Connect with us

world news

ഓസ്‌ട്രേലിയൻ പെന്തെക്കോസ്റ്റൽ അസംബ്ലി 10 മത് വാർഷികo ജനുവരി 19 ന്

Published

on

 

ക്യുഎൻസ്ലാൻഡിന്റെ തലസ്ഥാന നഗരിയായ ബ്രിസ്‌ബണിലുള്ള പ്രമുഖ പെന്തക്കോസ്തു സഭയായ ഓസ്‌ട്രേലിയൻ പെന്തെക്കോസ്റ്റൽ അസംബ്ലി (ഐ പി സി ബ്രിസ്‌ബേൻ) യുടെ 10 മത് വാർഷികo ജനുവരി 19 ന് വൈകുനേരം 5 മണി മുതൽ 7 മണി വരെ 212 ആശ്ഗ്രോവ് അവന്യൂ, അശ്ഗ്രൊവിൽ നടക്കും. 10th ആന്വൽ ഡിന്നർ എന്നപേരിൽ ക്രമീകരിച്ചിരിക്കുന്ന ഈ പ്രോഗ്രാമിൽ മ്യൂസിക്കൽ നൈറ്റ് ഉൾപ്പെടെയുള്ള പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതോടനുബന്ധിച്ചുള്ള സ്നേഹവിരുന്നിലും ജാതി സഭ വിത്യാസമെന്യേ ബ്രിസ്‌ബേൻ കമ്മ്യൂണിറ്റിയിലെ വിവിധ ആളുകൾ പങ്കെടുക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രകാശ് ജേക്കബ് നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: +61413347562, +61425265859, +61423910801.

world news

റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയിൽ 3 വർഷം പ്രവേശന വിലക്ക്

Published

on

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവര്‍ക്ക് ഹിജ്റ കലണ്ടർ പ്രകാരം മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു. റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് പ്രവേശന വിലക്ക്. മൂന്നുവര്‍ഷം കഴിയാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. എന്നിരുന്നാലും, പഴയ തൊഴിലുടമയ്ക്കൊപ്പം ജോലി ചെയ്യുന്നതിനായി പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാൻ, സ്പോൺസർ എയര്‍പോര്‍ട്ടിലെ ജവാസത്തിലെത്തണമെന്ന് മാത്രം.
Sources:Metro Journal

http://theendtimeradio.com

Continue Reading

world news

നിക്കരാഗ്വേ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ കത്തോലിക്കാ വിരുദ്ധ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര നേതാക്കള്‍

Published

on

മനാഗ്വെ: നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്ക സഭക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ‘പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്’ എന്ന അന്താരാഷ്ട്ര രാഷ്ട്രീയ നേതാക്കളുടെ ശ്രംഖല ‘ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ്’ (ഒ.എ.എസ്) നോട് ആവശ്യപ്പെട്ടു. അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രംഖലയാണ് പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്.

കത്തോലിക്ക സഭയ്ക്കെതിരെ സ്വേച്ഛാധിപതി ഡാനിയല്‍ ഒര്‍ട്ടേഗ അഴിച്ചുവിട്ടിരിക്കുന്ന പീഡനങ്ങളെ ഓഗസ്റ്റ് 11-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ ശക്തമായ ഭാഷയില്‍ അപലപിച്ച ശ്രംഖല മതഗല്‍പ്പ രൂപതക്കെതിരായ അടിച്ചമര്‍ത്തല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ശക്തിപ്രാപിച്ചിരിക്കുകയാണെന്നും, രൂപതയുടെ മെത്രാന്‍ മോണ്‍. റൊണാള്‍ഡോ അല്‍വാരസിനെ നാടുകടത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

ബിഷപ്പ് അല്‍വാരസിനെ കഴിഞ്ഞ 9 ദിവസങ്ങളായി രൂപതാ ആസ്ഥാനത്ത് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും, വിശ്വാസികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുവാന്‍ പോലും സമ്മതിക്കുന്നില്ലെന്നും ശ്രംഖല പറയുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരണ കക്ഷിയായ സാന്‍ഡിനിസ്റ്റാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ ഇരുന്നൂറ്റിഅമ്പതോളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ ശ്രംഖല അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗും, മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസും ഉള്‍പ്പെടെ നിരവധി പുരോഹിതര്‍ നാടുകടത്തപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക സഭ ഏകാധിപത്യ ഭരണകൂടത്തിന്റെ മുന്നില്‍ ശക്തമായി നിലകൊള്ളുന്നതിനാൽ ഫാ. മാനുവല്‍ ഗാര്‍ഷ്യയേ ജൂണ്‍ അവസാനം മുതല്‍ തടവിലാക്കിയിരിക്കുന്ന കാര്യവും, മിഷ്ണറി ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെ നാടുകടത്തിയ കാര്യവും, കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയ കാര്യവും, വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ വധഭീഷണി മുഴക്കിയ സംഭവവും പ്രസ്താവനയില്‍ എടുത്ത് പറയുന്നുണ്ട്. നിക്കരാഗ്വേയില്‍ മാധ്യമ സ്വാതന്ത്ര്യം ഒട്ടും തന്നെ ഇല്ലെന്നു അന്താരാഷ്ട്ര നേതാക്കള്‍ പറയുന്നു. നിക്കരാഗ്വേയില്‍ മനുഷ്യാവകാശങ്ങള്‍ ക്രമാനുസൃതമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

2018 മുതല്‍ ആയിരകണക്കിന് പൗരസംഘടനകളാണ് അടച്ചുപൂട്ടപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ അടിച്ചമര്‍ത്തല്‍ കാരണം മരണപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഒ.എ.എസും അതിന്റെ മനുഷ്യാവകാശ വിഭാഗമായ ഇന്റര്‍ അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സും കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ ശ്രംഖലയുടെ ഭാഗമായ അന്താരാഷ്ട്ര നേതാക്കളുടെ പിന്തുണ ഒ.എ.എസിന് ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസിന്റെ പ്രസ്താവന അവസാനിക്കുന്നത്. അമേരിക്കന്‍ വന്‍കരയിലെ മുപ്പത്തിനാലോളം രാഷ്ട്രങ്ങള്‍ അംഗമായുള്ള അന്താരാഷ്ട്ര സംഘടനയാണ് വാഷിംഗ്‌ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ.എ.എസ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ഈജിപ്റ്റിൽ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം; 41 പേർ കൊല്ലപ്പെട്ടു

Published

on

കെയ്റോ: ഈജിപ്റ്റിന്‍റെ തലസ്ഥാനമായ കെയ്റോയിൽ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇംബാബയിലെ അബു സിഫീൻ പള്ളിയിലാണ് തീപിടിത്തമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പ്രാർഥന നടക്കുമ്പോഴാണ് തീപടർന്നത്. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസിസി അനുശോചിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്റ്റുകൾ. ഈജിപ്തിൽ ആകെ ജനസംഖ്യയുടെ 10 ശതമാനം ക്രിസ്ത്യൻ മതവിഭാഗങ്ങളാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

politics22 hours ago

‘സർക്കാർ ജീവനക്കാർ ഫോണിൽ ‘ഹലോ’ക്ക് പകരം ‘വന്ദേമാതരം’ പറയണം’

മുംബൈ: മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ ഇനി ഫോൺ കോളുകൾ സ്വീകരിക്കുകയും ‘ഹലോ’ എന്നതിനുപകരം ‘വന്ദേമാതരം’ എന്ന് പറയുകയും വേണം. സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാറാണ് ഇക്കാര്യം അറിയിച്ചത്....

world news22 hours ago

റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയിൽ 3 വർഷം പ്രവേശന വിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവര്‍ക്ക് ഹിജ്റ കലണ്ടർ പ്രകാരം മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട്...

Tech22 hours ago

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ...

world news22 hours ago

നിക്കരാഗ്വേ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ കത്തോലിക്കാ വിരുദ്ധ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര നേതാക്കള്‍

മനാഗ്വെ: നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്ക സഭക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ‘പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്’ എന്ന...

world news23 hours ago

ഈജിപ്റ്റിൽ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം; 41 പേർ കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്റ്റിന്‍റെ തലസ്ഥാനമായ കെയ്റോയിൽ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇംബാബയിലെ അബു സിഫീൻ പള്ളിയിലാണ് തീപിടിത്തമുണ്ടായത്....

world news2 days ago

പുതിയ യു.എ.ഇ വിസകൾ സെപ്തംബർ മുതൽ

യുഎഇ ഗവൺമെൻറ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പുതിയ വിസകൾ അടുത്ത മാസം പ്രാബല്യത്തിൽ വരും. അഞ്ചുവർഷ ഗ്രീൻവിസ, മൾടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷകർക്ക് പ്രത്യേക എൻട്രി...

breaking news2 days ago

ബെത്സയ്ദായില്‍ കണ്ടെത്തിയ പുരാതന ദേവാലയം വിശുദ്ധ പത്രോസിന്റെ ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നു ഗവേഷകര്‍

ഗലീലി കടലിനു സമീപം ബെത്സയ്ദായില്‍ നിന്നും 2019-ല്‍ കണ്ടെത്തിയ ദേവാലയ അവശേഷിപ്പ് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതാണെന്ന പുതിയ കണ്ടെത്തലുമായി പുരാവസ്തു...

us news2 days ago

പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തലവേദനയാകും

എച്ച്് 1 ബി തൊഴില്‍വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. അമേരിക്കയില്‍ എച്ച്് 1 ബി തൊഴില്‍വിസ കരസ്ഥമാക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍...

Tech2 days ago

വി​എ​ല്‍​സി​യും നി​രോ​ധി​ച്ചോ..? ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്; പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച ചി​ല​രാ​ണ് ആ​പ്പ് രാജ്യത്തു നി​രോ​ധി​ച്ച വി​വ​രം ക​ണ്ടെ​ത്തി‌യ​ത്. വി​ഡി​യോ​ലാ​ന്‍ പ്രോ​ജ​ക്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത...

us news2 days ago

ഭയപ്പെടേണ്ട, അടുത്തത് നിങ്ങളാണ്! സല്‍മാന്‍ റഷ്ദിയെ പിന്തുണച്ചതിന് ജെ കെ റൗളിംഗിന് പാക്കിസ്ഥാനില്‍ നിന്നുള്ള വധഭീഷണി

ആക്രമിക്കപ്പെട്ട എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയെ പിന്തുണച്ചതിന് ഹാരിപോട്ടറിന്റെ രചിയിതാവും ലോക പ്രശസ്ത സാഹിത്യകാരിയുമായ ജെ.കെ റൗളിങ്ങിന് പാക് മതമൗലികവാദിയുടെ വധഭീഷണി. സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് ‘ഈ...

us news3 days ago

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. ഡോ. സാബു വർഗീസ് (ന്യൂയോർക്ക്)...

world news3 days ago

ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ ശക്തമാകുന്നു

ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും...

Trending