.ഐ...

us news44 minutes ago

അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി പറന്ന യുദ്ധ വിമാനം ഇന്ന് അമൃത്സറിൽ ഇറങ്ങും

വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി പറന്ന യുദ്ധ വിമാനം ഇന്ന് അമൃത്സറിൽ ഇറങ്ങും. 205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും...

us news23 hours ago

The key reason you can’t lose your salvation

It’s easily in the top five of all Christian debates. Maybe even number one. And sometimes believers get testy when...

world news1 day ago

Christian convert freed after 3-year imprisonment in Egypt over Facebook posts

Egyptian authorities have released Christian convert Abdulbaqi Saeed Abdo, who spent three years in prison for his Facebook posts about...

world news1 day ago

വ്യാജ മതനിന്ദ കേസ്: പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് മോചനം

ലാഹോർ: പാക്കിസ്ഥാനില്‍ മഅറസ്റ്റിലായ ഇരട്ട ക്രൈസ്തവ സഹോദരങ്ങള്‍ക്കു നേരെയുള്ള മതനിന്ദ കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു ഇരുവര്‍ക്കും മോചനം. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ, തെറ്റായ ദൈവനിന്ദ...

Trending

Copyright © 2019 The End Time News